ചേച്ചീ എന്നെകൊണ്ട് വയ്യാ പത്താം നമ്പർ മുറിയിലെ പേഷ്യന്റനു മരുന്ന് കൊടുക്കാൻ …എന്ത് പറഞ്ഞാലും ഓരോ ന്യായങ്ങൾ പറഞ്ഞു അയാൾ നമ്മുടെ വായടപ്പിക്കാൻ നോക്കും …. വന്നപ്പോൾ തൊട്ട് എല്ലാർക്കും അയാളെ പറ്റി പരാതി മാത്രമേ ഒള്ളു …ആൻസി സീനിയർ നേഴ്സ് ആയ ജ്യോതിയോട് പറഞ്ഞു ….
സാരമില്ല ആൻസി ഇതു ഞാൻ ഡീൽ ചെയ്തോളാം….ആൻസി ഇനി അങ്ങോട്ട് പോകേണ്ട …
പിന്നെ ആൻസി ഒരു കാര്യം ഓർക്കണം … എവിടെ ജോലി ചെയ്താലും ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ നേരിടേണ്ടി വരും … അവിടെയൊന്നും തനിക്ക് എപ്പോഴും സഹായം കിട്ടിയെന്നു വരില്ല കേട്ടോ …
നഴ്സിംഗ് എന്ന് പറഞ്ഞാൽ ആതുരസേവനം മാത്രം മുന്നിൽ കണ്ടുകൊണ്ട് പഠിക്കാൻ ഇറങ്ങുന്നവർ അല്ല …. എന്നാൽ കുറച്ചൊക്കെ അതും കൂടി ആവാം …
ചേച്ചീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് അറിയാം …. ഞാൻ ആത്മാർത്ഥതയോടെ തന്നയാണ് ചേച്ചീ ഈ പണി ചെയുന്നത് …
പക്ഷെ ചേച്ചീ ആരോട് വേണേലും ചോദിച്ചു നോക്ക് , അങ്ങേര് മെരുങ്ങാൻ പാടുള്ള ഇനമാണ് … സ്വന്തം അമ്മയോട് പോലും പറയുന്നത് കേട്ടാൽ ചെവിയും പൊത്തി ഇറങ്ങി വരേണ്ട അവസ്ഥ ആണ് …
ചേച്ചീ ഒരാഴ്ച്ച അവധി അല്ലായിരുന്നോ അതാണ് ….നേരിട്ട് ബോധ്യമായിക്കൊള്ളും ….
ജ്യോതി മരുന്ന് നിറച്ച ട്രേയുമായി പത്താം നമ്പർ മുറിയിലേക്ക് പോയി ….
ദേ തള്ളെ… എന്നെ ഉപദേശിക്കാൻ വരേണ്ട എന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ …എനിക്ക് ഇവിടെ കാവൽ നിൽക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല ….
പെണ്ണെന്ന വർഗത്തിന്റെ കാണുന്നത് തന്നെ എനിക്ക് ഇപ്പോൾ അറപ്പും വെറുപ്പുമാണ് ….
ദേവന്റെ ഒച്ചയിലുള്ള സംസാരം ഇടനാഴിയിൽ പോലും അലയടിച്ചു …
എന്റെ മോന് ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ല എന്ന് മനസിലായി …. അമ്മ പോയേക്കാം … പക്ഷെ എല്ലാ സ്ത്രീകളെയും നീ ഒരേ കണ്ണോടെ കാണരുത് മോനെ …
സാവിത്രി നേര്യതിന്റെ തുമ്പിൽ കണ്ണുകൾ ഒപ്പിക്കൊണ്ട് മുറിയിൽ നിന്നും ഇറങ്ങുന്നത് ജ്യോതി കണ്ടു …
ജ്യോതിയെ നോക്കി. സാവിത്രി ഒരു വാടിയ ചിരി ചിരിച്ചു ….മോളേ ദേവൻ ഒരു ദേഷ്യക്കാരനാണ് ….എന്നാലും ഉള്ളു കൊണ്ട് പാവമാണ് എന്റെ മോൻ … മോളോട് എന്തെങ്കിലും പറഞ്ഞാലും മോള് അത് കാര്യമാക്കല്ലേ ….ഈ അമ്മയുടെ അപേക്ഷയാണ് … സാവിത്രി കൈ കൂപ്പിക്കൊണ്ട് ജ്യോതിയോട് പറഞ്ഞു ….എന്താ അമ്മേ ഇത് …ദിവസവും ഇങ്ങനെ ഒരുപാട് പേരെ കാണുന്നവരല്ലേ ഞങ്ങൾ ….ഇതൊന്നും ഞങ്ങൾ കാര്യമാക്കില്ല …അമ്മ പോയിട്ട് വരു …
ജ്യോതി ദേവന്റെ മുറിയിലേക്ക് കയറി ചെന്നു …
ഫോണിൽ തന്നെ മുഖം പൂഴ്ത്തി വിരലുകൾ ഓടിച്ചു നോക്കുന്ന ദേവനെയാണ് ജ്യോതി കണ്ടത് ….
എനിക്ക് മരുന്നൊന്നും വേണ്ടന്ന് ഞാൻ മുൻപ് വന്ന നഴ്സിനോട് പറഞ്ഞല്ലോ …. പിന്നെയെന്തിനാണ് നിങ്ങൾ ഇങ്ങോട്ട് മരുന്നുമായി വന്നത് …
ദേഷ്യത്തോടെയുള്ള ദേവന്റെ ചോദ്യത്തിന് ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല ….
ഒന്നുകൂടി ഞാൻ പറയുന്നു …. എനിക്ക് മരുന്നൊന്നും വേണ്ട ….ദയവു ചെയ്ത് ഒന്ന് വീട്ടിൽ പോകാൻ അനുവദിക്കണം ….
Mr ദേവന് എന്താണ് പറ്റിയത് എന്ന് ഞാനായി വിശദികരിച്ചു തരേണ്ടല്ലോ ??? താൻ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത് ….തന്റെ ശരീരത്തു ചതയാനും മുറിയാനും ഒരു സ്ഥലം ഇനി ബാക്കി ഇല്ല ….
ഈ മരുന്നുകൾ കഴിച്ചില്ലെങ്കിൽ തന്റെ മുറിവുകൾ പഴുക്കും ….താൻ ഈ ഇൻജെക്ഷൻ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ അറ്റെൻഡറിനെ വിളിച്ചു ബലമായി ഈ മരുന്നുകൾ തരും … അതുവേണ്ടങ്കിൽ ഈ മരുന്നുകൾ തരുന്നതിന് താൻ തടസ്സം പറയരുത് ….
ജ്യോതിയുടെ വാക്കുകൾ നല്ല മൂർച്ഛയേറിയതായിരുന്നു …..
പിന്നെ … വീട്ടിൽ പോകുന്ന കാര്യം നിശ്ചയിക്കുന്നത് ഞാനോ , ദേവനോ അല്ല …. ഡോക്ടറാണ് … നാളെ റൗണ്ട്സിനു വരുമ്പോൾ ചോദിച്ചു നോക്ക് … ഡോക്ടർ സമ്മതിച്ചാൽ നിങ്ങൾക്ക് വീട്ടിൽ പോകാം …
ജ്യോതിയുടെ ഭാഗത്തു നിന്നുള്ള മയമില്ലാത്ത സംസാരം ദേവനെ തെല്ലൊന്ന് അമ്പരപ്പിച്ചു … എതിർത്തൊന്നും പറയാതെ ദേവൻ അനുസരണയോടെ ജ്യോതിയുടെ മുന്നിൽ ഇഞ്ചക്ഷനായി ഇരുന്നു കൊടുത്തു ….
Mr ദേവൻ ഞങ്ങൾ നഴ്സുമാർ ഓരോ രോഗിക്കും മരുന്നു കൊടുക്കുന്നത് അവർക്കു വേഗം സുഖം വേരേണമെന്ന പ്രാർത്ഥനയോടെയാണ് …
ഡോക്ടർമാർ കുത്തികുറിച്ചിട്ടു പോകുന്നത് ഞങ്ങൾ കൃത്യമായി ചെയുന്നത് കൊണ്ടാണ് പല രോഗികളും ആരോഗ്യം വീണ്ടെടുത്ത് വീട്ടിൽ പോകുന്നത് ….
ദേവനെ പോലുള്ള ആൾകാർ ചികിത്സ നിക്ഷേധിക്കുമ്പോൾ ഞങ്ങൾ വേണം ഡോക്ടർമാരോട് മറുപടി പറയാൻ …
എത്രെയും പെട്ടെന്ന് ദേവൻ സുഖം
പ്രാപിക്കട്ടെ …..
ജ്യോതി ദേവനെ നോക്കി പുഞ്ചിരിയോടെ സംസാരിച്ചിട്ട് മുറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതും ….ദേവന്റെ കൂട്ടുകാരൻ പ്രകാശൻ കഞ്ഞിയും കൊണ്ട് വന്നു ….
ഇതാര് ജ്യോതിയോ ??? നീ എവിടെയാണോ ഇപ്പൊ ??? പ്രകാശൻ പരിചയം പുതുക്കാനായി സംസാരിച്ചു ….
അഹാ പ്രകാശേട്ടാണോ ….അതെ ഞാൻ ഇപ്പൊ എവിടെയാണ് …മൂന്ന് വർഷമായി ജോലിക്ക് കയറിയിട്ട് ….
നന്നായാടോ ….തനിക്ക് ഒരു ജോലി അത്യാവശ്യം ആയിരുന്നല്ലോ ….
പ്രകാശേട്ടന്റെ ബന്ധു ആണൊ ദേവൻ ???
അല്ലടാ നമ്മുടെ ചങ്കാണ് ….
ഹമ്മ്… എന്നാൽ ചങ്കിനോട് വാശി കാണിക്കാതെ സമയത്തു മരുന്ന് കഴിക്കാൻ ഉപേദേശിക്കാൻ മറക്കേണ്ട ….
ജ്യോതി ദേവനെയും പ്രകാശനെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു ….
ദേവൻ ജ്യോതിയെ കടുപ്പിച്ചൊന്ന് നോക്കി …. ജ്യോതി ആ നോട്ടം ഗൗനിക്കാതെ മുറി വിട്ടു പോയി …
ഏതാടാ ആ ഭദ്രകാളി ???? കഴുത്തിന് ചുറ്റും നാക്കാണല്ലോ ??? ദേവൻ ഗൗരവത്തിൽ തന്നെ പ്രകാശനോട് ചോദിച്ചു …
അത് ജ്യോതി എന്റെ അമ്മയുടെ വീടിന്റെ അയല്പക്കത്താണ് ജ്യോതിയുടെ വീട് ….
നല്ല കാശുകാരാണ് ജ്യോതിയുടെ വീട്ടുകാർ …
ട്യൂഷൻ സെന്ററിൽ പാർട്ടൈം ആയി പഠിപ്പിക്കാൻ വന്ന മാഷിനോട് പ്രണയമായി ….നിനക്ക് അറിയും ഞാൻ ഈ പറഞ്ഞ മാഷിനെ … എടാ നമ്മുടെ രൂപക്ക് ആണ് ഈ കഥയിലെ കഥാനായകൻ
അവസാനം പതിനെട്ട് വയസ്സ് തികഞ്ഞപ്പോയെക്കും ജ്യോതി അവളുടെ വീടും സമ്പത്തും എല്ലാം ഇട്ടെറിഞ്ഞു രൂപക്കിന്റെ കൂടെ പോയി …
രജിസ്റ്റർ വിവാഹം ചെയ്‌തെങ്കിലും രൂപക്കിന്റെ വീട്ടുകാർ അവരെ സ്വീകരിച്ചില്ല … രൂപക്കിനും വാശിയായി …. ആതുരസേവനം തലക്കുപിടിച്ച അവൻ ജ്യോതിയെ കൊണ്ട് നഴ്സിങ്ങിന് ചേർത്ത് പഠിപ്പിച്ചു ….
രൂപക്കിൻറെ ബാക്കി ചരിത്രം ഞാൻ പറയേണ്ടല്ലോ … സമൂഹ സേവനം നടത്തി ഒരുപാട് സുഹൃത്തുക്കളെയും അതുപോലെ ശത്രുക്കളെയും അവൻ സമ്പാദിച്ചിരുന്നല്ലോ ….
ജ്യോതി പഠിച്ചിറങ്ങി രൂപക്കിൻറെ വീട്ടുകാരെ ഒരുവിധത്തിൽ അവൻ അനുനയിപ്പിച്ചു ജ്യോതിയെകൊണ്ട് വീട്ടിലേക്ക് വരും വഴി രൂപക്കിന്റെ ബൈക് കാറുമായി കൂട്ടിയിടിച്ചു ….രൂപക്ക് ആശുപതിയിലേക്ക് കൊണ്ട് പോകും വഴി മരണപെട്ടു ….ജ്യോതി അത്ഭുതകരമായി രക്ഷപെട്ടു ….
പറഞ്ഞിട്ട് എന്ത് കാര്യം …. അവസാനം ജ്യോതി അനാഥയെ പോലെയായി …. ഇരുവീട്ടുകാരും ജ്യോതിയെ തിരിഞ്ഞു നോക്കിയില്ല … അവൾ എവിടെ ഉണ്ടെന്നു പോലും ആരും അന്വേഷിച്ചില്ലന്നു വേണം പറയാൻ ….
ഞാനും ഇപ്പോളാണ് ജ്യോതിയെ കാണുന്നത് ..
ചെറുപ്പം മുതലേ എനിക്ക് ജ്യോതിയെ അറിയാവുന്നതാണ് … അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല ….ഓരോന്നിന്റെ വിധി അല്ലാതെന്ത് പറയാൻ …. പ്രകാശൻ നെടുവീർപ്പിട്ടു …
ദേവൻ അതിന് മറുപടി. ഒന്നും പറഞ്ഞില്ല …
എടാ നിനക്ക് പറ്റുമെങ്കിൽ നാളെ ഡോക്ടർ വരുമ്പോൾ എനിക്ക് ഡിസ്ചാർജ് തരുമോ എന്ന് ചോദിക്ക് …. എനിക്ക് ഇവിടെ കിടന്ന് മടുത്തു …
ദേവൻ പ്രകാശനോട് യാചിച്ചു പറഞ്ഞു …
അഹാ ബെസ്റ്റ് …. നാളെ ഡിസ്ചാർജ് വാങ്ങിട്ടു ആർക്ക് വായു ഗുളിക വാങ്ങാൻ പോകാൻ ആണ് …
നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ചുരുങ്ങിയത് രണ്ട് മാസം കിടക്കേണ്ടി വരുമെന്ന് ഡോക്ടർ ഇന്നും കൂടി പറഞ്ഞതെ ഒള്ളു …
ഓരോന്ന് എടുത്ത് ചാടി ചെയ്യുമ്പോൾ ഓർക്കണം ……..പ്രകാശൻ ദേവനോട് തട്ടി കയറി
ഞാൻ എന്ത് ചെയ്‌തെന്നാണ് നീ പറഞ്ഞു വരുന്നത് ….ദേവൻ പ്രകാശനോട് ചോദിച്ചു .. നീ മദ്യപിച്ചു ഓവർസ്പീഡിൽ പോയി വണ്ടിയുടെ അടിയിൽ കയറിയത് ഇവിടെ ആരും അറിഞ്ഞിട്ടില്ലന്നാണോ നീ കരുതിയത് …
ഒരുപാട് കഷ്ടപെട്ടിട്ടാണ് പോലീസ് കേസ്സാവാതെ തടി ഊരിയത് ….
നാട്ടുകാരെ മൊത്തം ഉപദേശിക്കുന്ന നീ സ്വന്തം കാര്യം വന്നപ്പോൾ തിരഞ്ഞെടുത്ത വഴി എന്തായാലും നന്നായിപോയി ….എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കാതെ മര്യാദക്ക് അടങ്ങി കിടക്കാൻ നോക്ക് ….
ഇവിടെ നിന്ന് എപ്പോൾ പറയുന്നോ അപ്പൊഴെ ഇനി വീട്ടിലെക്കൊള്ളു ….
പ്രകാശൻ ദേഷ്യത്തോടെ മുറി വിട്ട് ഇറങ്ങി പോയി
ദേവൻ നിസ്സഹായനായി കട്ടിലിൽ കിടന്നു ….
ക്യാന്റീനിലേക്കുള്ള വഴിമധ്യേ പ്രകാശൻ ജ്യോതിയെ കണ്ടു …
അഹാ കൂട്ടുകാരന് കൂട്ടുനിൽക്കാൻ വന്നിട്ട് ഇവിടെ ചുറ്റിത്തിരിയുവാനോ ???
ജ്യോതി പുഞ്ചിരിയോടെ ചോദിച്ചു ….
ഞാൻ ഒരു ചായ കുടിക്കാൻ ഇറങ്ങിയന്നെ ഒള്ളു ….
ജ്യോതി ഇപ്പോൾ എവിടെയാ താമസം ??? പ്രകാശൻ ചോദിച്ചു
ഞാൻ ഹോസ്പ്പിറ്റലിന്റെ തന്നെ ലേഡീസ് ഹോസ്റ്റലിൽ ആണ് …. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ് …. അതുകൊണ്ട് ഇവിടെ തന്നെ കൂടി …
ഇങ്ങനെ പോയാൽ മതിയോ ജ്യോതി ??? തനിക്ക് ഒരു ജീവിതം വേണ്ടേ ??? പ്രകാശൻ ചോദിച്ചു …
ജീവിക്കുന്നുണ്ടല്ലോ പ്രകാശേട്ടാ…മുന്പത്തേക്കാളും സ്വാതന്ത്ര്യത്തോടെ സ്വന്തം കാലിൽ നിൽക്കുന്നില്ലേ …. ഈ ജീവിതം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട് ….
പിന്നെ നമ്മുടെ ചുറ്റുമുള്ളവർ …. അവരെ ഞാൻ പണ്ടും ശ്രദ്ധിച്ചിട്ടില്ല … ഇപ്പോഴും ശ്രദ്ധിക്കാൻ പോകാറില്ല …. ജ്യോതി ആത്മവിശ്വാസത്തോടെ സംസാരിച്ചു ….
അതൊക്കെ അവിടെ നിൽക്കട്ടെ പ്രകാശേട്ടാ …. നിങ്ങളുടെ കൂട്ടുകാരന് സത്യത്തിൽ എന്തിന്റെ കുഴപ്പം ആണ് … കൂടെ ഉള്ളവരെല്ലാം പുള്ളികാരനേ പറ്റി പരാതി പായനെ നേരം ഒള്ളു … കുറച്ചു മുൻപ് ഞാൻ വിരട്ടിയാണ് മരുന്ന് കൊടുത്തത് …എന്താ പുള്ളിയുടെ യഥാർത്ഥ പ്രശ്‌നം ….പറയാൻ പറ്റുന്നതാണെങ്കിൽ മാത്രം പറഞ്ഞാൽ മതി കേട്ടോ …. ജ്യോതി പറഞ്ഞു …
ജ്യോതി …. തന്നോട് പറയുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല ….
എന്റെ ദേവൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ….
ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണ് ദേവൻ ….
ഏതൊരു മനുഷ്യന്റെയും ജീവിതം മാറി മറിയാൻ അധികം സമയം ഒന്നും വേണ്ടല്ലോ ….
ദേവന്റെ ജീവിതത്തിലും അങ്ങനെ ഒന്ന് സംഭവിച്ചു ….
പ്രകാശൻ പറയുന്നത് എന്തെന്ന് കേൾക്കാൻ ജിജ്ഞാനസയോടെ ജ്യോതി കാതോർത്തു ……
(തുടരും ….)
SHEROON4S
NB : വീണ്ടും ഒരു തുടർകഥയുമായി നിങ്ങളുടെ മുന്നിലേക്ക് ….എല്ലാവരുടെയും സപ്പോർട്ട് ഒപ്പം വിമർശനങ്ങളും പ്രതീക്ഷിക്കുന്നു
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission