Skip to content

നീലാഞ്ജനം – 10 (അവസാനഭാഗം)

neelanjanam

അഞ്ജു !! നീ ഇത്രെയും പറഞ്ഞ  സ്ഥിതിക്ക്  ഒരുകാര്യം  ഞാൻ നിന്നോട്  ചോദിക്കട്ടെ ??

നിനക്ക്  ഇപ്പോൾ സംഭവിച്ച  ഈ അതിക്രമത്തിന്  പിന്നിൽ  പ്രവീണും  അർജുനും  ആണോ ??

അഞ്ജന  പകപ്പോടെ  ദേവനെ  നോക്കി ….

ദേവന്  മറുവടി എന്നോണം  മുഖം പൊത്തി അഞ്ചു കരഞ്ഞു ….

അഞ്ജു  നീ കരയാതെ  ധൈര്യമായി  കാര്യങ്ങൾ എന്നോട്  പറ !!  എനിക്കറിയണം  ഇതിന്റെ  എല്ലാം  പിന്നിൽ  പ്രവീണും അർജുനും ആണോ ?? ദേവന്റെ  ശബ്ദം കനത്തു …

ഞാൻ  എല്ലാം  പറയാം  ദേവേട്ടാ !!!

ദേവേട്ടൻ മുൻപ്  അച്ഛൻ പറഞ്ഞത്  കേട്ടതല്ലേ !! എന്റെ വിവാഹം പാർവതി അപ്പച്ചിയുടെ മകനുമായി  അച്ഛൻ തീരുമാനിച്ചു .. എനിക്ക് ആ ബന്ധത്തിനോട് എതിർപ്പായിരുന്നു .. അറിഞ്ഞുകൊണ്ട്  അഭിയേട്ടനെ  വഞ്ചിക്കുവാൻ എനിക്ക് കഴിയില്ലായിരുന്നു …

ഞാൻ ഇതിനെ  പറ്റി പ്രവീണിനോട്  സംസാരിച്ചപ്പോൾ എന്നോട് ധൈര്യമായി അഭിയേട്ടനെ  വിവാഹം കഴിച്ചു ജീവിക്കുവാൻ പറഞ്ഞു കൈയൊഴിയാൻ ശ്രമിച്ചു …

എന്നാൽ ഞാൻ അതിനു ഒരുക്കമായിരുന്നില്ല … ഏട്ടനോട് ഞാൻ  ഇതിനെപറ്റി  പറഞ്ഞപ്പോൾ പ്രവീൺ പറഞ്ഞ അതേ പല്ലവി  ഏട്ടനും എന്നോട്  ആവർത്തിച്ചു ……അത് മാത്രമല്ല പ്രവീണിന്റെ വിവാഹവും ഏതാണ്ട്  ഉറച്ച  സ്ഥിതിയാണ് …ഒരു  പ്രവാസി ബിസിനെസ്സുകാരന്റെ  മകളുമായി അവന്റെ കല്യാണം പറഞ്ഞു വെച്ചിരിക്കികയാണെന്ന്  ഒരു കൂസലും ഇല്ലാതെ എന്റെ മുഖത്ത് നോക്കി  പറഞ്ഞു ദേവേട്ടാ …

എന്റെ ജീവിതമോ  നശിച്ചു … വേറെയൊരു പെണ്ണിനും  എന്റെ  അവസ്ഥ വരരുത്  എന്ന്  ഞാൻ മനസ്സിൽ ഉറപ്പിച്ചു പ്രവീണിന്റെ  എറണാകുളത്തുള്ള  അപ്പാർട്മെന്റിൽ  പോയി … ആദ്യമൊക്കെ പ്രവീൺ എന്നെ  എതിർത്തു  സംസാരിച്ചെങ്കിലും  ഞാൻ അവന്റെ വിവാഹത്തിന്  തടസ്സമാകുമെന്ന്  കണ്ട  പ്രവീൺ ഒന്ന്  ഒതുങ്ങി .. എന്നെ കാര്യങ്ങൾ പറഞ്ഞു  അനുനയിപ്പിക്കാൻ  ശ്രമിച്ചു … ഞാനൊന്നിനും  വഴങ്ങുന്നില്ലന്ന്  കണ്ട  പ്രവീൺ എന്റെ ഇരു കവിളത്തും തല്ലി ……എന്റെ കഴുത്തിന്  കുത്തിപ്പിടിച്ചു ……ഒരു നിമിഷം ഞാൻ പ്രാണന് വേണ്ടി പിടഞ്ഞു …അവിടം കൊണ്ടും തീർന്നില്ല …പ്രവീൺ  എന്നെ  കലി തീരും വരെ തല്ലി  …എപ്പൊഴോ എന്റെ ബോധം മറഞ്ഞു … പിന്നീട് ഓർമ്മ  വരുമ്പോൾ ഞാൻ ആശുപത്രിയിൽ ആണ് …. അഞ്ജനയുടെ  നിസ്സഹായാവസ്ഥ  അവളുടെ മുഖത്ത് പ്രകടമായിരുന്നു …

മതി അഞ്ജു !! ഇനി എനിക്കൊന്നും കേൾക്കണം എന്നില്ല … ദേവൻ  ഇരുന്നിടത്തു നിന്നും എഴുന്നേറ്റു …

ദേവേട്ടാ  !! വേണ്ട …. ഒന്നിനും പോകേണ്ടാ ദേവേട്ടൻ ആണെന്നെ  ആശുപത്രിയിൽ എത്തിച്ചതെന്ന് അച്ഛൻ പറഞ്ഞറിഞ്ഞപ്പോൾ  ദേവേട്ടനെ  കാണണം എന്ന്  തോന്നി … എല്ലാം  ദേവേട്ടനോട്  പറഞ്ഞപ്പോൾ  എനിക്ക് സമാധാനം  ആയി … ഇനി  എനിക്ക്  എന്ത് സംഭവിച്ചാലും എനിക്ക് ഭയം ഇല്ല … എല്ലാ  സത്യങ്ങളും അറിയാവുന്ന  ഒരാൾ  ഉണ്ടല്ലോ  …അതുമതി …

നിനക്ക് അത്  മതിയായിരിക്കും അഞ്ജു !! എന്നാൽ എനിക്ക്  അങ്ങനെയല്ല !!ഇത്രെയൊക്കെ സംഭവിച്ചിട്ടും ഒന്നും നടക്കാത്ത ഭാവത്തിൽ ഉള്ള അവന്മാരുടെ നിൽപ് കണ്ടിട്ടും പ്രതികരിക്കാതെ ഇരുന്നാൽ അതൊരു  വളമാകും … അത്‌  വേണ്ടാ …

ദേവൻ അഞ്ജനയുടെ മറുപടിക്ക്  കാത്തുനിൽക്കാതെ വാതിൽ  തുറന്ന്  പുറത്തേക്ക് ഇറങ്ങി …

പ്രവീണും അർജുനും അടക്കം പറഞ്ഞു നിൽക്കുന്നത് കണ്ട്  കലി കയറിയ  ദേവൻ  ഓടി  ചെന്ന് പ്രവീണിനെ  കോളറിന് കുത്തിപ്പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിറുത്തി ഇരുകവിളത്തും മാറി മാറി അടിച്ചു .. ദേവനെ പിടിച്ചു മാറ്റാൻ പോയ  അർജുനെ  ദേവൻ പിടിച്ചു തള്ളി … അർജുൻ  നിലത്തേക്ക്  വീണു …

ദേവന്റെ പെട്ടന്നുള്ള പരാക്രമം കണ്ട പരമേശ്വരൻ നടുങ്ങി നിന്നു …

അരിശം മൂത്ത അർജുൻ നിലത്തു  നിന്നും എഴുനേറ്റ്  ദേവന് നേരെ  പാഞ്ഞു ചെന്ന്  ദേവനെ കാലു മടക്കി  തൊഴിച്ചു … അർജുൻ  വീണ്ടും  തന്റെ നേരെ വരുന്നത് കണ്ട  ദേവൻ പ്രവീണിനെ വിട്ടു ശേഷം  അർജുന്റെ  അടി  തടുത്തു …

വീണ്  കിട്ടിയ അവസരം പോലെ  ദേവന്റെ കൈത്തരിപ്പ്  തീരുവോളം അർജുനെ ദേവൻ തല്ലി …

അർജുനെ തല്ലുന്നത്  കണ്ടു നിൽക്കാൻ കഴിയാതെ വന്നപ്പോൾ പരമേശ്വരൻ ദേവനെ പിടിച്ചു മാറ്റാനായി ശ്രമിച്ചു …

പരമേശ്വരൻ ദേവനെ ചെന്ന് പിടിച്ചതും !!! ദേവൻ കലിയോടെ പരമേശ്വരനെ നോക്കി !! മര്യാദയ്ക്ക് മാറിനിന്നോ !!! അല്ലെങ്കിൽ മോന് കൊടുക്കുന്നതിന്റെ ബാക്കി  തനിക്കും തരും !! എന്റെ കയ്യിൽ നിന്നും തല്ല് കിട്ടണ്ടെങ്കിൽ മാറിക്കോ !! ദേവന്റെ പെട്ടന്നുള്ള  മാറ്റം കണ്ട്  പരമേശ്വരൻ പകച്ചു …

അവിടെ  ബഹളം നടക്കുന്നത്  കണ്ട  നേഴ്സ് ഉടൻ തന്നെ  സെക്യൂരിറ്റിയെ  വിവരം അറിയിച്ചു …

അധികം വൈകാതെ സെക്യൂരിറ്റിയും ആശുപത്രി അധികൃതരും അവിടേക്ക്  വന്നു …

ദേവൻ   ഇടനാഴിയിൽ കിടന്ന കസേരയിൽ പോയി ഇരുന്നു …

പ്രവീണിന്റെ മുഖം നീര്  വെച്ച് വീങ്ങിയിരുന്നു … കൈ  പിടിച്ചു തിരിച്ചതിനാൽ നന്നായി ചലിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല … അർജുന്റെ. സ്ഥിതിയും മറിച്ചായിരുന്നില്ല …

എടാ ദേവാ !! നിനക്കെന്താ  ഭ്രാന്ത് പിടിച്ചോ ??എന്ത്  തെറ്റ് ചെയ്തിട്ടാണ്  ഒരു കാരണവും കൂടാതെ  എന്റെ പിള്ളേരെ തല്ലിയത് ?? പരമേശ്വരന്റെ ശബ്ദം  ഉയർന്നു …

എന്റെ പിള്ളേര് പോലും …തുഫ്ഫ് !!!

തനിക്ക്  നാണമില്ലെടോ  തന്തയാണെന്ന്  പറഞ്ഞു നടക്കാൻ … അകത്തു കിടക്കുന്നത്  ആ പാവം പെണ്ണ് തന്റെ ചോര അല്ല  എന്നുണ്ടോ ??

ദേവൻ പ്രവീണിന് നേരെ തിരിഞ്ഞു …ഈ തന്തക്കു പിറക്കാത്തവൻ അവളെ പിച്ചിച്ചീന്തി വഴിയോരത്തു ഉപേക്ഷിച്ചു ……അത് ഒന്നാമത്തെ പൊറുക്കാൻ പറ്റാതെ  തെറ്റ് …

ഈ നിൽക്കുന്ന തന്തക്ക് പിറക്കാത്തവന്റെ  എല്ലാ ചെയ്തികൾക്കും മൗനാനുവാദം നൽകി സ്വന്തം കൂടപ്പിറപ്പിന്റെ മാനം വിറ്റ്  സമ്പാദിച്ചു അതിന്റെ മുകളിൽ  വിരാചിച്ച ആണും പെണ്ണും കെട്ട  ഇവനോട്  ഞാൻ ക്ഷമിക്കാനോ ??? താൻ പറയടോ ദേവൻ  അലർച്ചയോടെ  ചോദിച്ചു …

പരമേശ്വരൻ സ്തബ്ധനായി  നിന്നു ….

ഇവനൊക്കെ  എതിരെ കേസിനു പോയാലും പുഷ്പം പോലെ ഇറങ്ങിവരുമെന്നു എല്ലാവരെയും പോലെ എനിക്ക്  അറിയാം … നമ്മുടെ നാട്ടിലെ നിയമം  നല്ല  ബെസ്റ്റ്  നിയമം ആണല്ലോ !! ദേവൻ പുച്ഛത്തോടെ പറഞ്ഞു …

എങ്കിലും നട്ടെല്ലുള്ള  നല്ല  നിയമപാലകരും  ഉണ്ട്  നമ്മുടെ നാട്ടിൽ …. അതിൽ  ഒരാൾ അധികം താമസിക്കാതെ  ഇവിടെ  വരും … ഇവന്മാരെ തൂക്കി എടുത്തുകൊണ്ട്  പോകാൻ … പണത്തിന്റെ തിമിർപ്പിൽ വക്കിലന്മാരെ  വിലക്ക്  മേടിച്ചു ഒരുപക്ഷേ  നീയൊക്കെ  പുറത്തിറങ്ങുമായിരിക്കും … എങ്കിലും നിന്നെയൊക്കെ  മൂന്ന് ലോകവും അയാൾ കാണിച്ചു തന്നിട്ടേ  സുഖവാസത്തിന്  വിടത്തോള്ളൂ … അത്‌ എനിക്ക് ഉറപ്പാണ് …. ദേവന്റെ ആത്മവിശ്വാസത്തോടെയുള്ള സംസാരം കേട്ട  അർജുനും പ്രവീണിനും പരവേശമുണ്ടായി…

ദേവൻ  പരാമവശ്വരന് നേരെ തിരിഞ്ഞു !!! മോൾക്ക്  ഉണ്ടായ ദുരന്തം ഓർത്തു  വേദനിക്കുന്ന  ഒരച്ഛന്റെ മനസ്സ്  എനിക്ക്  മനസ്സിലാക്കാൻ  പറ്റും … എന്നാൽ മകന്റെ വൃത്തികെട്ട  സ്വഭാവം കണ്ടില്ലെന്ന്  നടിച്ചു വെള്ള  പൂശി നടന്ന  നിങ്ങൾ മറന്നുപോയ  കുറച്ചു കാര്യങ്ങൾ ഉണ്ട് .. മക്കളോട്  സ്നേഹമുള്ള  മാതാപികതാക്കൾ  അവരെ  ശാസിക്കുകയും വേണ്ടി വന്നാൽ ശിക്ഷിക്കുകയും വേണം .. നിങ്ങളുടെ മകൻ ചെയ്ത  ആദ്യത്തെ  തെറ്റ്  നിങ്ങൾ  പണം കൊടുത്തു ഒതുക്കി തീർത്തു കണ്ടില്ലെന്ന്  നടിച്ചു … അവിടെ  അവൻ നശിക്കാൻ തുടങ്ങി … നിങ്ങൾ  വീട്ടിൽ ഇല്ലാത്ത നേരം ഇവന്റെ കൂട്ടുകാർ വീട്ടിൽ അഴിഞ്ഞാടി … അന്നേരവും നിങ്ങൾ മൗനം പാലിച്ചു … അതിന്റെ. അനന്തരഫലമാണ്  അകത്തു കട്ടിലിൽ കിടക്കുന്നത് …

നിങ്ങളോടൊന്നും പറഞ്ഞിട്ട്  ഒരു കാര്യവും ഇല്ല … എന്നെ ഇവിടെ  വിളിച്ചുവരുത്തിയത്  പോലും വലിയ അബദ്ധമായി ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും … സാരമില്ല … ഞാൻ ഇവിടെ ഇങ്ങനെ  പ്രതികരിച്ചത് ..: പണ്ട്  ആ വീട്ടിൽ നിന്നതിന്റെ  കൂറായി കണക്കാക്കിയാൽ മതി ….

പരമേശ്വരൻ നിന്ന്  വിതുമ്പി ….ദേവൻ അത്  കണ്ടില്ലെന്ന്  നടിച്ചു …

പെട്ടെന്ന്  ദേവന്റെ ഫോൺ  മുഴങ്ങി …

ദേവൻ ഫോൺ എടുത്തു ….

ഞങ്ങൾ മൂന്നാം  നിലയിൽ ഉണ്ട് …. ശരി !!!

ദേവൻ ഫോൺ വെച്ചു …

നിമിഷങ്ങൾക്കകം SI  മഹേഷും ബാക്കി പോലീസുകാരും അവിടെയെത്തി …

ദേവൻ !! SI  മഹേഷ്  ഹസ്തദാനം  കൊടുത്തു …

സാർ ….

സാറ് മുൻപ്  കേട്ട  ലൈവ്   ഫോൺകാളിൽ  അഞ്ജു  ഈ നിൽക്കുന്ന  പ്രവീണിന്  എതിരേ ആണ്  മൊഴി  നൽകിയിരിക്കുന്നത് … അവന്റെ  കൂടെ പറ്റി ചേർന്ന്  നിൽക്കുന്നവൻ ആണ്  അർജുൻ  എന്ന കൂട്ടിക്കൊടുപ്പുകാരൻ …

പരമേശ്വരൻ ഒന്നും മനസ്സിലാകാതെ നിന്നു ….

അഞ്ജു  കുറച്ചു  മുൻപ്  എന്നോട്  അവൾ നേരിട്ട ദുരനുഭവങ്ങൾ പറഞ്ഞത്  ഞാൻ. മഹേഷ്  സാറിനെ  അപ്പോൾ തന്നെ വിളിച്ചു കേൾപ്പിച്ചിരുന്നു … പോലീസ് കൊണ്ടുപോകുന്നതിന്  മുൻപ്  എനിക്ക്  ഇവന്മാർക്കിട്ട് രണ്ട്  പൊട്ടിക്കണം എന്ന്  ഉണ്ടായിരുന്നു …

മുതലാളി എന്താണ്  കരുതിയത് … നിങ്ങൾ എന്നെ ഇങ്ങോട്ട്  വിളിച്ചപ്പോൾ പഴയ സ്നേഹം കൊണ്ട് ഓടി വന്നതാണെന്നാണോ … അല്ല !!! ഒരിക്കലും അല്ല …

മുതലാളി എന്റെ നമ്പർ മേടിച്ച വിവരം ഹേമ  മാഡം വഴി  മഹേഷ് സാർ അറിഞ്ഞിരുന്നു … നിങ്ങൾ  എന്നെ  നേരിട്ട്  കാണാൻ വിളിക്കുമെന്ന്  സാറിന്  ഉറപ്പായിരുന്നു … അങ്ങനെ  വിളിച്ചാൽ  അഞ്ജുവിനെ  കാണണമെന്നും  എന്താണ്  സംഭവിച്ചതെന്ന്  ചോദിച്ചറിയണം എന്നും സാർ  പറഞ്ഞിരുന്നു … സാറിന്റെ. നിർദേശം അനുസരിച്ചാണ്  ഞാൻ ഇവിടെ വന്നത് …ദേവൻ പറഞ്ഞത്  കേട്ട്  എല്ലാവരും പരസ്പരം നോക്കി …

മ്മ് ,,, രണ്ടുപേരെയും  അറസ്റ്റ്  ചെയ്യ്‌ !! SI മഹേഷ്. കോൺസ്റ്റബിൾ  രാജേഷിനോട് പറഞ്ഞു …

അഞ്ജനയുടെ ഒരു കയ്യൊപ്പ്  കൂടി  വേണം … SI  മഹേഷ്  കതകിൽ  തട്ടി  അനുവാദം  ചോദിച്ചു  കൊണ്ട്  അകത്തേക്ക്  കയറി …

ഹലോ  അഞ്ജന !! ഇപ്പോൾ എങ്ങനെയുണ്ട് ??SI മഹേഷ് തിരക്കി …

കുഴപ്പം ഇല്ല  സാർ !!

ഇത്  ആരാണ് ?? മാളുവിനെ  നോക്കി ചോദിച്ചു !!!

ഇത്‌  ദേവേട്ടൻ വിവാഹം കഴിക്കുവാൻ പോകുന്ന  കുട്ടിയാണ്  സാർ …അഞ്ജന  പറഞ്ഞു ..

ഓ … മാളു !!! അല്ലേ ?? ദേവൻ  ഇന്നലെ  തന്നെയും കൂടെ കൂട്ടുന്ന  കാര്യം  എന്നോട് പറഞ്ഞിരുന്നു …

അഞ്ജനാ !!! തന്റെ  മൊഴി റെക്കോർഡ്  ചെയ്തിട്ടുണ്ട് … ഒരു കയ്യൊപ്പ്  കൂടി  ഉണ്ടെങ്കിൽ നമ്മുക്ക്  കാര്യങ്ങൾ മുന്നോട്ട്  കൊണ്ടുപോകാൻ എളുപ്പം  ആയേനെ !!! മഹേഷ് പറഞ്ഞു ..

സാർ  പറയുന്നിടത്തു ഒപ്പിട്ട്  തരാം … അഞ്ജന സമ്മതിച്ചു …

മാളു  !! ഒരു നിമിഷം  പുറത്തേക്ക്  നിൽക്കുമോ ??

എനിക്ക്  അഞ്ജനയോട് ഒരു കാര്യം ചോദിക്കണം !!!

മാളു തലയാട്ടി … പുറത്തേക്ക് നടന്ന് പോയി …

താൻ ദേവനോട് എല്ലാം  തുറന്ന്  പറഞ്ഞോ ??

അഞ്ജന  ഇല്ലെന്ന്  തലയാട്ടി …

ഇല്ല സാർ !! എനിക്ക്  ദേവേട്ടന്റെ പേര്  പോലും പറയുവാനുള്ള  യോഗ്യത  ഇല്ല …

സാറ്  മാളുവിനെ  കണ്ടില്ലേ?? എന്തൊരു  ഐശ്വര്യം ആണ്  ആ മുഖത്ത്‌ !!!

ദേവേട്ടന് വേണ്ടി ജനിച്ച  കുട്ടി  മാളുവാണ് … അവർ തമ്മിൽ  നല്ല ചേർച്ചയാണ് സാർ …

ദൈവമായിട്ട്  കൂട്ടിച്ചേർത്തവരെ മനുഷ്യരായി വേർപെടുത്താൻ പാടില്ല … അഞ്ജന ചിരിച്ചു …

ഈ ജന്മത്തിൽ ഇനി അഞ്ജനക്ക്  ഒരു ആൺതുണ വേണ്ട  സാർ ….

എനിക്ക്  എല്ലാം മറക്കണം  … ആദ്യം ഈ നാട്ടിൽ നിന്നും ഞാൻ  പോകും സാർ …പതിയെ ജീവിക്കുവാനായി സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി … ബന്ധങ്ങളുടെയും ബന്ധനകളുടെയും കെട്ടുപാടില്ലാത്ത ഒരിടത്തേക്ക്  എന്നേക്കുമായി  ഞാൻ എന്നെ  പറിച്ചുനടും  സാർ …എനിക്ക് ഇപ്പോൾ ഒന്നും ഓർത്തു ആകുലത ഇല്ല ……..അഞന്യുദെ വാക്കുകളിലെ ആത്മവിശ്വാസം മഹേഷ് തിരിച്ചറിഞ്ഞു …

ഗുഡ് … അഞ്ജന !! നല്ലത്  മാത്രം ചിന്തിക്കുക !! നന്നായി  ജീവിക്കുക !!! എല്ലാ  നന്മകളും നേരുന്നു …

SI  മഹേഷ് അവിടെ നിന്നും ഇറങ്ങി ….

ദേവനോട്  യാത്ര പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി …

ദേവൻ  അഞ്ജനയുടെ അരികിൽ പോയി യാത്ര ചോദിച്ചു …

ദേവേട്ടാ !!! ദേവേട്ടന്റെ മനസ്സ്  വിഷമിപിച്ചതിന് മാപ്പ് …

അതൊന്നും ഇനി അഞ്ജു  ഓർക്കേണ്ട … എന്ത്  സഹായത്തിനും ഒരു വിളിപ്പാട് അകലെ  ഞാൻ അല്ല  ഞങ്ങൾ ഉണ്ടാകും … മാളുവിന്റെ  കയ്യിൽ  പിടിച്ചു കൊണ്ട് ദേവൻ പറഞ്ഞു …

ഞങ്ങൾ ഇറങ്ങുന്നു … ദേവൻ ഇറങ്ങി …

പരമേശ്വരൻ തലകുമ്പിട്ട്  കസേരയിൽ  ഇരിക്കുന്നത്  കണ്ടു …

മുതലാളി !!! ഞങ്ങൾ ഇറങ്ങുന്നു … എന്റെ നമ്പർ ഉണ്ടല്ലോ ?? എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ  വിളിക്കാം ….

പരമേശ്വരന്റെ മറുപടിക്ക്  കാത്തു നിന്നില്ല …

ദേവൻ  മാളുവിനെയും കൂട്ടി വീട്ടിലേക്ക്  യാത്ര തിരിച്ചു ….

യാത്രയിൽ ഉടനീളം ദേവൻ നിശ്ശബ്ദനായിരുന്നു …

ദേവേട്ടാ !!! ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ ??

അഞ്ജന  ഇന്ന്  ദേവേട്ടനോട്  തന്നെ  സ്വീകരിക്കണം എന്ന്  പറഞ്ഞിരുന്നെങ്കിൽ ദേവേട്ടൻ എന്ത്  ചെയ്തേനെ ??? മാളു ചോദിച്ചു …

ഓടിച്ചുകൊണ്ടിരുന്ന വണ്ടി  പതിയെ  റോഡിൻറെ  സൈഡിൽ ദേവൻ  നിറുത്തി …

മാളു !!! അങ്ങനെ  ഒരു ചിന്ത  അവളുടെ മനസ്സിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ എന്റെ കൂടെ കൂട്ടിയത് ……..അഞനക്ക് എന്ത്  സഹായവും ഏത്‌  സമയത്തും ഞാൻ ചെയ്തു കൊടുക്കും  … ഒരു കൂടപ്പിറപ്പിനെ പോലെ  അവളെ  സംരക്ഷിക്കും …..അതിൽ  കൂടുതൽ ഒന്നും  അവൾ അർഹിക്കുന്നില്ല ….

ഇനി  നമ്മുടെ  ജീവിതത്തിൽ അനാവശ്യമായി ആരുടേയും പേര്  കടന്നുവരാതെ ഇരിക്കട്ടെ  മാളു ….

ദേവന്റെ ജീവിതത്തിൽ തുണയായി  മാളു മതി !! അത്  ഈ  ജന്മം  മാത്രമല്ല ..ഇനിയുള്ള  ജന്മങ്ങൾ മുഴുവനും എനിക്ക് നീ മതി മാളു …

മാളുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട്  നിറഞ്ഞു … ദേവൻ അവളുടെ നിറുകയിൽ ചുംബിച്ചു …..

ദേവന്റെയും മാളുവിന്റെയും ജീവിതം ഇവിടെ തുടങ്ങട്ടെ ……ഒപ്പം അതിജീവകയായി  നമ്മുടെ അഞ്ജനയും ഒരു പുതിയ ജീവിതം പടുത്തുയർത്തട്ടെ ….

നന്മകൾ നേർന്നുകൊണ്ട്

SHEROON4S

നീലാഞ്ജനം എല്ലാവർക്കും ഇഷ്ടമായെന്ന്  വിശ്വസിക്കുന്നു … പുതിയ കഥയുമായി വീണ്ടും വൈകാതെ കാണാം കൂട്ടുകാരെ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നീലാഞ്ജനം – 10 (അവസാനഭാഗം)”

  1. കൊള്ളാം സൂപ്പർ കഥയാണ്. എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു.

Leave a Reply

Don`t copy text!