Skip to content

സന്ധ്യക്ക് വിരിഞ്ഞപ്പൂവ് – 16

sandhyaku virinjapoovu

കണ്ണാ നീ …..

എത്ര നാളായി നിന്നെ കണ്ടിട്ട്. ഞാൻ ചെയ്ത തെറ്റ് ഒരിക്കലും പൊറുക്കാനാവില്ല എന്ന് എനിക്ക് അറിയാം. എന്നാലും നിന്നെ കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് .ഞാൻ ചെയ്ത തെറ്റ് എത്രമാത്രം വലുതാണെന്ന് എനിക്കറിയാവുന്നത് കൊണ്ടാണ് ഞാൻ ഇത്രയും നാൾ നിന്നെ തേടി വരാഞ്ഞത്

(  ഇതു ആരാണെന്നു ചോദിക്കണം എന്നുണ്ട്.എന്നാൽ ദേഷ്യം വരുന്ന സമയത്തു .കിന്നാരം ചോദിക്കാൻ ചെന്നാൽ കവിൾ ചുമക്കും എന്നു അറിയാം അതുകൊണ്ടു കിച്ചു ഒന്നും മിണ്ടാതെ നിന്നു  )

ഞാൻ ഒരിക്കലും ഇനി കാണരുതെന്ന് ആഗ്രഹിച്ച രണ്ടു മുഖങ്ങൾ ഉണ്ടായിരുന്നു. അതിലോരു മുഖം നിന്റേത്താണ് .

(കണ്ണൻ അങ്ങനെ പറഞ്ഞപ്പോൾ അമൽ വാക്കുകൾക്ക് വേണ്ടി പരതുകയായിരുന്നു )

എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ കിച്ചു അമലിനെയും കണ്ണനേയും മാറിമാറി നോക്കി. ഇവർ തമ്മിൽ എങ്ങനെയാണ് പരിചയം ? എന്താണ് ഇവർ പറയുന്നത് ?  ഒന്നും കിച്ചുവിന് അറിയില്ല .

എനിക്കറിയാം കണ്ണാ ഞങ്ങൾ ചെയ്ത തെറ്റ് നിന്റെ ഹൃദയത്തെ എത്രമാത്രം കീറിമുറിക്കും തരത്തിലായിരുന്നു എന്ന് .പറ്റിപ്പോയി ഒരു മാപ്പുപറച്ചിൽ കൊണ്ട് ആ തെറ്റിനെ മായ്ച്ചുകളയാൻ കഴിയില്ല എന്ന് എനിക്ക് അറിയാം .എങ്കിലും ഞാൻ നിന്നോട് ക്ഷമ ചോദിക്കുകയാണ് എന്നോട് ക്ഷമിച്ചൂടെ കണ്ണാ നിനക്ക്.

ക്ഷമിക്കാനോ അതും നിങ്ങളോട് .ഈ ജന്മം അതില്ല .സ്വന്തം കൂടെപ്പിറപ്പിനെ കളും നിന്നെ ഞാൻ സ്നേഹിച്ചു.  എന്നാൽ നീയോ ? അവളുടെ കാര്യം പോകട്ടെ.

(   അവളോ ഏതു അവൾ കിച്ചു മനസിൽ ഓർത്തു   )

എന്നാൽ നീ എന്നെ ചതിച്ചത് ക്ഷമിക്കാൻ പാടില്ലാത്ത തെറ്റാണ് .നീ ഇപ്പോൾ ഈ റൂമിൽ നിന്നും ഇറങ്ങി പോയില്ലെങ്കിൽ ഞാൻ മാനേജരെ വിളിക്കും നിന്റെ പണി തന്നെ ഞാൻ ഇല്ലാതാക്കും അറിയാലോ നിനക്കെന്നെ. അതുകൊണ്ട് മര്യാദയ്ക്ക് ഇറങ്ങിപ്പോ.

പോകാം എന്നാൽ ഞാൻ പറയുന്നത് നീ കേൾക്കണം കണ്ണാ.

നീ പറയുന്നതൊന്നും എനിക്ക് കേൾക്കാൻ താല്പര്യമില്ല ഇറങ്ങി പോടാ$&×-:\|’;/₹?&%\”@#_=++ മോനെ

നീ ഇനി എന്നെ എന്തു പറഞ്ഞാലും ഞാൻ ഇറങ്ങി പോകില്ല കണ്ണാ. നീ കേൾക്കുന്നതും കേൾക്കാത്തതും ഒക്കെ നിന്റെ ഇഷ്ടം. എന്നാൽ എനിക്ക് പറയാനുള്ളത് നീ കേട്ടേ പറ്റൂ ഇത്രയും നാളും നിന്നെ കുറിച്ച് ആലോചിച്ചു ഞാൻ ഉരുക്കി. എന്റെ ജീവിതത്തിൽ എനിക്കുണ്ടായ നാശംപോലും നിന്റെ ശാപമാണെന്ന് എനിക്കറിയാം. നിന്നോട് എല്ലാം ഏറ്റു പറഞ്ഞില്ലെങ്കിൽ എന്നെ വീണ്ടും ആ ശാപം പിന്തുടരും . ഇനി അത് അനുവദിച്ചുകൂടാ

നിന്നോട് ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും കേൾക്കണ്ട എന്ന് ഇറങ്ങി പോടാ നാണം കെട്ടവനെ

അതെ ഞാൻ നാണംകെട്ടവൻ തന്നെയാണ്. അതുകൊണ്ടാണല്ലോ ആത്മമിത്രമായി കരുതിയവന്റെ പെണ്ണിനെ സ്നേഹിച്ചതും അവളുമായി എല്ലാ അർത്ഥത്തിലും ഒന്നായത് . അവളാണ് കണ്ണാ എന്നെ ഇങ്ങനെ ആക്കിയത് ആ ജൂലിയ…

(  ജൂലിയ ………..ഓ ഇപ്പോ മനസ്സിലായി കണ്ണേട്ടന്റെ പഴയ കാമുകി. അപ്പോൾ ഇവനാണ് കണ്ണേട്ടനെ കൂടെനിന്ന് ചതിച്ചവൻ. ഇത്രയും നേരം എനിക്കയാളോട് ഒരു സഹതാപം തോന്നിയതാണ് എന്നാൽ ഇയാൾ ആരാണെന്ന് മനസ്സിലായപ്പോൾ ഇയാളെ കൊല്ലാനുള്ള പകയാണ് ഇപ്പോൾ എന്റെ ഉള്ളിൽ സ്വന്തം കൂട്ടുകാരനെ ചതിച്ചിട്ട് അതിൽ ന്യായീകരണം കണ്ടെത്തുന്ന വൃത്തികെട്ടവൻ .കിച്ചു പകയോടെ അവനെ നോക്കി നിന്നു മനസ്സിലോർത്തു  )

ഞാനവളിൽ നിന്നും ഒരുപാട് അകന്നുമാറാൻ ശ്രമിച്ചതാണ് കണ്ണാ. എന്നാൽ അവളാണ് എന്നിലേക്ക് കൂടുതൽ അടുത്തത് .ഞാനും ഒരു പുരുഷനല്ലേ എത്രയെന്നു വെച്ച് ഒഴിഞ്ഞു മാറി നിൽക്കുന്നത് .എന്റെ മനസ്സ് എപ്പോഴോ കൈവിട്ടുപോയി കണ്ണാ. നിന്നെ ചതിച്ചത്തിനുള്ള ശിക്ഷ ദൈവം എനിക്ക് തന്നു .

ആവശ്യത്തിന് സ്വത്തും പണവും ജൂലിയയുടെ അച്ഛൻ സമ്പാദിച്ചിട്ടുണ്ട്. എങ്കിലും അവൾക്ക് മറ്റുള്ളവരുടെ സമ്പാദ്യത്തിൽ വല്ലാത്ത ആർത്തിയായിരുന്നു. ഒരു കണക്കിനു പറഞ്ഞാൽ പുരുഷ ശരീരത്തിനും പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരു വ്യക്തിയാണ് അവളെന്ന് എനിക്ക് വൈകിയാണ് മനസ്സിലായത്. എന്റെ ശരീരവും എന്റെ കൈയിലെ പണവും എല്ലാം തീർന്നപ്പോൾ അവൾ എന്നെ വലിച്ചെറിഞ്ഞു .എന്റെ  ബിസിനസ് തന്നെ തകർന്നു താറുമാറായി. അതിൽ എനിക്ക് സങ്കടമില്ല .കാരണം അത് ഞാൻ അർഹിക്കുന്ന ശിക്ഷയാണ് .എന്നിൽ നിന്നു അവൾ പോയത് ബാംഗ്ലൂരിലെ നമ്പർ വൺ ബിസിനസ് മാനും കോടീശ്വരനും ആയ ഒരു സേട്ടുവിന്റെ മകനെ വശീകരിച്ചു എടുത്തു.എന്നാൽ ഇവളെ കാണും നമ്പർവൺ ഫ്രോഡാണ് അവൻ എന്ന് അവൾക്കു മനസ്സിലാക്കാൻ സാധിച്ചില്ല .

അവനും ഫ്രണ്ട്സും ഒരു രാത്രി അവളെ പിച്ചിച്ചീന്തി.അവളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞ് അവർ അവളെ വഴിയരികിൽ ഉപേക്ഷിച്ചുപോയി.

ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്നാൽ ഇതൊന്നും ഇവിടുള്ള ജനങ്ങളോ പത്രപ്രവർത്തകരോ പൊലീസോ അറിഞ്ഞില്ല.

അറിഞ്ഞില്ല എന്നു പറയുന്നതിനേക്കാൾ ശരി പണം എല്ലാവരുടെയും വാ അടപ്പിച്ചു എന്നു പറയുന്നതാണ് നല്ലത്.

ജൂലിയയുടെ അച്ഛൻ സേട്ടുവിനെ എതിരെയും അദ്ദേഹത്തിന്റെ മകനെതിരെയും കേസുകൊടുത്തു. എല്ലാം വിറ്റുപെറുക്കി കേസ് നടത്തി .

എന്നാൽ ആവശ്യത്തിലധികം രാഷ്ട്രീയ സ്വാധീനമുള്ള സേട്ടു കേസ് ജയിച്ചു. അയാളുടെ മകൻ നിരപരാധി ആണെന്ന് കോടതി വിധി എഴുതി.

കേസ് ജയിച്ച് അന്ന് തന്നെ ജൂലിയായുടെ അച്ഛനെ സേട്ടുവിന്റെ ആളുകൾ ഈ നഗരത്തിൽ നിന്ന് തന്നെ അടിച്ചുചോട്ടിച്ചു. അവൾ ചെയ്ത തെറ്റുകൾക്ക് അവളുടെ അച്ഛനാണ് എല്ലാം ശിക്ഷയും അനുഭവിച്ചത്.

അത് ഓർത്തു മാത്രമാണ് കണ്ണാ എനിക്ക് അല്പം സങ്കടം ഉള്ളത് .

നിനക്ക് പറയാനുള്ളത് നീ പറഞ്ഞു കഴിഞ്ഞില്ലേ അമൽ. എങ്കിൽ ഇറങ്ങിപ്പോ വിടുന്നു ഇനി നീ ഏതു ഗംഗയിൽ മുങ്ങിയാലും  എന്റെ ശാപം നിന്നെ വിട്ടുമാറില്ല അമൽ. ഒരു സിമ്പതിയും നീ എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ടാ. എനിക്ക് കൂടുതലൊന്നും പറയാനില്ല .

ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതായി. ഒരുപാട് അലഞ്ഞാണ് ഈ ജോലി കിട്ടിയതു. നിന്റെ ശാപം ആണ് കണ്ണാ എനിക്കു

(  ഇതെല്ലാം കേട്ടുകൊണ്ട് ഒരു ശില പോലെ കിച്ചു നിന്നു .ഒരു പെണ്ണ് ഇത്രമാത്രം തരംതാഴ്ന്ന പ്രവർത്തികൾ ചെയ്യുമോ എന്നു അവൾ ചിന്തിച്ചു.   )

ഇപ്പോൾ നിന്റെ മുന്നിൽ നിൽക്കുന്ന കണ്ണൻ എല്ലാം മറന്ന് ഒരു പുതിയ ജീവിതത്തിന്റെ പടി ചവിട്ടി കയറിയിരിക്കുന്നു. എന്നെ ഒരു പുതിയ മനുഷ്യനാക്കി മാറ്റിയത് ധാ  ഈ നിൽക്കുന്ന എന്റെ കിച്ചു ആണ് .ഇനി എൻറെ ജീവിതവും ഇവൾക്കും ഞങ്ങളുടെ കുഞ്ഞിനും വേണ്ടി മാത്രമായിരിക്കും   (  അതും പറഞ്ഞു കണ്ണൻ കിച്ചുവിനെ തോളിലൂടെ കൈ ഇട്ടു ചേർത്തു നിറുത്തി. ) അതിനിടയ്ക്ക് പഴയകാര്യങ്ങൾ ഓർക്കാനോ പഴയ സുഹൃത്തുക്കൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാനോ ഞാൻ ആഗ്രഹിക്കുന്നില്ല .

കണ്ണാ നീ അച്ഛനാവാൻ പോവുകയാണോ ?

അതെ ഇവൾക്ക് ഇപ്പോൾ നാലുമാസമായി

ഓ കൺഗ്രാറ്റ്സ് കണ്ണാ

അതുപറഞ്ഞ് അമൽ കണ്ണന്റെ കൈ പിടിച്ചു. കണ്ണൻ ഒരു അവജ്ഞതയോടെ കൈകൾ പുറകിലേക്ക് വലിച്ചു .

ഇനിയും നിന്റെ വെറുപ്പ് സമ്പാദിക്കാനായി ഇവിടെ നിൽക്കുന്നില്ല. ഞാൻ പോവുകയാണ് പെങ്ങളെ ഞാൻ ഇറങ്ങുകയാണ് .

അതും പറഞ്ഞു അമൽ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

കണ്ണേട്ടാ ഞാനിപ്പോ വരാവേ .

ഈ രാത്രി നീ എവിടെ പോകുവാ കിച്ചു ?  

കണ്ണേട്ടന്റെ  ചോദ്യം ഞാൻ കേട്ടെങ്കിലും അത് കേൾക്കാത്ത പോലെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

അപ്പോഴേക്കും അമല്ലേട്ടൻ കുറച്ചു ദൂരം നടന്നു പിന്നിട്ടിരുന്നു. ഞാൻ ചെറുതായി വയറു താങ്ങി അമൽ ഏട്ടന്റെ പുറകെ ഓടി

അമൽ ഏട്ടാ ………

എൻറെ ആ വിളി കേട്ട് അദ്ദേഹം തിരിഞ്ഞു നിന്നു .

എന്താ പെങ്ങളെ…..

ഇപ്പോൾ അമല്ലെട്ടൻ ഞങ്ങളെ മുറിയിലേക്ക് വന്ന കാര്യം എന്താണെന്ന് പറഞ്ഞില്ല.

ഓ സോറി പെങ്ങളെ ഞാൻ ഫുഡ് എന്തെങ്കിലും വേണമോ എന്ന് തിരക്കി ഓർഡർ എടുക്കാൻ വന്നതാണ്. എന്നാൽ കണ്ണനെ കണ്ടാ ഷോക്കിൽ ഞാനത് മറന്നു .ഓഡർ തരാൻ വന്നതാണോ പെങ്ങളെ .

ഏയ്‌ അല്ല .ഞങ്ങൾ പുറത്തുനിന്ന് ഫുഡ് കഴിച്ചിരുന്നു .

പിന്നെ ഞാൻ ഇപ്പോൾ ചേട്ടന്റെ പുറകെ വന്നത് ഒരു കാര്യം പറയാനാ.

ഞാൻ ഹോസ്റ്റലിൽ നിന്നു പഠിച്ചിരുന്നപോൾ അവിടെ എന്റെ റൂം മേറ്റ് കൊല്ലത്തുള്ള തായിരുന്നു. അവൾ ഇടയ്ക്ക് ഒരു പഴമൊഴി പറയാറുണ്ട്.

കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്. ഞാനിപ്പോൾ ഇത് പറഞ്ഞത് എന്തിനാണെന്ന് അമല്ലെട്ടനു ബുദ്ധിയുണ്ടെങ്കിൽ ഊഹിച്ചെടുക്കാം.

അപ്പോൾ ഞാൻ പോകട്ടെ ചേട്ടാ.

അതും  പറഞ്ഞു കിച്ചു തിരിഞ്ഞു നടന്നു.

(  എന്നാൽ അപ്പോഴും വാപൊളിച്ചു കിച്ചുവിനെ നോക്കി നിൽക്കുവായിരുന്നു അമൽ. )

കണ്ണൻ സോഫയിൽ ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയായിരുന്നു.

കിച്ചു പയ്യെ നടന്നു അവന്റെ അരികിലായി നിന്നും.

ഇരു കൈയ്യാൽ അവന്റെ മുഖം പിടിച്ചുയർത്തി

കഴിഞ്ഞതൊക്കെ കഴിഞ്ഞു ദൈവം നല്കാവുന്നതിന്റെ പരമാവധി ശിക്ഷ എല്ലാവർക്കും നൽകി. പിന്നെയും പഴയതൊക്കെ ഓർത്ത് എന്തിനാ ഇങ്ങനെ വിഷമിക്കുന്നതു.

നീ ഇപ്പോ അവന്റെ പുറകെ പോയി എന്ത് കുസൃതി ഒപ്പിട്ടാണ് തിരിച്ചുവന്നത് .ആദ്യം അത് പറ .

കുസൃതി ഒന്നുമില്ല എന്നാൽ ചെറിയ ഒരു ഡയലോഗ് പറഞ്ഞു.അതൊക്കെ പോട്ടെ എന്തിനാണ് ഇനിയും വിഷമിക്കുന്നത് എന്റെ കണ്ണേട്ടൻ.

അതിനു ഞാൻ വിഷമിച്ചിരുന്നതാണ് എന്നു നിന്നോട് ആരാടി പറഞ്ഞതു.

ഇത്രനാളും എന്റെ മനസ്സിൽ ഒരു കാർമേഘം ഉരുണ്ടുകൂടി നിന്നിരുന്നു. ഇപ്പോൾ ആ മേഘം മഴയായി പെയ്തു തോർന്നു .ആ ഒരു ആശ്വാസത്തിൽ ഇരുന്നതാണ് ഞാൻ.

അതും പറഞ്ഞു കണ്ണൻ കിച്ചുവിനെ പിടിച്ചു അവന്നോട് ചേർത്തു. കിച്ചുവിന്റെ ടോപ്പ് മുകളിലേക്ക് ഉയർത്തി. ഒന്നുകൂടെ കിച്ചുവിനെ അടുത്തേക്കു ചേർത്തുനിർത്തി.

വയറിനോട് കാതുകൾ അടുപ്പിച്ചു. മോനോട് / മോളോട് എന്തൊക്കെ കിന്നാരം പറയുന്നുണ്ട് കണ്ണേട്ടൻ.

കണ്ണേട്ടന്റെ കുറ്റിരോമങ്ങൾ എന്റെ വയറിനെ  തഴുകിയപ്പോൾ അതെന്നെ ഇക്കിളിപ്പെടുത്തി.

കണ്ണേട്ടന്റെ അധരങ്ങൾ എന്റെ വയറിൽ സ്പർശിച്ചപോൾ ഞാനറിയാതെ എന്റെ കണ്ണുകൾ താനേ അടഞ്ഞു .

കണ്ണേട്ടന്റെ ശ്വാസം എന്റെ മുഖത്ത് തട്ടിയപ്പോൾ ആണ് ഞാൻ കണ്ണുകൾ തുറന്നത് .

നീ എന്തിനാടി കണ്ണടച്ചു നിൽക്കുന്നതു.

ചുമ്മാ കണ്ണടച്ചതാ .എന്താ എനിക്ക് കണ്ണടച്ച് നിന്നുടെ.?

അതൊന്നുമല്ല കണ്ണടയ്ക്കാൻ കാരണം. എന്താണെന്ന് എനിക്കറിയാം .  (  കണ്ണൻ ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞു. )

എന്തുകാര്യം ?

എന്താണെന്ന് ഞാൻ പറയട്ടെ ?

എന്നാൽ പറ ഞാൻ കേൾക്കട്ടെ.

അപ്പോഴേക്കും കണ്ണൻ ഇരു കൈയ്യാൽ കിച്ചുവിനെ കോരിയെടുത്തു .

കാര്യം പറയുന്നതിനു എന്തിനാ എന്നെ എടുക്കുന്നത് .താഴെ നിർത്ത് കണ്ണേട്ടാ .

കാര്യം പറയാൻ അല്ല. കാര്യം കാണിക്കാൻ ആണ് .

അതും പറഞ്ഞു കണ്ണൻ കിച്ചുവിനെ ബെഡിലേക്ക് കിടത്തി. കിച്ചുവിനോട് ചേർന്ന് കണ്ണനും കിടന്നു.

അവളുടെ കുഞ്ഞു മുഖം അവൻ കൈക്കുമ്പിളിൽ കോരിയെടുത്തു. അവളുടെ ചുണ്ടുകൾ കണ്ണൻ സ്വന്തമാക്കി. കിച്ചുവിന്റെ കണ്ണുകൾ വീണ്ടും അവൾ പോലുമറിയാതെ താനേ അടഞ്ഞു.

രാവിലെ കണ്ണേട്ടൻ പുറത്തേക്ക് പോയി. വരുമ്പോഴും കുളിച്ചു നിൽക്കാൻ  പറഞ്ഞാണ് പോയത്.

കുളിച്ചിറങ്ങിയാപ്പോഴേക്കും കണ്ണേട്ടൻ വന്നിരുന്നു. ഒരു കവർ എനിക്ക് നേരെ നീട്ടി.

തുറന്നുനോക്കുമ്പോൾ അതിൽ ഒരു ബ്ലാക്ക് ജീൻസും ബ്ലാക്കും വൈറ്റും ചേർന്ന് ഒരു ഫുൾകൈ ടീഷർട്ടും ആയിരുന്നു.

ഇത് എനിക്കാണോ കണ്ണേട്ടാ ?

ഞാൻ എന്തായാലും ലേഡീസിന്റെ ഡ്രസ്സ് ഇടാറില്ല .അപ്പോൾ പിന്നെ ചിലപ്പോൾ തനിക്ക് ആയിരിക്കും.

ഇനി എന്റെ പൊന്നുമോള് ഇത് ഇട്ടു ഒരുങ്ങി വാ നമ്മുക്ക് ഒരിടം വരെ പോകണം.

കാറിൽ ഇരിക്കുമ്പോഴാണ് എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ണേട്ടൻ പറഞ്ഞത്.

ബാംഗ്ലൂരിലുള്ള ഞങ്ങളുടെ ഓഫീസിലേക്ക് .

അത് കേട്ടപ്പോൾ എനിക്ക് സന്തോഷവും അത്ഭുതവും ഒരുമിച്ച് തോന്നി.

മൂന്നു കൊല്ലത്തിനു ശേഷം ഇന്നാണ് കണ്ണേട്ടൻ ഇവിടുത്തെ ഓഫീസിൽ വരുന്നത്.

ഓഫീസിലുള്ളവർ കണ്ണേട്ടനെ ഒരു ഭീകര ജീവിയെ കാണും പോലെയാണ് നോക്കിയത് .

മൂന്നുവർഷങ്ങൾക്ക് ശേഷം കണ്ണേട്ടനെ കണ്ടാ സന്തോഷവും അവരിൽ പ്രകടമായി .എല്ലാ സ്റ്റാഫുകളോടും കണ്ണേട്ടൻ സൗമ്യമായി പെരുമാറി. എല്ലാവർക്കുമായി എന്നെ പരിചയപ്പെടുത്തി കൊടുത്തു.

ഉച്ചയോടെ ഞങ്ങൾ കമ്പനിയിൽ നിന്നും ഇറങ്ങി .

അല്ലറചില്ലറ ഷോപ്പിംഗ് കഴിഞ്ഞു കുഞ്ഞി നായുള്ള സാധനങ്ങൾ കണ്ട് കണ്ണേട്ടൻ വെള്ളം ഇറക്കുന്നത് ഞാൻ ശ്രദ്ധിച്ചു

കുഞ്ഞു ജനിക്കും മുമ്പ് അതൊന്നും വാങ്ങി വയ്ക്കാൻ പാടില്ലെന്ന് നേരത്തെ കൂട്ടി ഞാൻ കണ്ണേട്ടന് പറഞ്ഞുകൊടുത്തിരുന്നു .അതുകൊണ്ട് നോക്കി നിന്നതല്ലാതെ ഒന്നും വാങ്ങിയില്ല .എല്ലാവർക്കും വേണ്ടി ഓരോ ജോഡി ഡ്രസ്സ് ഞങ്ങൾ വാങ്ങി ഷോപ്പിങ് എല്ലാം കഴിഞ്ഞു റൂമിലെത്തി

എല്ലാവരുടെയും ഫോൺ വിളിയും ശകാരവും എല്ലാവർക്കും എന്നെക്കുറിച്ചുള്ള ആദിയും പരിഗണിച്ച് ഞങ്ങൾ പിറ്റേന്ന് തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.

എല്ലാ കാര്യവും അറിഞ്ഞതിനുശേഷം എനിക്ക്  ആ നാട്ടിൽ നിൽക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തിരികെ പോകാമെന്ന് ഞാനും പറഞ്ഞു.

യാത്രയുടെ ഇടയിൽ ഞാൻ കണ്ണേട്ടനോട് ചോദിച്ചു.

കണ്ണേട്ടാ ഈ സിറ്റുവേഷനിൽ ഞാൻ എന്തിനാണ് ഇങ്ങോട്ട് വരണം എന്ന് വാശി പിടിച്ചത് എന്ന് അറിയാമോ .

ഇല്ല നീ പറഞ്ഞു നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തന്നു. അത്രതന്നെ

ഞാൻ ഇങ്ങോട്ട് വരാൻ കാരണം കണ്ണേട്ടൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരു നഗരമാണ് ഇത്. അവിടെ കണ്ണേട്ടൻ ഒരു രാത്രിയെങ്കിലും സന്തോഷത്തോടെ കഴിയണമെന്ന് എനിക്ക് ഒരു ആഗ്രഹം. അതുകൊണ്ട് മാത്രമാണ് ഞാൻ വാശി പിടിച്ചത്.

അതെന്തായാലും അതു നന്നായി കിച്ചു. നിന്റെ വാശി കാരണം ഇവിടെ വരാനും സത്യങ്ങളെല്ലാം അറിയാനും എന്റെ മനസ്സ് ഒന്ന് ശാന്തമാക്കാനും കഴിഞ്ഞു .നിന്നോട് എത്രമാത്രം നന്ദി പറഞ്ഞാലും മതിയാവില്ല കിച്ചു

എന്നോട് എന്തിനാണ് നന്ദി പറയുന്ന. ഇതു എന്റെ കടമയല്ലേ .എന്റെ ജീവിതമാണ് അപ്പോൾ എന്റെ ജീവിതത്തെ എനിക്ക് കഴിയുന്നത്ര കെയർ ചെയ്തെ പറ്റു.

അങ്ങനെ ഞങ്ങൾ വൃന്ദാവനത്തിൽ എത്തിച്ചേർന്നു.

കാറിന്റെ ശബ്ദം കേട്ടപ്പോഴേ അമ്മ അകത്തുനിന്ന് ഓടിവന്നു .

ഡോർ തുറന്നു ഇറങ്ങിയ എന്നെ അമ്മ വാരിപ്പുണർന്നു. അടിമുടി കണ്ണുകൊണ്ട് എന്റെ ശരീരം ഉഴിഞ്ഞെടുത്തു.

ശകാര രൂപേണ കണ്ണേട്ടനു നേരെ തിരിഞ്ഞു .

ഇനി എന്റെ കുട്ടിനെ ഇതുപോലെ എവിടെയെങ്കിലും കൂട്ടിക്കൊണ്ടുപോയൽ എന്റെ കൈയിൽനിന്നും കണ്ണാ നിനക്ക് അടികിട്ടും .പറഞ്ഞേക്കാം

അതും പറഞ്ഞു അമ്മ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി

ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ വളരെ ഏറെ സന്തോഷവതിയാണ്. ഗർഭകാലത്ത് ഭർത്താവിന്റെ സ്നേഹവും പരിചരണവും എല്ലാ സ്ത്രീകൾക്കും ഒരുപാട് സന്തോഷം തരും എന്ന് എനിക്കിപ്പോൾ മനസ്സിലായി. ഇപ്പോൾ എനിക്ക് നാലു

മാസം പിന്നിട്ടിരിക്കുന്നു അതായത് എട്ടുമാസംതുടങ്ങി

എന്റെ ആലിലവയർ വിർത്തു ഇപ്പോൾ കുഞ്ഞു ബലൂണിന്റെ അത്രയും ആയി.

കാലിൽ ചെറുതായി നീര് ഒക്കെ വന്നു തുടങ്ങി .

മാംസം വലിഞ്ഞു വയറിൽ നീളത്തിലുള്ള വെള്ള വരകൾ വീണു. വല്ലാത്ത ചൊറിച്ചിലാണ് ഇപ്പോൾ വയറിന്. (കുഞ്ഞിന്റെ മുടി തട്ടുന്നതാണ് എന്ന അമ്മയോകെ പറയുന്നത് )

എൻറെ നീളമുള്ള നഖം കൊണ്ട് ഇടയ്ക്കൊക്കെ ഞാൻ വയറിൽ ചൊരിയും.

കണ്ണേട്ടൻ അത് കണ്ടാൽ പിന്നെ കണ്ണും മൂക്കും കാണാത്ത രീതിയിൽ ആണ് വചനങ്ങൾ പറയുന്നത്. (  ചൊറിഞ്ഞാൽ കുഞ്ഞിന്റെ തല നോവും അത്രേ.  ) എന്നിട്ടു കൈ കൊണ്ട് കണ്ണേട്ടൻ എന്റെ വയറു തടവി തരും ചൊറിച്ചിലു മാറാൻ.

എല്ലാവരുടെയും പരിചരണം എന്നെ ശ്വാസംമുട്ടിക്കുന്നു എന്നതാണ് ശരി.

ഇടയ്ക്ക് അമ്മയും വൃന്ദാവനത്തിൽ വന്ന് നിൽക്കാറുണ്ട് .പിന്നെ പറയണ്ടല്ലോ രണ്ട് അമ്മമാരും കഴിപ്പിച്ചു കൊല്ലും.

ഇടംവലം തിരിയാൻ സമ്മതിക്കില്ല .

കാർത്തി തിരിച്ച് പ്രവാസ ലോകത്തേക്ക് പോയി .

പൂജചേച്ചി വീട്ടിൽ തന്നെ ഉണ്ട്

താമര മോൾ  കളിക്കാനായി ഒരു വാവ കൂടിവരുന്നു എന്നത് അവൾക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് .

നടക്കാൻ ഒക്കെ വല്ലാത്ത ബുദ്ധിമുട്ടാണ്.

അതുകൊണ്ട് ഞാനും കണ്ണേട്ടനും കൂടി പുറത്തേക്ക് ഒക്കെ ഒന്ന് പോകാൻ തീരുമാനിച്ചു.

ഇപ്പോൾ ഞങ്ങൾ ബീച്ചിലേക്ക് പോകാൻ ഉള്ള യാത്രയിൽ ആണ്.

                 (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Sandhyaku virinjapoovu written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!