Skip to content

താലി – 4

thaali novel

മിഥുന ആ ഡിസ്പ്ലേയിലെ പേര് കണ്ടതും മുഖത്തു ഒരു. നടുക്കം ഉണ്ടയി…  

ഏസിയിലെ തണുപ്പിലും അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിഞ്ഞു …

ആരാ ഫോൺ വിളിച്ചത് ?? ആദർശ് ചോദിച്ചു …

മിഥുനയുടെ മുഖം വിറളി ഇരിക്കുന്നത് കണ്ട് ആദർശിന്‌ സംശയം ഏറി …

എന്താ മിഥുനാ !! ഞാൻ അറിയാൻ പാടില്ലാത്ത ആരെങ്കിലും ആണോ ??…

ആദർശിന്റെ ചോദ്യം കേട്ട്  മിഥുന ഞെട്ടിത്തരിച്ചു നിന്നു ….

എന്താ ?? ആദർശേട്ടൻ  ചോദിച്ചത് ?? ആദർശേട്ടൻ അറിയാൻ പാടില്ലാത്ത. ആരെങ്കിക്കും ആണൊ എന്നോ ??

അങ്ങനെയുള്ള രഹസ്യങ്ങൾ കൊണ്ടുനടക്കാൻ ആഗ്രഹമുള്ള ആളല്ല  ഞാൻ ??

പിന്നെ ഇപ്പോൾ ഈ വിളിച്ച ആളുടെ പേര് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിയെന്നുള്ളത്  സത്യമാണ് ?? വിളിച്ചത് അയാളാണ് ആദർശേട്ടാ ????എന്നെ ധർമ്മകല്യാണം കഴിക്കാൻ വയ്യാന്നു പറഞ്ഞു പിന്മാറിയില്ലേ ?? പേര് “മുരളി “!! മിഥുന പറഞ്ഞു …

അയാൾ എന്തിനാ ഇത്ര രാവിലെ തന്നെ നിന്നെ  വിളിക്കുന്നത് ?? ആദർശ് ചോദിച്ചു ..:

ആ !!! ആർക്ക്  അറിയാം … എനിക്ക് അയാളോട് ഇനി സംസാരിക്കാൻ ഒന്നുമില്ല .. മിഥുന നീരസത്തോടെ പറഞ്ഞു ..

അത് ശെരി തന്നെ !! എന്നാലും രാവിലെ മൂന്നാല് പ്രാവശ്യം വിളിച്ചതല്ലേ ?? ഇനി വിളിച്ചാൽ ഫോൺ എടുത്ത് സംസാരിക്കണം … എന്തിനാണ് വിളിച്ചതെന്ന് അറിയാമല്ലോ ??

ആദർശ് പറഞ്ഞു …

മ്മ് ,, മിഥുന ഒന്ന് മൂളി …

നീ ചേച്ചിമാരെ പരിചയപെട്ടോ ??

ഏയ്‌ !! പരിചയപെട്ടില്ല !! രാവിലെ അടുക്കളയിൽ നിൽക്കുന്നത് കണ്ടു .. അമ്മ ഏട്ടന്  കാപ്പി കൊണ്ടുതരാൻ പറഞ്ഞത് കൊണ്ട് ഞാൻ കാപ്പിയുമായി ഇങ്ങോട്ട് പോന്നു …

ചേച്ചിമാർക്കൊന്നും എന്നെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു !! ചേച്ചിമാരുടെ സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നി .

മ്മ് ,, അത് ചേച്ചിമാർക്ക് നിന്നെയെന്നല്ല  ഞാൻ ആര് കെട്ടിക്കൊണ്ട് വന്നാലും ഉൾകൊള്ളാൻ ഇത്തിരി പാടുള്ള കാര്യമാണ് … കുശുമ്പും  ഏഷണി പറച്ചിലും ജന്മസിദ്ധമായി കിട്ടിയതാണ് .. ഞാനുമായിട്ട് രണ്ടാളും അത്ര രസത്തിലല്ല !! ഞാൻ ഒന്നും വകവെച്ചു കൊടുക്കില്ല …

മൂത്ത ചേച്ചീ അനു …ചേച്ചിയുടെ ഭർത്താവ് ഹരി  … ആൾക്ക് ടൗണിൽ ഒരു സുപ്പർമാർകെറ്റ്  നടത്തുന്നു ..ആറും നാലും വയസ്സുള്ള രണ്ടു പെൺ മക്കൾ ഉണ്ട് ..

രണ്ടാമത്തെ ചേച്ചീ ആതിര …ഭർത്താവ്‌. സുമേഷ്  കെഎസ്എഫ്ഇയിൽ  ജോലി ചെയ്യുന്നു .. അവർക്ക് മൂന്ന് വയസ്സുള്ള ഒരു മോൻ ഉണ്ട് .. ഇവിടെനിന്നും അര മണിക്കൂർ മാത്രം ദൂരത്തിലാണ് കെട്ടിച്ചു വിട്ടിരിക്കുന്നത് .. അത്കൊണ്ട് തന്നെ മിക്ക സമയവും രണ്ടും ഇവിടെ കാണും  … പിള്ളേരെ അവിടെ വീട്ടിൽ ഏല്പിച്ചിട്ട് എത്ര ദിവസം വേണമെങ്കിലും ഇവിടെ വന്ന് നിൽക്കാൻ രണ്ടാൾക്കും ഒരു മടിയും ഇല്ല …ആദർശ് പറഞ്ഞു ..

മിഥുന ആദർശിന്റെ സംസാരം കേട്ട് കൗതുകത്തോടെ നോക്കി നിന്നു …

എന്താടോ ഇങ്ങനെ നോക്കുന്നത് ?? ആദർശ്  സംസാരം നിറുത്തി ചോദിച്ചു ..

ഏയ്‌ ,, ഒന്നുമില്ല !! എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു !!

അതിനെന്താ ഒരു മുഖവര?? തനിക്ക് എന്തുവേണേലും എന്നോട് പറയാമല്ലോ ??

എനിക്ക് ഒരാഴ്ച മാത്രമേ അവധി ഒള്ളു !! വിരോധം ഇല്ലങ്കിൽ നമുക്ക്‌ രണ്ടാൾക്കും ഒരിടം വരെ പോകണം !!!

എവിടാ  കുട്ടാ  ഹണിമൂണിന് ആണോ ?? ആദർശ്  മിഥുനയുടെ അടുക്കലേക്ക് ചേർന്നു നിന്നുകൊണ്ട്  ചോദിച്ചു !!

അയ്യേ !! ഹോണേമൂണിന് ഒന്നുമല്ല .. ഞാൻ വളർന്ന മഠത്തിൽ ഒന്ന് പോകണം .. എല്ലാവരെയും ഒന്ന്  കാണണം .. ഒരു ദിവസം അവരോടൊപ്പം നമുക്ക്‌ ചിലവിടണം … മിഥുന പറഞ്ഞു ..

ആഹാ !! ഇതാണോ വലിയ കാര്യം !! ഞാൻ എന്ന് വേണേലും ഫ്രീ അല്ലേ കുട്ടാ ?? എനിക്ക് ഒരാഴ്ച്ച കഴിഞ്ഞു കയറുവാനായി പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ?? ആദർശ് കളിയാക്കി പറഞ്ഞു ..

മിഥുനയുടെ മുഖം വാടി !!! അയ്യോ  പിണങ്ങല്ലേ !! ഞാൻ ഇന്നലെ പറഞ്ഞില്ലേ  ?? ഞാൻ ഇങ്ങനെയൊക്കെ സംസാരിക്കും …വലിയ എയറു പിടുത്തം ഒന്നും എനിക്കില്ല .. താൻ ഇപ്പോൾ പോകണം എന്ന് പറയുന്നോ  അപ്പോൾ ഞാൻ റെഡി !! ഓക്കെ !! മിഥുനയുടെ താടി പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു …

മ്മ് ,,മിഥുന  ഒന്ന് മൂളി …

ഹാ  ഇങ്ങനെ മൂളിയാൽ പോരാ !! രാവിലെ ഒന്ന് ഉഷാറാകാൻ എന്റെ മോള്  എനിക്ക്  ഒരു ഉമ്മ  താ !! ആദർശ്  മിഥുനയെ വട്ടം ചുറ്റി പിടിച്ചു …

അയ്യടാ !! എന്നെ  വിട്ടേ !! അമ്മയോട് ഞാനും കൂടി  സഹായിക്കാം എന്ന് പറഞ്ഞിട്ട് പോന്നതാ … മിഥുന ഒരു കുതറി …

ഇല്ല മോളെ വിടില്ല !!നീ മുമ്പേ  ഹണിമൂൺ എന്ന് പറഞ്ഞു പുച്ഛിക്കുന്നത് കണ്ടല്ലോ ?? ഹണിമൂണിന്  പോകേണ്ടേ !!! ആദർശ് ചോദിച്ചു ..

മ്മ് ,, പോകാം !!! ഇവിടെ വേണേലും പോകാം !! ഇപ്പോൾ എന്നെ വിട് !! മിഥുന  നിന്ന് കെഞ്ചി !!

ഉമ്മ തരാതെ ഞാൻ വിടില്ല !! ആദർശ് ശാട്യം പിടിച്ചു …

എന്നെ ഇങ്ങനെ നോക്കി നിന്നാൽ എനിക്ക് പറ്റില്ല  !! അത്കൊണ്ട്  കണ്ണ്  അടക്ക് !! മിഥുന പറഞ്ഞു

ആദർശ് ചിരിച്ചുകൊണ്ട് കണ്ണുകൾ അടച്ചു !!!

മിഥുന പതിയെ ആദർശിന്റെ നെറ്റിയിൽ  ചുണ്ടുകൾ അമർത്തി …

ഇനി  വിട് !! മിഥുന പറഞ്ഞു !!

മോളെ  മിഥുനേ !! സാവിത്രി വിളിച്ചു …

ദേ അമ്മ വിളിക്കുന്നു !! ഞാൻ അങ്ങോട്ട് ചെല്ലട്ടെ !! മിഥുന വെപ്രാളം കാണിച്ചു ..

ആദർശ് അതൊന്നും ശ്രദ്ധിക്കാതെ മിഥുനയുടെ കണ്ണുകളിലേക്ക് നോക്കി !!! ശേഷം മിഥുനയുടെ മുഖം കൈകുമ്പിളാക്കി ……പതിയെ അവളുടെ അധരങ്ങൾ കവർന്നെടുത്തു !!!

മിഥുനെയെ വിളിക്കുവനായി  മുറിയിലേക്ക് വന്ന സാവിത്രി ആ രംഗം കണ്ട് ജാള്യതയോടെ തിരിച്ചു നടന്നു …ഹോ  ഇനി ഇങ്ങനെയുള്ള  രംഗങ്ങൾ ഇവിടെ കാണേണ്ടി. വരുമല്ലോ എന്റെ ഭഗവതി …

പിറുപിറുത്തുകൊണ്ടുള്ള സാവിത്രിയുടെ പോക്ക് കണ്ടിട്ട് ശിവദാസൻ കാര്യം തിരക്കി …

ഏയ്‌ ഒന്നുമില്ല ദാസേട്ടാ !! നമ്മുടെ മോൻ അവിടെ ഉമ്മ വെച്ച് കളിക്കുന്നു !! അവന് ആ വാതിൽ ഒന്ന് അടച്ചിട്ട് കൂടെ ??

ഹഹഹാ  അതിന് നീ ഇപ്പോൾ എന്തിനാ ആ വഴി പോയത് ?? പുതുമോടി അല്ലേ എന്റെ സാവിത്രി !! പലതും കാണേണ്ടി വരും !! ഒന്നും കണ്ടില്ല കേട്ടില്ല  എന്ന് വെച്ചാൽ കാര്യം തീർന്നു …

പിന്നെ അവൻ എന്റെ മോൻ ആണെടി !! റൊമാൻസിന്റെ കാര്യത്തിൽ ഒട്ടും പിന്നിലോട്ട് പോകില്ല !! ശിവദാസൻ തലയുയർത്തി പിടിച്ചു പറഞ്ഞു …

ഉവ്വ്‌ !! ഞാൻ ഒന്നും പറയുന്നില്ലേ !!! സാവിത്രി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി …

മിഥുന നാണത്തോടെ  ആദർശിനെ നോക്കി …

എന്തേ  ……അടുക്കളയിലേക്ക്  പോകുന്നില്ലേ ?? ആദർശ് പുരികം ഉയർത്തി ചോദിച്ചു …

മ്മ് ,, മിഥുന ചിരിയോടെ ആദർശിന്റെ കൈകളിൽ  നുള്ളി …

പെട്ടെന്നു മിഥുനയുടെ ഫോൺ റിങ് ചെയ്തു ..

മിഥുന ഫോൺ എടുത്ത് നോക്കി ..

മുരളി !!!

മിഥുന ആദർശിന്റെ നോക്കി !!!

ആരാ ?? മുരളിയാണോ ?? ആദർശ് ചോദിച്ചു ..

മിഥുന തലയാട്ടി …

താൻ ഫോൺ  എടുക്ക് ??

മിഥുന ഫോൺ അറ്റൻഡ് ചെയ്തു .. സ്‌പീക്കറിൽ ഇട്ടു …

ഹലോ മിഥുനാ !! ഇത് ഞാനാണ് മുരളി ….

ഇന്നലെ ഒരിക്കലും പ്രതീക്ഷിച്ചതല്ല നടന്നത് എന്ന് എനിക്ക് അറിയാം !! തന്റെ മനസ്സ് വിഷമിപ്പിക്കണം എന്ന് കരുതിയതല്ല …………തന്റെ കൂടെ ഒരു ജീവിതം ഞാനും സ്വപ്നം കണ്ടതാണ് .. എന്നാൽ  അമ്മാവൻ വന്ന് നീരസം പ്രകടിപ്പിച്ചപ്പോൾ ഞാൻ അത് കാര്യമാക്കിയില്ല  … പക്ഷെ അച്ഛന്റെയും അമ്മയുടെയും മനസ്സ് ഞൊടി നേരം കൊണ്ട് മാറിപോയത് ഞാൻ അറിഞ്ഞില്ല … ഇന്നലെ  അവർ എന്റെ മുന്നിൽ ആത്മഹത്യ  ഭീഷണി മുഴക്കിയപ്പോൾ ഞാൻ .. എനിക്ക് അവരെ അനുസരിക്കാതെ വേറെ നിവർത്തി ഇല്ലായിരുന്നു ..

തനിക്ക് അറിയാമോ ഞാൻ ഇന്നലെ  ഒന്ന്  ഉറങ്ങിയിട്ടില്ല ….വിരൊധമില്ലെങ്കിൽ  എനിക്ക് തന്നെ ഒന്ന് കാണണം എന്ന് ഉണ്ട് …

ക്ഷമിക്കണം !! എനിക്ക് വിരോധമുണ്ട് !!!

എനിക്ക് നിങ്ങളെ കാണണോ  മിണ്ടാനോ താല്പര്യം ഇല്ല ..

പിന്നെ  നിങ്ങൾ പറഞ്ഞല്ലോ അച്ഛനും അമ്മയും ആത്മഹത്യ ഭീഷണി മുഴക്കി  എന്ന് ?? ഇതേ  അച്ഛനും അമ്മയും കൂടി വന്നല്ലേ  എന്നെ  കണ്ടത് ?? അന്ന് അവർക്ക് തോന്നിയില്ലേ ഇത് ഒരു ധർമ്മകല്യാണം ആയിരിക്കും എന്നുള്ളത് ….എല്ലാം അറിഞ്ഞുകൊണ്ട്  കല്യാണം ഉറപ്പിച്ചിട്ട്  സമയമായപ്പോൾ കാലുമറിയതിനെ  ആണത്തം ഇല്ലായ്മ എന്നാണ് പറയുന്നത് ?? സ്വന്തമായി ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയാത്ത നിങ്ങളെ  വിവാഹം കഴിക്കാതെ ഇരുന്നത്  വളരെ നന്നായി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു …

അച്ഛനെയും അമ്മയെയും സ്നേഹിക്കേണ്ട എന്ന് ഞാൻ പറയുന്നില്ല  .. എന്നാൽ അവരുടെ അടിമ  ആകരുത് .. സ്വന്തമായി തീരുമാനം എടുക്കുവാനുള്ള പ്രാപ്തി അവനവന് ഉണ്ടാകണം ..

എനിക്ക് നിങ്ങളെ കാണേണ്ട … ഇനി എന്നെ വിളിക്കരുത് !!! ഇത് ഒരു അടഞ്ഞ അദ്ധ്യായം അയി കാണാനാണ്  എന്റെ ആഗ്രഹം ..

ഇന്ന് ഞാൻ മറ്റൊരാളുടെ ഭാര്യയാണ് … നിങ്ങൾ ഉപേക്ഷിച്ചപ്പോൾ ഈശ്വരനായി എനിക്ക്  മുന്നിൽ ദാനമായി നീട്ടിയ  ഒരു ജീവിതം  അത്‌ എനിക്ക് നല്ല രീതിയിൽ തന്നെ ജീവിക്കണം ..

അപ്പോൾ ശെരി  ഞാൻ  ഫോൺ വെക്കുന്നു !!! മിഥുന ഫോൺ കട്ട് ചെയ്തിട്ട് ആദർശിനെ നോക്കി ശേഷം അടുക്കളയിലേക്ക് പോയി ..

മിഥുന വരുന്നത് കണ്ട് സാവിത്രി ഒന്ന് അടക്കി ചിരിച്ചു …

എന്താ അമ്മേ  എന്നെ ഇങ്ങനെ നോക്കി ചിരിക്കുന്നത് ??

ഏയ്‌  ഒന്നുമില്ല … ആദർശിനെ കാപ്പി കുടിപ്പിച്ചോ ?? സാവിത്രി ചിരിച്ചുകൊണ്ട് ചോദിച്ചു …

അല്ല ഞാൻ ഇത്തിരി മുൻപ് അവിടെ വന്നപ്പോൽ രണ്ടുപേരും കൂടി നിന്ന്  കാപ്പി കുടിക്കുന്നത് കണ്ടിരുന്നു …അതാ ചോദിച്ചത് …

മുറിയിലെ രംഗം അമ്മ കണ്ടന്ന് മിഥുനക്ക് മനസ്സിലായി !!! മിഥുന ചമ്മലോടെ സാവിത്രിയെ നോക്കി ചിരിച്ചു …

മോളെ  അവന്റെ അച്ഛനും ഇതേ സ്വഭാവം ആണ് .. അത്കൊണ്ട് മുറിയിൽ കയറുമ്പോൾ വാതിൽ അടച്ചേക്കണം കേട്ടോ …

അമ്മേ  ഞാൻ  തേങ്ങ  ചമ്മന്തി ഉണ്ടാക്കാം !!! മിഥുന വിഷയം മാറാൻ നോക്കി ..

എല്ലാം റെഡി ആയി മോളെ !!! ഇനി എല്ലാവരും വന്ന് കഴിച്ചാൽ മതി ..

എല്ലാവരും പ്രാതൽ കഴിക്കുവാനായിട്ട് വന്നിരുന്നു .. സാവിത്രിയും മിഥുനയും എല്ലാം വിളമ്പി വെച്ചു .. ആദർശ് ഒളികണ്ണിട്ട് മിഥുനയെ നോക്കുന്നുണ്ട് .. മിഥുനക്ക് അത് മനസ്സിലായെങ്കിലും അറിയാത്ത ഭാവത്തിൽ അവിടെ ഇരുന്നു ..

മോനെ !! നാളെ വൈകിട്ട്  എല്ലാവരെയും വിളിച്ചു ഒരു ചെറിയ വിരുന്ന് കൊടുക്കണം  എല്ലാവർക്കും മിഥുന മോളെ പരിചയപെടുത്തണമല്ലോ ??

നിങ്ങൾ കഴിച്ചിട്ട് ടൗണിൽ പോയി നാളെ ഇടുവാനുള്ള വസ്ത്രങ്ങൾ എടുക്കണം .. കാറ്ററിംഗ്  ബാഗിൽ അനുബന്ധ കാര്യങ്ങൾ ഒക്കെ ഞാൻ ഏർപ്പാടാക്കി കൊള്ളാം … ശിവദാസൻ പറഞ്ഞു ..

ഭക്ഷണം കഴിച്ചു കഴിഞ്ഞു  ആദർശും മിഥുനയും ടൗണിൽ പോകുവാനായി ഒരുങ്ങി ഇറങ്ങി …

തുണിക്കടയിലെ പാർക്കിംഗ് ഏരിയയിൽ  കാർ പാർക്ക് ചെയ്തിട്ട് രണ്ടാളും കടയിലേക്ക്  കയറാൻ ഒരുങ്ങിയതും … കടയുടെ പടികൾ ഇറങ്ങി വരുന്ന മുരളിയെ  മിഥുന കണ്ടു …

മിഥുനയെ കണ്ടതും മുരളി  അവരുടെ അടുത്തേക്ക്  പോയി ..

ഹായ്  മിഥുനാ !!!!

മിഥുന  ആദർശിന്റെ കൈകളിൽ കയറി പിടിച്ചു …

ആദർശ് മിഥുനയെ ചോദ്യഭാവത്തിൽ നോക്കി …

ഏട്ടാ ഇത്  മുരളി !!!!

ആദർശിന്റെ മുഖഭാവം മാറിമറിഞ്ഞു ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!