Skip to content

അച്ചായന്റെ പെണ്ണ് – 26 (അവസാനിച്ചു)

  • by
achayante-pennu

ആൻസിക്ക് ആണെങ്കിൽ ബി പി കൂടിയ ലക്ഷണം ആണ്..

ഏലിയാമ്മച്ചിയുടെ സ്വപ്നം ഓർക്കുമ്പോൾ അവൾക്ക് പേടി ആകും..

എന്റെ പൊന്നിന്കുരിശ് മുത്തപ്പാ…. അവളെ ഒരുപാട് വേദന തീറ്റിക്കുവാണോ…. നീ ഒന്ന് വേഗം എന്തെങ്കിലും ചെയ്യണേ…. “അവൾ കണ്ണുനീർ തുടച്ചു..

അരമണിക്കൂർ കൂടി കഴിഞ്ഞാൽ അവളെ cs ചെയ്യും എന്നാണ് ഡോക്ടർ പറഞ്ഞത്….

പാവം ആ കുട്ടിക്ക് ആണെങ്കിൽ നല്ല ഭയം ഉണ്ട്… ഒന്നും പുറത്ത് കാണിക്കുന്നിലാ എന്നെ ഒള്ളു അവൾ…

“മമ്മി….. ‘

“എന്താ മോനെ… “

“അവളെ ഇനിയും വേദന തീറ്റിക്കണോ.. ഡോക്ടറോട് പറയട്ടെ ഓപ്പറേഷൻ ചെയ്യാൻ.. “

“പക്ഷെ മോനെ….. “

“ഞാൻ പറയാൻ പോകുവാ മമ്മി… അല്ലാതെ ആ പാവത്തിനെ.. “അവന്റെ ശബ്ദം പതറി..

“ഇച്ചായ.. നമ്മൾക്ക് ഇത്തിരി കൂടി നോക്കാം… അതാണ് നല്ലത്.. “

“എന്നാലും എടി.. ഇത് കുറച്ചു കഷ്ടം അല്ലെ.. “

അപ്പോളേക്കും ഒരു സിസ്റ്റർ പുറത്തേക്ക് വന്നു.

“സിസ്റ്റർ എന്തെങ്കിലും ആയോ.. “ആൻസി അവർക്ക് അരികിലേക്ക് ഓടി….

“Pain വരുന്നുണ്ട് നന്നായിട്ട്.. നിങ്ങൾ പ്രാർത്ഥിച്ചോ.. “

“സിസ്റ്റർ.. ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ.. “

“ഡോക്ടർ ലേബർ റൂമിൽ ഉണ്ട്‌.. അത്യാവശ്യം ആണെങ്കിൽ കയറ്റാം.. “അവർ വരുണിനോട് പറഞ്ഞു..

“നോർമൽ ഡെലിവറി ആകില്ലെങ്കിൽ ഒരുപാട് സമയം നോക്കാതെ ഓപ്പറേഷൻ ചെയ്യാൻ പറയാൻ ആണ് “

, “അങ്ങനെ ഒന്നും പറയല്ലേ……നമ്മൾ നോർമൽ ആകാൻ പ്രാർത്ഥിക്ക്… ആ കുട്ടിയുടെ കരച്ചിൽ കണ്ട് ഓപ്പറേഷൻ ചെയ്താൽ അത് അങ്ങ് കഴിയുമ്പോൾ ഒന്ന് നേരാം വണ്ണം തനിയെ എഴുനേറ്റ് ഇരിക്കാൻ പോലും പറ്റില്ല.. ഇതാകുമ്പോൾ ഇപ്പോളത്തെ വേദന ഒള്ളു…. അത് കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അമ്മയും കുഞ്ഞും സുഖം ആയിരിക്കും.. “

“എന്നാലും സിസ്റ്റർ.. അവൾ എത്ര നേരം ആയിട്ട്… “

“അങ്ങനെ ഒക്കെ ആണ്.. തന്നെയുമല്ല ഇത് ആദ്യത്തെ അല്ലെ.. ഇത്തിരി സമയം ഒക്കെ എടുക്കും… “

“അവൾക്ക് ആണെങ്കിൽ ഞാൻ മുൻപേ കയറിയപ്പോൾ നടു പൊട്ടുക ആണെന്ന് പറഞ്ഞു… “

“അതൊക്ക സ്വാഭാവികം ആണ്.. വയർ വേദനയും നടു വേദനയും കാലു മസിൽ കയറുകയും ഒക്കെ ചെയ്യു.. സമയം അടുക്കുമ്പോൾ അങ്ങന അങ്ങനെ ആണ്.. പക്ഷെ ഓപ്പറേഷൻ ചെയ്താലോ… കുഞ്ഞിനെ എടുത്തു മടിയിൽ വെച്ച് ഒന്ന് മുല ഊട്ടാൻ പോലും പറ്റില്ല കുറച്ചു ദിവസത്തേക്ക്…. “

“അവൻ അവന്റെ വിഷമം കൊണ്ട് പറഞ്ഞതാണ് സിസ്റ്റർ.. “

“എനിക്ക് അറിയാം അമ്മേ… സാരമില്ല.. പെട്ടന്ന് ആകും.. “

അങ്ങനെ അവർ വീണ്ടും റൂമിലേക്ക് കയറി പോയി..

ആൻസി യുടെ ഫോണിലേക്ക് വീട്ടിൽ നിന്ന് മാത്തച്ചനും അമ്മച്ചിയും ഒക്കെ വിളിച്ചു… ഒന്നും ആയില്ല എന്ന് സങ്കടത്തോടെ അവൾ മറുപടി പറഞ്ഞു.

ലേബർ റൂമിന്റെ വാതിൽക്കൽ ഒരു മാതാവിന്റെ തിരുരൂപം വെച്ചിട്ടുണ്ട്

.

വരുൺ അവിടേക്ക് മെല്ലെ നടന്നു

ഇത്രയും സമയം ഓപ്പറേഷൻ ചെയ്താൽ എങ്കിലും മതി എന്നായിരുന്ന് അവനു…

പക്ഷെ ഇപ്പോൾ ആണെങ്കിലോ…

ആ സിസ്റ്റർ പറഞ്ഞത് കേട്ടപ്പോൾ മുതൽ പിന്നെയും അവൻ പ്രാർത്ഥിക്കുക ആണ്…

“മാതാവേ… ഇനിയും പരീക്ഷിക്കരുതേ….. “

“നന്ദന വരുൺ….. “

ഒരു സിസ്റ്റർ വന്നു വിളിച്ചു.

വരുണും മമ്മിയും സാറയും അവരുടെ അടുത്തേക്ക് ഓടി..

“ഇപ്പോൾ ആകും കെട്ടോ… നന്ദനയ്ക്ക് ഓപ്പറേഷൻ ചെയ്യണ്ട ആവശ്യം ഇല്ല.. “

അതു പറഞ്ഞു അവർ പോയി..

“എന്റെ ഈശോയെ നീ ഞങ്ങടെ പ്രാർത്ഥന കേട്ട്..

ആൻസി യും സാറയും സന്തോഷം കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു..

വരുണിനു ആണെങ്കിൽ ചങ്ക് ഇടിക്കുന്നത് പോലെ തോന്നി…

ഒരക്ഷരം പോലും മിണ്ടാൻ പറ്റാത്ത അവസ്ഥ…

ആൻസി അമ്മച്ചിയോടു വിളിച്ചു ഇപ്പോൾ തന്നെ ആകും എന്ന് പറഞ്ഞു..

അവൾക്കറിയാം അമ്മച്ചി ഇപ്പോൾ തീയ് തിന്ന് ഇരിക്കുക ആണെന്ന്..

നിമിഷങ്ങൾ കടന്ന് പോകുക ആണ്..

പെട്ടന്ന് തന്നെ ലേബർ റൂമിന്റെ വാതിൽ തുറക്കപ്പെട്ടു..

ഒരു സിസ്റ്റർ പുറത്തേക്ക് നടന്നു വരുന്നുണ്ട്..

വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുരുന്നു അവരുട കൈയിൽ ഇരിക്കുന്നു..

“ആൺകുട്ടിയാണ്…… കെട്ടോ… “അവർ ചിരിച്ചു കൊണ്ട് കുഞ്ഞിനെ അൻസിയുടെ കയ്യിൽ കൊടുത്തു..

“ന്റെ മാതാവേ….. നീ കാത്തു….” ആൻസി കുഞ്ഞിന്റെ നെറുകയിൽ മുത്തി…

വരുൺ കുഞ്ഞിനെ നോക്കി..

വെളുത്തു തുടുത്ത ഒരു സുന്ദരകുട്ടൻ…

തലയിൽ ചെമ്പൻ മുടിയാണ്…

ഇമകൾ രണ്ടും കൂട്ടി അടച്ചു പിടിച്ചിരിക്കുക ആണ്.

കൈകളും അതേ അവസ്ഥയിൽ ആണ്…

ഇടയ്ക്ക് ഇമകൾ ചലിപ്പിക്കുണ്ട്..

ആൾക്ക് അമ്മയുടെ വയറ്റിൽ നിന്ന് വന്നത് അത്ര ഇഷ്ടപെട്ടിട്ടില്ല എന്ന് തോന്നുന്നു ഈ ഭൂമിയിലേക്ക് ഉള്ള വരവ്..

എന്തായാലും നീ ആളു പുലി ആണ്….

എത്ര നേരം ആയി ഞങളെ തീ തീറ്റിക്കാൻ തുടങ്ങിയിട്ട്…

സാറ അത് പറഞ്ഞപ്പോൾ മൂവരും ചിരിചു..

എടുക്കാൻ ഒരു ചെറിയ പേടി ആയതിനാൽ അവൻ  മെല്ലെ കുഞ്ഞിന്റെ കൈയിൽ തോണ്ടി..

അത് പുള്ളിക്ക് അത്ര പിടിച്ചില്ല..

അവൻ ശബ്‌ദം ഉണ്ടാക്കാതെ വിതുമ്പി..

“അച്ചോടാ.. സങ്കടം ആയോ…. “ആൻസി വീണ്ടും കുഞ്ഞിനെ തന്നോട് ചേർത്ത്..

“സിസ്റ്റർ.. നന്ദന…. “വരുൺ പെട്ടന്ന് സിസ്റ്ററോd ചോദിച്ചു..

“അവിടമാകെ ഇളക്കി മറിച്ചിട്ട് ഇപ്പോൾ ചിരിച്ചു കൊണ്ട് കിടക്കുന്നു…. “

“ഹോ… ന്റെ മാതാവേ കഴിഞ്ഞല്ലോ… സമാധാനം ആയി.. “

“മ്മ് കണ്ടു കഴിഞ്ഞില്ലേ

.എങ്കിൽ ഞാൻ കുഞ്ഞിനെ കൊണ്ട് പോകുവാണെന്നു പറഞ്ഞു സിസ്റ്റർ കുഞ്ഞനെ മേടിച്ചു കൊണ്ട് പോയി..

ആൻസി എല്ലാവരെയും മാറി മാറി വിളിച്ചു..

ഏലിയാമ്മ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു..

മാത്തച്ചന് ആണെങ്കിൽ കുഞ്ഞിനെ ഇപ്പോൾ തന്ന കാണണം..

റോഷനോടും മകളോടും ഒക്കെ ആൻസി വിളിച്ചു പറഞ്ഞു..

എല്ലാവർക്കും അതീവ സന്തോഷം ആയി..

അമ്മച്ചിക്ക് ആണെങ്കിൽ ഒന്ന് കണ്ടാൽ മതി എന്നായി..

സാറ ആണെങ്കിൽ താൻ എടുത്ത ഫോട്ടോ മാത്തച്ചനും ചേച്ചിക്കും ചേട്ടനും ഒക്കെ അയച്ചു കൊടുത്തു..

“വരുൺ ഉണ്ടായി കിടന്നത് ഇപ്പോളും എനിക്ക് ഓർമ ഉണ്ട്‌.. അതു പോലെ തന്നെ ഇരിക്കുന്നു… “അമ്മച്ചി പറഞ്ഞു..

ശരിയാണ്… അവനെ പോലെ ആണ് എന്ന് ആൻസി പറഞ്ഞു.

“കണ്ണ് പോലും തുറന്ന് ഒന്ന് കണ്ടില്ല… പോ മമ്മി മിണ്ടാതെ.. “സാറ ദേഷ്യപ്പെട്ടു.

“എന്തെങ്കിലും ആകട്ടെ… കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലാതെ കിട്ടി ഇല്ലേ.. അതു മതി.. ‘അവൻ അത് പറഞ്ഞപ്പോ പിന്നീട് ആരും ഒന്നും സംസാരിച്ചില്ല..

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക് മാറ്റി.

മുഖം ഒക്കെ വല്ലാണ്ട് ഇടുമിച്ചു ഇരിക്കുന്നു..

പാവം… കുറച്ചു സമയം കൊണ്ട് ആകെ വല്ലാണ്ട് ആയി ഇരിക്കുന്ന.. എന്ന് വരുൺ ഓർത്തു..

എന്നാലും അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി വിടർന്നു..

വരുൺ അവളുടെ അടുത്തായി ഒരു സ്റ്റൂളിൽ ഇരുന്നു..

“ഇപ്പോൾ  എങ്ങനെ ഉണ്ട്‌… “

“കുഴപ്പം ഇല്ല അച്ചായാ… “അതു പറയുമ്പോൾ ശബ്ദം പതറി..

“ചേച്ചിടെ ഒച്ച വല്ലാതെ ആയല്ലോ.. “സാറ പറഞ്ഞു..

“അത് അവിടെ കിടന്നു കരഞ്ഞു  കരഞ്ഞു ആണ്… “

“എന്നാലും സുഖ പ്രസവം നടന്നില്ലയോടി… “

“സുഖ പ്രസവം…… എന്റെ അമ്മേ എന്തൊരു സുഖം ആയിരുന്നു എന്നോ.. “നന്ദു അത് പറയുകയും എല്ലാവരും ചിരിച്ചു..

അപ്പോളേക്കും കുഞ്ഞിനേയും കൊണ്ട് ഒരു സിസ്റ്റർ വന്നു..

“ആഹ്ഹ്… ചക്കര മുത്ത് വന്നല്ലോ.. “സാറ ഓടി ചെന്ന് കുഞ്ഞിനെ മേടിച്ചു..

“ടി.. സൂക്ഷിച്ചു…. ഇങ്ങോട്ട് താ.. “ആൻസി ഒച്ച വെച്ച്..

വരുണിന്റ ഫോണിൽ മാത്തച്ചൻ വിഡിയോ കാൾ ചെയ്ത്..

അമ്മച്ചിയും മകനും കൂടി കുഞ്ഞിനെ ഫോണിൽ കൂടി കണ്ടു..

“തക്കുട്ടാ.. ഡാ… ഇവിടെ നോക്കടാ… “മാത്തച്ചൻ അതു പറയുകയും കുഞ്ഞു അവന്റെ ഇമകൾ ചിമ്മി…

“യ്യോ… നോക്കിയേ.. വല്യപ്പായോട് ഉള്ള സ്നേഹം കണ്ടോ.. “ആൻസി ചിരിച്ചു…

വരുൺ ഇടയ്ക്ക് ഒക്കെ ആരും കാണാതെ നന്ദുവിനെ നോക്കി കണ്ണിറുക്കുണ്ട്….

അവനു ആണെങ്കിൽ അവളെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നി..

*************

നാലാം ദിവസം അവർ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു..

അമ്മയ്ക്ക് കുഞ്ഞിനും പറയത്തക്ക വിശേഷം ഒന്നും ഇല്ല..

രണ്ടാളും സുഖ ആയി ഇരിക്കുന്നു..

ആൻസി ആണെങ്കിൽ നന്ദുനെ കുളിപ്പിക്കാൻ ഒരു സ്ത്രീയെ വിളിച്ചു..

അവൾക്ക് വേണ്ടി ഉള്ള എണ്ണയും തൈലവും കുഴമ്പും കഷായവും ഒക്കെ ആയിട്ടാണ് ആൻസി വന്നത്..

വരുണിന്റ മുറിയിൽ ഉടൻ കിടക്കുക ഒന്നും വേണ്ട കെട്ടോ… എന്റെ കൂടെ കിടക്കാം.. അവിടെ എല്ലാം ശരിയാക്കി വെച്ചിട്ടുണ്ട്..

അമ്മമ്മച്ചി നന്ദനയോട് പറഞ്ഞു.

“അത്രയും ഒള്ളു അമ്മമ്മച്ചി… “അവൾ അവരുടെ കൈത്തണ്ടയിൽ ഞ്ഞുള്ളി..

ലീലാമ്മ എന്ന ഒരു സ്ത്രീ ആണ് അവളെ നോക്കാനായി വന്നത്..

മാത്തച്ചന്റെ കൈയിൽ ആണ് അവർ വന്നപ്പോൾ മുതൽ കുഞ്ഞു ഉള്ളത്..

അയാൾക്ക് ആണെങ്കിൽ എത്ര കൊഞ്ചിച്ചിട്ടും മതിയാകുന്നില്ല..

തക്കൂട്ട…..

അയാൾ വിളിക്കുമ്പോൾ കുഞ്ഞ് അയാളെ തന്നെ ശ്രെദ്ധിച്ചു കിടക്കുക ആണ്..

അമ്മമ്മച്ചി നന്ദുന് ചോറ് വിളമ്പി..

വാഴയ്ക്ക മെഴുക്കുവരട്ടിയും ഒരു ചുട്ട പപ്പടവും ആയിരുന്നു കറികൾ..

“ഇതൊക്ക കൂട്ടി കഴിക്ക് കെട്ടോ. മോളെ.. ഒരുപാട് തേങ്ങയും എണ്ണയും ഒന്നും ഉടൻ കഴിക്കാൻ പറ്റില്ല.. “അവർ പറഞ്ഞു..

“ശരി അമ്മമ്മച്ചി… “അവൾ സമ്മതിച്ചു..

ലീലാമ്മയ്ക്ക് നന്ദുനെ ഒരുപാട് ഇഷ്ടം ആയി..

എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു നല്ല പെൺകുട്ടി..

അവർ അവളെ നന്നായി എണ്ണയും കുഴമ്പും ഒക്കെ തേപ്പിച്ചു താളി ഒക്കെ പതപ്പിച്ചു വേത് വെള്ളത്തിൽ കുളിപ്പിച്ച്..

കുളി കഴിഞ്ഞു വരുമ്പോൾ അമ്മച്ചി ചെറു ചൂട് ഉള്ള ചോറും നെയിൽ കടുകും കറിവേപ്പിലയും താളിച്ചതും ചേർത്ത് കഴിക്കാൻ കൊടുക്കും..

അത് കഴിച്ചു കഴിഞ്ഞു അവളോട് നീണ്ടു നിവർന്നു കട്ടിലിൽ കിടക്കാൻ അമ്മമ്മച്ചി പറയും..

കുഞ്ഞിനെ കൊണ്ട് ഒരു ശല്യവും ഇല്ല…

മാത്തച്ചൻ നോക്കിക്കോളും അവനെ..

വരുൺ ഇടയ്ക്ക് ഒക്കെ നന്ദുന്റെ മുറിയിൽ പമ്മി പമ്മി വരും.

“ഇനി എന്നാടി…. “

“എന്ത്… “അവൾ കണ്ണിരുട്ടി..

“അല്ല…..നമ്മൾ ഒന്നിച്ചു ഒരു… “

“ദേ… മനുഷ്യ… ഇറങ്ങി പൊയ്ക്കോണം കെട്ടോ… “

“ഞാൻ പോകില്ല.. “

“നിന്ന് വെള്ളം ഇറക്കാതെ പോകാൻ നൊക്ക്… “

“ങേ…. “

“ഹോ… ആ വേദന ഓർക്കുമ്പോൾ കാലിൽ പെരുത്തു വരുന്നു.. പോ ഇറങ്ങി.. “

അവൾ ദേഷ്യപ്പെട്ടു..

“മ്മ്.. എന്റെ വിധി… “അവൻ പുറത്തേക്ക് നടന്നു..

ഇടയ്ക്ക് മൂന്ന് നാല് തവണ ഏലിയാമ്മയും വർഗീസും അവളെയും കുഞ്ഞിനേയും കാണാൻ വന്നു……

അവർ കുഞ്ഞിന് ആയി സ്വര്ണാഭരണവും ഉടുപ്പുകളും ഒക്കെ ആയിട്ടാണ് വന്നത്..

ഓരോ തവണയും അവരുടെ സന്ദർശനം കൊണ്ട് നന്ദുന്റെ വാശി കുറഞ്ഞു വന്നു..

അങ്ങനെ ദിവസങ്ങൾ പിന്നിട്ടു..

പ്രസവാശുശ്രുഷ ഒക്കെ കഴിഞ്ഞു അവൾ നല്ല സുന്ദരി കുട്ടി ആയിരുന്നു…

മൂന്ന് മാസം കഴിഞ്ഞതിനു ശേഷം ആണ് അമ്മമ്മച്ചി അവളെ വരുണിന്റെ മുറിയിൽ കിടത്തിയത്…

“ഓഹ്.. ഇന്നെന്തെങ്കിലും ഒക്കെ നടക്കു.. “അവൻ അവളോട്‌ പറഞ്ഞു..

പെട്ടന്ന് കുഞ്ഞു കരഞ്ഞു..

“ഓഹ് ഓഹ്.. ഓഹ്… അമ്മേടെ പൊന്നെ…. വാ… “അവൾ കുഞ്ഞിനെ മാറോടണച്ചു..

“വിശക്കുന്നുണ്ടോടാ…. “അവൻ ചോദിച്ചു..

“ഉണ്ട്‌…. “വരുൺ പറഞ്ഞു..

“ചെ.. അച്ചായാ…… മാറു അങ്ങോട്ട്.. “അവൾ അവനെ തള്ളി മാറ്റി..

കുഞ്ഞ് ആണെങ്കിൽ അവനെ നോക്കി കളി ആണ്..

“ഡാ കോപ്പേ.. ഒന്ന് ഉറങ്ങു… നീ ഉറങ്ങിയിട്ട് അപ്പന് കുറച്ചു പരിപാടി ഉണ്ട്… !

അവൻ അപ്പോൾ കിലുക്കം പെട്ടി ചിരിക്കുന്ന പോലെ കുടുക്ട് ചിരിച്ചു…

അവന്റെ ചിരി കണ്ടതും വരുൺ അവനെ തന്റെ കൈയിൽ വാരി എടുത്തു..

സന്തോഷ ദിനങ്ങൾ ആയിരുന്നു പിന്നീട്…

നന്ദനയ്ക്ക് താൻ അനുഭവിച്ച സങ്കടം മുഴുവൻ ഈശ്വരൻ തിരിച്ചെടുത്തിട്ട് അതിന്റ നൂറു ഇരട്ടി സന്തോഷം തന്നതായി തോന്നി..

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിട്ടു….

തക്കൂട്ടൻ എന്ന രോഹൻ തോമസ് മാത്യു വിന് കൂട്ടായി മൂന്നര വർഷം കഴിഞ്ഞു അവ്യ തോമസ് മാത്യു എന്ന നിച്ചൂസ് വന്നു…

അപ്പന്റെ പൊന്നുമക്കൾ ആണ് രണ്ടാളും..

അമ്മ ആണെങ്കിൽ ഇടയ്ക്ക് ഒക്കെ തക്കൂട്ടന് അടി കൊടുക്കും.. പക്ഷെ അപ്പൻ ഒരു വഴക്ക് പോലും പറയില്ല…

നന്ദു മക്കളെ വഴക്ക് പറഞ്ഞാൽ മാത്തച്ചൻ അവളോട് ദേശ്യപ്പെടും..

കാരണം തക്കുട്ടൻ ഓടി ചെല്ലും വല്യപ്പയുടെ അടുത്തേക്ക്…

ആൻസി ഇതെല്ലാം കണ്ടു ചിരിക്കും..

മക്കൾക്ക് രണ്ടാൾക്കും അമ്മമ്മച്ചിയോട് പ്രേത്യേക ഇഷ്ട്ടം ആണ്.. കാരണം അവരുടെ കൂടെ എല്ലാ തെമ്മാടിത്തരം കാണിക്കാനും കൂട്ട് നിൽക്കുന്നത് അമ്മമ്മച്ചി ആണ്….

സാറയെ കെട്ടിച്ചത് അതിരമ്പുഴയിൽ ആണ്..

അവൾ എല്ലാ രണ്ടാഴ്ച കൂടുമ്പോളും മക്കളുടെ അടുത്ത് ഓടി വരും.. അല്ലെങ്കിൽ നച്ചുസും

തക്കുട്ടനും അവളെ വിളിക്കും..

സാറാമ്മയുട ഭർത്താവ് എൻജിനിയർ ആണ്..

റോഷനും ഭാര്യയും അവരുടെ മകൻ ആബേലും കൂടി എല്ലാ വർഷവും ഇപ്പോൾ വരും..

മൂത്ത മകളുടെ കുടുംബം കൂടി വന്നാൽ.. എല്ലാവരും കൂടി ഉത്സവം ആണ്..

കുറവിലങ്ങാട് പോകാനും പിള്ളേർക്ക് ഇഷ്ട്ടം ആണ് കാരണം എല്ലാ തവണ അവിടെ ചെല്ലുമ്പോളും ഏലിയാമ്മച്ചിയും അപ്പച്ചനും കൂടി കളിപ്പാട്ടം രണ്ടാൾക്കും മേടിച്ചു വെയ്ക്കും.. അവരുട താളത്തിന് തുള്ളാൻ അമ്മച്ചിയെ കഴിഞ്ഞു ഒള്ളു എന്ന് വരുൺ പറയും..

***********************

വരുണിന്റേയും നന്ദനയുടെയും 30th വിവാഹ വാർഷികം ആണ് ഇന്ന്…

ഒരുപാട് നാളുകൾക്കു ശേഷം

എല്ലാവരും ഒത്തു കൂടിയിരിക്കുക ആണ്…

നച്ചു കുട്ടിയെ കെട്ടിച്ചു അയച്ചിരിക്കുന്നത് പാലായിൽ ഉള്ള പ്രശസ്തമായ തറവാട്ടിൽ ആണ്.

അവളും ഭർത്താവും ദുബായിൽ ആണ്..

അപ്പന്റെയും അമ്മയുടെയും വിവാഹവാർഷികം ആയിട്ട് വന്നതാ അവർ രണ്ടാളും.. തലേ ദിവസം എത്തിയതേ ഒള്ളു

അപ്പനും അമ്മയ്ക്കും ഗിഫ്റ്റ് ഒക്കെ കൊടുത്തിട്ട്

കേക്ക് കട്ടിങ്ങും ആഘോഷം ഒക്കെ കഴിഞ്ഞു അവർ രണ്ടാളും യാത്ര പറഞ്ഞു പാലയ്ക്ക് പോയി..

എല്ലാവരും സൊറ പറഞ്ഞു ഇരിക്കുക ആണ്.. പതിയെ പതിയെ അവർ പിരിഞ്ഞു പോയി..

അവസാനം അപ്പനും അമ്മയും മകനും മാത്രം ആയി…

“എടാ മോനെ

..നിനക്ക് വേണ്ടി ഞാൻ  മാട്രിമോണിയൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, നല്ല ആലോചന ഒത്തു വന്നാൽ നടത്തണം കെട്ടോ.. “

അവൻ കോട്ടയം മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗത്തിൽ surgen ആയിട്ട് ജോയിൻ ചെയ്ത് കഴിഞ്ഞു… ‘

“അമ്മ ദൃതി കൂട്ടണ്ട… time ആകട്ടെ.. “

“എന്തോന്ന് ടൈം.. ഇനി എന്നാണ് അതിനു.. മൂക്കിൽ പല്ല് വന്നിട്ടോ.. “

“മ്മ്… ഞാൻ പല്ല് വന്നോ എന്ന് നോക്കട്ട്.. “വരുൺ മകന്റെ നേരെ ഒന്ന് നോക്കി കണ്ണിറുക്കി..

“ഇനി നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോടാ കൊച്ചേ.. “

“പിന്നെ പിന്നെ… ഇച്ചായൻ ആവശ്യം ഇല്ലാത്ത കാര്യം പറയാതെ.. മിണ്ടാതിരിക്കാൻ നോക്ക്.. “

“ഞാൻ ഒരു തമാശ പറഞ്ഞത് അല്ല്യോ… “വരുൺ ചിരിച്ചു..

“തമാശ ചിലപ്പോൾ കാര്യം ആകും appa “

“ങേ… നീ എന്നതാടാ ഈ പറയുന്നത്.. “

“One minut…. “അവൻ പോയി ലാപ്ടോപ് എടുത്തു കൊണ്ട് വന്നു..

“ഇതെന്താ… “

“ദേ.. ഇതാണ് ആളു.. അമ്മ കണ്ടു നോക്ക്… “

അവൻ ഒരു സുന്ദരി ആയ  പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു

.

“ഇതാരാ.. “

“ശിവപ്രിയ നമ്പൂതിരി.. “എന്റെ ജൂനിയർ ആയിരുന്നു…

“അതിന്… “?

“എനിക്ക് ഇവളെയും ഇവൾക്ക് എന്നെയും ഇഷ്ട്ടം ആണ്…. “

“ന്റെ ഗുരുവായൂരപ്പാ.. ഞാൻ എന്താണ് ഈ കേൾക്കുന്നത്.. “നന്ദു ഭർത്താവിനെ നോക്കി.

വരുൺ കണ്ണ് മിഴിഞ്ഞു അവനെ നോക്കി..

“എന്നാലും മോനെ.. നീ ഒരു വാക്ക് പോലും പറഞ്ഞില്ലാലോ.. “

“സമയം ആകട്ടെ എന്നോർത്ത് അപ്പ.. “

“നമ്മൾ തമ്മിൽ ഉള്ള ഇരുപ്പ് വശം വെച്ച് എന്നോടെങ്കിലും… “അവൻ മകനെ നോക്കി ചിരിച്ചു..

“സോറി അപ്പാ.. എല്ലാം പെട്ടന്ന് ആയിരുന്നു.. “

അപ്പോളേക്കും അവൻ അവളെ വിഡിയോ കാൾ ചെയ്തു..

“ടി.. ഇതാണ് എന്റെ അപ്പനും അമ്മയും.. “

“അപ്പനെ എനിക്ക് അറിയാം..എത്ര തവണ നമ്മൾ മിണ്ടിയിട്ടിട്ട്..  അമ്മയെ ആണ് ആദ്യ ആയിട്ട് കാണുന്നത്.. “അവൾ ചിരിച്ചു..

നന്ദു വരുണിനെ ദേഷ്യത്തിൽ നോക്കി..

അമളി പറ്റിയത് ഓർത്തു തലയിൽ കൈ വെച്ച് അയാൾ നിന്ന്..

നന്ദു അവളോട്‌ സംസാരിച്ചു…

നല്ല കുട്ടി ആണെന്ന് അവൾക്ക് തോന്നി..

കുറച്ചു സമയം കഴിഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു..

“നിങ്ങൾക്കിട്ട് വെച്ചിട്ടുണ്ട്.. എന്തൊരു അഭിനയ ആയിരുന്നു… “നന്ദു പല്ല് കടിച്ചു..

അവൾ ചാടി തുള്ളി പുറത്തേക്ക് പോയി..

“എടാ കോപ്പേ… അവൾ എന്ത് വർത്താനം ആട പറഞ്ഞത്.. എല്ലാം നശിപ്പിച്ചല്ലേ”

“അഹ് പോട്ടെ അപ്പ.. സാരമില്ല… “

“എന്തോന്ന്… “

“അല്ല…അപ്പൻ വേലി ചാടിയപ്പോൾ മകൻ മതില് ചാടി.. “

“ഡാ… മേടിക്കും നിയ്… “

വരുൺ മകനെ കെട്ടിപിടിച്ചു…

ഇതെല്ലാം കണ്ടു പിന്നിൽ നിന്ന് നന്ദന ചിരിച്ചു..

അവസാനിച്ചു..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!