പ്രകാശേട്ടന് ഇപ്പോൾ ദുർഗ എവിടെയാണ് താമസിക്കുന്നത് എന്ന് അറിയുമോ ???
ജ്യോതി ചോദിച്ചു …
അവൾ ഇപ്പോൾ ഒരു ഫ്ലാറ്റ് വാടകക്ക് എടുത്ത് താമസിക്കുകയാണെന്ന് തോന്നുന്നു …. എനിക്ക് വ്യക്തമായി അറിയില്ല ….. ഞാൻ ഒന്ന് തിരക്കി നോക്കട്ടെ ….
പ്രകാശേട്ടൻ എത്രെയും പെട്ടെന്ന് അവൾ താമസിക്കുന്ന സ്ഥലം കണ്ടെത്തണം …. നമുക്ക് അവളെ അവിടെ ചെന്ന് കാണണം ….
ജ്യോതി മനസ്സിൽ ഉറപ്പിച്ചത് പോലെ പറഞ്ഞു …
പ്രകാശനും ജ്യോതിയും ദേവന്റെ മുറിയിൽ പോയി ….
ജ്യോതി പ്രഷറും പൾസും ടെമ്പറേച്ചറും നോക്കി … ചൂട് കൂടുന്നുണ്ടല്ലോ …. ഇൻഫെക്ഷൻ ആയോ എന്ന് സംശയം …. ഞാൻ ഡോക്ടറിനെ അറിയിക്കാം ഒരു പാരസെറ്റമോൾ ഇൻജെക്ഷൻ എടുക്കാം ….
ജ്യോതി മരുന്ന് എടുക്കുവാനായി പോയി ….
പ്രകാശൻ ദേവനെ നോക്കി ….
നീ എന്താടാ എന്നെ ആദ്യമായി കാണുന്നത് പോലെ നോക്കുന്നത് ?? ദേവൻ പ്രകാശനെ നോക്കി ചോദിച്ചു ….
എടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ എന്നോട് ദേഷ്യപ്പെടരുത് ….
ഒരു തെറ്റും ചെയ്യാത്ത നീ എന്തിനാണ് ഇങ്ങനെ കിടന്ന് അനുഭവിക്കുന്നത് ??
നീ അവളുടെ മുന്നിൽ ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത് ?
ഒന്ന് ഓർത്തു നോക്കിയാൽ അവൾക്ക് എന്തേലും നഷ്ടപ്പെട്ടോ ??? ഇല്ലലോ ??,
എന്നാൽ നിനക്കോ ?? നിന്റെ ആരോഗ്യയും , മനഃസമാധാനവും എല്ലാം അവൾ കാരണം പോയില്ലേ ….
എല്ലാം തകർന്നടത്തു നിന്നും നീ ജീവിച്ചു തുടങ്ങണം …. ആരുടെ മുന്നിൽ തോറ്റാലും അവളുടെ മുന്നിൽ നീ ജീവിച്ചു കാണിക്കണം ..
നീ എന്താ പറഞ്ഞു വരുന്നത് ??? ഞാൻ ഇനിയും ഒരു കല്യാണം കഴിക്കണം എന്നാണോ ???
അത് മാത്രം ഇനി നടക്കില്ല പ്രകാശാ … എനിക്ക് ഇനിയും എന്റെ ജീവിതം അങ്ങനെ ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ വയ്യടാ …
എടാ അതിന് ആര് പറഞ്ഞു നിന്നോട് കല്യാണം കഴിക്കുവാൻ ??… കല്യാണം കഴിക്കാതെ തന്നെ എത്രയോ പേര് നമ്മുടെ മുന്നിൽ ജീവിച്ചു കാണിക്കുന്നു ….
ജ്യോതി മരുന്നുമായി മുറിയിലേക്ക് വന്നു ….
ദേ ഉദാഹരണത്തിന് നമ്മുടെ ജ്യോതി …,അവൾ ഈ സമൂഹത്തിൽ അഭിമാനത്തോടെ അന്തസോടെ ജോലി ചെയ്ത് ജീവിക്കുന്നില്ലേ ???
അതുപോലെ നീയും അങ്ങനെ ഒരു വഴി തിരഞ്ഞെടുക്കണം എന്നെ ഞാൻ പറഞ്ഞോളു …
ദേവൻ ജ്യോതിയെ നോക്കി … അവളുടെ മുഖം പ്രസന്നമായിരുന്നു …. ദേവൻ അനുസരണയോടെ ഇൻജെക്ഷൻ എടുക്കാൻ ഇരുന്നു കൊടുത്തു …
പ്രായം വെച്ചു നോക്കുമ്പോൾ ദേവൻ എന്നെക്കാളും മൂത്ത ആളാണ് , കൂടാതെ മനുഷ്യന്റെ മനസ്സ് കീറി മുറിച്ചു പഠിച്ച ആളും …ഞാൻ ഉപദേശിച്ചു തരേണ്ട കാര്യം ഒന്നുമില്ലെന്ന് അറിയാമെല്ലോ ….ജീവിതത്തിൽ എല്ലാ അർത്ഥത്തിലും ഒറ്റപെട്ടുപോയവളാണ് ഞാൻ …എന്നെപോലെ ഒരു പെണ്ണിന് ഇങ്ങനെ എല്ലാവരോടും പടവെട്ടി പിടിച്ചു നില്കാമെങ്കിൽ എന്തുകൊണ്ട് ദേവന് അത് ആയി കൂടാ …
ദേവന്റെ മനസ്സിന് താങ്ങാൻ കഴിയാത്ത എന്ത് വിഷമം ആണെങ്കിലും ഞങ്ങളോട് പറയാം … ഒരു നല്ല ഫ്രണ്ട് എന്ന രീതിയിൽ തന്നെ പ്രകാശേട്ടനെ പോലെ എന്നെയും കാണാം …. വെറുതെ ഇനിയും ഇങ്ങനെ നശിക്കാൻ ശ്രമിക്കരുത് ….
ദേവൻ ജ്യോതിയെ നോക്കിയിരുന്നു …. ഒരിക്കൽപോലും ആരും തന്നോട് ഇങ്ങനെ ഹൃദ്യമായി സംസാരിച്ചതായി ദേവൻ ഓർക്കുന്നില്ല … സ്വന്തം അമ്മപോലും പ്രാരാബ്ധങ്ങളുടെ കെട്ട് അഴിച്ചു നിരത്താനെ ശ്രമിച്ചിട്ടോള്ളൂ …. ദേവൻ ആദ്യമായി ജ്യോതിയെ നോക്കി ചിരിച്ചു …. ജ്യോതി തിരിച്ചും ഒരു ചിരി സമ്മാനിച്ചു …..
പ്രകാശനോടും ദേവനോടും യാത്ര പറഞ്ഞു ജ്യോതി ഇറങ്ങി …
ജ്യോതി ഒന്നുകൂടി ദേവന്റെ മെഡിക്കൽ റെക്കോർഡ്‌സ് എടുത്ത് നോക്കി ജനനത്തീയതി ഒരു തുണ്ട് കടലാസ്സിൽ എഴുതി എടുത്തു ബാഗിൽ ഭദ്രമായി വെച്ചു ….
ജ്യോതി ഹോസ്റ്റലിൽ പോയി കുളിച്ചു ഫ്രഷ് ആയി …. അലമാരിയിൽ നിന്ന് സെറ്റും മുണ്ടും ചുറ്റി … ഏറെ നാളുകൾക്കു ശേഷം ജ്യോതി അമ്പലത്തിൽ പോയി …. ദേവന്റെ ജനനതിയതി വെച്ച് നോക്കി ജ്യോതി ദേവന്റെ നാള് കണ്ടുപിടിച്ചിരുന്നു … ഒരു മൃതുഞ്ജയഹോമവും, ചുറ്റുവിളക്കും വഴിപാടായി നേർന്ന് ജ്യോതി മഹാദേവന്റെ നടയിൽ നിന്നു പ്രാർത്ഥിച്ചു ….
പ്രസാദവുമായി നേരെ ദേവൻ കിടന്നിരുന്ന മുറിയിലേക്ക് പോയി …
പ്രകാശൻ ദേവന് ചായ കൊടുക്കുവായിരുന്നു ….
ജ്യോതിയെ കണ്ടതും പ്രകാശൻ അമ്പരന്നു …
ദേവനും ജ്യോതിയെ ഇമചിമ്മാതെ നോക്കിയിരുന്നു
“ഇതാരാ ശ്രീകോവിൽ തുറന്ന് വന്ന ദേവിയോ “പ്രകാശൻ കളിയാക്കി ചോദിച്ചു ….
അല്ല ഭദ്രകാളി …. കഴുത്തിന് ചുറ്റും നാവുള്ള ഭദ്രകാളി …. അങ്ങനെ അല്ലെ ഇന്ന് രാവിലെ കൂട്ടുകാരൻ എന്നെ പറ്റി പറഞ്ഞത് … ജ്യോതി ഇടംകണ്ണിട്ട് ദേവനെ നോക്കി പറഞ്ഞു ….
ദേവൻ ജ്യോതിയിൽ നിന്നുള്ള നോട്ടം പിൻവലിച്ചു മുഖം കുനിച്ചു ഇരുന്നു ….
ഞാൻ തമാശ പറഞ്ഞതാണ് …. ഇനി അതോർത്തു വിഷമിക്കേണ്ട ….ജ്യോതി ദേവനോടായി പറഞ്ഞു …
ഞാൻ അമ്പലത്തിൽ പോയിട്ട് വരും വഴി ഇങ്ങോട്ട് കയറി എന്നെ ഒള്ളു … ദേവന്റെ പേരിൽ കുറച്ചു വഴിപാട് നടത്തി …. ദേ പ്രസാദം ….
ജ്യോതി ഇല ദേവന് നേരെ നീട്ടി … ദേവൻ ജ്യോതിയെ അന്തിച്ചു നോക്കി നിന്നു … ദേവന്റെ അന്ധാളിപ്പ് കണ്ടപ്പോൾ …. ജ്യോതിക്ക് ചിരി വന്നു ….
ഇലച്ചീന്തിൽ നിന്നും കുറച്ചു ചന്ദനം എടുത്ത് ദേവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു …
പെട്ടെന്നുള്ള ജ്യോതിയുടെ പെരുമാറ്റത്തിൽ ദേവൻ ഞെട്ടി ഇരുന്നു
പ്രകാശൻ അവിടെ നിൽക്കണോ പോകണോ എന്ന് അറിയാതെ കുഴങ്ങി ….
ഇന്ന് ഞാൻ അമ്പലത്തിൽ പോകാനായി ഇരുന്നതാണ് … എന്നാൽ പിന്നെ ദേവന്റെ പേരിലും കൂടി പൂജ നടത്താമെന്ന് കരുതി ….
അതിന് ദേവന്റെ നാള് ജ്യോതിക്ക് അറിയില്ലല്ലോ ??? പ്രകാശൻ ഇടയിൽ കയറി ചോദിച്ചു ….
ഇല്ല … എനിക്ക് അറിയില്ല… എന്നാൽ ഇവിടെയുള്ള റെക്കോർഡിൽ നിന്നും ഞാൻ ജനനത്തീയതി എഴുതിയെടുത്തു കൊണ്ട് പോയി ….
ഈ പായസം രണ്ടാളും കുടിക്കാൻ മറക്കേണ്ട …..ഞാൻ ഇറങ്ങുന്നു ….ജ്യോതി രണ്ടുപേരോടും യാത്രപറഞ്ഞു ഇറങ്ങി ….
ഇവളുടെ തലക്ക് വെല്ല കുഴപ്പവും ഉണ്ടോ ??? ദേവൻ ചിന്തിച്ചു ….
എന്താടാ ഒരാലോചന ??? പ്രകാശൻ ചോദിച്ചു
അവൾക്ക് എന്തേലും കുഴപ്പമുണ്ടോ ?? അവൾ എന്തിനാ എന്നോട് സിമ്പതി കാണിക്കുന്നത് ???
ഡാ അളിയാ ……..നീ ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ പറയാം ……..ഞാൻ നിന്റെ കാര്യങ്ങൾ എല്ലാം ജ്യോതിയോട് പറഞ്ഞു ….അവൾക്ക് അപ്പോൾ മുതൽ ദുർഗയെ ഒരു പാഠം പഠിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ട് ഇരിക്കുവാ …..
നീ എന്തിനാ എന്റെ കാര്യം ഒക്കെ ജ്യോതിയോട് എഴുന്നള്ളിക്കാൻ പോയത് ….
എനിക്ക് എന്റെ വഴി ദുർഗക്ക് അവളുടെ വഴി … എനിക്ക് ആരോടും ഒരു പ്രതികാരത്തിനും പോകേണ്ട ….
മനസിന്റെ സമനില തെറ്റി ഞാൻ എന്തൊക്കെയോ കാണിച്ചുകൂടി …. ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല ….
ഇവിടെ കിടന്നിട്ട് ശ്വാസം മുട്ടുന്നു … അതാണ് വീട്ടിൽ പോണം എന്ന് ഞാൻ വാശി പിടിക്കുന്നത് ….
ദേവൻ പ്രകാശനോട് പറഞ്ഞു …
നീ പറഞ്ഞത് ഒക്കെ ശെരി തന്നെ … എന്നാൽ ദുർഗയെ അങ്ങനെ വെറുതെ വിടുന്നതിനോട് എനിക്ക് യോജിപ്പില്ലടാ ….
നിന്നെ അവൾ വരും ഉണ്ണാക്കൻ ആകാൻ ശ്രമിച്ചതല്ലേ….അതിന് എന്തായാലും ഒരുതിരിച്ചടി കൊടുക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം ….
അതിന് ഇതിൽ ജ്യോതി എന്ത് ചെയ്യാനാ പോകുന്നത് … ദേവൻ ചോദിച്ചു …
ജ്യോതി ഒന്നും വ്യക്തമായി എന്നോട് പറഞ്ഞില്ല …. പക്ഷെ ദുർഗയെ നേരിൽ കാണണം എന്ന് എന്നോട് പറഞ്ഞു …
ദേവൻ ഒന്നും മിണ്ടിയില്ല …..
പ്രകാശൻ ജ്യോതിയെ വിളിച്ചു ദേവനോട് എല്ലാ കാര്യങ്ങളും പറഞ്ഞതായി സൂചിപ്പിച്ചു …
ദേവന് ഒന്നിനും താല്പര്യമില്ല എന്നാണ് എന്നോട് പറഞ്ഞത് …. പ്രകാശൻ പറഞ്ഞു …
പ്രകാശേട്ടൻ അത് കാര്യമാക്കേണ്ട … നമ്മൾ തീരുമാനിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നു ….
എനിക്ക് ദുർഗ്ഗയുടെ ഫോൺ നമ്പർ തരാമെന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ ???
ജ്യോതി ചോദിച്ചു ….
ഇപ്പോൾ തന്നെ അയച്ചു തരാം പ്രകാശൻ പറഞ്ഞു ….
അല്പസമയത്തിനകം ദുർഗ്ഗയുടെ നമ്പർ പ്രകാശൻ ജ്യോതിക്ക് മെസ്സേജ് ചെയ്തു ….
ജ്യോതി ദുർഗ്ഗയുടെ നമ്പർ ഡയൽ ചെയ്തു ….
റിങ് പോകുന്നുണ്ടായിരുന്നു ….
ദുർഗ ഫോൺ എടുത്തു ….
ഹലോ ഇത് ദുർഗ്ഗയല്ലേ …. ജ്യോതി ചോദിച്ചു
അതെ ദുർഗ്ഗയാണ് …. ആരാണ് സംസാരിക്കുന്നത് ???
എന്റെ പേര് ജ്യോതി …. ഞാൻ മെഡ് ലൈൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു ….
നിങ്ങളുടെ ഭർത്താവ് Mr വസുദേവ് ഇവിടെ അഡ്മിറ്റ് ആണ് ….
ജ്യോതി പറഞ്ഞു ….
സോറി ജ്യോതി …. ഞാനിപ്പോൾ വസുദേവുമായി ഒരു ബന്ധവും ഇല്ല … എന്നെ വിളിച്ചിട്ട് കാര്യം ഒന്നുമില്ല …എന്തെകിലും അത്യാവശ്യമാണെങ്കിൽ വസുദേവിന്റെ വീട്ടിൽ വിളിച്ചു പറയു …. ഞാൻ കുറച്ചു തിരക്കിലാണ് …. ദുർഗ പറഞ്ഞു ….
ഓക്കെ ദുർഗ …. ഞാൻ അങ്ങനെ ചെയ്തോളാം …. പക്ഷെ ആക്സിഡന്റ് കേസ് ആയത് കൊണ്ട് പോലീസ് കേസ് ഉണ്ട് ….
പോലീസിന് കിട്ടിയ വിവരങ്ങൾ അനുസരിച്ചു Mr വസുദേവ് ആത്മഹത്യ ശ്രമം നടത്തിയതാണെന്ന് തെളിഞ്ഞു ….
ദുർഗ്ഗയുടെ പേരിൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസ് ഫയൽ ചെയ്യുവാനുള്ള നീക്കം ആണ് ഇവിടെ നടക്കുന്നത് …..
ദുർഗ നിരന്തരമായി വസുദേവിനെ മാനസീകമായി തകർക്കുവാൻ വ്യാജമായ ആരോപണങ്ങൾ നടത്തിയെന്നാണ് മൊഴി കൊടുത്തിരിക്കുന്നത് ….
Mr വസുദേവ് മൊഴി കൊടുക്കുന്ന സമയത്തു ഞാൻ അവിടെ ഉണ്ടായിരുന്നു …. അതുകൊണ്ടാണ് തന്നെ വിളിച്ചത് ….
അപ്പോൾ ശരി ദുർഗ …. ഞാനും കുറച്ചു തിരക്കിലാണ് …
ജ്യോതി ഫോൺ കട്ട് ചെയ്‌തു …
ദുർഗ നടുങ്ങി തരിച്ചു നിന്നു ….
ദുർഗ്ഗേ ….. നീ കുത്തി വെച്ച വിഷം നിന്നെ കൊണ്ട് തന്നെ ഞാൻ വലിച്ചു എടുപ്പിച്ചു കളയും …
ജ്യോതി പതിയെ ചിരിച്ചു ….
ദുർഗ ജ്യോതിയുടെ ഫോണിൽ വിളിച്ചുകൊണ്ടേ ഇരുന്നു …. എന്നാൽ ജ്യോതി ഫോൺ എടുത്തില്ല ….
(തുടരും ….)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission