മോനേ ആദർശേ !!!
ഈ കണ്ണിമാങ്ങാ അച്ചാറും കൂടി എടുത്ത് ബാഗിൽ വെക്ക് !! സാവിത്രി അമ്മ ബാഗിൽ സാധനങ്ങൾ എടുത്തു വെച്ചുകൊണ്ടിരുന്ന ആദർശിനോട് പറഞ്ഞു …
അമ്മേ ഇപ്പോൾ തന്നെ അധികം സാധനങ്ങൾ ഉണ്ട് … ബാഗിന്റെ ഭാരം പറഞ്ഞതിലും അധികം ആണെങ്കിൽ എയർപോർട്ടിൽ അധിക പൈസ അടക്കേണ്ടി വരും .. ആദർശ് പറഞ്ഞു …
നീ ആദ്യമായി അല്ലേ. മോനേ ഇത്രെയും അകലെ പോകുന്നത് ….എല്ലാം കയ്യിൽ കരുതുന്നത് നല്ലതാണ് ……സാവത്രി പറഞ്ഞു ..
മോനെ പാസ്സ്പോർട്ടും ടിക്കറ്റും ഭദ്രമായി എടുത്തു ബാഗിൽ വെക്കാൻ മറക്കരുത് !! അച്ഛൻ ശിവദാസൻ പറഞ്ഞു ..
മിഥുന എവിടെ അമ്മേ ?? ഇന്ന് ഈ വഴിക്ക് ഞാൻ കണ്ടില്ലല്ലോ?? ആദർശ് തിരക്കി ..
അവൾക്ക് അടുക്കളയിൽ പിടിപ്പത് പണി ഉണ്ട് .. നിന്റെ പെങ്ങന്മാർ ഇവിടെ തമ്പടിച്ചിട്ട് ദിവസം രണ്ടായില്ലേ ?? അവർക്ക് വെച്ചുഉണ്ടാക്കി കൊടുത്തിട്ട് ബാക്കി സമയം അതിന് ഒന്ന് നടു നിവർത്താൻ കഴിയേണ്ട ?? ഞാൻ സഹായിക്കാൻ ചെന്നാൽ ഉടനെ വന്ന വഴി അവൾ എന്നെ തിരിച്ചു പറഞ്ഞു വിടും … പിന്നെ എന്ത് ചെയ്യാനാണ് ?? സാവിത്രി പറഞ്ഞു ..:
ദേ !! ഞാൻ നാളെ അങ്ങ് പോകും !! എന്റെ അമ്മ പാവം എന്റെ ഭാര്യയോട് അമ്മായിയമ്മ പോര് തുടങ്ങിയേക്കരുത് … ആദർശ് പറഞ്ഞു ..
ഒന്ന് പോടാ ചെക്കാ !! നിന്റെ ഭാര്യയോട് ഞാൻ എന്നാ പോരിന് പോകാനാണ് … ചില പൊട്ടലും ചീറ്റലും ഒക്കെ ഇടക്ക് ഉണ്ടാകും പക്ഷെ അതിനൊന്നും മിഥുന മോള് പ്രതികരിക്കില്ല … ഞാൻ നിന്നെ കൂടാതെ രണ്ട് പെൺപിള്ളേരെ പെറ്റു വളർത്തി!! എന്നിട്ട് എന്താ പ്രയോചനം ?? കെട്ടിച്ചു വിട്ട വീട്ടിലെ പാടാദുരിതവും കുറ്റങ്ങലും മാത്രം പറയാനായി ഇങ്ങോട്ട് വരും …അല്ലാതെ ഒരാവശ്യം വന്നാൽ രണ്ടിന്റെയും പൊടി പോലും കാണില്ല …
മിഥുന മോള് വന്നതിൽ പിന്നെ എനിക്ക് ഒരു കുറവും എന്റെ കുട്ടി വരുത്തിയിട്ടില്ല .. നീ എന്റെ കാര്യം ഒന്നും ഓർത്തു വിഷമിക്കരുത് ..നീ പോയി എല്ലാം ഒന്ന് നേരെയായി കഴിയുമ്പോൾ മിഥുന മോളെയും കൊണ്ടുപോകണം .. അവിടേയും സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടാൻ പ്രയാസം ഒന്നും ഉണ്ടാകില്ലെന്ന് കരുതുന്നു …ഇനി അഥവാ ജോലി കിട്ടിയില്ലെങ്കിലും സാരമില്ല ..: ഒരുമിച്ചു നിൽക്കാലോ നിങ്ങൾക്ക് !! സാവിത്രി പറഞ്ഞു ..
മോന് നേരത്തെ കിടക്കേണ്ട !! അമ്മ കഴിക്കുവാനുള്ളത് എടുത്തു വെക്കാം … എല്ലാം എടുത്തു വെച്ചിട്ട് മോൻ താഴേക്ക് വാ … സാവിത്രി മുറിയിൽ നിന്നും ഇറങ്ങി പോയി …
ആദർശ് അമ്മ പോകുന്നത് നോക്കി നിന്നു …
അമ്മ പറഞ്ഞതെല്ലാം ശെരിയാണ് !! മിഥുന എന്റെ ജീവിതത്തിൽ വന്നിട്ട് ഒരു വർഷം ആകുന്നു അതും തികച്ചും യാദർശ്ചികമായി !!!
ആദർശിന്റെ ഓർമ്മകൾ ഒരു വർഷം പിന്നോട്ട് സഞ്ചരിച്ചു ..:
അമ്മേ ഇന്നല്ലേ അമ്മയുടെ സ്കൂൾ വാർഷികം !!! അതെ മോനെ !!! ഈ വർഷം അമ്മ ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്യുന്നത് കൊണ്ട് തന്നെ ഞങ്ങൾ പിറ്റേ മീറ്റിംഗ് കൂടി ഒരു തീരുമാനം എടുത്തിരുന്നു .. പാവപെട്ട നാല് പെൺകുട്ടികളുടെ വിവാഹം കൂടി നടത്താം എന്ന് …
അതിൽ ഒരാൾ നമ്മുടെ സ്കൂളിലെ തന്നെ മലയാളം ടീച്ചർ ആണ് മോനേ!! ആ കുട്ടിക്ക് പറയാനായി ആരുമില്ല … കോഴിക്കോട് ഒരു അനാഥാലയത്തിൽ ആണ് വളർന്നതും പഠിച്ചതും … പഠിക്കാൻ മിടുക്കി ആയത്കൊണ്ട് തന്നെ ആൾക്ക് ഒരു ജോലി കിട്ടി …
പേര് മിഥുന എന്നാണ് .. കാണാനും നല്ല കുട്ടിയാണ് …
PTA പ്രസിഡന്റ് ഒരു കല്യാണാലോചന കൊണ്ടുവന്നു പയ്യൻ പ്രൈവെറ്റ് ബാങ്കിൽ ആണ് ജോലി ..
എന്തായാലും നാളെ ആ കുട്ടിക്ക് പറയാനായി ഒരു തുണയെ കിട്ടുമല്ലോ ..
സാവിത്രി ആദർശിനോട് പറഞ്ഞു …
മിഥുന !!! പേര് കൊള്ളാം !!! കാണാനും കൊള്ളാമെന്നല്ലേ അമ്മ പറഞ്ഞത് !!!
ഹാ,, പറഞ്ഞിട്ടെന്താ യോഗം വേണം !! കാണാൻ ഗ്ലാമർ ഉണ്ടായിട്ട് കാര്യമില്ല .. പറയത്തക്ക ജോലി നമുക്കില്ലാലോ ?? തെക്ക് വടക്ക് നടപ്പല്ലേ പണി !!! പിന്നെ ആര് പെണ്ണ് തരാനാണ് !! ആദർശ് മനസ്സിൽ പറഞ്ഞുകൊണ്ട് പോയി ഉറങ്ങാൻ കിടന്നു …
പിറ്റേ ദിവസം. അച്ഛൻ ശിവദാസനോടൊപ്പം ആദർശ് അമ്മയുടെ സ്കൂളിൽ വാർഷിക ആഘോഷങ്ങൾക്ക് ചെന്നു …
സമൂഹ വിവാഹത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി !!! ആദർശിന്റെ കണ്ണുകൾ മിഥുനക്ക് വേണ്ടി അറിയാതെ പരതി …
ആരെയാടാ നീ വായുംനോകുന്നത് ?? സാവിത്രി വന്ന് ആദർശിന്റെ തലക്ക് തട്ടികൊണ്ട് ചോദിച്ചു !!
ഏയ് !!! ഞാൻ ആരെ നോക്കാനാ ?? ആരെയും നോക്കിയില്ല ??? ആദർശ് ഒഴിഞ്ഞുമാറി …
സത്യം പറയടാ ?? നീ ആ മിഥുന ടീച്ചറിനെ അല്ലേ ഈ അന്വേഷിക്കുന്നത് ?? സാവിത്രി ചോദിച്ചു ..
ആദർശ് അതിശയത്തോടെ അമ്മയെ നോക്കി …
ദേ !! ആ മൂന്നാമത് ഇരിക്കുന്ന കുട്ടിയാണ് മിഥുന !!!
സാവിത്രി കൈ ചൂണ്ടി പറഞ്ഞു !!!
ആദർശ് മിഥുനയെ കണ്ടു !!!
ആദർശിന് കണ്ണെടുക്കാൻ തോന്നിയില്ല !!! ആ മുഖം പതിഞ്ഞത് ആദർശിന്റെ ഹൃദയത്തിലായിരുന്നു …
പെട്ടെന്ന് PTA പ്രസിഡന്റ് സാവിത്രിയുടെ അരികിലേക്ക് ഓടിവന്നു ..
ടീച്ചറെ !!! ഒരു കുഴപ്പമുണ്ട് !!!
എന്താ അരവിന്ദാ ?? എന്തുണ്ടായി !!
നമ്മുടെ മിഥുന ടീച്ചറിനായി പറഞ്ഞു വെച്ചിരുന്ന പയ്യൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറി !!
അതെന്താ ?? അരവിന്ദാ മുഹൂർത്ത നേരത്തു ഇങ്ങനെ ഒരു പിന്മാറ്റം ??? സാവിത്രി അങ്കലാപ്പോടെ ചോദിച്ചു ..
പയ്യന്റെ വീട്ടുകാർക്ക് ധർമ്മകല്യണയത്തിന് താല്പര്യം ഇല്ലന്ന് !!! വീട്ടുകാരുടെ എതിർപ്പ് കൂടി വന്നത് കൊണ്ടാണ് അയാൾ പിന്മാറിയത് ..
നമ്മൾ ഇനി എന്ത്. ചെയ്യും ടീച്ചറെ ?? മുഹൂർത്തത്തിന് അധിക സമയം ഇല്ലല്ലോ ?? നമുക്ക് മിഥുന ടീച്ചറിനെ വിവരം അറിയിക്കേണ്ട ??അരവിന്ദൻ ചോദിച്ചു ..
വരട്ടെ അരവിന്ദാ !! മിഥുന ടീച്ചറിനോട് ഞാൻ കാര്യങ്ങൾ പറയാം ..
സാവിത്രി മിഥുന ടീച്ചറിന്റെ അടുക്കൽ പോയി കാര്യങ്ങൾ പറഞ്ഞു …
മിഥുനയുടെ കണ്ണുകൾ നിറഞ്ഞു !! സാരമില്ല സാവിത്രി ടീച്ചർ എനിക്ക് ഇതൊന്നും വലിയ വിഷമം ഉള്ള കാര്യമല്ല !!! ചെറുപ്പം മുതലേ അവഗണന കണ്ടു വളർന്ന എനിക്ക് ഇത് മാത്രം ഒരു പുതുമയായി തോന്നുന്നില്ല ..:
എന്റെ ഈ പ്രശ്നം കൊണ്ട് ടീച്ചറിന്റെ നല്ല ഒരു ദിവസം വിഷമിക്കേണ്ടി വന്നല്ലോ എന്നതാണ് എന്റെ സങ്കടം !!! മിഥുന സാവിത്രി ടീച്ചറിനെ സമാധാനിപ്പിക്കാൻ പറഞ്ഞു ..
എല്ലാം കേട്ടുകൊണ്ട് അടുത്ത് നിന്ന ആദർശിന് മിധുനയുടെ മുഖം കണ്ടിട്ട് വിഷമമായി …
ടീച്ചറെ ബാക്കി മൂന്ന് വിവാഹത്തിനുള്ള കാര്യങ്ങൾ എല്ലാം റെഡി ആണ് !! നമുക്ക് അത് അങ്ങ് ഇപ്പോൾ നടത്തിയെകാം !!! എന്ത് പറയുന്നു ??
.. അരവിന്ദൻ ചോദിച്ചു ..
നടത്താൻ വരട്ടെ അരവിന്ദാ ?? മോളെ മിഥുനെ ഈ നിൽക്കുന്നത് എന്റെ മകൻ ആദർശ് .. എഞ്ചിനീയറിംഗ് കഴിഞ്ഞതാണ് !! ജോലി ഒന്നുമായിട്ടില്ല … മോൾക്ക് സമ്മതമാണെങ്കിൽ എന്റെ മകൻ നിന്റെ കഴുത്തിൽ താലി കെട്ടും …
എന്തുപറയുന്നു ??? സാവിത്രി ചോദിച്ചു …
ആദർശും മിഥുനയും ഒരുപോലെ ഞെട്ടിയിരുന്നു !!
മിഥുന ആദ്യമായി ആദർശിന്റെ മുഖത്തേക്ക് നോക്കി …
ആദർശ് എന്ത് പറയണം എന്ന് അറിയാതെ അമ്മയെ നോക്കി …
(തുടരും ..)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission