Skip to content

താലി – 11

thaali novel

എന്താ  അമ്മായി ?? എന്തേലും അത്യാവശ്യം ഉണ്ടോ ??

അമ്മാവന്‌ ഇപ്പോൾ എങ്ങനെ ഉണ്ട് ???

ഭദ്രേട്ടന് കുഴപ്പം ഒന്നുമില്ല !!!ഞാൻ  കയറി കണ്ടു  .. സംസാരിച്ചു … കഞ്ഞി കൊടുത്തോളാൻ സിസ്റ്റർ പറഞ്ഞു ….

ഹാവൂ ആശ്വാസമായി !!!അമ്മായി  കഞ്ഞി ഞാൻ കൊണ്ടുവരാം !! അവിടുന്ന് വാങ്ങാൻ നിൽക്കേണ്ട !!

പിന്നെ ഞാൻ മിഥുനയോട് വിവരങ്ങൾ ഒക്കെ  പറഞ്ഞിട്ടുണ്ട് … ഇനി അമ്മാവനും കൂടി എല്ലാം അറിഞ്ഞാൽ  മതി ..

അമ്മാവൻ  മിഥുനയെ അംഗീകരിക്കുമോ എന്ന ആശങ്ക  അവൾക്കുണ്ട് .. എനിക്കും അങ്ങനെ ഒന്ന് ഇല്ലാതില്ല …!!!

നീ അതോർത്തു  വിഷമിക്കേണ്ടാ !!! ആദ്യം നിങ്ങൾ രണ്ടാളും കൂടി ഇങ്ങട് വാ !!! ബാക്കി നമുക്ക്‌ ഉചിതം പോലെ..ചെയ്യാം ..

ആദർശ് ഫോൺ ഓഫ് ചെയ്തിട്ട്  ഒന്ന് ആലോചിച്ചു …

എന്താ ആദർശേട്ടാ ആലോചിക്കുന്നത് ?? അമ്മായി എന്താ പറഞ്ഞത് ??

നമ്മൾ രണ്ടാളും ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞു അമ്മായി …

അമ്മായിയുടെ സംസാരത്തിൽ നിന്ന് അമ്മാവൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ് …

നമുക്ക്‌ അവിടെ വരെ ഒന്ന് പോകാം !! നീ പോയി ഒന്ന് ഫ്രഷ് ആയിക്കോ !! ഞാൻ അമ്മയോട് കുറച്ചു പൊടിയരിക്കഞ്ഞി ഉണ്ടാക്കാൻ പറയാം …

ആദർശിന്റെ മാറിൽ നിന്ന് അടർന്ന് മാറി മിഥുന ബാത്റൂമിലേക്ക് നടന്നു ..

അതേയ് !! എന്റെ സഹായം വല്ലതും വേണോ ?? കുസൃതിയോടെ ആദർശ് ചോദിച്ചു …

അയ്യടാ !! മോന്റെ പൂതി മനസ്സിൽ ഇരിക്കട്ടെ !! മിഥുന കൊഞ്ഞണം കുത്തിയിട്ട് ബാത്റൂമിലേക്ക് കേറി ..

നീ വരും മോളെ !! അന്ന് നിന്നെ കൊണ്ട് ഞാൻ ഇത് മാറ്റി പറയിക്കും !!! ആദർശ് പറഞ്ഞു …

ആദർശ് മുറി തുറന്ന് ഉമ്മറത്തേക്ക് പോയി !!!

ശിവദാസൻ തൈലം എടുത്ത്  സാവിത്രിയുടെ കാലിൽ തേച്ചു പിടിപ്പിക്കുന്നത്  കണ്ടുകൊണ്ടാണ് ആദർശ് വന്നത് …

അമ്മക്ക് ഇത് എന്ത് പറ്റി അച്ഛാ ?? ആദർശ് ചോദിച്ചു ..

ഏയ്‌ ഒന്നുമില്ലടാ  അവളുടെ കാല് ഒന്ന് ഉളുക്കി !! ഇത്‌ സ്ഥിരം ഉണ്ടാവുന്ന ഒന്നായത് കൊണ്ട്  ഞാൻ അല്പം തൈലം പുരട്ടി കൊടുക്കാമെന്ന് പറഞ്ഞു … ഇനി ഒന്ന് ചൂട്‌ പിടിച്ചാൽ ഉഷാറാകും … അല്ലെടോ !! ശിവദാസൻ പറഞ്ഞു ..

ചുമ്മാതടാ !! എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന്  പറഞ്ഞാൽ നിന്റെ അച്ഛൻ കേൾക്കേണ്ടേ ?? സാവിത്രി ശിവദാസനെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു …

എടീ പല വീട്ടിലും ഭാര്യമാർ ഇങ്ങനെ ഒരു പരിചരണം കൊതിക്കും !!! നിനക്ക് ലേശം അഹങ്കാരം ഉണ്ട് …

എന്താ  മോനെ ചുമ്മാതെ വന്നതാണോ ?? ഇവിടെ മിഥുന ??

അവൾ കുളിക്കുന്നു അമ്മേ ?? അവൾക്ക് അമ്മാവനെ കാണണം എന്ന് ഒരു വാശി.. ഇന്നലെ വിരുന്നിനും കണ്ടില്ലല്ലോ ??

അമ്മാവന്  കഞ്ഞി കുടിക്കാമെന്ന് സിസ്റ്റർ പറഞ്ഞു എന്ന് .. എന്നാൽ പോകുന്ന കൂട്ടത്തിൽ കുറച്ചു കഞ്ഞി കൂടി ഉണ്ടാക്കികൊണ്ട് പോകാമെന്ന് കരുതി …ആദർശ് പറഞ്ഞു …

ആണോ… എങ്കിൽ ഞാൻ ഈ കാല് ഒന്ന് കഴുകിയിട്ട് വേഗം പോയി കഞ്ഞി ഉണ്ടാക്കാം !! സാവിത്രി എഴുനേൽക്കാൻ ഒരുങ്ങി …

അമ്മ അവിടെ ഇരുന്നോ !!! ഇത്‌ വലിയ പണി ഒന്നുമല്ലല്ലോ !!!

കുക്കറിൽ കുറച്ചു പൊടിയരി കഴുകി ഇട്ടാൽ പോരെ ?? ഞാൻ ചെയ്തോളാം !!!

ആദർശ് നേരെ അടുക്കളയിലേക്ക് നടന്നു …

മിഥുന കുളിച്ചിട്ട് ഇറങ്ങിവന്നപ്പോൾ ആദർശിനെ അവിടെ കണ്ടില്ല … ആദർശിനെ അന്വേഷിച്ചു ഉമ്മറത്തേക്ക് പോയി …

ആ  … മോള്  കുളിച്ചൊ ?? സാവിത്രി ചോദിച്ചു ..

ഉവ്വ്‌ അമ്മേ !! ഏട്ടന്റെ കൂടെ ആശുപതിയിൽ പോകുന്നുണ്ട് …

അമ്മ ആദർശേട്ടനെ കണ്ടോ ??

അവൻ അടുക്കളയിൽ കാണും .. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ  കഞ്ഞി തയ്യാറാക്കുകയാകും …

മ്മ് ,, മിഥുന അടുക്കളയിലേക്ക് പോയി …

മിഥുനയുടെ പോക്ക് കണ്ടിട്ട് സാവിത്രി ചിരിച്ചു താൻ  എന്താലോചിച്ചാണ് ഈ ചിരിക്കുന്നത് ??

ഏയ്‌ !! ഒന്നുമില്ല ദാസേട്ടാ !! പിള്ളേരുടെ സ്നേഹം കണ്ട്  മനസ്സ് അറിഞ്ഞു ഞാൻ ഒന്ന് ചിരിച്ചതാണ് …

അന്ന് സ്കൂളിൽ വെച്ച്  പെട്ടെന്ന് എടുത്ത തീരുമാനം ആയത്കൊണ്ട് തന്നെ മനസ്സിൽ ഒരായിരം ആശങ്കകൾ ആയിരുന്നു …

എന്നാൽ ഇപ്പോൾ അവരുടെ സ്നേഹം കാണുമ്പോൾ മറ്റാരേക്കാളും സന്തോഷിക്കുന്നത് ഞാനാണ്  ദാസേട്ടാ !!! സാവിത്രിയുടെ വാക്കുകളിൽ ചാരുതാർഥ്യം ഉണ്ടായിരുന്നു ..

ആദർശേട്ടൻ ആണൊ കഞ്ഞി ഉണ്ടാക്കുന്നത് ?? ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ചെയ്യില്ലേ ??

ചമ്മന്തിക്ക് വേണ്ടിട്ടുള്ള തേങ്ങ ചിരകുന്ന ആദർശിനെ നോക്കി മിഥുന ചോദിച്ചു …

അതിന് ഇത് മലമറിക്കുന്ന പണി ഒന്നുമല്ലല്ലോ ??

പണ്ടും ഞാൻ ഇതൊക്കെ ചെയ്തിട്ടുണ്ട് …

ഞാൻ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്തു  അരുണിന്റെ ബന്ധുവിന്റെ ഫ്ലാറ്റിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത് ..അന്നേ പാചകവും വാചകവും നമ്മുടെ കൂടെപിറപ്പായിരുന്നു …

പണ്ട് അമ്മക്ക് സ്കൂളിൽ പോകേണ്ടത്. കൊണ്ട് രാവിലെ തന്നെ എഴുനേറ്റ് എല്ലാ ജോലിയും തീർക്കണമെന്ന് അമ്മക്ക് നിർബന്ധം ഉണ്ടായിരുന്നു … അതുകൊണ്ട് തന്നെ ഞങ്ങ എല്ലാവരും ഒരുപോലെ തന്നെ രാവിലെ എഴുനേറ്റ് അമ്മയെ സഹായിക്കുമായിരുന്നു …

അമ്മാവന് മാങ്ങ ഇട്ട് അരക്കുന്ന ചമ്മന്തി വളരെ ഇഷ്ടമാണ് … ചമ്മന്തി അരച്ചുകഴിഞ്ഞു രുചി നോക്കാനായി ഒരൽപ്പം മിഥുനക്ക് കൊടുത്തു ??

എങ്ങനെയുണ്ട് ???

മ്മ് ,,, നന്നായിട്ടുണ്ട് !!! എന്തായാലും എനിക്ക് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മനസ്സിലായി !!! മിഥുന ചിരിച്ചുകൊണ്ട് പറഞ്ഞു …

ഇവിടെ എല്ലാം റെഡി ആണ് … താൻ വേഗം റെഡി ആയിക്കോ !!!

ഞാൻ ഇതെല്ലാം കൊണ്ടുപോകാനായി  എടുത്തുവെച്ചിട്ട് വന്ന് റെഡി ആകാം !!!

അത്‌ സാരമില്ല ആദർശേട്ടാ !!! ഏട്ടൻ പോയി കുളിച്ചൊ !!! ഞാൻ ഇതെല്ലാം എടുത്തു വെക്കാം …

വൈകാതെ രണ്ടാളും റെഡിയായി ആശുപതിയിലേക്ക് തിരിച്ചു ..

മിഥുനാ !! അമ്മാവൻ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല … നീ മകളാണെന്ന്  അറിയുമ്പോൾ ഉള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഓർത്തു നിനക്ക് ടെൻഷൻ ഉണ്ടോ ??

ഇല്ല !! എനിക്ക് ഒരു ടെൻഷനും ഇല്ല ഏട്ടാ ,,,,എന്റെ ജീവിതത്തിൽ ഒരിക്കലും കണ്ടുപിടിക്കാൻ ആകില്ലെന്ന് കരുതിയ കാര്യമാണ്  ഞാൻ ഇന്ന് അറിഞ്ഞത് … മനസ്സിൽ ഈശ്വരന് ഒരായിരം നന്ദി പറഞ്ഞുകഴിഞ്ഞു …

ഇനി എന്നെ സ്വീകരിച്ചാലും തള്ളിക്കളഞ്ഞാലും എനിക്ക് ഒരു വിഷമവും ഇല്ല !!! ഒന്നുമില്ലെങ്കിലും ഞാൻ അനാഥ അല്ലലോ !!! എനിക്കും പറയാൻ ഒരു അച്ഛനും അമ്മയും ഉണ്ടെന്ന് ഈശ്വരൻ കാണിച്ചു തന്നില്ലേ !!

ആദർശേട്ടന് അറിയുമോ !! ഒരുപാട്‌ കളിയാക്കലും പരിഹാസവും ഞാൻ അനുഭവിച്ചിട്ടുണ്ട്  ഈ ഒരു വിഷയത്തിൽ … ഒരു കുഞ്ഞു ഈ ഭൂമിൽ ആരും ഇല്ലാത്തവൾ ആകുന്നത്  അവളുടെ കുറ്റം കൊണ്ട്  ആണൊ ?? അല്ലലോ … എന്നിട്ടും അതിനെ കുത്തി നോവിക്കാൻ പലപ്പോഴും പലരിലും കാണുന്ന ഉത്സാഹവും വെഗ്രതയും കാണുമ്പോൾ സ്വയം ശപിച്ചിട്ടുണ്ട് ….മിധുനയുടെ  കണ്ണുകൾ നിറഞ്ഞു …

ഏയ്‌ …താൻ  കണ്ണ്  തുടച്ചേ !! ദേ ആശുപത്രി എത്തി …ഇനി എന്തിന്റെ പേരിൽ ആയാലും ഈ കണ്ണുകൾ നിറയാൻ പാടില്ല …

നിന്നെ  സ്നേഹിക്കാൻ ഞാനില്ലേ ?? നിനക്ക് കിട്ടാതെ പോയ സ്നേഹവും കരുതലും ഞാൻ നിനക്ക് തരും … എന്റെ മിഥുന കുട്ടി ഒന്നും ഓർത്തു സങ്കടപെടേണ്ട …മിഥുനയുടെ  കൈകൾ പിടിച്ചു  ആദർശ് ഉമ്മ കൊടുത്തു ..

മിഥുന  മെല്ലെ ചിരിച്ചു …

ആദർശ് കാറിൽ നിന്നും ഇറങ്ങി അമ്മാവന് കൊണ്ടുവന്ന ഭക്ഷണം എടുത്തു … മിഥുന ആദർശിനെ അനുഗമിച്ചു …

ആദർശും മിഥുനയും നടന്ന് വരുന്നത് കണ്ട് ഇടനാഴിയിലെ കസേരയിൽ ഇരുന്ന ലക്ഷ്മി എഴുന്നേറ്റു .. അവർ മിഥുനയെ അടിമുടി നോക്കി ..

ഇളംപച്ച കോട്ടൺ സാരിയിൽ അവൾ സുന്ദരിയായിരുന്നു …കഴുത്തിൽ കിടക്കുന്ന താലിയും നിറുകയിലെ സിന്ദുരവും  അവളെ കൂടുതൽ മനോഹാരിയാക്കി ..

ലക്ഷ്മി അടുത്ത് വന്ന് മിഥുനയുടെ കയ്യിൽ പിടിച്ചു …

മോളേ !! മിഥുനേ …മോള്  എല്ലാ സത്യങ്ങളും അറിഞ്ഞുകാണുമെന്ന് അമ്മായിക്ക് അറിയാം … അമ്മായിക്ക് ഒരപേക്ഷ ഉണ്ട് .. മോളുടെ അച്ഛനോട് മനസ്സിൽ ഒരു ദേഷ്യവും തോന്നരുത് .. ഒരു മകളെ  എന്നെന്നേക്കുമായി നഷ്ടപെട്ട പാവം മനുഷ്യനാണ് .. ഈശ്വരൻ ആണ് ഇപ്പോൾ മോളെ  ഞങ്ങളുടെ അടുക്കലേക്ക് അയച്ചത് …

നീ എന്റെ മരിച്ചുപോയ കീർത്തിമോള് തന്നെയാണ് … അങ്ങനെ വിശ്വസിക്കാൻ ആണ് അമ്മക്ക് ഇഷ്ട്ടം …

മോൾക്ക് മനസ്സുണ്ടെങ്കിൽ എന്നെ അമ്മേ  എന്ന് വിളിക്കാം !!! അങ്ങനെയൊരു വിളി എന്നിൽ നിന്ന് അകന്നിട്ട്  കുറച്ചു വർഷങ്ങൾ ആയി !!! ലക്ഷ്മി നിന്ന് വിതുമ്പി …

ലക്ഷ്മിയുടെ ഓരോ വാക്കുകളും മിഥുനയുടെ ഹൃദയത്തിൽ  ആണ് പതിഞ്ഞത് … അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു …

അമ്മേ !!! മിഥുന ലക്ഷ്മിയെ വിളിച്ചു ……അമ്മ എനിക്ക് അങ്ങനെ വിളിക്കാൻ അനുവാദം തന്നില്ലെങ്കിൽ കൂടി ഞാൻ അങ്ങനെയേ വിളിക്കു … ആരോരും ഇല്ലാതെ വളർന്ന എനിക്ക് ഇപ്പോൾ ഈശ്വരൻ എല്ലാവരെയും തന്നു … എന്റെ സന്തോഷം എനിക്ക്  പറഞ്ഞറിയിക്കാൻ കഴിയില്ല അമ്മേ !!! മിഥുന  ലക്ഷ്മിയെ കെട്ടിപിടിച്ചു കരഞ്ഞു …

അമ്മ  എന്റെ അമ്മയോട് ക്ഷമിക്കണം !!! അമ്മക്ക് എല്ലാ കാര്യങ്ങളും അറിയാമല്ലോ !! അച്ഛന് സുഖമാകുമ്പോൾ അച്ഛനെയും കൂട്ടി നമുക്ക്‌ മഠത്തിൽ ഒന്ന് പോയി അമ്മയെ കാണണം !!!!അതിന് അമ്മ അനുവദിക്കണം …

മോള്  വാ  അച്ഛനെ കാണേണ്ടേ ??

ലക്ഷ്മി  സിസ്റ്ററിന്റെ അനുവാദം വാങ്ങി  ഭദ്രൻ കിടക്കുന്ന ഇടത്തേക്ക് പോയി …

ശാന്തമായിരുന്നു ആ മുഖം !!! മിഥുനയുടെ കൈയും കാലും തളരുന്നത് പോലെ തോന്നി … താൻ ഏറെ നാൾ മനസ്സിൽ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം തന്റെ മുന്നിൽ !!! അച്ഛൻ എന്റെ അച്ഛൻ രാമഭദ്രൻ …

മിഥുന ആ കാല് തൊട്ട്  വണങ്ങി …. അവളുടെ തണുത്ത  വിരലിന്റെ  സ്പർശനം ഭദ്രൻ അറിഞ്ഞു ……..മെല്ലെ. കണ്ണ് തുറന്ന് നോക്കിയപ്പോൾ തന്റെ മകൾ കീർത്തി മുന്നിൽ വന്ന് നിൽക്കുന്നതായി ഭദ്രന് തോന്നി …

മോളെ … കീർത്തി !!!! ഭദ്രൻ മെല്ലെ വിളിച്ചു …. ലക്ഷ്മി സംശയത്തോടെ നോക്കി …

ഭദ്രേട്ടാ !!!!

ഇത്  കീർത്തി അല്ല … മിഥുന മോളാണ് … നമ്മുടെ ആദർശിന്റെ പെണ്ണ് ….

ഭദ്രൻ മിഥുനയെ നോക്കി … എവിടെയോ കണ്ടു മറന്ന മുഖം !!!! ഭദ്രൻ മിഥുനയെ ഒന്നുകൂടി നോക്കിയിട്ട് കണ്ണുകൾ അടച്ചു …. ഭദ്രന്റെ ഓർമകളിലേക്ക് അരുന്ധതിയുടെ രൂപം തെളിമയോടെ വന്നു …

ഭദ്രൻ  പതിയെ  മന്ത്രിച്ചു !!!! അരുന്ധതി …

അച്ഛാ !!! ഞാൻ മിഥുനയാണ്  !!! എന്റെ അമ്മയാണ്  അരുന്ധതി ….

ഭദ്രൻ നടുക്കത്തോടെ മിഥുനയെയും അടുത്ത് നിന്ന ലക്ഷ്മിയെയും നോക്കി …

അതെ  ഭദ്രേട്ടാ !!! ഇത്‌  മിഥുന മോള് … നമ്മുടെ ആദർശിന്റെ ഭാര്യ …. മിഥുനമോള് നമ്മുടെ മോളാണ് … അരുന്ധതിയുടെ മകൾ !!!!

ഭദ്രൻ മിഥുനയെ നോക്കി …എന്ത്  സംസാരിക്കണം എന്ന് അറിയാതെ രണ്ടുപേരുടെയും ഇടയിൽ ഒരു നിമിഷം നിശബ്ദത തളം കെട്ടി നിന്നു

ആദർശ് എവിടെ ?? നിശബ്ദത ഭേദിച്ച് കൊണ്ട്  ഭദ്രൻ മിഥുനയോട് തിരക്കി ???

പുറത്തുണ്ട് അച്ഛാ !!!

ഇവിടെ അധികനേരം നിൽക്കാൻ പറ്റില്ല !!! രോഗിക്ക് വിശ്രമം ആവശ്യമാണ് !! സിസ്റ്റർ വന്ന് പറഞ്ഞു …

അച്ഛാ  ഞങ്ങൾ പുറത്തുണ്ട് … രാവിലെ മുറിയിലേക്ക് മാറ്റുമെന്നാണ്  ഡോക്ടർ പറഞ്ഞത് …അച്ഛൻ റസ്റ്റ് എടുക്ക് …

എനിക്ക് ആദർശിനെ ഒന്ന് കാണണം ……അവനൊദ് ഒന്ന് കയറി വാരാൻ പറ …

എന്റെ പൊന്നു സാറെ കുഴപ്പിക്കരുത് !!! സാറ്  സ്‌ട്രെയിൻ  ചെയ്യരുത് എന്നാണ്  Dr ജോഷി പറഞ്ഞിട്ട് പോയത് …ആരെയായാലും നാളെ കാണാം … സിസ്റ്റർ ഭദ്രനോട് പറഞ്ഞു …

എനിക്ക് ഒന്നും കേൾക്കേണ്ട !!! എനിക്ക് ഇപ്പോൾ ആദർശിനെ കണ്ടേ പറ്റൂ … ഭദ്രൻ ഒച്ച ഉയർത്തി … ഭദ്രന് പെട്ടെന്ന് തളർച്ച തോന്നി …

ദയവ് ചെയ്ത് ഞാൻ പറയുന്നത് ഒന്ന് കേൾക്കു !! സിസ്റ്റർ നിന്ന് യാചിച്ചു ….

സിസ്റ്ററെ  നിങ്ങൾ പറയുന്നത് അനുസരിച്ചു ഞാൻ ഇത്രെയും നേരം ഇതിന്റെ ഉള്ളിൽ കിടന്നില്ലേ ??? എന്റെ ജീവൻ രക്ഷിക്കുന്നതാണ് നിങ്ങൾക്ക് പ്രധാനമെങ്കിൽ എന്റെ അന്തരവനെ കാണാൻ നിങ്ങൾ സമ്മതിക്കണം …  ഭദ്രൻ അത്രെയും പറയുവാനായി ബുദ്ധിമുട്ടി …

പെട്ടെന്ന്  ഭദ്രന് നെഞ്ചിനു വേദന ഏറി ….

സിസ്റ്റർ പെട്ടെന്ന് ഓക്സിജൻ മാസ്ക് ഭദ്രന് വെച്ചുകൊടുത്തു ……രണ്ടലും ഒന്ന് പുറത്തു ഇറങ്ങി പോകാമോ !!! സിസ്റ്റർ ആക്രോശിച്ചു …സിസ്റ്റർ Dr  ജോഷിയെ ഫോണിൽ വിളിച്ചു …

പുറത്തു ഇറങ്ങിവന്ന ലക്ഷിമിയുടെയും മിഥുനയുടെയും മുഖത്തെ പരിഭ്രമം കണ്ടിട്ട് ആദർശ് കാര്യം തിരക്കി ….

പെട്ടെന്ന് Dr ജോഷിയും മറ്റ് മൂന്ന് ഡോക്ടർമാരും കൂടി ഐസിയുവിലേക്ക് ഓടി കയറുന്നത് കണ്ടു ….

മോനേ !!! ഭദ്രേട്ടന്  അരുതാത്തത് എന്തെങ്കിലും സംഭവിച്ചു  കാണുമോ !!! നിന്നെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ ആണ് നെഞ്ച് വേദന ഉണ്ടായത് …

ആദർശ് ലക്ഷ്മിയെ  ചേർത്തുപിടിച്ചു !! ഇല്ല അമ്മായി … അമ്മാവന് അരുതാത്തത് ഒന്നും സംഭവിക്കില്ല !! അത് എനിക്ക് ഉറപ്പാണ് …

ലക്ഷ്മി ആദർശിന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു …

മിഥുന കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു …എന്റെ  കൃഷ്‌ണാ !! നീ എനിക്ക്  ഒരൊസൗഭാഗ്യങ്ങൾ കൈയിൽ കൊണ്ട് തന്നിട്ട് ഇനിയും അത്‌ എന്നിൽ നിന്നും അടർത്തി മാറ്റല്ലേ !!!

കുറച്ചു നേരത്തിനു ശേഷം Dr ജോഷി ഇറങ്ങി വന്നു അദ്ദേഹത്തിന്റെ  മുഖഭാവം കണ്ടിട്ട് ആദർശിന്‌ പന്തികേട് തോന്നി ….

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!