മുത്തശ്ശിയുടെ വാക്കുകൾ ധ്വനിയുടെ നെഞ്ച് പിളർക്കാൻ തക്ക ശക്തിയുള്ളതായിരുന്നു….
എന്ത് ചെയ്യും എന്നറിയാതെ അവളുടെ മനസ്സാകെ കുഴങ്ങി…..
മുത്തശ്ശിയെ എതിർക്കാൻ തനിക്ക് ആവില്ല….
എല്ലാം മുത്തശ്ശിയോട് തുറന്നു പറയാമെന്നു വെച്ചാൽ മാഷിന്റെ മനസ്സിൽ താനുണ്ടോ എന്ന് ഉറപ്പിച്ചു പറയാനും ആവില്ല….
ആ നോട്ടങ്ങളും ഭാവങ്ങളിലും പ്രണയം അനുഭവിച്ചറിയാൻ ആയെങ്കിലും വാക്ക് കൊണ്ട് മാഷ് ഇതുവരെ എന്നെ ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ല…..
അപ്പോൾ പിന്നെ എന്ത് ഉറപ്പിച്ചു തന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയും….
പക്ഷേ എന്തൊക്ക നടന്നാലും രാഹുലിന് മുന്നിൽ ഞാൻ തല കുനിക്കില്ല….
മാഷിനെ അല്ലാതെ മറ്റൊരാളെയും സ്നേഹിക്കാനും ഇനി എനിക്ക് ആവില്ല…..
അവളുടെ മനസ്സ് ഉരുവിട്ടു….
അവളുടെ കണ്ണുനീർ തുള്ളികൾ കവിൾത്തടങ്ങളിലൂടെ താഴേക്ക് വീണു കൊണ്ടിരുന്നു…..
നെഞ്ച് നീറുന്ന വേദനയോടെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ കട്ടിലിൽ ചെന്ന് കിടന്ന് തലയിണയിലേക്ക് മുഖം പൂഴ്ത്തി….
തലയിണ അവളുടെ കണ്ണുനീരിൽ കുതിർന്നു…..
——————————————————–
അന്ന് രാത്രി ശിവയുടെ മനസ്സ് നീറി പുകഞ്ഞു….
എന്ത് ചെയ്യണം എന്നറിയാതെ മുറിയിലൂടെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…..
സിഗരറ്റുകൾ ഓരോന്നായി അവന്റെ ചുണ്ടിൽ ഇരുന്നു എരിഞ്ഞു തീർന്നു കൊണ്ടിരുന്നു…..
ധ്വനിയുടെ പുഞ്ചിരിക്കുന്ന മുഖം അവന്റെ മനസ്സാകെ നിറഞ്ഞു നിന്നു….
എല്ലാം തുറന്നു പറഞ്ഞാലോ എന്നുവരെ അവൻ ചിന്തിച്ചു….
പക്ഷേ മുത്തശ്ശി….
ആരോരും ഇല്ലാത്ത ഒരു അനാഥ ചെക്കന് പെണ്ണ് തരാൻ ഏതൊരാളും മടിക്കും…..
അല്ലെങ്കിൽ തന്നെ അവളെ പോലൊരു പെണ്ണിനെ കിട്ടാനുള്ള ഭാഗ്യം ഒന്നും എനിക്കില്ല…..
അവൾ മറ്റൊരാളുടെ ആവുന്നത് കണ്ടു നിൽക്കാൻ തനിക്കാവില്ല…..
ഇനിയും ഇവിടെ നിന്നാൽ ഒരുപക്ഷേ തനിക്ക് ഭ്രാന്ത് പിടിക്കും….
താൻ ഇവിടെ നിന്ന് പോവുന്നത് തന്നെയാണ് നല്ലത് എന്ന് അവന് തോന്നി…..
പിറ്റേന്ന് പുലർച്ചെ തന്നെ തന്റെ ഡ്രെസ്സും മറ്റും എടുത്തു അവിടെ നിന്നും പോവാനായി അവൻ ഇറങ്ങി….
“””അളിയാ ഒന്ന് നിന്നേ…. നീ ഇതെങ്ങോട്ടാണ് ഇത്ര വെളുപ്പിനെ….?
എന്നും ചോദിച്ചു ഉണ്ണി അവന്റെ അടുത്തെത്തി…..
“””അതുപിന്നെ ഞാൻ…… എനിക്ക്….
എനിക്ക് അത്യാവശ്യമായി നാട്ടിൽ പോവേണ്ട ഒരു കാര്യം ഉണ്ട്…..
“””ഓ എന്താ ഇത്ര അത്യാവശ്യം..?
“”അതുപിന്നെ എനിക്ക് പല അത്യാവശ്യങ്ങളും കാണും അതെല്ലാം നിന്നോട് പറയാൻ പറ്റുമോ….?
“”അളിയാ ഞാൻ വെറുതെ ചോദിച്ചു എന്നല്ലേ ഒള്ളൂ നീ അതിന് ചൂടാവുന്നത് എന്തിനാ…..
എന്തായാലും നീ എന്റെ കല്യാണം കൂടിയിട്ട് പോയാൽ മതി….
“”നിന്റെ കല്യാണത്തിന് ഞാൻ ഉറപ്പായും വരാം പക്ഷേ ഇപ്പോൾ എനിക്ക് പോയെ പറ്റൂ…..
“””ഓ അങ്ങനെ ആണെങ്കിൽ പോവും മുൻപ് നീ നമ്മുടെ ധ്വനിയോടും മുത്തശ്ശിയോടും ഒക്കെ യാത്ര പറഞ്ഞിട്ട് പോയാൽ മതി….
“”വേണ്ട അതിന്റെ ആവശ്യം ഇല്ല…..
“”അതെന്താ…. നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ ധ്വനി…..
എന്നിട്ട് അവളോട് പറയാതെ പോവുന്നത് മോശമല്ലേ….
“”എന്ത് മോശം…. ഞാൻ ആരോടും പറഞ്ഞിട്ട് അല്ല വന്നത്….
പോവുന്നതും അങ്ങനെ തന്നെ…..
“”നീയെന്താ ഇങ്ങനൊക്കെ പറയുന്നത്….
ഇങ്ങനൊക്കെ പറയാൻ മാത്രം ഇപ്പോൾ എന്തുണ്ടായി….
“”ഒന്നുമില്ല ഞാൻ ഇറങ്ങുന്നു….
“”അതേ അളിയാ നീ അവരെ കണ്ടിട്ട് പോയാൽ മതി എന്നും പറഞ്ഞു ഉണ്ണി ശിവയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു കാരശ്ശേരി തറവാട്ടിൽ എത്തി….
“””മുത്തശ്ശിയെ ഒന്നിങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട് എന്നും പറഞ്ഞു ഉണ്ണി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു…..
ഉണ്ണിയുടെ ശബ്ദം കേട്ട് മുത്തശ്ശിക്കൊപ്പം ധ്വനിയും ഇറങ്ങി വന്നു…..
ധ്വനിയുടെയും ശിവയുടെയും മിഴികൾ തമ്മിൽ ഇടഞ്ഞു…..
നിരാശയിൽ ആണ്ടു പോയ മിഴികളിൽ പ്രതീക്ഷകൾ അസ്തമിച്ച ഭാവം തുളുമ്പി നിന്നു….
വിഷാദം നിറഞ്ഞ മുഖത്തോടെ അവർ നിന്നു….
“”എന്താ മോനെ എന്തുപറ്റി …..?
മുത്തശ്ശി പരിഭ്രമത്തോടെ ചോദിച്ചു….
“”ഒന്നുമില്ല മുത്തശ്ശി ഇവൻ നാട്ടിലേക്ക് പൂവാണെന്ന്….
അതിന് മുൻപ് നിങ്ങളോട് ഒക്കെ യാത്ര ചോദിക്കാൻ വന്നതാണ്…..
ശിവയെ ചൂണ്ടി കൊണ്ട് ഉണ്ണി പറഞ്ഞു…..
അത് കേട്ട് ധ്വനി ദയനീയതയോടെ ശിവയെ നോക്കി…..
പോവരുത് എന്നവളുടെ മിഴികൾ പറയാതെ പറയുന്നുണ്ടായിരുന്നു…..
“””നാട്ടിൽ പോവുനെന്നോ….? എന്താ പെട്ടെന്ന്….
മോൻ കല്യാണം കഴിഞ്ഞു പോയാൽ മതി….
ശിവയെ നോക്കി കൊണ്ട് മുത്തശ്ശി പറഞ്ഞു….
“”പറ്റില്ല മുത്തശ്ശി എനിക്ക് ഇപ്പോൾ പോയെ പറ്റൂ….
തീർച്ചയായും ഞാൻ പിന്നെ വരും…..
ഈ ഗ്രാമവും മുത്തശ്ശിയും പിന്നെ…..
പിന്നെ……
അവൻ ധ്വനിയെ ഒന്ന് നോക്കി….
പിന്നെ വാക്കുകൾ തുടർന്നു..
എല്ലാവരും എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്…..
ആരോരുമില്ലാത്ത എനിക്ക് എല്ലാം ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ തന്നത് നിങ്ങളൊക്കെ ആണ്…..
മറക്കില്ല മരിക്കുവോളം ഈ നെഞ്ചിൽ നിങ്ങളുണ്ടാവും…
അത് പറയുമ്പോൾ അവൻ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…..
“”ആരോരും ഇല്ലാത്തവനോ അപ്പോൾ പിന്നെ ഞങ്ങളൊക്ക പിന്നെ മോന്റെ ആരാണ്….
മുത്തശ്ശിയുടെ ചോദ്യം കേട്ടവൻ തല താഴ്ത്തി…..
“”” മോന് പോണം എന്നാണെങ്കിൽ പോയി വാ ഈ മുത്തശ്ശി ഒരിക്കലും തടയില്ല…..
പക്ഷേ കല്യാണം കഴിഞ്ഞു പോയാൽ പോരെ….
“”പോവാതെ ഇരിക്കാൻ പറ്റാത്ത കൊണ്ടാണ് മുത്തശ്ശി….
ഞാൻ പോയി വരാം എന്നും പറഞ്ഞു ശിവ പോവാൻ തുടങ്ങി….
“””അല്ല നീ മുത്തശ്ശിയോട് മാത്രമേ യാത്ര പറയുന്നുള്ളോ….
ധ്വനിയോട് എന്താ ഒന്നും മിണ്ടാതെ പോവുന്നത്…..
ഉണ്ണി ശിവയെ തടഞ്ഞ് കൊണ്ട് ചോദിച്ചു…..
ധ്വനി ഒന്നും മിണ്ടാതെ നിറമിഴികളോട് നിൽക്കുകയാണ്…..
തന്നോട് എന്തെങ്കിലും ഒരുവാക്ക് അവൻ മിണ്ടുമെന്ന് അവളുടെ മനസ്സ് വെറുതെ മോഹിച്ചു…..
പക്ഷേ തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെ ഉണ്ണിയുടെ ചോദ്യത്തിന് മറുപടിയും പറയാതെ ശിവ മുന്നോട്ട് നടന്നു…..
“”അളിയാ ശിവ അങ്ങനെ അങ്ങു പോയാലോ എന്റെ പെങ്ങളുടെ കണ്ണീരിന് സമാധാനം പറഞ്ഞിട്ട് പോ…..
ശിവയെ തടഞ്ഞു കൊണ്ട് ഉണ്ണി പറഞ്ഞു….
ഒന്നും മനസ്സിലാവാതെ ശിവ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി…..
“”ഡാ പൊട്ടാ മുത്തശ്ശി ഇത്രയും നേരം പറഞ്ഞത് നിന്റെയും ധ്വനിയുടെയും കല്യാണത്തെ കുറിച്ചാണ്….
അത് കഴിഞ്ഞിട്ട് പോയാൽ പോരെ എന്നാണ് മുത്തശ്ശി ചോദിച്ചത്….
ഉണ്ണി പറയുന്നത് കേട്ട് ശിവയും ധ്വനിയും അമ്പരന്ന് നിന്നു….
“””മുത്തശ്ശി രണ്ടിനും ഒന്നും മനസ്സിലായില്ല കണ്ടില്ലേ ഇഞ്ചി കടിച്ച കുരങ്ങിന്റെ കൂട്ട് രണ്ടും നിൽക്കുന്നത് …..
ഉണ്ണി ചിരിയോടെ പറഞ്ഞു….
“”മോനെ രാഹുൽ വന്നിട്ട് പോയത് അറിഞ്ഞു ഇന്നലെ രാത്രി ഉണ്ണി എന്നെ വന്നു കണ്ടിരുന്നു…..
ധ്വനി മോളും മോനും തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം അവനാണ് എന്നോട് പറഞ്ഞത്….
മോനെക്കുറിച്ച് എല്ലാം അവനെന്നോട് പറഞ്ഞിരുന്നു….
എനിക്ക് മോനെ ഒരുപാട് ഇഷ്ടമാ….
നിങ്ങളുടെ മനസ്സിൽ ഇങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ അത് ഈ മുത്തശ്ശിയോട് ഒന്ന് തുറന്നു പറഞ്ഞാൽ പോരായിരുന്നോ….
ഞാൻ നടത്തി തരില്ലേ നിങ്ങളുടെ കല്യാണം….
എനിക്കെന്റെ കുട്ടിയുടെ സന്തോഷത്തേക്കാൾ വലുതല്ല മറ്റൊന്നും …..
നിങ്ങളുടെ കല്യാണത്തിന് ഈ മുത്തശ്ശിക്ക് നൂറുവട്ടം സമ്മതമാണ്…..
ഈ കാര്യം ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഇരുന്നതാണ് ഞാനും ഉണ്ണിയും….
എന്ന് കൂടെ
മുത്തശ്ശി പറയുമ്പോൾ ശിവയുടെയും ധ്വനിയുടെയും കണ്ണുകളിൽ ഒരു നീർതിളക്കം കണ്ടു….
ഒന്നും വിശ്വസിക്കാനാവാത്ത പോലെ അവർ അമ്പരന്ന് നിന്നു….
“””അളിയാ ശിവ ഈ മൗന പ്രണയം ഒക്കെ നല്ലതാണ് ഒരു പരിധി വരെ….
പക്ഷേ ആൺകുട്ടികൾ ആയാൽ ഉള്ളിലെ സ്നേഹം തുറന്നു പറയാനുള്ള ചങ്കൂറ്റം വേണം….
അല്ലാതെ ഒളിച്ചോടി പോവുകയല്ല വേണ്ടത്….
“””ഡാ ഞാൻ….
ശിവ വാക്കുകൾ പൂർത്തി യാക്കിയില്ല….
“””എനിക്കറിയാം രണ്ടും സ്വന്തം കുറവുകൾ കണ്ടെത്തി ഉള്ളിലെ ഇഷ്ടം തുറന്നു പറയാതെ ഇരുന്നു…..
പക്ഷേ നിങ്ങൾ ഒന്ന് മറന്നു പരസ്പരം സ്നേഹിക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ പിന്നെ അവിടെ കുറവുകൾക്ക് ഒന്നും ഒരു സ്ഥാനവുമില്ല…..
നിങ്ങൾ പരസ്പരം മനസ്സിലാക്കി പ്രണയിക്കുന്നവർ ആണ് നിങ്ങൾ തന്നെ ആണ് ഒരുമിക്കേണ്ടത് എന്നും പറഞ്ഞു ഉണ്ണി ശിവയെ ചേർത്തു പിടിച്ചു….
എന്ത് പറയണം എന്നറിയാതെ അത് വരെ ഉള്ള് നീറി നിന്ന ധ്വനി ഓടി വന്ന് മുത്തശ്ശിയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു ഉമ്മകൾ കൊണ്ട് പൊതിഞ്ഞു…..
“”അളിയാ നീ വേണമെങ്കിൽ എന്നെ കെട്ടിപിടിച്ചോളൂ എന്നും പറഞ്ഞു ഉണ്ണി ചിരിക്കുമ്പോൾ സന്തോഷത്തോടെ ശിവ അവനെ കെട്ടി പിടിച്ചു…..
ശിവയുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ നനവ് പടർത്തി കൊണ്ട് കണ്ണുനീർ ഒഴുകി….
——————————————————–
പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു….
ഉണ്ണിയുടെ അച്ഛനും അമ്മയും എത്തിയതോടെ ഇരു വിവാഹങ്ങളുടെയും മുഹൂർത്തം നിച്ഛയിച്ചു…..
ഒരേ ദിവസം ഒരു പന്തലിൽ വെച്ച് തന്നെ ഇരു കല്യാണങ്ങളും അവർ നടത്തി…..
അഗ്നിസാക്ഷിയായി ധ്വനിയുടെ കൈ പിടിച്ചു ശിവ വലം വെക്കുമ്പോൾ
മുത്തശ്ശിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി…..
കാൽക്കൽ വീണു അനുഗ്രഹം വാങ്ങാൻ തുടങ്ങിയ അവരുടെ നെറുകിൽ ചുംബിച്ചു കൊണ്ട് മുത്തശ്ശി മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു…..
അതിനിടയിൽ ശിവക്കും ധ്വനിക്കും വിവാഹശംസകൾ നേർന്നു കൊണ്ട് രാഹുൽ എത്തിയത് ഏവരെയും അമ്പരപ്പിച്ചു….
കല്യാണ പന്തലിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ നഷ്ടപ്രണയത്തിന്റെ നോവറിഞ്ഞു അവന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു…..
ആദ്യരാത്രി നാണം കലർന്ന പുഞ്ചിരിയോടെ മുറിയിലെത്തിയ ധ്വനിയുടെ കണ്ണുകൾ ശിവയുടെ ഡയറിയിൽ പതിഞ്ഞു….
കൗതുകത്തോടെ അവളത് എടുത്തു വായിച്ചു തുടങ്ങിയതും അവളുടെ കണ്ണുകൾ വിടർന്നു….
അതിൽ എഴുതിയ ഓരോ വരികളിലും നിറഞ്ഞു നിന്ന തന്നോടുള്ള അവന്റെ പ്രണയം അവൾ തിരിച്ചറിയുക ആയിരുന്നു….
“” നിന്നിലെ പ്രണയമെന്ന ഭ്രാന്താവണമെനിക്ക് …..
ആ ഭ്രാന്ത് നീ എന്നിലേക്ക് പകരുമ്പോൾ ഒരു മഞ്ഞ ചരടിൽ കോർത്തെടുത്ത താലി നിൻ കഴുത്തിൽ അണിയിച്ചു നിൻ സീമന്തരേഖയിൽ ചുവപ്പണിയി ക്കണമെനിക്ക് …..
പുലർകാലെ നിന്റെ അധരങ്ങൾ നെറ്റിത്തടങ്ങളിൽ തരുന്ന ചുംബനമേറ്റ് ഉണരണമെനിക്ക് …..
രാവുകളിൽ ഒരു പുതപ്പിനുള്ളിൽ പരസ്പരം കെട്ടിപ്പുണർന്ന് കൊണ്ട് പ്രണയം പങ്കിടണം……
പ്രണയം കാമത്തിൻ അതിരുകൾ പങ്കിടുമ്പോൾ നിന്റെ നെറുകയിലെ സിന്ദൂര ചുവപ്പിലൂടെ ഉതിരുന്ന വിയർപ്പ് തുള്ളിയെ ചുംബനം കൊണ്ടു പൊതിയണമെനിക്ക് ….
എന്നും ആ മാറിൽ മുഖം പൂഴ്ത്തി നിൻ നെഞ്ചിടുപ്പിൻ താളത്തിൽ സ്വയം അലിയണ മെനിക്ക് ……
ഇങ്ങനെ എന്നുമെന്നും എന്നിലെ അവസാന ശ്വാസം വരെയും നിന്റേത് മാത്രമായി നിന്നെ പ്രണയിച്ചെന്റെ ജീവിതം പങ്കു വെക്കണം എന്നിലെ പാതിയായ നിനക്കായ് …..
അവൻ അവസാനമായി കുറിച്ചിട്ട ഈ വരികൾ വായിച്ചു തീർന്നതും പിന്നിലൂടെ രണ്ട് കൈകൾ അവളുടെ വയറിൽ ചുറ്റി വരിഞ്ഞു കൊണ്ടു അവളുടെ പിൻ കഴുത്തിൽ ചുംബനം കൊണ്ട് പൊതിഞ്ഞു…..
ശിവയുടെ ദീർഘനിശ്വാസം അവളുടെ കാതുകളിൽ തൊടുമ്പോൾ അവൾ അവനിലേക്ക് ചേർന്നു നിന്നു …..
നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകളെ ചുംബനം കൊണ്ടവൻ ചുവപ്പിക്കുമ്പോൾ
പ്രണയത്തിൽ പൊതിഞ്ഞ ആ രാവിന്റെ കുളിരിൽ അവർ പരസ്പരം അലിഞ്ഞു ചേർന്നു….
അവരുടെ വിയർപ്പ് തുള്ളികളും പ്രണയത്താൽ അലിഞ്ഞു ഒന്നായി ചേർന്നു ഒഴുകി…..
ഒടുവിൽ ഒരു കിതപ്പോടെ അവനവളിൽ നിന്നും അടർന്നു മാറുമ്പോൾ കുസൃതിയോടെ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തിയവൾ ആ നെഞ്ചിലെ രോമത്തിൽ വിരലോടിച്ചു കിടന്നു …..
പിറ്റേന്ന് മുത്തശ്ശിയുടെ നിർദ്ദേശപ്രകാരം ഉണ്ണിയും ദേവികയും ശിവയും ധ്വനിയും കൂടെ ദീർഘമംഗല്യ സൗഭാഗ്യത്തിനായി പ്രാത്ഥിക്കാനും വഴിപാട് കഴിക്കാനുമായി കുറച്ചു ദൂരെയുള്ള ദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു…..
ക്ഷേത്രത്തിൽ എത്തി ദേവിയെ തൊഴുതു നിൽക്കുമ്പോൾ അനുഗ്രഹം ചൊരിഞ്ഞുള്ള ദേവിയുടെ തലോടൽ പോലെ കർപ്പൂര ഗന്ധം പേറുന്ന നേർത്ത തണുപ്പുള്ള കാറ്റ് അവരെ തഴുകി കടന്നു പോയി…..
മനസ്സ് നിറഞ്ഞു ദേവിയോട് പ്രാത്ഥിച്ചു വഴിപാട് കഴിച്ചു അവിടെ നിന്നും കിട്ടിയ കുങ്കുമം ശിവ ധ്വനിയുടെ കഴുത്തിലെ താലിയിൽ തൊടുവിച്ചു പതിയെ അവളുടെ നെറുകയിൽ ചാർത്തുമ്പോൾ അവരുടെ മിഴികൾ തമ്മിൽ കോർത്തു….
ചുണ്ടിൽ ചെറു പുഞ്ചിരിയോടെ പ്രണയം അവരുടെ മിഴികളിൽ അലതല്ലി…..
“”അതേ രണ്ടും ഈ കണ്ണിൽ കണ്ണിൽ നോക്കി കഥ പറയുന്ന പരുപാടി ഇനിയെങ്കിലും നിർത്തി കൂടെ…..
ഇപ്പോൾ ലൈസൻസ് ആയില്ലേ.. ഇനി കുറച്ചു പഞ്ചാര ഒക്കെ അടിക്കാൻ നോക്ക്….
ഉണ്ണി കളിയായി പറഞ്ഞത് കേട്ടു അവർ പുഞ്ചിരിച്ചു…..
“””കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും മാത്രം ആണോടാ പ്രണയം….
അത് രണ്ട് മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരൽ ആണ്….
എന്ന് ശിവ പുഞ്ചിരിയോടെ മറുപടി നൽകി
“”അയ്യാ ഇങ്ങനെ കിണിക്കല്ലേ…. രണ്ടിനെയും ഒന്നാക്കിയത് ഞാനാണ്….
അത് മറക്കേണ്ട…..
അതുകൊണ്ട് നിങ്ങൾക്ക് ഉണ്ടാവുന്ന കുട്ടിക്ക് മര്യാദക്ക് എന്റെ പേരിട്ടോണം ….
ആണാണെങ്കിൽ ഉണ്ണിക്കുട്ടൻ..
പെണ്ണാണെങ്കിൽ ഉണ്ണിമോൾ…..
നടക്കുന്നതിന് ഇടയിൽ ഉണ്ണി പറഞ്ഞു…..
“”അയ്യടാ അത്രക്ക് ദാരിദ്ര്യം പിടിച്ച പേരൊന്നും ഞങ്ങളുടെ കുട്ടിക്ക് വേണ്ട അല്ലേ മാഷേ….
ധ്വനി ചാടി കേറി പറഞ്ഞതും അവിടൊരു കൂട്ട ചിരി മുഴങ്ങി….
അവൾ നാണത്തോടെ ശിവയുടെ കൈകളിൽ മുറുകെ പിടിച്ചു…..
അവർ നാലു പേരും ക്ഷേത്രത്തിന് വെളിയിൽ എത്തിയതും അവർക്ക് മുന്നിലായി ഒരു വണ്ടി വന്നു നിന്നു….
അതിൽ നിന്നും ഇറങ്ങിയവരെ കണ്ടു അവരാകെ അമ്പരന്ന് പോയി….
അശ്വതിയും ശ്യാമും….
കഴുത്തിൽ തുളസിമാലയൊക്കെ ഇട്ടു വരന്റെയും വധുവിന്റെയും വേഷത്തിൽ ആയിരുന്നു ഇരുവരും…..
ഏതോ രജിസ്റ്റർ ഓഫീസിൽ വെച്ച് കല്യാണം നടത്തി തൊഴാനായി അമ്പലത്തിൽ വന്നതാവാം…..
അപ്രതീക്ഷിതമായി ധ്വനിയെയും ശിവയെയും കണ്ട് അശ്വതിയുടെയും ശ്യാമിന്റെയും മുഖം വിളറി വെളുത്തു….
അവർ ഒരു പരുങ്ങലോടെ നിന്നു…
അത് കണ്ട് ധ്വനിയുടെയും ശിവയുടെയും മുഖത്ത് പുഞ്ചിരി വിടർന്നു….
അവർ കാണാനായി ധ്വനി തന്റെ താലി പിടിച്ചു സാരിക്ക് മുകളിലൂടെ നേരെ ഇട്ടു…..
പ്രണയത്തിന്റെ നൂലിഴയയിൽ കോർത്ത ആ താലി സൂര്യ കിരണമേറ്റ് മിന്നി തിളങ്ങി….
ശിവ മെല്ലെ ധ്വനിയുടെ തോളിലേക്ക് കൈവെച്ചു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു പുച്ഛം കലർന്നൊരു നോട്ടം അവർക്ക് നേരെ പായിച്ചു കൊണ്ട് മുന്നോട്ട് നടന്നു കാറിലേക്ക് കേറി….
പിന്നാലെ ഉണ്ണിയും ദേവികയും ചെറു ചിരിയോടെ വന്നു കേറി….
“””ചേരേണ്ടവർ തമ്മിൽ ചേർന്നല്ലേ അളിയാ…..
ഇനി ഇതിൽ ആര് ആരെ ചതിക്കുമോ എന്ന് കണ്ടറിയാം….
എന്തായാലും രണ്ടിന്റെയും ശല്യം ഇതോടെ തീരും…..
ഉണ്ണി പരിഹാസ രൂപേണ പറയുമ്പോൾ കാറിനുള്ളിൽ നിന്നും കൂട്ട ചിരി ഉയർന്നു….
കണ്ണ് നീരിന്റെ കയ്പ് അറിഞ്ഞ ധ്വനി അനാഥത്വത്തിന്റെ നോവറിഞ്ഞ ശിവയുടെ പാതിയായി എത്തിയതോടെ ഇനി അവർക്ക് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും നാളുകൾ……
നഷ്ടപ്രണയത്തിന്റെ നോവറിഞ്ഞ
രാഹുലിന്റെ ജീവിതത്തിലേക്ക് മറ്റൊരു പ്രണയത്തെ വൈകാതെ ചേർത്തു വെക്കുമെന്ന് പ്രതീക്ഷിക്കാം…..
പിന്നെ നമ്മുടെ ഉണ്ണി പറഞ്ഞത് പോലെ തന്നെ ശ്യാം അശ്വതിയെ ചതിക്കുമോ
അതോ
അശ്വതി ശ്യാമിനെ ചതിക്കുമോ
ഇനി രണ്ടും കൂടെ ഒടുവിൽ അനന്തുവിനെ ചതിക്കുമോ എന്നത് അവർക്ക് തന്നെ വിട്ടു കൊടുക്കാം ……
കാലം ഒരുക്കി വെച്ച കണക്കുകൾക്ക് അവർ ഉത്തരം പറയേണ്ടി വരുക തന്നെ ചെയ്യും…..
പ്രണയം ചിലപ്പോഴേക്കെ ഇങ്ങനെ ആണ് ചതിയുടെ പടുകുഴിയിൽ വീഴ്ത്തും പക്ഷേ അവിടെ നിന്നും നമ്മളെ കൈപിടിച്ച് കയറ്റാൻ നമുക്ക് വിധിക്കപ്പെട്ട പ്രണയം എത്തുക തന്നെ ചെയ്യും….
കാത്തിരിക്കുക ആ പ്രണയത്തിനായി…..
———————-ശുഭം —————–
(സ്നേഹപൂർവ്വം… ശിവ )
(പ്രിയപ്പെട്ട വായനക്കാർ ഓരോരുത്തരോടും ഹൃദയത്തിൽ തൊട്ടു നന്ദി പറയുന്നു….
എല്ലാവരോടും സ്നേഹം മാത്രം..
കഥയെ കുറിച്ച് രണ്ടുവരി കുറിക്കാൻ മറക്കല്ലേ….
ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..
മറ്റൊരു കഥയുമായി വേഗം എത്താം… )
ശിവ യുടെ മറ്റു നോവലുകൾ
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Thaali written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Valare nalathayirunu . Enium ezhuthanam