നീ വിഷമിക്കുവൊന്നും വേണ്ടാ അമ്മു………….. കുറച്ചു കഴിയുമ്പോൾ അമ്മുട്ടി ഓക്കേ ആയിക്കോളും…………… ഞങ്ങൾക്ക് വിഷമം ഇല്ലെന്നൊന്നും പറയുന്നില്ലെടി……………. ആഗ്രഹിച്ചു പോയിരുന്നു നിന്റെ കയ്യിൽ അവളെ എൽപ്പിക്കാൻ……………. ഞങ്ങൾക്ക് വേറൊന്നും ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു………………. മക്കൾ വളരുന്നതനുസരിച്ചു ഇഷ്ടങ്ങളും മാറും……………. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ…………….. നമ്മുടെ ഇഷ്ടങ്ങൾ അവരെ അടിച്ചേൽപ്പിക്കാനും നമ്മളെക്കൊണ്ടാവില്ല………………. അപ്പോൾ പിന്നെ ഈയൊരാഗ്രഹം നമുക്കങ്ങു മറക്കാം അമ്മു……………. ഏത് വിധത്തിൽ ആണെങ്കിലും രണ്ടാളും നമുക്ക് സ്വന്തം തന്നെ അല്ലേ………….. ഇതും പറഞ്ഞു നിന്നെ ഒരുവിധത്തിലും വിഷമിപ്പിക്കരുതെന്നാണ് അഭിയേട്ടൻ പറഞ്ഞിരിക്കുന്നത്…………… മകളുടെ മൂഡ് മാറ്റാൻ അപ്പൻ മോളെയും കൂട്ടി കറങ്ങാൻ പോയിരിക്കുവാ……………. ഒരാൾ അങ്ങേരുടെ കീശ കീറിയിട്ടാ അങ്ങോട്ടേക്ക് പോന്നത്…………. ഇതിപ്പോൾ കാശിനു വേണ്ടി എന്റെ കെട്ടിയോനെ അവൾ ഫുട്പാത്തിൽ വിൽക്കാൻ വെക്കുമോന്നാ എന്റെ പേടി …………….. അങ്ങനത്തെ മുതൽ ആണത് ……………….ദേവൂ മൊബൈലിൽ അമലയോട് സംസാരിക്കുകയായിരുന്നു……………….
തന്നെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി ദേവു കിടന്നു കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അമലയ്ക്ക് നല്ല വിഷമം തോന്നി………………. അമ്മുട്ടിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാവും അഭിയേട്ടൻ വെളിയിലൊക്കെ കൊണ്ടുപോയത്………………….
ഭക്ഷണം പോയിട്ട് വെള്ളം പോലും നേരെചൊവ്വേ ഇറങ്ങുന്നുണ്ടായിരുന്നില്ല അമലയ്ക്ക്…………….. വെറുതെ അമ്മുട്ടിക്ക് ആശ കൊടുത്തല്ലോ എന്നോർത്തായിരുന്നു വിഷമം മുഴുവൻ…………………അമലയുടെ വിഷമം ആ വീട്ടിൽ മറ്റുള്ളവരെയും ബാധിച്ചു……… അത് എല്ലാവരുടെയും പെരുമാറ്റത്തിൽ തെളിഞ്ഞു കാണാമായിരുന്നു…………….. അമ്മുട്ടി ഇല്ലാത്തതിന്റെ ദേഷ്യം മുഴുവൻ അനിയത്തിമാർ തീർത്തത് കണ്ണനോടായിരുന്നു ………………. അവളുമാർ ഇങ്ങനെ തന്നോട് മിണ്ടാതിരിക്കുന്നത് ഇത് ആദ്യമായാണ്…………….. അപ്പോൾ തന്നെക്കാൾ പ്രിയം അമ്മുട്ടിയോടാണോ…………………പക്ഷേ കാഴ്ച്ചയിൽ അങ്ങനെ തോന്നാറുമില്ല……………….. അമ്മുവിന്റെ വേറൊരു പതിപ്പ് ആയതിനാലാവും അമ്മു കഴിഞ്ഞാൽ ഈ വീട്ടിൽ എല്ലാവരും അവൾക്കാണ് ബഹുമാനം കൂടുതൽ കൊടുക്കാറ് ………………….. ശ്ശേ……വെറുതെ ചോക്ലേറ്റ് വാങ്ങിക്കൊടുത്തു ഇവളുമാരെ പരിപാലിക്കുന്നത് മിച്ചം…………………ആ സമയം കൊണ്ട് അമ്മുട്ടിയെ പഞ്ചാരയടിച്ചാൽ മതിയായിരുന്നു………… അതെങ്ങനെ കുശുമ്പിച്ച മുഖവും കൂർപ്പിച്ച ചുണ്ടുമായല്ലേ ഏതുനേരവും ഉള്ളത്……………വളർന്നിട്ടും അതിനൊരു മാറ്റവുമില്ല………………..മോന്തക്ക് ഒരെണ്ണം വെച്ചുകൊടുക്കാനാ പണ്ടൊക്കെ തോന്നിയിരുന്നത്……………….പക്ഷേ ഇപ്പോൾ അത് കാണാൻ വേണ്ടി തന്നെ ദേഷ്യപ്പെടാറുമുണ്ട് ദേഷ്യം പിടിപ്പിക്കാറുമുണ്ട്………………… ഒരു കയ്യകലം പാലിക്കുമെന്ന് മാത്രം…………… ഒന്നുമറിയാത്ത പ്രായത്തിൽ ഉരുളക്കിഴങ്ങും സബോളയുമൊക്കെ എന്റെ തലയിൽ തട്ടി ചിന്നിചിതറിച്ചിട്ടുണ്ട് അവൾ…………….. അപ്പോൾ പിന്നെ എല്ലാമറിയുന്ന ഈ പ്രായത്തിൽ അവൾ അമ്മിക്കല്ലെടുത്തു തലയിലിടില്ലേ………….. പ്രേമിക്കാൻ അങ്ങ് ചെന്നാൽ മതി കിറിക്കിട്ട് കുത്തിക്കളയും കാന്താരി..
രാവിലെ തന്നെ കണ്ണൻ അമ്മുട്ടിയെ കാണാനിറങ്ങി……………. ആരുമൊന്ന് തന്നെ ശ്രദ്ധിക്കുന്നത് കൂടിയില്ല…………….. രണ്ടിലൊന്ന് അറിയാതെ അമ്മയ്ക്ക് മുഖം കൊടുക്കാനും മടിയാണ്………………… ആ വിഷമം കാണാൻ സാധിക്കില്ല………………. അമ്മുട്ടി സമ്മതിച്ചാൽ ഇന്ന് തന്നെ അമ്മയ്ക്ക് മുന്നിൽ കൊണ്ട് നിർത്തി കൊടുക്കണം ആ കാന്താരിയെ…………….. ഇറങ്ങുമ്പോൾ ദയനീയമായി സേതുവിനെ ഒന്നു നോക്കി………………… കണ്ണടച് എല്ലാം ശരിയാകുമെന്ന് പറഞ്ഞു……………. സേതുവിന് മനസ്സിലാകും തന്നെ ……………….. സേതുവാണ് പറഞ്ഞത് അമ്മുട്ടിയോട് പോയൊന്നു നേരിൽ സംസാരിക്കാൻ…………….. തന്റെ ഇഷ്ടം അവളെ നേരിട്ട് അറിയിക്കാൻ…………….. അവൾ സമ്മതിച്ചില്ലെങ്കിൽ കാലിൽ വീണെങ്കിലും സമ്മതിപ്പിക്കാൻ……………… അത് മാത്രമേ ഇനി നടക്കൂന്ന് കണ്ണന് നന്നായറിയാം……………… ഒരു നടയ്ക്കൊന്നും പോകുന്ന സാധനമല്ല അത്…………………ഒന്നു താണു കൊടുത്താൽ തലയിൽ കയറി താണ്ഡവം ആടുന്ന ആളാണ്………………. അമ്മുട്ടിയെക്കുറിച്ചോർത്തപ്പോൾ ചെറിയൊരു നാണം വന്നോ തന്റെ മുഖത്ത്…………….. ദേഷ്യവും ഗൗരവം നിറച്ച മുഖവുമെല്ലാം ഇന്നവൾക്ക് മുന്നിൽ പൊളിയും………….അല്ലെങ്കിൽ ആ പെണ്ണ് പൊളിച്ചടുക്കും…………………..
ചെന്നപ്പോഴേ ദേവു ആന്റിക്കരികിലേക്കാണ് പോയത്…………. കൂടെത്തന്നെ ഉണ്ടായിരുന്നു അങ്കിളും………….. അതങ്ങിനെയല്ലേ വരൂ……………..ചക്കിക്കൊത്ത ചങ്കരൻ എന്നാ രണ്ടു പേരെയും കുറച്ചു സേതു പറയാറ്………….. ആദ്യം തന്നെ കണ്ടപ്പോൾ രണ്ടാളും ഒന്ന് അത്ഭുതപ്പെട്ടു…………. തന്നെ ഇന്നിവിടെ പ്രതീക്ഷിച്ചില്ലെന്ന് രണ്ടാളുടെയും ഭാവത്തിൽ നിന്നും മനസ്സിലാക്കാം…………… രണ്ടാളും നിശ്ചയത്തിന്റെ കാര്യമൊന്നു ചോദിച്ചതു കൂടിയില്ല…………… തനിക്ക് ഉത്തരം മുട്ടേണ്ടന്നു വിചാരിച്ചിട്ടുണ്ടാവും……………. മുഖത്ത് ഒരു തരി ദേഷ്യമോ വിഷമമോ ഇല്ല…………….. വാക്കിലും പ്രകടമാക്കുന്നില്ല……………. സ്നേഹം മാത്രം………………
അമ്മുട്ടിയെ എനിക്കൊന്ന് കാണണം ആന്റി…………………… എനിക്കൊന്ന് അവളോട് സംസാരിക്കണം………….ആരോട് ചോദിച്ചിട്ടാ അവളുടെ ഈ തീരുമാനമെന്ന് എനിക്കറിയണം…………………. നിശ്ചയത്തിൽ നിന്നും ഞാൻ ഒരിക്കലും പിന്മാറുമെന്ന് ആരും വിചാരിക്കണ്ട …………. ഇനി അവൾക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് എന്നോട് നേരിട്ട് പറയട്ടെ…………………. അതിനാ ഞാൻ തന്നെ വന്നത്…………….കണ്ണൻ തുറന്നു പറഞ്ഞു……………..
രണ്ടാളും മുഖത്തോട് മുഖം നോക്കിയതല്ലാതെ കൂടുതലൊന്നും കണ്ണനോട് ചോദിച്ചില്ല ………. അമ്മുട്ടി മുറിയിൽ ഉണ്ടെന്ന് പറഞ്ഞു…….. പോയി കണ്ടോളാനും …………… അഭിയങ്കിൾ മൊബൈൽ എടുത്തുകൊണ്ടു മാറിപ്പോയി………………. അറിയാം സേതുവിനെ വിളിക്കാനാവുമെന്ന്…………..
മുറിക്കു പുറത്തു നിന്ന് ഒന്നു ചിന്തിച്ചു…….. ഡോറിൽ മുട്ടണോ വേണ്ടയോ……………. മുട്ടാതെ കയറിയാൽ ചീത്ത പറയും……….. മുട്ടി ഇനി താനാണെന്നറിഞ്ഞാൽ അവൾ അകത്തേക്ക് കയറ്റത്തുമില്ല………….. രണ്ടിലൊന്ന് തീരുമാനിച്ചു പതിയെ അകത്തേക്ക് കയറി………………ആള് തിരിഞ്ഞു നിൽക്കുകയാണ്………….. ഇയർ ഫോൺ വെച്ചിട്ടുണ്ട്………….. ഇടയ്ക്കൊക്കെ തലയാട്ടുന്നുണ്ട് കൈകൊണ്ട് എന്തോ കാണിക്കുന്നുമുണ്ട്…………….. എന്നെ ടെൻഷൻ അടിക്കാൻ വിട്ടിട്ട് ആള് നല്ല സന്തോഷത്തിലാണല്ലോ……………… ഇവൾക്കെന്താ വിഷമം ഒന്നുമില്ലാത്തത്…………………
എന്താ കണ്ണൻ ചേട്ടാ അവിടെ തന്നെ നിന്നത്…………. കേറി വാ…………. ചിന്തിച്ചു നിന്ന കണ്ണനോട് അമ്മുട്ടി പറഞ്ഞു………….
ഇവൾക്ക് പിറകിലും കണ്ണുണ്ടോ…………. എങ്ങനെ അറിഞ്ഞു ഞാൻ പിറകിലുണ്ടെന്ന്…………..കണ്ണൻ ചിന്തിച്ചു..
വർഷം ഇത്രയുമായില്ലേ കണ്ണൻ ചേട്ടാ…….. എവിടെ ആയാലും എനിക്ക് തിരിച്ചറിയാൻ പറ്റും ഈ കാലൊച്ച……………പിന്നെ എപ്പോഴും ആ കൂതറ പെർഫ്യൂം തന്നെ അല്ലേ അടിക്കാറ്………………നിങ്ങൾ എത്തും മുന്നേ ആ മണം ഇങ്ങെത്തും..
ദേ പിന്നേം അമ്മുട്ടി കയറി ഗോളടിച്ചു…………….. സംഭരിച്ചു വെച്ചിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നത് കണ്ണനറിഞ്ഞു………………. അവൾ തിരിഞ്ഞു നിന്ന് സംസാരിച്ചിട്ട് പോലും ആകെയൊരു പരവേശം………………… അപ്പോൾ അവളൊന്നു മുഖത്തേക്ക് നോക്കിയാൽ തന്റെ ബോധം പോകുമോ……………….. ആകെയൊരാശ്വാസം പുറത്തു നിന്നുമൊരു ഡോക്ടറിനെ വിളിക്കണ്ട എന്നുള്ളതാണ്…………………ഒരു മുൻകരുതലിനു വേണ്ടി ഭിത്തിയിൽ ചാരി നിന്നു………………..
നീയെന്താ ഇന്നലെ വീട്ടിൽ നിൽക്കാഞ്ഞത് അമ്മുട്ടി …………….. അമ്മുവിനോടും സേതുവിനോടും എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു ……………… അമ്മുട്ടി തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല മറുപടിയൊന്നും പറഞ്ഞുമില്ല………………. അതുശരി………പറഞ്ഞതും കേട്ടതും താൻ മാത്രമാണ്……. ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല…………… അവളെങ്ങാനും തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ………… കോക്രി കാണിച്ചെന്നു പറഞ്ഞു കിറിക്കിട്ട് കുത്തിയേനെ………………. ദൈവം കാത്തു……………..ഉള്ള ധൈര്യം കൂട്ടിവെച്ചു അമ്മുട്ടിക്കരികിലേക്ക് ചെന്നു…………….. അധികം ചേർന്നു നിൽക്കാതെ തൊട്ടടുത്ത് നിന്നു……………. തന്റെ ചങ്ക് ഇങ്ങനെ കിടന്നു ഇടിക്കുന്നത് അവളറിയേണ്ടെന്നു വെച്ചു……………….
അമ്മുട്ടി…………..
മ്മ്……. പതിഞ്ഞ ആ ഒരു മൂളൽ കേട്ടപ്പോൾ പോയ ധൈര്യമൊക്കെ വീണ്ടും കൂടണയുന്നതറിഞ്ഞു കണ്ണൻ ………………
നീ നിശ്ചയം വേണ്ടെന്നു പറഞ്ഞുന്നു സേതു പറഞ്ഞു……………… എന്താ കാര്യമെന്ന് ചോദിക്കുന്നില്ല…………….. നിന്റെ മനസ്സിൽ എന്തെന്ന് അറിയാൻ വന്നതല്ല ഞാൻ………….. എന്റെ മനസ്സിലുള്ളതെല്ലാം നിന്നോട് തുറന്നു പറയണമെന്ന് തോന്നി…………….. നീയെന്റെ മാത്രം അമ്മുട്ടി ആകണമെന്നത് ഇന്ന് പൊട്ടിമുളച്ച ആഗ്രഹമൊന്നുമല്ല……………….. ഒരുമിച്ചു ഒരേ വീട്ടിൽ വളർന്നപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല നിന്നോട് മാത്രമെനിക്ക് വേറൊരു തരത്തിലുള്ള ഇഷ്ടമുണ്ടെന്ന്………………. വീട് വിട്ടു ഹോസ്റ്റലിൽ പോയപ്പോൾ മനസ്സിൽ അധികവും വന്നുപോയത് നിന്റെ മുഖമാണ്………………. എപ്പോഴും കൂടെയുണ്ടായിരുന്ന നിഴൽ വിട്ടു മാറിയ ഒരു ഫീൽ……………… അന്നാണറിഞ്ഞത് അമ്മുട്ടി കണ്ണന് ആരാണെന്ന്………………. നിനക്ക് അങ്ങനെ ഒരിഷ്ടം ഇല്ലെങ്കിലോ എന്നുള്ള പേടിയായിരുന്നു മനസ്സ് നിറയെ………………. നിന്റെ മുന്നിൽ വന്നു നിന്നാൽ നീ കണ്ടുപിടിക്കുമോന്നുള്ള പേടി…………….. നീയെന്റേതാണെന്നുള്ള വിശ്വാസം അന്നും ഇന്നുമുണ്ട് എനിക്ക്………………… നീ വീട്ടിൽ വരുമ്പോൾ മനഃപൂർവം വരാഞ്ഞതാണ് ഞാൻ…………………. മുന്നിൽ വരാനുള്ള ചമ്മൽ കാരണം……………….. പിന്നെയൊരാശ്വാസം തോന്നിയത് നമ്മുടെ നിശ്ചയം ഉറപ്പിച്ചുവെന്ന് അറിഞ്ഞപ്പോഴാണ്………………… അതിനു മുൻപ് നിന്നോടുള്ള എന്റെ ഇഷ്ടം അറിയിക്കണമെന്ന് ഞാൻ തീരുമാനിച്ചതാണ്………………….. പക്ഷേ അതിനു മുന്നേ നീ………………..സത്യം പറഞ്ഞാൽ ഇന്നും ഇപ്പോഴും നിന്റെ അടുത്തൊന്നു സംസാരിക്കാൻ പേടിയാ അമ്മൂട്ടാ……………….. നീയൊന്നു നോക്കിയാൽ ചങ്കിടിപ്പ് നിന്നുപോകും……………… അത്രയ്ക്കും ഇഷ്ടമാണ് നിന്നെ …………….
ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിൽക്കുന്ന അമ്മുട്ടിയോട് കുറച്ചു കൂടി അടുത്ത് ചെന്നു പറഞ്ഞു……………….. എന്റെ അമ്മുന് വേണ്ടിയോ സേതുവിന് വേണ്ടിയോ അല്ല ഞാൻ നിന്നെ എന്റെ ജീവിതത്തിലോട്ട് കൂട്ടുന്നത്…………… എനിക്ക് ശരിക്കും ഇഷ്ടമായിട്ട് തന്നെയാ……………….. നിനക്കെന്റെ അമ്മയുടെ സ്വഭാവമാ അമ്മൂട്ടാ…………….. എന്റെ അമ്മൂന്റെ വേറൊരു രൂപം…………….എന്റെ കണ്മുൻപിൽ വളർന്നവൾ…………….. എന്നേക്കാൾ ആഴത്തിൽ എന്റെ അമ്മുവിന്റെ മുറിവുകൾക്ക് മരുന്ന് ആവാൻ കഴിയുന്നവൾ……………..ആ നിന്നെയല്ലാതെ വേറെയാരെയാ ഞാൻ………………………………….. എന്റെ ജീവിതത്തിന് ഒരു അവകാശിയുണ്ടെങ്കിൽ അത് നീ മാത്രമാണ് ……………… അത്രയ്ക്കിഷ്ടമാണ് എനിക്ക്………………. വാക്കുകൾ കൊണ്ട് സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കാതെ വന്നപ്പോൾ പെട്ടെന്ന് തോന്നിയൊരു ആവേശത്തിൽ അമ്മുട്ടിയെ പിന്നിലൂടെ ചേർത്തു പിടിച്ചു കവിളിൽ മെല്ലെ ഒരുമ്മ കൊടുത്തു……………
കുറച്ചു നേരമായിട്ടും അനങ്ങാതെ കണ്ണുതള്ളി നിൽക്കുന്ന അമ്മുട്ടിയെ കണ്ടപ്പോൾ ഒരു കൗതുകം തോന്നി…………….. ആദ്യമായിട്ടാ ഇങ്ങനെ കൊമ്പൊടിഞ്ഞു നിൽക്കുന്ന അമ്മുട്ടിയെ കാണുന്നത്………………….പണ്ട് താനൊന്നു കണ്ണുരുട്ടുമ്പോൾ പേടിച്ചു ഒതുങ്ങി കയ്യും കെട്ടി നിൽക്കുന്ന പോലെ……………….
ആദ്യമായിട്ടാ നിന്റെ മുന്നിലൊന്ന് ഞാൻ ജയിക്കുന്നത്………………ജയിക്കാൻ ഒരു അവസരം തന്നിട്ടില്ല നീ………………. ശ്രമിച്ചിട്ടുമില്ല ഞാൻ……….. സന്തോഷമായി അമ്മുട്ടി ………………. അപ്പോൾ കണ്ണൻ ചേട്ടൻ പോട്ടേ……………… ഇന്ന് തന്നെ വീട്ടിലേക്ക് പോന്നോണം…………….. ഇനിയൊരു പറച്ചിൽ ഉണ്ടാവില്ല……………. ഉണ്ടായാൽ…………….. നിന്റെ സമ്മതം നോക്കില്ല പിടിച്ചു കെട്ടി കൊണ്ടുപോകും ഞാൻ……………. ഒരു വാണിംഗ് പോലെ പറഞ്ഞിട്ട് കണ്ണൻ തിരിഞ്ഞു നടന്നു………………….പോയത് പോലെ പെട്ടെന്ന് തിരിച്ചു വന്നു……………………. ഓഹ് സോറി ഞാൻ മറന്നു ………………..ഇത് അമ്മു തന്നു വിട്ടതാ അമ്മൂട്ടന് ………….. പോകും മുന്നേ ഇപ്പുറത്തെ കവിളിലും കൊടുത്തു ഒരുമ്മ………………… സേതുവും പീക്കിരികളും തന്നായിരുന്നു……………….. സമയം ഉള്ളപോലെ ഞാൻ തന്നുകൊള്ളാം……………..കള്ള ചിരിയും ചിരിച്ചു കണ്ണൻ തിരിഞ്ഞു നടന്നു……………….. അമ്മുട്ടിയുടെ പോയ കിളികൾ എല്ലാം തിരിച്ചു കയറും മുന്നേ ഈ രാജ്യം വിടണം……………. ഇല്ലെങ്കിൽ പല്ലിന്റെയും എല്ലിന്റെയും എണ്ണം കുറയും…………….എന്നാലും എന്നെ സമ്മതിക്കണം………. ഇത്രയും ധൈര്യം നീയിത് എവിടെ ഒളിപ്പിച്ചു വെച്ചിരുന്നെടാ ഉവ്വേ………………. കണ്ണൻ സ്വയം ചോദിച്ചു………………
അവിടൊന്നു നിന്നേ കണ്ണൻ ചെറ്റ…………… സോറി……. ചേട്ടാ…………..എനിക്ക് കുറച്ചു പറയാനുണ്ട്…………….
കണ്ണൻ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി……………… ഇവൾ മനഃപൂർവം വിളിച്ചതാണോ അങ്ങനെ എന്ന് ചിന്തിക്കും മുന്നേ അമ്മുട്ടി സംസാരിക്കാൻ തുടങ്ങിയിരുന്നു…………………
അതേ………….. എനിക്ക് അമ്മുമ്മേടെ സ്വഭാവം തന്നെയാണ്……………. അമലയുടെ വേറൊരു പതിപ്പ്………………… സത്യമാണ്……………… എന്നുവെച്ചു മോൻ ഹേമന്തിന്റെ സ്വഭാവം കൊണ്ടെങ്ങാനും എന്റെ അടുത്തോട്ട് വന്നാൽ………………….വിരൽ ചൂണ്ടി പറയുന്നത് നിർത്തിയിട്ട് കവിൾ ശക്തിയിൽ തുടച്ചു കാണിച്ചു………………..
ഇല്ലെന്ന് കണ്ണൻ അറിയാതെ തലയാട്ടിപ്പോയി………. ഇനിയുമെന്തിനാ താനിവിടെ നിൽക്കുന്നത്………….. താനിത്രയും വെറുതെ സംസാരിച്ചു സമയം കളഞ്ഞു…………………. വേണ്ടിയിരുന്നില്ല………………. ഒരൊറ്റ ഡയലോഗിൽ അവള് വീണ്ടും കേറി ഗോളടിച്ചു………………. പോയേക്കാം………………. കണ്ണൻ മുറി വിട്ടു പോയി…………… നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചിട്ട് കണ്ണൻ പോയ വഴിയിലേക്ക് ഒരു ഫ്ലയിങ് കിസ്സ് പറത്തി വിട്ടു…………….. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു………………..ഒന്നു തുള്ളിച്ചാടാൻ തോന്നി……………… അറിയാമായിരുന്നു കണ്ണൻ ചേട്ടന് എന്നെ ഇഷ്ടമാണെന്ന്………………. ഓരോ നോട്ടത്തിലും തെളിഞ്ഞു കാണാമായിരുന്നു അത്……………. പക്ഷേ എന്തോ….,കണ്ണൻ ചേട്ടൻ ഒന്നുമത് തുറന്നു കാട്ടിയിട്ടുമില്ല………… പറഞ്ഞിട്ടുമില്ല………………… അതാ വായിൽ നിന്നു തന്നെ കേൾക്കാൻ വല്ലാത്തൊരു ഒരാഗ്രഹം തോന്നി……………… ചുമ്മാ മനസ്സിൽ പൂട്ടി വച്ചൊരു ആഗ്രഹം………….. ഇപ്പോൾ ബോണസ് കൂട്ടി ഒരുമിച്ചു കിട്ടി….. കവിളിൽ തലോടി അമ്മുട്ടി ഓർത്തു…………………. തൂത്തു കളഞ്ഞത് തിരിച്ചു അവിടെത്തന്നെ ഒട്ടിച്ചു വെച്ചു………………. വർഷം ഇത്രയായിട്ടും പറയാത്തത് ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് പറയുമോന്ന് ഒരു സംശയം ഉണ്ടായിരുന്നു………………… ആ സംശയം തീർത്തു തന്നത് ചേതുവാണ്……………..
കണ്ണൻ ചേട്ടൻ എന്റെ മുഖത്ത് നോക്കി ഇഷ്ടമാണ്…… നീ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെന്ന് പറയണം……………….. അങ്ങനെ പറയാതെ ഈയൊരു കല്യാണത്തിന് ഞാൻ സമ്മതിക്കില്ല ചേതു……………… ഞാൻ സമ്മതിക്കില്ല…………….. കൈ നെറ്റിയിൽ ചുരുട്ടി വെച്ചു നാടക ഡയലോഗ് അടിക്കുന്ന അമ്മുട്ടിയെ നോക്കി കുന്തം വിഴുങ്ങിയ പോലെ നിന്നുപോയി സേതു……………… അപ്പോൾ ചേതു പറഞ്ഞു തന്ന ഐഡിയ ആണിത്……………….
ദേവൂന്റെ മോളല്ലേ നീ……………. വിത്തുഗുണം പത്തുഗുണം………….. ഇയ്യൊരു ഡയലോഗും പറഞ്ഞു കൂടെ……………….. ഒന്നും തനിക്ക് മനസ്സിലായില്ലെങ്കിലും എല്ലാം ചേതുവിനെ എൽപ്പിച്ചു നാടകം തുടങ്ങി…………………. ഇന്ന് കണ്ണൻ ചേട്ടൻ ഇങ്ങോട്ടേക്കു പോരുന്ന കാര്യം വരെ ചേതു വിളിച്ചു പറഞ്ഞിരുന്നു…………………. എന്റെ ചേതു മുത്താണ്…………………. ഞങ്ങളുടെ ചൊത്താണ് ചൊന്തം ചേതു………………….. മുറിയിൽ വെച്ചിരിക്കുന്ന ചേതുവിന്റെയും അമ്മുമ്മയുടെയും ഫോട്ടോയിലേക്കും പറത്തി വിട്ടു രണ്ടെണ്ണം……………..
കണ്ണൻ ചേട്ടന്റെ കൂടെ പോയിറങ്ങിയാൽ ഒരു ഗും കിട്ടും…………….. അവളുമാർക്ക് മുന്നിൽ ഒന്ന് ആളാവുകയും ചെയ്യാം………………. കണ്ണനെ വരുതിക്ക് നിർത്താൻ തന്നെക്കൊണ്ട് മാത്രേ സാധിക്കൂന്ന് തെളിയിച്ചു കൊടുക്കണം………………ഓർത്തപ്പോൾ തന്നെ കുളിരു കോരി………….. പെട്ടെന്ന് റെഡിയായി വന്നു……………… മോനെ തീറ്റിക്കുന്ന തിരക്കിലാ ദേവു………………. ഈയിടെക്കൊന്നും ഭക്ഷണം കണ്ടിട്ടില്ലാത്ത മട്ടിൽ വെട്ടി വിഴുങ്ങുന്നുമുണ്ട് ആള് ………………. കണ്ണൻ ചേട്ടന്റെ തീറ്റ കണ്ടിട്ട് അടുത്തിരുന്നു അച്ഛൻ തനിക്ക് വല്ലതും മിച്ചം വെച്ചിട്ടുണ്ടോന്ന് എത്തി കുത്തി നോക്കുന്നുണ്ട് കാസറോളിൽ ………………… കല്യാണം നടന്നാലും ഇല്ലെങ്കിലും അമ്മുമ്മയും ദേവുവും തമ്മിലുള്ള ബന്ധം അത് പഴയ പോലെ തന്നെ നിൽക്കും…………… ഇതുപോലൊരു സുഹൃത്ത് ഇന്നേവരെ എനിക്ക് കിട്ടിയിട്ടില്ല……………… അങ്ങോട്ടുമിങ്ങോട്ടും കുശുമ്പ് ഇല്ലാതെ അന്യോന്യം ആശ്വാസമാകുന്ന ഒരു ബന്ധം…………….. എത്ര വർഷമായി……………….. കണ്ണുകിട്ടാതെ ഇരിക്കട്ടെ ഈശ്വരാ…………….. അമ്മുട്ടി ഒന്നു കണ്ണടച്ച് നെഞ്ചിൽ കൈവെച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു………………..
നീയെങ്ങോട്ടാ അമ്മുട്ടി………………ദേവു അത്ഭുതത്തോടെ ചോദിച്ചു…………… കണ്ണൻ മുഖമൊന്നുയർത്താതെ കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു……………
ഞാൻ കണ്ണൻ ചേറ്റന്റൊപ്പം പോകുവാ……………. അമ്മുമ്മയെയും ചേതൂനേം ഒന്നു കണ്ടിട്ട് വരാം……………….
ഇത്രയും വലുതായിട്ടും നിനക്ക് നാണമില്ലേ……………… അമ്മുനെയും സേതുവേട്ടനെയും എങ്കിലും നേരെ ചൊവ്വേ പേര് വിളിച്ചുകൂടെ പെണ്ണെ……………….. ഹ…….. നാണക്കേട്……………..
ഇത്രയും വലുതായിട്ടും ഞാൻ അച്ഛനെയും അമ്മയെയും അച്ഛാ അമ്മേ എന്ന് തന്നെയല്ലേ വിളിക്കാറ്………………… മാറ്റിയിട്ടൊന്നുമില്ലല്ലോ………………..
ആഹാ………… ആന്റിക്ക് കിട്ടി ബോധിച്ചു……………… കണ്ണൻ കുനിഞ്ഞിരുന്നു ചിരിച്ചു……………….
ബൈക്കിൽ ഇരിക്കുമ്പോഴും അമ്മുട്ടി ഒരക്ഷരം മിണ്ടിയില്ല……………… ഇടയ്ക്കിടെ കണ്ണൻ നോക്കുന്നുണ്ട്………….. അത് കാണുമ്പോൾ കുറച്ചു കൂടി വെയിറ്റ് ഇട്ടിരിക്കും അമ്മുട്ടി ……………… ഇടയിൽ നോക്കിയ ആ കള്ളനോട്ടം കണ്ടില്ലെന്ന് നടിക്കാനായില്ല……………… അമ്മുട്ടിക്ക് ചിരി പൊട്ടിപ്പോയി……………… തോളിൽ വെച്ചിരുന്ന കൈകൾ കണ്ണന്റെ വയറിൽ ചുറ്റിവരിയാൻ അധികം താമസമുണ്ടായില്ല………………… തോളിലേക്ക് മുഖം ചേർത്തു ചേർന്നിരുന്നു………………….കണ്ണിമയൊന്നു ചലിപ്പിക്കാതെ തന്നെ നോക്കിയിരിക്കുന്ന അമ്മുട്ടിയുടെ കയ്യെടുത്തു നെഞ്ചിൽ പതിപ്പിച്ചു വെച്ചു കണ്ണൻ …………… കണ്ണൊന്നു ചിമ്മിയിട്ട് തല കൊണ്ടു മെല്ലെയവളുടെ തലയിൽ ഇടിച്ചിട്ട് മെല്ലെ വിളിച്ചു ……………… എന്റെ കുറുമ്പി………….
പിന്നെ വരാമേ…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission