ഇതൂടി തയിച്ചാൽ മതി………..വാ തൊയന്നെ………. ആ………….. അമ്മുത്തിയെപ്പോലെ ഒരു ചുന്ദരി വാവ വേണ്ടേ അമ്മുമ്മക്ക്…………… ഇതൂടെ തയിച്ചോ………അമലയെ കുത്തിയിരുത്തി തീറ്റിക്കുകയാണ് അമ്മുട്ടി…………. കഷ്ടപ്പെട്ട് ചുറ്റും നോക്കിയിട്ട് വാ തുറന്നു കൊടുക്കുന്നുണ്ട് അമലു……………പകുതിയും അമലുവിന്റെ മടിയിലും നിലത്തുമുണ്ട്.. എന്നിട്ടും ഒരു പരിഭവവുമില്ലാതെ അമലു വാ തുറക്കുന്നുണ്ട്..
ഇവളെന്നോട് പകരം വീട്ടുവാ സേതു……….ഞാൻ ഇവളെ കുത്തി തീറ്റിപ്പിക്കുന്നതിന്…………. അഭിയേട്ടൻ ദേവൂനെ തീറ്റിക്കുന്നത് കണ്ടും കേട്ടും എന്റെ മേൽ പ്രയോഗിക്കുവാ കാന്താരി ………………അമല സേതുവിനോട് പരാതി പറഞ്ഞു………….. ഈ കാര്യത്തിന് മാത്രം സേതുവും വീട്ടിൽ ഉള്ള എല്ലാവരും അമ്മുട്ടിയുടെ പക്ഷത്തായിരുന്നു………….. കാരണം പേരിനു മാത്രമായിരുന്നു അമലയുടെ ഭക്ഷണം കഴിപ്പ്………… അമ്മുട്ടി പറഞ്ഞാൽ മാത്രം അത് വേണ്ടെന്ന് പറയില്ല എന്തായാലും…………… അമലയോടുള്ള കെയറിങ് കണ്ടൊരിക്കൽ അമ്മുട്ടിയെ പിടിച്ചു മടിയിലിരുത്തി അമല പറഞ്ഞു അമ്മുമ്മേടെ അമ്മുട്ടി പഠിച്ചു പഠിച്ചു വലിയൊരു ഡോക്ടർ ആവണം കേട്ടോ…………..എന്റെ കുഞ്ഞിക്ക് അതിനുള്ള മനസ്സുമുണ്ട് ക്ഷമയുമുണ്ട് സ്നേഹവുമുണ്ട്…………………………. പറഞ്ഞു തീരും മുന്നേ അവൾ നെഞ്ചിൽ കൈ ചേർത്ത് തിരിച്ചു ചോദിച്ചു………….
യ്യോ………………അപ്പോ അമ്മുമ്മേനെ പോലെ തീച്ചർ ആവണ്ടേ നാനും …………….എനിച്ചും അമ്മുമ്മേനെ പോലെ ചാരി ഉക്കണം…
അവളുടെ മനസ്സിൽ അമല എന്നൊരാൾ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അത്……………..
രാത്രിയിൽ മാത്രമാണ് സേതുവിന് അമലയെ തനിക്ക് മാത്രമായ് കിട്ടുന്നത്………….. ഒപ്പമിരിക്കുന്ന സേതുവിനോട് കണ്ണനെ ഗർഭം ധരിച്ചിരുന്നപ്പോഴുള്ള അവസ്ഥ എല്ലാം വിവരിക്കാറുണ്ട് അമല………….. അതിൽ നിന്നും എത്രയോ വ്യത്യസ്തമാണീ സമയമെന്നും …………… ഒറ്റപ്പെടൽ എന്നത് എത്രയും ഭീകരമാണെന്ന് അമലയുടെ നാവിൽ നിന്നും അറിയുകയായിരുന്നു സേതു…………എല്ലാം കേട്ട് അടുത്തിരുന്നു ആശ്വസിപ്പിക്കും …………….. ഒരുപാട് ഉള്ളിലൊതുക്കി കുറച്ചേറേ തന്നെ കഷ്ടപ്പെട്ടിട്ടുണ്ട് അമലയെന്ന് സേതുവിന് തോന്നി………………… ഹേമന്തിനെക്കുറിച്ച് കേൾക്കാൻ ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് പോലും അമലയുടെ മനസ്സൊന്നു തണുക്കാൻ വേണ്ടി കേട്ടിരിക്കും…………..ഇടയ്ക്കിടെ വാക്കുകൾ മുറിഞ്ഞു പോകാറുണ്ട്……………. ചിലപ്പോഴൊക്കെ പറഞ്ഞതൊന്നും മതിയാവാത്തത് പോലെ കിതപ്പടക്കാൻ പാടുപെടാറുണ്ട്……………..അപ്പോഴെല്ലാം ഒരു കുഞ്ഞിനെപ്പോലെ മടിയിൽ പിടിച്ചിരുത്തി കൂടെയുണ്ടെന്ന് പറഞ്ഞു ആശ്വസിപ്പിക്കും……………… വിഷമങ്ങൾ എല്ലാം പെയ്തൊഴിയും വരെ ചെവികൊടുത്തു കാത്തിരിക്കും……………. ഇപ്പോളനുഭവിക്കുന്ന ഈ സ്നേഹം തന്നെപ്പോലെ തന്നെ അമലയ്ക്കും പുതുമയുള്ളതാണെന്ന് സേതുവിന് മനസ്സിലായി………….. ഇഷ്ടപ്പെട്ടത് വാങ്ങിക്കൊടുത്തും നഷ്ടമായത് നേടിക്കൊടുത്തും ഓരോ ദിവസവും സേതു എന്നൊരു മനുഷ്യൻ അമലയ്ക്ക് പ്രിയപ്പെട്ടവനായിക്കൊണ്ടിരുന്നു……….. അറിയുകയായിരുന്നു അമലയും പല വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരാണിനെ…………………
തുഞ്ഞാവ വരുമ്പോൾ അന്ന് തേവു താറിയ പോലെ അമ്മുമ്മേം താറുവോ………….. അമ്മുട്ടി അമലയുടെ താടിയിൽ പിടിച്ചു ചോദിച്ചു………..അത് കേട്ടപ്പോൾ അടുത്ത് നിന്നിരുന്ന സേതുവും കണ്ണനും അമലയ്ക്ക് ഇരുവശവും വന്നിരുന്നു…………….. അത് ശ്രദ്ധിച്ച പോലെ അമല പറഞ്ഞു……………ഞാൻ തനിയെ പോയി ഡെലിവറി കഴിഞ്ഞ് വാവയേം കൊണ്ടു വന്നോളാം………….. കാറി കൂവി ബഹളം വെയ്ക്കാനാണെങ്കിൽ എന്റെ കൂടെ ആരും വരണ്ട………….. പ്രത്യേകിച്ച് കുഞ്ഞേച്ചി………………കേട്ടപ്പോൾ അനു ചെറിയൊരു ചിരിയോടെ അകത്തേക്ക് കയറി…………..ദേവൂന്റെ ഡെലിവറിയുടെ അന്ന് താനുൾപ്പെടെ എല്ലാവരും അനുഭവിച്ച വിഷമം കണ്ടതാണ് നേരിട്ട്………..
സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ ഇന്റർവെൽ സമയത്തു അമ്മുട്ടിയെയും കൂട്ടി കണ്ണൻ വരും സ്റ്റാഫ് റൂമിൽ…………… ഭയങ്കര ശ്രദ്ധയാണ് രണ്ടാൾക്കും ………… വെള്ളം തുടിച്ചോ…………….. ഇതാണ് കൂടുതലും ചോദിക്കുന്ന ചോദ്യം…………… അത് പോരാഞ്ഞിട്ട് ഓർമ്മപ്പെടുത്താൻ ഇടയ്ക്കിടെ സേതുവിന്റെ കാളും………….. അച്ഛനും അമ്മയും ഡേറ്റ് അടുക്കാറായപ്പോൾ വീട്ടിലേക്ക് പോന്നു…………….. കണ്ണനെ ഹേമന്ത് വീട്ടിലേക്ക് വിളിച്ചെങ്കിലും അവൻ പോയില്ല………….. അമലയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ പേടിയായിരുന്നു അവന്……….ഇടയ്ക്കിടെ വീഡിയോ കാൾ ചെയ്യും പരസ്പരം …………. അതിനിടയിൽ നക്ഷത്രയുടെ ശബ്ദവും ഉയർന്നു കേൾക്കാം………………
ഡെലിവറി ഡേറ്റ് അടുക്കും തോറും സേതുവിന് ടെൻഷൻ കൂടി വന്നു………. അമലയെ വിട്ട് ഒരു നിമിഷം മാറിയിരിക്കാതെയായി……………. അഭിയേട്ടൻ ചോദിച്ചു തുടങ്ങി………….. ഇവന്റെ ക്ഷീണവും ടെൻഷനും കണ്ടാൽ തോന്നും ഇവനാണ് പ്രസവിക്കാൻ പോകുന്നതെന്ന്……………. എന്നിട്ട് തനിയെ പൊട്ടിച്ചിരിക്കും………….. അപ്പോൾ എല്ലാവരുടെയും ഒരു നോട്ടമുണ്ട്………… പ്രത്യേകിച്ച് ദേവൂന്റെ…………. അപ്പോൾ കുറച്ചൊന്നടങ്ങും……….. അന്ന് ഹോസ്പിറ്റലിൽ കാണിച്ചു കൂട്ടിയതെന്തെന്ന് ബാക്കിയുള്ളവർക്കല്ലേ അറിയൂ………….പ്രസവിക്കാൻ കയറിയത് ദേവുവും വേദന അഭിക്കും…………
അമലയെ ലേബർ റൂമിൽ കയറ്റിയപ്പോൾ മുതൽ സേതുവിന് മുള്ളിൽ ഇരിക്കും പോലെ ആയിരുന്നു……………. സമയം ഒച്ചിഴയുംപോലെയാണെന്ന് തോന്നി…………….. കണ്ണനെയും അമ്മുട്ടിയെയും പലതും പറഞ്ഞു സേതുവിന്റെ മടിയിൽ നിന്നും അടർത്തി മാറ്റാൻ നോക്കി അഭി………….. കണ്ണൻ മാറിയിരുന്നെങ്കിലും അമ്മുട്ടി കഴുത്തിൽ കയ്യിട്ട് ഇറുക്കി പിടിച്ചിരുന്നു………… ഇടയ്ക്കിടെ മുഖത്തേക്ക് നോക്കും വീണ്ടും തോളിലേക്ക് ചായും………. തോളിൽ തട്ടി ആശ്വസിപ്പിക്കും…………… കവിളിൽ ഉമ്മ
കൊടുക്കും……………..അവളുടെ അമ്മുമ്മയെ കൊണ്ടുപോയിടത്തേക്ക് നോക്കിയിരിക്കും ……………. ഈ കുഞ്ഞിനുള്ള ധൈര്യം പോലും തനിക്കില്ലെന്നു തോന്നി സേതുവിന്………….
വെളുത്ത ടർക്കിയിൽ പൊതിഞ്ഞു കൊണ്ടുവന്ന കുഞ്ഞിനെ കാണാൻ എല്ലാവരും നഴ്സിന് അടുത്തേക്ക് പോയി…………..കൂട്ടത്തോടെ ആക്രാന്തത്തിൽ വരുന്ന കൂട്ടത്തെ കണ്ടപ്പോൾ നഴ്സ് പേടിച്ചു ഒരടി പിറകിലേക്ക് വെച്ചു പോയി…… സേതു മാറി നിൽക്കുന്ന അനുവിനെ വിളിച്ചു അടുത്തേക്ക് കൊണ്ടുവന്നു കുഞ്ഞിനെ വാങ്ങാൻ പറഞ്ഞു…………… അനു ഒന്ന് ഉണ്ണിയെ നോക്കി……………… അറച്ചു നിന്നു………………വേണ്ടാ……… അത് ശരിയാവില്ല………… ഞാൻ എടുത്താൽ……………. കുഞ്ഞിനെ ഒന്നു നോക്കാൻ കൂടി ശ്രമിച്ചില്ല അനു…………… പിന്നിലേക്ക് ഒഴിഞ്ഞു മാറിയ അനുവിനെ സേതു വീണ്ടും കുഞ്ഞിനരികിലേക്ക് പിടിച്ചു നിർത്തി………………
അമലു എന്നോട് തുടക്കം മുതൽ ദേ ഇപ്പോൾ പോയപ്പോൾ വരെ പറഞ്ഞ് എല്പിച്ചൊരു കാര്യമുണ്ടായിരുന്നു………………. കുഞ്ഞിനെ ഏറ്റുവാങ്ങുന്നത് അവളുടെ കുഞ്ഞേച്ചി ആവണമെന്ന്……………. എന്റെയും ആഗ്രഹം അത് തന്നെയാണ്…………..
അനു ഉണ്ണിയെ നോക്കി…………… സമ്മതം പോലെ തലയാട്ടുമ്പോഴേക്കും കുഞ്ഞിനെ കയ്യിൽ വാങ്ങിയിരുന്നു അനു…………….. കുഞ്ഞു നെറ്റിയിൽ കണ്ണുനീർ വീണപ്പോൾ ചുണ്ടിന്റെ ഒരു കോണിൽ ചെറിയൊരു ചിരിയുണ്ടായിരുന്നു അനുവിന് കാണാൻ മാത്രമായി………………
കണ്ണനും അമ്മുട്ടിയും അമലയ്ക്ക് മാറി മാറി കവിളിൽ ഉമ്മ
കൊടുത്തു………….. ഇത്രയും നേരം കാണാതെ ഇരുന്നതിന്…………. പുതിയൊരു കൂട്ടായി കുഞ്ഞാവയെക്കൂടി തന്നതിന്…………. അതിനിടയിലും അമലയുടെ മനസ്സ് നിറഞ്ഞത് നാച്ചിയെ എടുത്തുകൊണ്ടു നിന്നിരുന്ന സേതുവിന്റെ മുഖത്തെ തെളിച്ചം കണ്ടിട്ടായിരുന്നു……………. കണ്ണുകൾ കൊണ്ട് രണ്ടാളും സന്തോഷം കൈമാറി …………….. എല്ലാവരും പോയി മുറിയൊന്ന് ഒഴിഞ്ഞപ്പോൾ സേതു അമലയ്ക്കരികിൽ വന്നിരുന്നു……………. കുറച്ചു നേരമായി തന്നെയും കുഞ്ഞിനേയും നോക്കിയിരിക്കുന്ന സേതുവിനെ പിരികം പൊക്കി എന്താന്നു ചോദിച്ചു…………….. ചിരിച്ചു കൊണ്ടു മുഖത്ത് തലോടി നെറ്റിയിൽ ഉമ്മവെച്ചു പറഞ്ഞു………….. താങ്ക്സ് അമലു ഒരു വാവയെയും കൂടി എനിക്ക് സ്വന്തമായി തന്നതിന്……………..തിരിച്ചൊരു ചിരിയോടെ അമലവും പറഞ്ഞു…………….. താങ്ക്സ് സേതു….. ഇങ്ങനൊരു ജീവിതം തന്നതിന്…………. ഇതാണ് ജീവിതമെന്നു മനസ്സിലാക്കി തന്നതിന്……………. രണ്ടാളും നിറഞ്ഞ കണ്ണോടെ ഒരേപോലെ ചിരിച്ചു…………..
കുഞ്ഞിന്റെ കാര്യങ്ങൾ പൂർണ്ണമായും അനുവിനെ എൽപ്പിച്ചു അമല……………. കുളിപ്പിക്കുമ്പോഴും കണ്ണെഴുതി പൊട്ടു തൊടീക്കുമ്പോൾ കണ്ണനും അമ്മുട്ടിക്കും നാച്ചിക്കുമൊപ്പം അമലയും കൗതുകത്തോടെ നോക്കിയിരിക്കും അനുവിന്റെ അടുത്ത് …………. ഉണ്ണിയേട്ടനും അവളെ കാണാതെ ഒരു ദിവസം പോലും കഴിയാൻ വയ്യെന്നായി……………. കുഞ്ഞിനൊപ്പം അവരെ രണ്ടാളെയും കാണുന്നത് തന്നെ ഒരു ഭംഗിയാണ്………… കുഞ്ഞേച്ചി തന്നെയാണ് അവളെ ശ്രീക്കുട്ടി എന്ന് വിളിച്ചത്……………… കുഞ്ഞേച്ചിയുടെ കാലൊച്ച പോലും അവൾക്ക് തിരിച്ചറിയാം ശബ്ദം കേട്ടാൽ ചിരിച്ചു കൊണ്ട് അങ്ങോട്ടേക്ക് നോക്കിയിരിക്കും…………….കാലിട്ടടിച്ചു സന്തോഷം പ്രകടിപ്പിക്കും……………. അടുത്ത് വരുമ്പോൾ ചുണ്ട് കൂർപ്പിച്ചു വച്ചു അവളുടെ ഭാഷയിൽ നൂറു വിശേഷങ്ങൾ പറയും………………. അത് മനസ്സിലായതുപോലെ കുഞ്ഞേച്ചി തിരിച്ചും സംസാരിക്കും അവളോട്………….. ചോറ് കൊടുത്തത് ഉണ്ണിയുടെ മടിയിലിരുത്തിയാണ്……………….. അക്ഷരങ്ങൾ കൂട്ടിപ്പറയാൻ തുടങ്ങിയപ്പോൾ അനുവിനെയാണ് അവളാദ്യമായി അമ്മയെന്നു വിളിച്ചത്…………….. അത് കേട്ടപ്പോഴുണ്ടായ കുഞ്ഞേച്ചിയുടെ സന്തോഷം അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല…………….. അതിൽ ഏറ്റവും സന്തോഷം അമലയ്ക്കായിരുന്നു…………. അനു അമലയെ കെട്ടിപ്പിടിച്ചു കരഞ്ഞു…………… അനുവിന്റെ സന്തോഷം കണ്ടപ്പോൾ ഉണ്ണിയുടെയും കണ്ണു നിറഞ്ഞൊഴുകി …………… അമലയെന്ന പുണ്യത്തിലൂടെ ഉണ്ണിയും അനുവും ഈ ജന്മത്തിൽ തന്നെ അച്ഛനും അമ്മയുമായി……….. വളർന്നു വരും തോറും ശ്രീക്കുട്ടിക്ക് എന്തിനും ഏതിനും അനുവമ്മയും ഉണ്ണിയഛനും മതിയെന്നായി………….
അടിയും പിടിയും സ്നേഹവുമായി ഒരേപോലെ തന്നെ മക്കൾ വളർന്നു……….. ഇടയിലേക്ക് നക്ഷത്രയും കൂടി വന്നു ചേർന്നു ………….. മൂന്നാളുടെ ചേച്ചി ആയതുകൊണ്ട് അമ്മുട്ടിക്ക് കുറച്ചു ഗൗരവം വന്നു സ്വഭാവത്തിൽ………………. എങ്കിലും അമലയുടെ സാരിത്തുമ്പിൽ നിന്നുമുള്ള പിടി വിട്ടിട്ടില്ല ഇന്നും……………… എന്തിനും ഏതിനും അമലയെ ആശ്രയിച്ചിരിക്കും അവളുടെ തീരുമാനം………………. അമല പറഞ്ഞത് അനുസരിക്കാൻ വേണ്ടി മാത്രം ഓർത്തിരുന്നു സയൻസ് ഗ്രൂപ്പ് എടുത്തു…………….. കണ്ണൻ ഹോസ്റ്റലിലേക്ക് പോയതിനു പിറകെ അമ്മുട്ടിയും മാറി ഹോസ്റ്റലിലേക്ക്………….. പിന്നീടങ്ങോട്ട് എല്ലാവരും പഠിപ്പും ബഹളവുമായി പലവഴിക്കായി………….. നാച്ചിയും ശ്രീക്കുട്ടിയും മാത്രമായി വീട്ടിൽ…………. അവരാണെങ്കിൽ ഏതു സമയവും അനുവമ്മയുടെ കൂടെയും…………..ഇപ്പോഴാണ് ശരിക്കും സേതുവിനൊന്നു മനസ്സു നിറഞ്ഞു ആരെയും പേടിക്കാതെ അമലയെ സ്നേഹിക്കാൻ സാധിക്കുന്നത്…………….. ചേർത്തു പിടിക്കാൻ കഴിയുന്നത്………….. എങ്കിലും മക്കൾ ചുറ്റിനുമില്ലാത്തൊരു ജീവിതം അവർക്കു ചിന്തിക്കാൻ കൂടി ആകുമായിരുന്നില്ല……………
പത്രം വായിച്ചിരുന്ന സേതുവിന്റെ കണ്ണു രണ്ടു കയ്യാൽ മൂടപ്പെട്ടു കവിളിൽ ഒരുമ്മ കിട്ടി…………… വന്നോ ചേതൂന്റെ കാന്താരി………….
എങ്ങനെ വന്നാലും കണ്ടുപിടിക്കുവല്ലോ ഈ ചേതു…………… പാത്തും പതുങ്ങിയും വന്നത് മിച്ചം………….അമ്മുട്ടി പിണങ്ങി നിന്നു……………….
കുട്ടിപ്പട്ടാളത്തിന്റെ ശബ്ദം ഞാൻ കേട്ടിരുന്നു അപ്പോഴേ തോന്നി കാന്താരി ലാൻഡ് ചെയ്തെന്ന്……………. നിന്നെ കാണുമ്പോഴല്ലേ അവളുമാർക്ക് നൂറു നാവുണ്ടാകുന്നത്……………. പിന്നെ ഈ ഉമ്മ
ചേതുനു നല്ല പരിചയമല്ലേ അമ്മുട്ടാ…………….
അമ്മുമ്മ എവിടെ………….. കണ്ടില്ലല്ലോ………….ഞാൻ വരുമെന്ന് അറിഞ്ഞൂടായിരുന്നോ…………ആനയിക്കാൻ എന്താ വരാഞ്ഞേ…………..ആരും വന്നില്ല………………എന്റെ റേഞ്ചിന് ഞാൻ ഒരാനയും താലപ്പൊലിയുമൊക്കെയാണ് പ്രതീക്ഷിച്ചത് …………. ഇതൊരു കുയിയാന പോലുമില്ലാതെ…. ശ്ശേ..ഇതൊരു ഗും ഇല്ലായിരുന്നു………… മാമനെയും പ്രതീക്ഷിച്ചു…………… അതെങ്ങനെ ഞാൻ പോയതോടെ ഒന്നിനുമൊരു അനുസരണ ഇല്ലാണ്ടായി………………
ക്ഷമിച്ചു മാപ്പാക്കണം…………… സേതു കൈകൂപ്പി പറഞ്ഞു……………. അമല മോൾക്ക് സ്പെഷ്യൽ എന്തോ ഉണ്ടാക്കുന്നുണ്ട് അടുക്കളയിൽ………… പിന്നെ വാനരപ്പട മുഴുവൻ ഉണ്ടായിരുന്നല്ലോ അവിടെ നിന്നെ സ്വീകരിക്കാൻ…………… ഉണ്ണി എവിടെയോ പോയിരിക്കുവാ………….. സാരമില്ല വാ……….അടുത്ത വരവ് നമുക്ക് അടിച്ചു പൊളിക്കാം……………..സേതു അവളെയും കൂട്ടി അടുക്കളയിലേക്ക് ചെന്നു………………… അമലയുടെ പിന്നിലൂടെ പോയി കെട്ടിപ്പിടിച്ചു അമ്മുട്ടി…………………….. വന്നോടാ അമ്മുമ്മേടെ പൊന്നേ……………..
ആരെയുമൊന്ന് ഞെട്ടിക്കാൻ എനിക്കാവുന്നില്ലല്ലോ ഈശ്വരാ …………….. എല്ലാവരും പെട്ടെന്ന് മനസ്സിലാക്കുന്നതെങ്ങനാ ഞാൻ ആണെന്ന്…………..അമ്മുട്ടി പരിഭവം പറഞ്ഞു……………….
ആരെയും ഞെട്ടിക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലാ ആള് ……………. മാത്രമല്ല ആരും ആനയിക്കാൻ ചെല്ലാത്തതിന്റെ വിഷമം വേറെ……….സേതു അവളെ ചേർത്തു പിടിച്ചു പറഞ്ഞു…………….
അതൊന്നുമല്ല സേതു…………… പ്രതീക്ഷിച്ച ആൾ ഇവിടെ ഉണ്ടായിരുന്നില്ല അതാണ്……………. വേറൊന്നുമല്ല…………… അമല അവളെ കളിയാക്കി……………… പെട്ടെന്ന് അമ്മുട്ടിയുടെ മുഖം മാറിയത് രണ്ടാളും ശ്രദ്ധിച്ചു…………… എന്തോ വിഷമം ഉള്ളത് പോലെ………………അമ്മുട്ടി രണ്ടാളെയും ഒന്നു നോക്കി അമലയുടെ കയ്യിൽ കൈ ചേർത്തു സേതുവിന്റെ നെഞ്ചിൽ ചേർന്നു നിന്നു……………. ചേതു………… അമ്മുമ്മേ………… നിങ്ങൾ രണ്ടാളും എന്നെ മനസ്സിലാക്കിയിടത്തോളം വേറെ ആരും മനസ്സിലാക്കിയിട്ടില്ല………. ഇനിയൊട്ട് മനസ്സിലാകത്തുമില്ല………….. മുഖവുര ഒന്നുമില്ലാതെ ഞാൻ രണ്ടാളോടും നേരിട്ട് ചോദിക്കുവാ………………. കണ്ണൻ ചേട്ടൻ ശരിക്കും ഇഷ്ടത്തോടെയാണോ ഇതിന് സമ്മതിച്ചത്………………
അതെന്താടാ അങ്ങനെ ചോദിച്ചത്…………. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ………….. മോൾക്ക് ഇഷ്ടമല്ലേ ഈ ബന്ധം………….. സേതു അവളുടെ താടി പിടിച്ചുയർത്തി ചോദിച്ചു…………..
എനിക്ക് ഇഷ്ടമാണ്………….. കണ്ണൻ ചേട്ടന്റെ ആകുന്നതിലും സന്തോഷം ഇവിടെ നിങ്ങൾ രണ്ടാളും എനിക്ക് എന്നും സ്വന്തമാകുമല്ലോ എന്നോർത്തിട്ടാ…………. അതല്ല പ്രശ്നം…………….. എന്നോട് ഇതുവരെ കണ്ണൻ ചേട്ടൻ അങ്ങനെ ഒന്നും പ്രകടിപ്പിക്കുക പോലും ചെയ്തിട്ടില്ല………. ഒന്നു മിണ്ടാറില്ല…………….. അവളുമാരോട് എല്ലാം മിണ്ടും പക്ഷെ എന്റെ അടുത്തു വരുമ്പോൾ മൗനമാണ്……………. ചോദിച്ചിരുന്നോ രണ്ടാളും ഇതിന് ആൾക്ക് സമ്മതമാണോന്ന്………………
അമ്മുട്ടി രണ്ടാളുടെയും മുഖത്ത് നോക്കി ചോദിച്ചു……………. പരസ്പരം നോക്കിയതല്ലാതെ അമലുവും സേതുവും മറുപടി കൊടുത്തില്ല………………. നമ്മൾ പറഞ്ഞു ഉറപ്പിച്ചതല്ലേടാ നീ ഞങ്ങൾക്കുള്ളതാണെന്ന്………….. പിന്നെന്താ…………….. സേതു ചോദിച്ചു……..
അതൊക്കെ പണ്ടല്ലേ ചേതു………….. ഇപ്പോഴത്തെ കുട്ടികൾ ആ ഒരു രീതിയിൽ ചിന്തിക്കില്ല……………. എനിക്ക് തോന്നുന്നത് കണ്ണൻ ചേട്ടൻ അമ്മുവിന്റെ ഇഷ്ടത്തിന് എതിരു നിൽക്കാത്തതാണെന്നാണ്……………. എന്നും അങ്ങനെ അല്ലേ ഉണ്ടായിട്ടുള്ളൂ…………. അമ്മു വിഷമിക്കുന്നത് ആൾക്ക് സഹിക്കാൻ കഴിയില്ല……………..ഇതും അങ്ങനെ തന്നെ……………….. എന്നോട് അനിഷ്ടമുള്ളതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല അതുപോലെ ഇഷ്ടവും ……………. ഇഷ്ടമില്ലാത്ത പെണ്ണിനെ കെട്ടി വേറൊരു ഹേമന്ത് ആകണ്ട കണ്ണൻ ചേട്ടൻ…………. നമുക്ക് കണ്ണൻ ചേട്ടന്റെ സന്തോഷം അല്ലേ വലുത്……………… ഇതൊക്കെ ഫോണിൽ പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി………. അതാണ് നേരിൽ വന്നു പറഞ്ഞത്………….. നമ്മൾ മൂന്നു കുടുംബക്കാർ മാത്രമല്ലേ ഉള്ളൂ………….. അതുകൊണ്ട് നിശ്ചയം മാറ്റിയാലും നടന്നാലും ആരും അറിയില്ല……………… അമ്മുട്ടി ഇത്രയും കൂളായി സംസാരിക്കുന്നത് കേട്ടിട്ട് അമലു സേതുവിനെ ഒന്നു നോക്കി………..
വേറൊരു പെണ്ണ് ഇവിടെ വന്നു കഴിഞ്ഞാൽ ഞാൻ എങ്ങനെ നിങ്ങളെ വന്നു കാണും……………. ഞാൻ ഈ വീട്ടിൽ അന്യയാവില്ലേ………….. ഓർക്കാൻ വയ്യ എന്റെ ചേതുവേ……………….. നിങ്ങൾ റൊമാൻസിക്കുമ്പോൾ നുഴഞ്ഞു കയറാൻ ഞാൻ ഇനി ഉണ്ടാവില്ലല്ലോ………….. അതാണ് എന്റെ ഏറ്റവും വലിയ വിഷമം……………. സേതുവിന്റെ രണ്ടു കവിളിലും പിടിച്ചു വലിച്ചു അമ്മുട്ടി ചോദിച്ചു………… ശബ്ദത്തിലെ പതർച്ച അറിയാതിരിക്കാൻ കഴിവതും അമ്മുട്ടി ശ്രദ്ധിച്ചു…………..
ഞാൻ ഇന്ന് ദേവൂന്റെ അടുത്തോട്ടു പൊക്കോട്ടെ അമ്മുമ്മേ ……………… അമ്മയെ കാണാൻ തോന്നുന്നു………….അമ്മുട്ടി തല കുനിച്ചു ചോദിച്ചു………………… അത്രയും വിഷമം എന്തെങ്കിലും തോന്നിയാലേ അവൾ ദേവുവിനെ അമ്മയെന്നു വിളിക്കൂ…………. ദേവൂന്റെ അരികിൽ പോകുന്നതും അതുകൊണ്ടാണ്…………… അത് അമലയ്ക്കറിയാം ………….
അമ്മുമ്മയെ കണ്ട് ഇതൊന്നു പറയാമെന്നു കരുതി വന്നതാ………….. വരുമ്പോൾ കണ്ണൻ ചേട്ടൻ ഉണ്ടെങ്കിൽ നേരിട്ട് ഒന്നു ചോദിക്കാമെന്നും കരുതി……………… ഞാൻ ഇന്ന് വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു ആളിനോട്……………… ഇവിടെ ഉണ്ടാവുമെന്ന് കരുതി………….. കാണാതെ വന്നപ്പോൾ ഞാൻ ഊഹിച്ചതെല്ലാം സത്യമാണെന്ന് തെളിഞ്ഞു……………. അമലയും സേതുവും പരസ്പരം നോക്കി……………രണ്ടാളും വിഷമിക്കണ്ട…………….രണ്ടു വീട്ടിലും ഞാൻ പറഞ്ഞോളാം കാര്യങ്ങൾ …………… ആർക്കുമൊരു വിഷമം ആവാതെ…………
അമലയെയും സേതുവിനെയും കെട്ടിപ്പിടിച്ചു ഉമ്മ
കൊടുത്തു…………… രണ്ടുപേരെയും ഒരുമിച്ചു നിർത്തിയിട്ട് ചിരിയോടെ ഒന്നുകൂടി നുഴഞ്ഞു കയറി……………. എന്നിട്ട് ഒന്നും മിണ്ടാതെ ഇറങ്ങി പോയി………….. അമലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…………….. ആശ്വസിപ്പിക്കും പോലെ അമലയെ ചേർത്തു പിടിച്ചു……………… ശരിയാണ് നമ്മൾ ഒന്നു ചോദിച്ചില്ല കണ്ണനോട്………… നമ്മൾ തീരുമാനിച്ചു അവൻ നിന്നുതരുന്നു…………….. ഇപ്പോൾ തോന്നുന്നു അമ്മുട്ടി പറഞ്ഞതെല്ലാം സത്യമാണെന്ന്………….. വേണ്ട……………. ഇനിയൊരു ഹേമന്തും അമലയും വീണ്ടും ജനിക്കണ്ട……………… അമ്മുട്ടി സന്തോഷമായിരിക്കണം……………… കണ്ണനും……………
നമുക്ക് സംസാരിക്കാം കണ്ണനോട്………….. അവന്റെ ഉള്ളിലെന്തെന്ന് നമുക്ക് ചോദിച്ചറിയാം…………… താനിങ്ങനെ വിഷമിക്കാതെ…………..സേതു പറഞ്ഞു…………
വേണ്ടാ സേതു………….. അവൻ നമ്മുടെ ഇഷ്ടം മാത്രേ നോക്കൂ…………. അമ്മുട്ടിയെ നമുക്ക് അത്രയ്ക്ക് ഇഷ്ടമാണെന്ന് അവനറിയാം…………….. അവന് അമ്മുട്ടിയെ വേണമെങ്കിൽ ഇനി അവൻ പറയട്ടെ………… അല്ലെങ്കിൽ അവളെ തേടി ചെല്ലട്ടെ…………… ഇനിയൊരു സംസാരം വേണ്ടാ ഇതിനെ ചൊല്ലി ………….. അമല തീർത്തു പറഞ്ഞു……………..
കണ്ണൻ വന്നപ്പോൾ എല്ലാവരും ഓരോരോ മൂലയിൽ കുത്തിയിരുപ്പുണ്ടായിരുന്നു……… ഇല്ലെങ്കിൽ തലവെട്ടം കാണുമ്പോൾ മത്സരിച്ചു ഓടി വരുന്നതാ…………. പോക്കറ്റിൽ തപ്പാൻ…………… ആകെ ഗ്ലൂമിമയം എല്ലാത്തിന്റെയും മുഖത്ത്……….. എന്താന്ന് ചോദിച്ചിട്ടും ഒന്നും പറയുന്നില്ല…………… കടുപ്പത്തിൽ നോക്കുന്നുണ്ട്…………..അമ്മുനെയും സേതുവിനെയും തേടി റൂമിൽ ചെന്നു…………… അവിടെയും രണ്ടാളും പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുന്നു……………… നേരെ പോയി സേതുവിന്റെ നെഞ്ചിൽകെട്ടിപ്പിടിച്ചു കിടന്നു…………….
ഇവിടെ എല്ലാവർക്കും എന്ത് പറ്റി…………. എല്ലാവരും എന്താ ഒന്നും മിണ്ടാതെ ഓരോത്തിടത്തു ഇരിക്കുന്നെ……………. ഇവിടെ ഇങ്ങനെ ഒന്ന് പതിവില്ലാത്തതാണല്ലോ………………കണ്ണൻ സേതുവിന്റെ ചെവിയിൽ ചോദിച്ചു………
ഒന്നുമില്ലെടാ…………. നിനക്ക് തോന്നിയതാ………… ആ കാന്താരി വന്നിരുന്നു…………. വീട്ടിലേക്ക് പോയി ചിലപ്പോൾ അതാവും അവളുമാർ വിഷമിച്ചിരിക്കുന്നത്………………
ഓഹ് ശരിയാ………….. ഇന്നായിരുന്നു അമ്മുട്ടി വരുമെന്ന് പറഞ്ഞത് അല്ലേ………. ഞാൻ മറന്നു………….. അതെന്താ അവൾ പോയത്………….. അതാണ് ഇവിടെ എല്ലാവരുടെയും വിഷമത്തിന് കാര്യം …………………
അമല കണ്ണനെ ഒന്നു സൂക്ഷിച്ചു നോക്കി…………….. കണ്ണാ അമ്മയൊരു കാര്യം പറയാം……………. ഞങ്ങൾ ആരും നിന്റെ അഭിപ്രായമോ ഇഷ്ടമോ നോക്കാതെയാണ് അമ്മുട്ടിയെ നിനക്ക് വേണ്ടി നിശ്ചയിച്ചത്…………… ഇപ്പോൾ തോന്നുന്നു അത് ഞങ്ങളുടെ മാത്രം ഇഷ്ടമായിരുന്നുവെന്ന്……………… അച്ഛന്റെയും അമ്മയുടെയും ജീവിതം നിനക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ………….. എല്ലാം കണ്ടല്ലേ നീ വളർന്നതും……………അതുപോലെ ഇനിയൊരു ജീവിതം ഈ വീട്ടിൽ ആർക്കും വേണ്ടാ……………. മറ്റുള്ളവരെ മാത്രം സന്തോഷിപ്പിക്കാൻ ആവരുത് നമ്മുടെ ജീവിതം……………. ജീവിക്കേണ്ടതും ജീവിച്ചു തീർക്കേണ്ടതും നമ്മൾ മാത്രമാണെന്ന് ഓർക്കുക……………….. നീ അമ്മുട്ടിയെ സ്വീകരിക്കുന്നത് ഞങ്ങളുടെ ഇഷ്ടത്തിന് വേണ്ടി മാത്രമാണെന്നൊരു തോന്നൽ……………. അതുകൊണ്ട് ഈ നിശ്ചയം വേണ്ടെന്ന് വെയ്ക്കുകയാണ് ഞങ്ങൾ…………. നിന്റെ ഇഷ്ടം പോലെയേ ഇനി എന്തും നടക്കൂ……………….. അത്രയും പറഞ്ഞു അമല എഴുന്നേറ്റു പോയി………….
കണ്ണൻ ഒന്നുകൂടി സേതുവിന്റെ നെഞ്ചിൽ വലിഞ്ഞു കയറി……………… എന്താ സേതു അമ്മു പറഞ്ഞിട്ട് പോയത്…………..എനിക്ക് മനസ്സിലായില്ല………….. എനിക്ക് ഈ നിശ്ചയത്തിനു സമ്മതമായതുകൊണ്ടല്ലേ ഞാൻ ഒന്നും ഏതിർത്തു പറയാഞ്ഞത് ……………….. ഇപ്പോളെന്താ എല്ലാവർക്കും ഒരു മനം മാറ്റം പോലെ …………………
അമ്മുട്ടിക്ക് ഈ ബന്ധത്തിന് താല്പര്യമില്ല പോലും………….. അവൾക് ഒന്നുകൂടി ആലോചിക്കണമെന്ന് ……………..സേതു കണ്ണനെ നോക്കാതെ പറഞ്ഞു………….
അവൾ അങ്ങനെ പറഞ്ഞോ………… കണ്ണൻ സേതുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…………..
പറയാതെ പറഞ്ഞു അമ്മുട്ടി …………. സാരമില്ലെടാ…………… നിനക്ക് അവളെ വിധിച്ചിട്ടില്ല………….. അവളില്ലാതെ ഈ വീട് പൂർണ്ണതയിൽ എത്തില്ല……………. പക്ഷേ എന്ത് ചെയ്യാൻ………………. സേതു നിരാശയോടെ പറഞ്ഞു………………
………….. കണ്ണൻ ചാടിയെഴുന്നേറ്റു…………..അമ്മുട്ടി ഈ കണ്ണന്റെ മാത്രമാ………….. അവളെ വേറെ ആർക്കും സ്നേഹിക്കാൻ കൊടുക്കില്ല ഞാൻ ……………. വിധിച്ചത് എനിക്കാണെങ്കിൽ നേടിയെടുക്കാനും അറിയാം എനിക്ക്……………. അവൾ എന്നെ വേണ്ടെന്ന് പറഞ്ഞെന്നോ…………… കാണിച്ചു കൊടുക്കാം ഞാൻ അവൾക്ക് …………….. അതും പറഞ്ഞു കണ്ണൻ സേതുവിന്റെ അരികിൽ നിന്നും ചാടിത്തുള്ളി പോയി……………..
നീയീ നെഞ്ചിൽ കിടന്നാ വളർന്നത് എന്റെ കണ്ണാ…………….. നിന്റെ ഓരോ മിടിപ്പും എനിക്ക് കാണാപാഠമാ………………. സേതുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..
അമ്മുട്ടിയെ ഫേസ് ചെയ്യാൻ ഇന്നും പേടിയാണ് കള്ളക്കണ്ണന്……………… തിരിച്ചറിവിന്റെ പ്രായമായപ്പോൾ മുതൽ ബാക്കിയുള്ള കുട്ടികളോട് പെരുമാറും പോലെ ആയിരുന്നില്ല അമ്മുട്ടിയോട്……….. അവളെ മുന്നിൽ കാണുമ്പോൾ ഒരുമാതിരി വെപ്രാളമാണ് ചെക്കന്………… അതാണ് മുന്നിൽ ചാടാതെ മാറിക്കളിക്കുന്നത്………………. ഇഷ്ടമാണെന്ന് പറയാൻ പേടിയാണ്………. ഇനി ഇപ്പോഴെങ്കിലും ഇഷ്ടം പറഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുമെന്ന തോന്നൽ ഉണ്ടായിട്ടുണ്ടവന് ………………. അത് മതി……… രണ്ടാളെയും കുറ്റം പറയാനും പറ്റില്ല……….. കണ്ണൻ വീട്ടിൽ വരുമ്പോൾ അമ്മുട്ടി ഉണ്ടാവാറില്ല………….. അവൾ വരുമ്പോൾ തിരിച്ചും…………….. ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ അവർക്കായിട്ടില്ല ഇതുവരെ……………. അമ്മുട്ടിയോട് ചങ്കൂറ്റത്തോടെ അവന്റെ സ്നേഹം അറിയിക്കട്ടെ ………………. ചേതുവിന്റെ അമ്മുട്ടിയുടെ അഭിമാനത്തിന്റെ പ്രശ്നമാണ് ഇത്………….. അവന് അമ്മുട്ടിയെ ഇഷ്ടമാണെന്ന് വേറെ ആര് പറയുന്നതിലും നല്ലത് അവൻ തന്നെ പറഞ്ഞ് അമ്മുട്ടി അറിയുന്നതാണ്…………. അതുകൊണ്ടാണ് അമ്മുട്ടി വിഷമിച്ചു പോയപ്പോഴും ഒന്നും പറയാതിരുന്നത്…………..
അവന് മുന്നിൽ മാത്രമേ അമ്മുട്ടി കുറച്ചെങ്കിലുമൊന്ന് താണു കൊടുത്തിട്ടുള്ളൂ ചെറുപ്പം മുതൽ ……………… ഈ കാര്യത്തിൽ അത് വേണ്ടാ…………… എന്റെ അമലുവിനെപ്പോലെ തല ഉയർത്തി തന്നെ ജീവിക്കണം അവളും …………………. അതിന് കണ്ണൻ ഒരുപടി താഴ്ന്നാലും സാരമില്ല……………. അതിനുള്ളത് അവൾ സ്നേഹമായിട്ടവന് തിരിച്ചു കൊടുത്തോളും………….അമ്മുട്ടിക്കല്ലാതെ വേറൊരു പെണ്ണിനും ഈ വീട്ടിൽ സ്ഥാനമില്ല…………… ഞങ്ങളുടെ മനസ്സിലും……………. മാത്രമല്ല എന്റെ അമലു ആഗ്രഹിച്ചതൊന്നും നേടിക്കൊടുക്കാതെ ഇരുന്നിട്ടില്ല ഈ സേതു……………..ചെറിയൊരു നാരദൻ ആയതിന്റെ സന്തോഷത്തിൽ സേതു ചിരിയോടെ അമലയ്ക്കരികിലേക്ക് പുതിയൊരു സ്റ്റെപ്പിട്ട് തുള്ളിത്തുള്ളി പോയി……………….
പിന്നെ വരാമേ.
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission