Skip to content

താലി – 9

thaali novel

ഭദ്രൻ ചാരുകസേരയിലേക്ക് കിടന്ന് കണ്ണുകൾ അടച്ചു ….

ലഷ്മി വെള്ളവുമായി വന്ന് ഭദ്രനെ വിളിച്ചു …

ഭദ്രേട്ടാ !! ദാ വെള്ളം ..

ഭദ്രനിൽ  നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല …

ലക്ഷ്മിക്ക് അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ തോന്നി …

ലക്ഷ്മി ഉടൻതന്നെ ഫോൺ എടുത്ത് ആദർശിനെ വിളിച്ചു …

ഫോൺ റിങ് ചെയുന്നത്  കേട്ട് ആദർശ് പോക്കറ്റിൽ നിന്നും ഫോൺ  എടുത്ത് നോക്കി ..

ലക്ഷ്‌മി അമ്മായി ആണെല്ലോ വിളിക്കുന്നത് ?? അമ്മാവൻ എന്തേലും ചെന്ന് പറഞ്ഞിട്ട് വിളിക്കുന്നതാണോ ??  ആദർശ്. കാർ റോഡ് സൈഡിൽ നിറുത്തിയിട്ട് കാൾ എടുത്തു …

ഹലോ !! അമ്മായി ??

മറുതലക്കൽ നിന്ന്  ഏങ്ങലടിച്ചു  കരയുന്ന ലക്ഷ്മിയുടെ ശബ്ദമാണ്  ആദർശിന്‌ കേൾക്കാനായത് !!!

എന്താ  അമ്മായി ??? എന്തുപറ്റി ?? എന്തിനാ കരയുന്നത് ??

മോനെ !! ഭദ്രേട്ടനു സുഖമില്ല  !!  വെള്ളം വേണമെന്ന് പറഞ്ഞു കൊണ്ടുകൊടുത്തപ്പോൾ ഭദ്രേട്ടനിൽ നിന്ന് ഒരു അനക്കവും ഇല്ല ….എനിക്ക് ആകെ  പേടിയാകുന്നു !!മോൻ ഇത്രേടം വരെ പെട്ടെന്ന് ഒന്ന് വരണം !!

ആദർശ് ഒരു നിമിഷം സ്‌തബ്ധനായി !!! ദൈവമേ ഞാൻ ആ മനസ്സ് കുറെ വേദനിപ്പിച്ചു .. ഒരുപാട്‌ കുറ്റപ്പെടുത്തി … ഒന്നും വരുത്തരുതേ !!!

അമ്മായി പേടിക്കാതെ !!  ഞാൻ ദാ  വരുന്നു …

ആദർശ് ഫോൺ കട്ട് ചെയ്തിട്ട് കാർ നേരെ തിരിച്ചു…

അമ്മായി ഇങ്ങനെ കരയാതെ !!!ഡോക്ടർ

നോക്കുന്നുണ്ടല്ലോ ??

ഐസിയുവിന്റെ മുന്നിൽ മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന  ലക്ഷ്മിയെ സമാധാനിപ്പിക്കാനായി ആദർശ് പറഞ്ഞു …

എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല മോനേ !! ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് !!

ഐസിയുവിന്റെ ഡോർ തുറന്ന് ഒരു നേഴ്സ് വന്നു …ഭദ്രന്റെ ബന്ധുക്കളെ ഡോക്ടർ സംസാരിക്കാനായി വിളിക്കുന്നു !!!

ആദർശും ലക്ഷ്മിയും കൂടി Dr ജോഷിയുടെ മുറിയിലേക്ക് കയറി ചെന്നു …

ഇരിക്കൂ …

ഡോക്ടർ !!അമ്മാവന് ഇപ്പോൾ എങ്ങനെയുണ്ട് ??

മൈൽഡ് അറ്റാക്ക് ആയിരുന്നു !! ഇപ്പോൾ അപകടനില തരണം ചെയ്തു … എങ്കിലും ഒരു ദിവസം നിരീക്ഷണത്തിൽ കിടക്കട്ടെ ??

പിന്നെ ഒരു കാര്യം പ്രത്യേകം പറയാൻ ഉണ്ട് !!

മാനസീക  സമ്മർദ്ദങ്ങൾ ഒന്നും രാമഭദ്രനെ അലട്ടാതെ നോക്കണം …

വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും അയാളോട് പറഞ്ഞു വെറുതെ കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക ..

ഡോക്ടർ …അദ്ദേഹത്തിന്   വിഷമം വരുന്ന ഒന്നും നടന്നിട്ടില്ല ….പിന്നെ എങ്ങനെ  ഇങ്ങനെ സംഭവിച്ചു ??

അതിന്റെ ഉത്തരം അറിയണമെങ്കിൽ അയാളോട് തന്നെ ചോദിക്കണം! ! ഞാൻ അങ്ങനെ പറഞ്ഞു എന്ന് കരുതി ഇപ്പോൾ ഒന്നും ചോദിക്കാൻ നിൽക്കേണ്ട !!

എന്താ പറ്റിയത് എന്ന് അയാളോട് ചോദിച്ചിട്ട്  വീണ്ടും അതിനെപ്പറ്റി ഓർത്തു  ആ മനസ്സിന്  ഭാരം കൊടുക്കാതെ ഇരിക്കുക …

ഭദ്രൻ ഒന്ന് സുഖമാകുമ്പോൾ വിശദമായ ഒരു പരോശോധന നമുക്ക്‌ നടത്താം …

ആദർശും ലക്ഷ്മിയും ഡോക്ടറിനോട് നന്ദി പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി …..

ആദർശേ നിന്നോട്  അമ്മായിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് ??

ആദർശ്  അമ്മായിയെ നോക്കി …

നീ ഭദ്രെട്ടനെ വിളിച്ചുകൊണ്ട് പുറത്തുപോയിട്ട് വന്നതിന് ശേഷം ആണ് ഇതെല്ലാം സംഭവിച്ചത് !!!

നീ എന്തിനാ ?? അല്ലെങ്കിൽ  എവിടെയാ  ഭദ്രെട്ടനെ കൊണ്ടുപോയത് ?? എന്തായാലും ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് !! ഇന്നേവരെ  ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന ആളുടെ മനസ്സ് ഉലയണമെങ്കിൽ തക്കതായ എന്തോ സംഭവിച്ചിട്ടിണ്ട് !!

എന്ത് പ്രശ്‌നാണെങ്കിലും നീ എന്നോട്  പറയണം !!

അതോ ഞാൻ അറിഞ്ഞുകൂടാത്ത  വല്ലതും ആണൊ ??

അല്ല , ഞാൻ അറിഞ്ഞുകൂടാത്തത് ആയത് കൊണ്ടല്ലേ സ്വകാര്യമായി പറയാനായി അമ്മാവനെ വിളിച്ചുകൊണ്ട് പുറത്തേക്ക് പോയത് !! ദേഷ്യവും വിഷമവും എല്ലാം ലക്ഷ്മിയുടെ സംസാരത്തിൽ പ്രതിഫലിച്ചു …

അമ്മായി !!

അമ്മായി പറഞ്ഞത് ഒക്കെ നേര് തന്നെയാണ് !! ഞാൻ അമ്മാവനെ കണ്ടത് കുറച്ചു ഗൗരവമുള്ള വിഷയം സംസാരിക്കാൻ വേണ്ടിയായിരുന്നു …

എല്ലാം കേട്ട് കഴിഞ്ഞു അമ്മാവൻ  ആണ് പറഞ്ഞത് !! അമ്മായി ഒന്നും അറിയരുത് എന്ന് …

എന്നാൽ അമ്മാവന് കൊടുത്ത വാക്ക് ഞാൻ മറക്കുകയാണ് !! എല്ലാം അമ്മായി അറിയണം !! അമ്മായിക്ക് അറിയാവുന്ന കാര്യങ്ങൾ ആണ് ..

ലക്ഷ്മി  ചോദ്യഭാവത്തിൽ ആദർശിനെ നോക്കി ..

ആദർശ് എല്ലാ  കാര്യങ്ങളും ലക്ഷ്മിയോട് പറഞ്ഞു !!

ഈ കാര്യങ്ങൾ എല്ലാം എനിക്ക് അറിയാവുന്നതാണ് മോനേ !! നിനക്ക് അരുന്ധതിയെ എങ്ങനെ അറിയാം !!!

ആദർശ് ലക്ഷ്മിയെ ഒന്ന് നോക്കി …

മിഥുനയുടെ അമ്മയാണ് അരുന്ധതി !!!!

ലക്ഷ്മി  അവിശ്വാസത്തോടെ ആദർശിനെ നോക്കി !!

മോനേ!! നീ !! നീ  എന്താ  ഈ പറഞ്ഞുവരുന്നത് ???

മിധുന അരുന്ധതിയുടെ മകൾ ആണെന്ന്  വെച്ചാൽ അവളുടെ അച്ഛൻ ഭദ്രേട്ടൻ  ആണെന്നല്ലേ ???

അതെ അമ്മായി … മിഥുന  അമ്മാവന്‌  അരുന്ധതിയിൽ ഉണ്ടായ മകൾ ആണ് !!! എന്റെ മുറപ്പെണ്ണ് !!

പക്ഷെ ആ കുട്ടി ഒരു അനാഥ കുട്ടിയാണെന്ന് അല്ലേ മുൻപ് പറഞ്ഞത് ??

അതെ !! മിഥുന വളർന്നത് മഠത്തിൽ ആണ് !! അവൾ പോലും അനാഥ അല്ലെന്ന് അറിഞ്ഞത് ഇന്നാണ് !! അരുന്ധതി അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞു ഇന്നലെ ഫോൺ വന്നിരുന്നു !! അമ്മയെ നേരിൽ കാണാൻ പോയപ്പോൾ ആണ്  ഈ സത്യങ്ങൾ എല്ലാം അറിഞ്ഞത് !!

അരുന്ധതി അമ്മയുടെ കയ്യിൽ അമ്മാവന്റെ ഒരു ഫോട്ടോയും പാലക്കാട്ടെ കുടുംബ വീട്ടിലെ മേൽവിലാസവും ഉണ്ടായിരുന്നു … അങ്ങനെയാണ് മിഥുനയുടെ അച്ഛൻ ഭദ്രൻ അമ്മാവനാണെന്ന് ഞാൻ അറിഞ്ഞത് …

അരുന്ധതി അമ്മയെ എന്തിന് ഉപേക്ഷിച്ചുപോയി എന്ന് എനിക്ക് അറിയണം എന്ന് ഉണ്ടായിരുന്നു .. അതാണ് ഞാൻ നേരെ അമ്മാവനെ കാണാൻ വന്നത് …

എന്നാൽ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അമ്മാവൻ ആദ്യം നിക്ഷേധിക്കുകയും പിന്നെ സമ്മതിക്കുകയും ചെയ്തു .. അരുന്ധതി അമ്മയുടെ കാര്യം അമ്മായിക്ക് അറിയാവുന്നതാണെന്ന് അമ്മാവൻ എന്നോട് പറഞ്ഞിരുന്നു …

എന്നാൽ മിഥുന അമ്മാവന്റെ മകൾ ആണെന്ന്  ഞാൻ പറഞ്ഞില്ല … പറയാൻ എനിക്ക് അവസരം തന്നില്ല … അങ്ങനെ ഒരു കുഞ്ഞു  ജീവിച്ചിരുന്നെങ്കിൽ എല്ലാ  അനുഗ്രഹങ്ങളും ഈശ്വരൻ കൊടുക്കട്ടെ !! എനിക്ക് അതിനെ കാണാൻ ആഗ്രഹം ഇല്ലെന്നാണ് പറഞ്ഞത് …

ആദർശ് പറഞ്ഞു ..

മോനേ !! നീ ഈ സത്യങ്ങൾ എല്ലാം മിഥുന മോളോട് പറഞ്ഞോ ?? അമ്മായി ചോദിച്ചു ..

ഇല്ല അമ്മായി !! ആദ്യം സത്യം എന്താണെന്ന് അറിയണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു ….അതിന് ശേഷം വെളിപെടുത്താം എന്ന് കരുതി ..:

അമ്മാവനും അരുന്ധതി അമ്മായിയും പരസപരം സ്നേഹിച്ചു …..ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചു !! എന്നാൽ വിധി അവരെ രണ്ട് ദ്രുവങ്ങളിൽ ആക്കി ..

ഗെറ്ഭിനി ആണെന്ന് അറിഞ്ഞ അരുന്ധതി അമ്മയെ അമ്മയുടെ  അമ്മാവനും അമ്മായിയും  നാട്ടിൽ കൊണ്ട് പോയി … കുഞ്ഞിനെ നശിപ്പിച്ചു കളയാൻ അവർ നിർബന്ധിച്ചു …ദിവസങ്ങളോളം ആഹാരവും വെള്ളവും കൊടുക്കാതെ പാവത്തിനെ ഉപദ്രവിച്ചു …

അമ്മ എല്ലാം വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തു സഹിച്ചു … ഒടുവിൽ അമ്മ മിഥുനയെ പ്രസവിച്ചു … അമ്മാവനും അമ്മായിയും അതിനെ അരുന്ധതി അമ്മ പോലും അറിയാതെ മഠത്തിന്റെ വാതിലിൽ ഉപേക്ഷിച്ചു … കുഞ്ഞിനെ നഷ്ടപെട്ട അമ്മ ഒരു ഭ്രാന്തിയെപ്പോലെ അമ്മാവനോടും അമ്മായിയോടും പെരുമാറി … ഒടുവിൽ കുഞ്ഞിനെ മഠത്തിൽ ഉപേക്ഷിച്ച വിവരം അമ്മ അറിഞ്ഞു … പിന്നെ അമ്മ അവിടെ നിന്നില്ല … മഠത്തിൽ ചെന്നു അവരോട് എല്ലാ  സങ്കടങ്ങളും പറഞ്ഞു ….അവിദെയുല്ലവര് അമ്മയെ സ്വീകരിച്ചു ..

അരുന്ധതി അമ്മയ്ക്കും മിഥുനക്കും എല്ലാം കൊണ്ടും മഠം ഒരു സുരക്ഷിത അഭയ കേന്ദ്രം ആയിരുന്നു …

മിധുനക്ക് രണ്ട് വയസ്സ് കഴിഞ്ഞപ്പോൾ മഠത്തിൽ ഉള്ളവരുടെ അനുവാദത്തോടെ അമ്മാവനെ അന്വേഷിച്ചു അമ്മ പാലക്കാട്ടെ തറവാട്ടിൽ എത്തിയിരുന്നു …

അമ്മാവൻറെ കല്യാണം കഴിഞ്ഞിട്ട്ബ് കുറച്ചുനാളായി എന്ന്  അമ്മ അറിഞ്ഞു …..അതോടെ ആ മനസ്സിൽ വലിയ തെറ്റിദ്ധാരണ ഉണ്ടായി …..അമ്മാവൻ അമ്മയെ ചതിച്ചതാണെന്ന് ചിന്തിച്ചു …. മറ്റോരു വിവാഹം കഴിഞ്ഞു സുഖമായി ജീവിക്കുന്ന ആളെ. ഇനി. ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഒഴിഞ്ഞുമാറി …

ഇതാണ് സംഭവിച്ചത് …രണ്ടാളും പറ്റിച്ചതോ ചതിച്ചതോ അല്ല !! അമ്മാവൻ എല്ലാ  സത്യങ്ങളും എന്നോട് പറഞ്ഞു .. അങ്ങനെ ഞാൻ അറിഞ്ഞു …

അരുന്ധതി അമ്മക്ക് തൊണ്ടക്ക് കാൻസർ ആണ് …….ഏറെ വൈകി ആണ് കണ്ടുപിടിച്ചത് ഇപ്പോൾ കിടപ്പിലാണ് …സംസാരിക്കാറില്ല … മിഥുനയെ കണ്ടപ്പോൾ അമ്മ എഴുതിയ  ഡയറിയും പിന്നെ ഒരു കുറിപ്പും  ‌ ഏല്പിച്ചു ……അതിൽ നിന്നാണ് ഞാൻ  എല്ലാം അറിഞ്ഞത് … ഏത് സമയത്തും എന്തും സംഭവിക്കാം !! ഇപ്പോൾ

വേദനക്കുള്ള മരുന്ന് മാത്രമേ എടുക്കുന്നോള്ളൂ …

മിഥുനയുടെ അച്ഛൻ ആരായാലും മരിക്കുന്നതിന് മുൻപ് അവർ തമ്മിൽ ഒന്ന് കാണാൻ ഉള്ള അവസരം ഉണ്ടാക്കണം എന്ന് ഞാൻ ആഗ്രഹിച്ചു …

ഇപ്പോൾ ആ ആഗ്രഹം എനിക്ക് കൂടി തെറ്റിദ്ധാരണകൾ  എല്ലാം മാറി പരസ്പരം മനസ്സിലാക്കട്ടെ ……ഒന്നുമില്ലെങ്കിലും അവർക്ക് സമാധാനത്തോടെ ഈ ലോകത്തിൽ നിന്ന് പോകാമല്ലോ …

എല്ലാം അമ്മായിക്ക് ഞാൻ. വിട്ട് തരുന്നു എന്തുവേണേലും  അമ്മായിക്ക് തീരുമാനിക്കാം …

ആദർശ് അമ്മായിയുടെ മറുപടിക്കായി കാത്തുനിന്നു …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!