Skip to content

രണ്ടാം താലി – ഭാഗം 14

randam-thaali

ഒരിക്കൽ അവളുടെ ഫോട്ടോ താൻ കണ്ടിരുന്നത് ധ്വനി ഓർത്തെടുത്തു…..

ഡിവോഴ്സ് വാങ്ങി പോയവൾ പിന്നെയും ഈ വന്നത് എന്തിന് വേണ്ടി ആയിരിക്കും….?

പാവം മാഷ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയതേ ഒള്ളു അപ്പോഴേക്കും വന്നു ഓരോ മാരണങ്ങൾ…..

ധ്വനി നിന്ന് പൊറു പൊറുത്തു….

“””നീ എന്താ കുട്ട്യേ നിന്ന് പൊറു പൊറുക്കുന്നത്…..

“””ഒന്നുല്ല മുത്തശ്ശി….

“””മതി മാങ്ങാ പറിച്ചത്.. നീ ഇങ്ങ് പോര്…..

“””മ്മ്മം ദാ വരണ്….. എന്നും പറഞ്ഞവൾ നിലത്തേക്ക് പറിച്ചിട്ടിരുന്ന മാങ്ങാ പെറുക്കി എടുത്തു കൊണ്ടു ചെന്നു…..

“””ഇത് കുറച്ചു അരിഞ്ഞു അച്ചാറിടാം…. ബാക്കി അരിഞ്ഞു ഉണങ്ങി വെക്കാം….

“”ആയിക്കോട്ടെ മുത്തശ്ശിയെ..

എന്നും പറഞ്ഞവൾ അകത്തേക്ക് കേറി പോയി…..

———————————————————

തന്നെ കാണുമ്പോൾ ശിവയുടെ പ്രതികരണം എന്താവുമെന്നോർത്ത് ഭയന്നാണ് അശ്വതി വാഴൂർ തറവാട്ടിലേക്ക് ഓരോ ചുവടും നടന്നടുത്തത് …..

അവളുടെ കണ്ണുകൾ ചുറ്റും അവനെ പരതി നോക്കി എങ്ങും കണ്ടില്ല…..

അവൾ  ഉമ്മറത്തേക്ക് മെല്ലെ കേറാൻ ഒരുങ്ങിയതും നിൽക്കടി അവിടെ എന്നും പറഞ്ഞു ഉണ്ണി അകത്ത് നിന്നും ഇറങ്ങി വന്നു….

അവന്റെ മുഖത്ത് അവളോടുള്ള ദേഷ്യം പ്രകടമായിരുന്നു…..

“””എന്തിനാടി നിന്നെയിപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്….

അവന്റെ ജീവിതം ഇനിയും തുലക്കാൻ ആണോ….?

“””ഞാൻ.. ഞാൻ ശിവേട്ടനെ.. ചുണ്ടുകൾ വിറച്ച് കൊണ്ടവളുടെ വാക്കുകൾ മുറിഞ്ഞു പോയി….

“””ശിവേട്ടനോ ഏത് ശിവേട്ടൻ.. മര്യാദക്ക് ഇവിടുന്നു പോവാൻ നോക്ക്….

ഉണ്ണി അവൾക്ക് നേരെ കയർത്തു സംസാരിച്ചു……

“”””എന്താടാ ഇവിടൊരു ബഹളം എന്നും ചോദിച്ചു കൊണ്ടപ്പോൾ ശിവ അകത്ത് നിന്നും ഇറങ്ങി വന്നു….

അപ്രതീക്ഷിതമായി അശ്വതിയെ കണ്ടു ശിവയൊന്ന് അമ്പരന്നു….

ദയനീയതയോടെ അവൾ ശിവയെ നോക്കി….

“””നീയെന്താടി ഇവിടെ….? നിന്നോടാരാണ് പറഞ്ഞത് ഞാൻ ഇവിടെ ഉണ്ടെന്ന്….

ഒരൽപ്പം ദേഷ്യം കലർത്തി ശിവ ചോദിച്ചു..

“”അത്.. ഞാൻ വെറുതെ….

“””ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല….

നിന്നോട് ആരാണ് പറഞ്ഞത് ഞാൻ ഇവിടുണ്ടെന്ന്…..

“””അത് ഞാൻ നിങ്ങളുടെ കൂട്ടുകാരൻ അനീഷിനെ വിളിച്ചു ചോദിച്ചപ്പോൾ അവനാണ് പറഞ്ഞത് ഉണ്ണിക്കൊപ്പം ഏട്ടൻ ഇവിടെ ഉണ്ടെന്ന്…..

അവനാണ് ഇങ്ങോട്ടുള്ള വഴിയും പറഞ്ഞു തന്നത്….

“””നീയെന്തിനാ എന്നെ തിരക്കി അവനെ വിളിച്ചത്….

ഇവിടെയും എന്നെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ….?

“””ഏട്ടാ….. ഞാൻ ഏട്ടനെ ശല്യപ്പെടുത്താൻ വന്നതല്ല.. ചെയ്തു പോയ തെറ്റിന് മാപ്പ് ചോദിക്കാൻ വന്നതാണ്….

നിറ മിഴികളോടെ അവൾ പറഞ്ഞു….

“””മാപ്പ് ചോദിക്കാനോ കൊള്ളാമല്ലോ….

ഒരിക്കൽ ചോദിച്ചപ്പോൾ അതിനുള്ള മറുപടി ഞാൻ തന്നതല്ലേ പിന്നെയും വലിഞ്ഞു കേറി വന്നത് എന്തിനാണ്….?

“”””പുതിയ കഥ പറയാൻ വന്നതാവും അളിയാ….

ഇവളെ പോലെ ഉള്ളവർക്ക് കള്ള കഥ മെനഞ്ഞു ആളെ പറ്റിക്കാൻ നല്ല മിടുക്ക് ആയിരിക്കും…..

ഉണ്ണി ഇടക്ക് കേറി പറഞ്ഞു..

“””എനിക്ക്…… എനിക്ക് ശിവേട്ടനോട് കുറച്ചു കാര്യം പറയാൻ ഉണ്ട്..

അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം പിന്നെ ഒരിക്കലും വരില്ല….

“”നീ ഒരു കോപ്പും പറയണ്ട പോവാൻ നോക്ക്….

“””ശിവേട്ടാ പ്ലീസ് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്ക്….

“””പണ്ടാരം അടങ്ങനായിട്ട് എന്താണെന്ന് വെച്ചാൽ പറഞ്ഞു തുളച്ചിട്ട് പോ….

“””അതുപിന്നെ എനിക്ക് ഏട്ടനോട് മാത്രമായി തനിച്ചു സംസാരിക്കണം…..

“””മ്മ്മം.. ഉണ്ണി നീ അകത്തേക്ക് പൊക്കോ അവൾക്ക് പറയാൻ ഉള്ളത് പറഞ്ഞിട്ട് പോട്ടെ….

ശിവ ഉണ്ണിയെ നോക്കി പറഞ്ഞു..

“””അല്ലെങ്കിലും ഞാൻ കേറി പോവാണ് ഇവളെ കണ്ടപ്പോൾ തന്നെ ചൊറിഞ്ഞു കേറി ഇരിക്കുവാണ്….

ഇനി ഇവളുടെ സംസാരം കൂടി കേട്ടോണ്ട് നിന്നാൽ ഞാൻ വല്ലതും ഒക്കെ വിളിച്ചു പറഞ്ഞു പോവും..

എന്നും പറഞ്ഞു ഉണ്ണി അകത്തേക്ക് കേറി പോയി…..

“””അവൻ പോയി ഇനിയെന്താണെന്ന് വെച്ചാൽ നീ പറ…..

“””അതുപിന്നെ ഞാൻ….

“””അതേ വല്ലതും പറയാൻ ഉണ്ടെങ്കിൽ വേഗം പറ എനിക്ക് വേറെ പണിയുണ്ട്….

“””ഏട്ടാ എനിക്കറിയാം ഏട്ടനെന്നോട് ദേഷ്യമാണെന്ന്….

അത്ര വലിയ തെറ്റാണ് ഞാൻ ഏട്ടനോട് ചെയ്തത്….

എല്ലാത്തിനും കാരണം അവനായിരുന്നു….

“അനന്തു..”

അഞ്ചു വർഷത്തെ പ്രണയമായിരുന്നു ഞങ്ങളുടേത്….

മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നായ പ്രണയം….

ഒരു സുപ്രഭാതത്തിൽ എന്നെ വേണ്ട എന്നും പറഞ്ഞവൻ പോയപ്പോൾ ഞാൻ ആകെ തകർന്നു പോയി…

ആ സമയത്താണ് ഞാൻ ശിവേട്ടനുമായി സൗഹൃദത്തിൽ ആവുന്നത്…..

എന്തോ അന്നെനിക്ക് വലിയ ആശ്വാസം ആയിരുന്നു ശിവേട്ടൻ….

ഏട്ടനോട് സംസാരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം കിട്ടിയിരുന്നു…..

എപ്പോഴോ ഞാൻ അറിയാതെ ഏട്ടനെ സ്നേഹിച്ചു തുടങ്ങി….

ഏട്ടനും ഇഷ്ടം ആണെന്ന് അരിഞ്ഞപ്പോൾ ഞാൻ എത്ര സന്തോഷിച്ചു എന്നറിയാമോ….?

പക്ഷേ ആ സന്തോഷത്തിന് ആയുസ്സ് ഇല്ലാതെ പോയി….

നമ്മുടെ കല്യാണത്തിന്റെ തലേന്ന് അനന്തു എന്നെ കാണാൻ വന്നിരുന്നു….

അവന്റെ കൈയിലെ മൊബൈലിൽ ഞങ്ങൾ ഒരുമിച്ചുള്ള കുറെ ഫോട്ടോസും വീഡിയോസും വെച്ചു അവനെന്നെ ഭീഷണി പെടുത്തി….

അവനാവശ്യം കാശായിരുന്നു……

അത് കൊടുത്തില്ലെങ്കിൽ എല്ലാം ഏട്ടനെയും നാട്ടുകാരെയും കാണിക്കും എന്നൊക്ക പറഞ്ഞപ്പോൾ വേറെ വഴിയില്ലാതെ അവൻ പറയുന്നത് ഒക്കെ എനിക്ക് അനുസരിക്കേണ്ടി വന്നു…..

ഒരുതരം ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ….

ആ ഭ്രാന്തിൽ എന്തൊക്കെയോ ഞാൻ ഏട്ടനോടും വീട്ടുകാരോടും ചെയ്തു കൂട്ടി….

സഹികെട്ടു ചിലപ്പോൾ

മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട്…..

പക്ഷേ അതിനുള്ള ധൈര്യം എനിക്കില്ലാതെ പോയി….

പിന്നെ ഏട്ടന്റെ കൂടെ ജീവിക്കാൻ യോഗ്യത ഇല്ലാത്തത് കൊണ്ടാണ് ഞാൻ അന്ന് ഡിവോഴ്സ് വാങ്ങി പോയത്…..

അല്ലാതെ വെറുത്തിട്ടല്ല….

എനിക്ക് ഏട്ടനെ അത്രക്ക് ഇഷ്ടമാണ്…..

ഞാൻ ആത്മാർത്ഥമായി തന്നെ ആണ് ഏട്ടനെ സ്നേഹിച്ചത്….

അല്ലെന്ന് പറയാൻ ഏട്ടന് പറ്റുമോ…..

എന്നും പറഞ്ഞു കരഞ്ഞു കൊണ്ടവൾ ശിവയുടെ കാൽക്കലേക്ക് വീണു…..

അവളുടെ കണ്ണീർ അവന്റെ പാദങ്ങളിലേക്ക് വീണു കൊണ്ടിരുന്നു….

“””ശ്ശെ നീയെന്താ ഈ കാണിക്കുന്നത്….

എഴുന്നേൽക്ക് എന്നും പറഞ്ഞു ശിവ പിന്നോട്ട് അൽപ്പം മാറി….

തേങ്ങി കരഞ്ഞവൾ അവന്റെ നേരെ കൈ കൂപ്പി പിടിച്ചു നിലത്ത് ഇരിക്കുവാണ്…..

ശിവ അടുത്തേക്ക് ചെന്നു അവളെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു…..

“”നിനക്ക് ഞാൻ മാപ്പ് തരാം പകരം എനിക്ക് നഷ്ടമായതൊക്ക തിരികെ തരാൻ നിനക്ക് ആവുമോ….

എന്റെ അച്ഛനെയും അമ്മയെയും തിരികെ തരാൻ കഴിയുമോ….

അതിനുള്ള ശക്തി ഉണ്ടോ ഇപ്പോൾ നീ ഒഴുക്കുന്ന ഈ കണ്ണീരിന്…..

അത് കേട്ടവൾ അവന്റെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി….

“””എന്തേ പറ്റില്ല അല്ലേ….?

എന്തൊക്ക ന്യായീകരണം നിരത്തിയാലും നീ ചെയ്ത തെറ്റ് തെറ്റല്ലാതെ ആവുന്നില്ല…..

നിനക്ക് എല്ലാം എന്നോട് തുറന്നു പറയാമായിരുന്നു…..

പക്ഷേ നീ അത് ചെയ്തില്ല…..

എന്നിട്ടിപ്പോൾ മാപ്പും ചോദിച്ചു വന്നേക്കുന്നു…..

എന്റെ നഷ്ടങ്ങളുടെ വില അത് നിനക്കൊരിക്കലും മനസ്സിലാവില്ല….

ദയവ് ചെയ്തു കുറ്റ ബോധത്തിന്റെ തരിമ്പ് എങ്കിലും ആ മനസ്സിൽ ഉണ്ടെങ്കിൽ ഇനി മേലാൽ എന്റെ മുന്നിലേക്ക് വരരുത്….

അത്രക്ക് വെറുത്തു പോയി നിന്നെ ഞാൻ…..

“””ഏട്ടാ ഞാൻ….

“””നിനക്ക് പറയാനുള്ളത് ഒക്കെ പറഞ്ഞു കഴിഞ്ഞില്ലേ ഇനി പോവാൻ നോക്ക്…..

“””മ്മ്മ്മം ശെരി ഏട്ടാ ഞാൻ പൂവാണ്…..

ഇനി ഒരിക്കലും  ഏട്ടനെ തേടി ഞാൻ വരില്ല……

ആ സ്നേഹം ജീവിത കാലം മുഴുവൻ കിട്ടാൻ ഭാഗ്യമില്ലാത്ത ജന്മം ആണെന്റെ….

എന്നെ ഏട്ടനോളം സ്നേഹിച്ച മറ്റാരും ഇല്ല…..

ഏട്ടൻ തന്ന നല്ല കുറെ നിമിഷങ്ങൾ ഉണ്ട് മനസ്സിൽ…..

ഇനി അതും നെഞ്ചിലേറ്റി ജീവിക്കാൻ ആണെന്റെ ഉദ്ദേശം…..

എന്നും പറഞ്ഞവൾ ഇറങ്ങാൻ നേരം ധ്വനി അവിടേക്ക് വന്നു….

ഇരുവരും പരസ്പരം ഒന്ന് നോക്കി….

അശ്വതി ധ്വനിയെ തറപ്പിച്ചൊന്ന് നോക്കി കൊണ്ട് മുന്നോട്ടു നടന്നു….

ഇടക്കിടെ അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…..

“””ഹാ ധ്വനിയോ…..കേറി വാ

ശിവ അവളെ കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു..

“””മാഷേ അത്…..

“””അതാണ് അശ്വതി.. എന്റെ ഭാര്യ ആയിരുന്നവൾ….

നീ മുൻപൊരിക്കൽ അവളുടെ ഫോട്ടോ കണ്ടതല്ലേ….?

“””മ്മ്മം ഞാൻ ഓർക്കുന്നുണ്ട്….

അല്ല ഇവൾ ഡിവോഴ്സ് വാങ്ങി പോയതല്ലേ പിന്നെ എന്തിനാ വന്നത്…..?

“””അതോ…. എന്നോട് മാപ്പ് ചോദിച്ചു വന്നതാണ്…..

“””ആഹാ എന്നിട്ട് മാഷ് മാപ്പ് കൊടുത്തോ…..

“””പിന്നെ എന്റെ കൈയിൽ ഉണ്ടായിരുന്ന മാപ്പ് മൊത്തം കൊടുത്തു വിട്ടു…..

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു….

അത് കേട്ട് അവളും ചിരിച്ചു…..

“”””ഹാ എന്താ ഇവിടെ ഒരു ചിരി രണ്ടും കൂടെ എന്നും ചോദിച്ചു കൊണ്ടപ്പോൾ ഉണ്ണി ഇറങ്ങി വന്നു….

“””ഹേയ് ഒന്നുമില്ലെടാ….

“””അല്ല ആ പിശാശ് പോയോ….?

“”””പോയി….

കുറെ കരഞ്ഞു മാപ്പും ചോദിച്ചു ഇപ്പോൾ പോയതേ ഒള്ളൂ……

“””മാപ്പ്.. കോപ്പ്…. ശിവ നീ ഇത്ര പൊട്ടൻ ആയി പോയല്ലോ…. എന്തിനാ അതൊക്ക കേട്ടു നിന്നത്….

ഇതും അവളുടെ അടവ് ആയിരിക്കും ഞാൻ വല്ലതും ആയിരു ന്നെങ്കിൽ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു വിട്ടേനെ…..

“””എന്തിന്.. പോട്ടെടാ വിട്ട് കള…..

ഇനിയെന്തായാലും അവൾ വരില്ല.. പിന്നെ അവൾ ചെയ്തു കൂട്ടിയതിന് എന്നെങ്കിലും അവൾ അനുഭവിക്കും നോക്കിക്കോ ….

“”””ഓ ഒരു പുണ്യാളൻ വന്നേക്കുന്നു.. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല…..

ഉണ്ണി ദേഷ്യത്തോടെ പറഞ്ഞു…..

“””മാഷേ ഉണ്ണിയേട്ടൻ പറഞ്ഞത് ആണ് ശെരി…..

അവളെ പോലെ ഉള്ളവരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല…..

“””അറിയാം ധ്വനി….. അവൾ പറഞ്ഞതൊന്നും ഞാൻ വിശ്വസിക്കുന്നില്ല…..

ഇനി അവൾക്കെന്റെ ജീവിതത്തിൽ ഒരു സ്ഥാനം ഉണ്ടാവാനും പോവുന്നില്ല…..

അത് ഉറപ്പാണ്…..

“””എങ്കിൽ നിനക്ക് കൊള്ളാം….

ഉണ്ണി ഇടക്ക് കേറി പറഞ്ഞു….

അത് കേട്ട് ശിവ അവനെയും ധ്വനിയെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി പോയി…..

———————————————————

അശ്വതി വീട്ടിൽ എത്തിയതും അവളെ കാത്ത് അനന്തു ഉണ്ടായിരുന്നു…..

“””ഡി പോയ കാര്യം എന്തായി സംഭവം വർക്ക്‌ ഔട്ട്‌ ആയോ…..?

അവൻ ആകാംഷയോടെ ചോദിച്ചു….

“””എവിടുന്ന് അയാൾ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം ഇല്ല….

‘””ഓ നിന്നോട് ഞാൻ പറഞ്ഞതല്ലേ സെന്റി വാരി വിതറാൻ എങ്കിലേ അവൻ വീഴൂ….

“””ഞാൻ നോക്കിയെട…. പക്ഷേ ഏറ്റില്ല..

അയാളുടെ ചില ചോദ്യങ്ങൾ കേട്ടെനിക്ക് ഉത്തരം മുട്ടിപ്പോയി…..

ഇനി അയാളെ വീഴ്ത്താൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല….

“””എന്ന് പറഞ്ഞാൽ എങ്ങനെ ആണ് നമുക്ക് കാശിന് ആവശ്യമുണ്ട്….

“””ഞാൻ പിന്നെ എന്ത്‌ ചെയ്യാൻ ആണ്….

ഇനി ഒരു അടവും അയാളുടെ അടുത്ത് ചിലവാകില്ല….

അന്ന് മൊത്തത്തിൽ വാങ്ങി എടുത്തിട്ട് ഡിവോഴ്സ് ചെയ്താൽ മതി ആയിരുന്നു….

അപ്പോൾ നിന്റെ ഒടുക്കത്തെ ഒരു ധിറുതി

കാരണം ആണ് എല്ലാം പൊളിഞ്ഞത്….

“””അത് പിന്നെ അന്ന് അങ്ങനെ പറ്റിപ്പോയി….

നീ ഒന്നൂടി ശ്രമിച്ചു നോക്കെടി ചിലപ്പോൾ വീണാലോ….?

“””എനിക്കെന്തോ അങ്ങനെ വീഴുമെന്ന് തോന്നുന്നില്ല…..

“””നിനക്ക് അത്ര ഉറപ്പാണെങ്കിൽ നമുക്ക് അടുത്ത ആളെ നോക്കാം….

“””ഇനിയും വേറെ ആളോ….

ഒന്ന് പോടാ അവിടുന്നു എനിക്ക് മടുത്തു എന്നെക്കൊണ്ട് പറ്റില്ല…..

ഉള്ളത് കൊണ്ട് ജീവിക്കാം……

“”””അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്….

ഇത് എനിക്ക് വേണ്ടി മാത്രം അല്ലല്ലോ നിനക്കും കൂടെ വേണ്ടിയിട്ട് അല്ലേ….

എന്നും പറഞ്ഞു അവൻ അശ്വതിയെ ചേർത്തു പിടിച്ചു നെറുകിൽ ഉമ്മ

വെച്ചു……

“””ഈ ഒരൊറ്റ തവണ കൂടെ മതി….

നമുക്ക് ലൈഫ് ലോങ്ങ്‌ സെറ്റിൽ ആവാനുള്ളത് ഒപ്പിക്കാം…..

അതിന് പറ്റിയ ഇരയെ ഞാൻ കണ്ടുപിടിച്ചു വരാം എന്നും പറഞ്ഞു അനന്തു പോയി….

പുതിയ ഇരക്കായി വല വിരിക്കാൻ അവളും തയ്യാറായി…..

———————————————————

വൈകുന്നേരം കുളിച്ചൊരുങ്ങി ശിവ പുറത്തേക്ക് പോവാനായി ഇറങ്ങി…..

“””അളിയാ നീ ഇതെങ്ങോട്ടാണ്….?

“””ഞാൻ വെറുതെ പുറത്തേക്ക് ഇറങ്ങിയത് ആണ്….

സ്വബോധത്തോടെ ഈ നാടൊക്കെ ഒന്ന് കാണാമെന്നു വിചാരിച്ചു….

“””ഹഹഹ അതെന്തായാലും നന്നായി….

ശെരി എന്നാൽ അളിയൻ പോയിട്ട് വാ….

“””നീ വരുന്നോ..?

“”ഹേയ് ഞാനില്ല കുറച്ചു ഓൺലൈൻ വർക്ക്‌ ഉണ്ട്……

“””ഹാ എന്നാൽ പിന്നെ ഞാൻ പോയി വരാം എന്നും പറഞ്ഞു ശിവ ഇറങ്ങി…..

സൂര്യൻ പടിഞ്ഞാറ് അസ്തമയിച്ചു തുടങ്ങി…..

നാണത്താൽ കവിളത്തു കുങ്കുമ ചുവപ്പണിഞ്ഞ പെണ്ണിനെ പോലെ ആകാശമാകെ ചുവപ്പ് രാശി പടർത്തി നിൽക്കുകയാണ്….

പക്ഷികൾ കൂടാണയാനായി ചിറകടിച്ചു പറന്നു പോവുന്നു…..

സ്വർണ്ണ ശോഭ പടർത്തുന്ന ഇളവെയിൽ നെൽപാടത്തിന് കൂടുതൽ മിഴിവേകി….

വീശിയടിക്കുന്ന കാറ്റിൽ കർപ്പൂര ഗന്ധം നിറഞ്ഞു നിൽക്കുന്നു….

മനോഹരമായ സായാഹ്ന കാഴ്ചകളും കണ്ടു കൊണ്ട് ശിവ പതിയെ നടന്നു ….

“””ഹലോ മാഷേ ഒന്ന് നിൽക്കണേ ഞാനും കൂടെ വരുന്നു….

എന്നും പറഞ്ഞു പിന്നിൽ നിന്നുള്ള വിളി കേട്ടവൻ തിരിഞ്ഞു നോക്കി….

ധ്വനി ആയിരുന്നു….

“”””മാഷ്  ഇത് എങ്ങോട്ടാണ്….?

“””ഞാൻ വെറുതെ നടക്കാൻ ഇറങ്ങിയത് ആണ്….

നീ ഇതെങ്ങോട്ടാണ്….?

“”” ഞാൻ അമ്പലത്തിലേക്ക് ആണ്…. ദീപാരാധന തൊഴാൻ….

മാഷ് പോരുന്നോ തൊഴുതു വരാം…

“”മ്മം എന്നാൽ ഞാനും വരാം….

ഒരുപാട് കാലമായി ദീപാരാധന തൊഴുതിട്ട്….

“””എന്നാൽ പോര് മാഷേ…..

ദേവിയുടെ മുന്നിൽ എല്ലാ സങ്കടങ്ങളും മനസ്സ് തുറന്നു പറഞ്ഞാൽ ആശ്വാസം കിട്ടും…..

“””മ്മ്മം….

നിങ്ങളുടെ നാട് കാണാൻ എന്തൊരു ഭംഗിയാണ്……

കാവും കുളവും പുഴകളും വയലുകളും കൊണ്ട് മനോഹരമായ കൊച്ചു ഗ്രാമം….

അന്തി ചുവപ്പ് അണിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ എന്താ ഭംഗി….

“””ആഹാ മാഷിന് ഞങ്ങളുടെ നാട് അത്ര ഇഷ്ടമായോ എങ്കിൽ ഇവിടെ തന്നെ അങ്ങ് കൂടിക്കോ….

ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു….

“”മ്മ്മ്മം ഞാനും അതാണ് ആലോചിക്കുന്നത് ഇവിടെ അങ്ങ് കൂടിയാലോ എന്ന്….

ശാന്ത സുന്ദരമായ സ്ഥലം..

നല്ല ആളുകൾ..

പിന്നെ പോരാത്തതിന് എഴുതാൻ ഒക്കെ പറ്റിയ അന്തരീക്ഷവും ….

“””എഴുതാൻ മാത്രം അല്ല വേണമെങ്കിൽ കുടിക്കാനും അല്ലേ മാഷേ….

അതും പറഞ്ഞവൾ ചിരിച്ചു..

അത് കേട്ട് അവന്റെ മുഖത്തും ചിരി വിരിഞ്ഞു….

ഓരോന്ന് പറഞ്ഞു നടന്നവർ അമ്പലത്തിൽ എത്തി….

ഒരുമിച്ചു അമ്പലത്തിലേക്ക് കേറിയവർ നടന്നു ശ്രീകോവിലിനു മുന്നിൽ ചെന്ന് നിന്ന് തൊഴുതു പ്രാത്ഥിച്ചു കൊണ്ടിരുന്നു……

അൽപ്പം സമയം കഴിഞ്ഞതും ശിവ മെല്ലെ കണ്ണ് തുറന്നു അവളെ പാളി നോക്കി….

ധ്വനി കണ്ണടച്ച് പിടിച്ചു പ്രാത്ഥനയിൽ തന്നെ ആണ്…..

ചെറു പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി ദീപപ്രഭയിൽ മുങ്ങി നിൽക്കുന്ന കൽ മണ്ഡപത്തിന് മുന്നിൽ എത്തി…..

അവിടെ നിന്ന് കൊണ്ടവൻ ക്ഷേത്രത്തെ അടിമുടി നോക്കി……

ദീപ പ്രഭയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ക്ഷേത്രത്തിന്റെ ഭംഗി അവൻ ആസ്വദിച്ചു കൊണ്ടിരുന്നു…..

“””ആഹാ മാഷ് ഇവിടെ നിൽപ്പുണ്ടായിരുന്നോ…..?

ഞാൻ ഓർത്തു പോയി കാണുമെന്നു..

“””ഹേ ഞാൻ ഈ ക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുവായിരുന്നു….

“””ആഹാ എന്നിട്ട് കവി ഭാവന ഉണർന്നോ….

കുസൃതി ചിരിയോടെ അവൾ ചോദിച്ചു……

മറുപടി എന്നോണം കുസൃതി നിറഞ്ഞൊരു നോട്ടം അവനവൾക്ക് സമ്മാനിച്ചു…..

അവരുടെ മിഴികൾ തമ്മിൽ ഇടഞ്ഞു …..

അവ എന്തോ മൊഴിഞ്ഞു കൊണ്ടിരുന്നു ….

ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു….

അവളുടെ മൂക്കിൻ തുമ്പിലെ കുഞ്ഞു നക്ഷത്രം ദീപങ്ങളുടെ വെളിച്ചത്തിൽ തട്ടി പത്തരമാറ്റേകി തിളങ്ങി നിന്നു ….

അത് കണ്ടാവണം ഇളം കാറ്റ് വന്നു  ദീപങ്ങളോട് എന്തോ സ്വകാര്യം പറഞ്ഞു കൊണ്ടിരുന്നു…..

കർപ്പൂര ഗന്ധം പേറുന്ന ആ കാറ്റിൽ പ്രണയവും കലർന്നിരുന്നോ….?

കണ്ണിമ ചിമ്മാതെ അവർ സ്വയം മറന്നെന്നോണം നോക്കി നിൽക്കുകയാണ്…..

ഇരുവരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു……

പെട്ടെന്ന് ആണ്  “”ധ്വനി “” എന്നൊരു വിളി കേട്ടു അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്……

“” രാഹുൽ….”

അവളുടെ ചുണ്ടുകൾ പതിയെ ആ പേര് മന്ത്രിച്ചു…..

പുഞ്ചിരിയോടെ അവനവളെ നോക്കി…..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “രണ്ടാം താലി – ഭാഗം 14”

  1. അല്ലെങ്കിലും പാവങ്ങളെ പരീക്ഷിക്കാൻ God n, വലിയ താൽപര്യം ആണല്ലോ, നല്ല ആളുകൾക്ക് ഇടയിൽ കാണും ഇതുപോലെ ഓരോ അവതാരങ്ങൾ ഭൂമിക്ക് ഭാരം ആയിട്ട് 😏…… ആ വർണ്ണന 😍 ഇഷ്ടപ്പെട്ടു കൂടുതലും സന്ധ്യയെ വർണിച്ചത് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 😍😘 എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം രാത്രിയും, സന്ധ്യയും ആണ്‌……. Good writing keep it up 🍬🍬

Leave a Reply

Don`t copy text!