“അപ്പോൾ.. അപ്പോൾ എന്റെ ചേച്ചിയെ അടക്കം ചതിക്കുക ആയിരുന്നു അല്ലെ നിങ്ങൾ?”
അത് ചോദിച്ചു അവൾ പല്ലുഞെരിച്ചു കൊണ്ട് മുഖം പൊക്കി.. കരിമഷി എഴുതിയ കത്തുന്ന കണ്ണുകൾ കണ്ടപ്പോൾ ഞാൻ ഒന്ന് പതറി..
ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖം… അവളുടെ ഭാവമാറ്റം കണ്ടു ഞെട്ടിവിറച്ചു ഞാൻ ഇരുന്നു.. ശ്വാസം പോലും വലിക്കാൻ മറന്ന്….
“നീ.. നീ എന്താ ദുർഗ്ഗെ?? നീ എന്താ പറഞ്ഞത്?”
ഞാൻ വേവലാതിയോടെ ചോദിച്ചു..
അവൾ തലയിണ മാറ്റി.. അടിയിൽ ഒരു ഇളം റോസ് കവർ. അതെടുത്തു അവൾ എനിക്ക് നേരെ എറിഞ്ഞു.
ഞാൻ അത് പിടിച്ചു തുറന്നു നോക്കി.. ഞെട്ടി.. ഇന്നത്തെ ദിവസം മൊത്തം ഞെട്ടൽ തന്നെ ആണ്.
ഒരു ചുവന്ന സെറ്റ് കണ്ടാൽ വിലകൂടിയത് എന്ന് തോന്നിക്കുന്ന ലേഡീസ് ഇന്നർവെയർ, വലിയ പാക്കറ്റ് പൊട്ടിച്ച കോണ്ടം, കൂടാതെ ഉപയോഗിച്ച ഒരെണ്ണവും…
“എവ്വ്…”
ഞാൻ അത് അറപ്പോടെ നിലത്തിട്ടു..
“ഒഹ്ഹ്ഹ് ഉപയോഗിച്ച ആൾക്ക് തന്നെ അത് കണ്ടിട്ട് അറപ്പു വരുന്നോ??? നിങ്ങളുടെ ഒപ്പം കിടന്ന പെണ്ണിന് അടിവസ്ത്രം പോലും ഇടാൻ നേരംകിട്ടിയില്ലേ?”
അവളുടെ ആ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ അകപ്പെട്ട കെണി എത്രത്തോളം വലുതാണ് എന്ന് എനിക്ക് മനസിലായത്..
“ദുർഗ്ഗെ.. ഇത് ഞാൻ ഉപയോഗിച്ചത് ഒന്നും അല്ല. “
ഞാൻ പരിഭ്രമത്തോടെ പറഞ്ഞു.. അവൾ എന്നെ സൂക്ഷിച്ചു നോക്കി.. ഒന്ന് ചിരിച്ചു.
“ആ പേടി കണ്ടാൽ അറിയാം.. കൂടാതെ റൂമിന്റെ താക്കോൽ പോക്കറ്റിൽ ഇട്ടു നടന്നതാണെന്നു സമ്മതിച്ചതും ആണ്..
എന്റെ ചേച്ചിയെ പ്രേമിച്ചു എന്ന് പറയുന്നു.. എന്നിട്ടു ഏതോ പെണ്ണിനെ കല്യാണ തലേന്ന് രാത്രി മൊത്തം ഭോഗിച്ചു..
എന്റെ ചേച്ചി എന്റെ ഒപ്പം ആണ് ഉറങ്ങിയത്.. അപ്പോൾ വേറെ ഏതോ ഒരു പെണ്ണ് തന്നെ… എന്നിട്ട് പിടിക്കപ്പെട്ടപ്പോൾ ന്യായം പറയുന്നോ? നിങ്ങൾക്ക് ഈ പെണ്ണ് എന്ന് പറയുന്ന സാധനം ഭോഗിക്കാൻ വേണ്ടി മാത്രം ആണോ??”
അവളുടെ വാക്കുകൾ ആഴത്തിൽ എന്നെ മുറിവേൽപ്പിച്ചു.. അവൾ ആ പാക്കറ്റും ഇന്നേഴ്‌സും എടുത്തു കയ്യിൽ വച്ചു..
“ഞാൻ കാണിച്ചു കൊടുക്കട്ടെ ഇത് പ്രിയ പെങ്ങൾക്ക്? അവൾ കാർക്കിച്ചു തുപ്പും നിങ്ങളെ…”
എന്റെ തല കുനിഞ്ഞു.. എന്നാലും അതാരുടെ ഇന്നേഴ്സ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു..അതെങ്ങനെ അവിടെ വന്നു എന്നും..
“ദുർഗ്ഗെ ഞാൻ…”
“വിളിക്കരുത് നിങ്ങൾ ആ പേര്.. എല്ലാം മറന്നു നിങ്ങളെ പൊന്നു പോലെ സ്നേഹിച്ചു എന്റെ ചേച്ചി ചെയ്ത അപരാധം നീക്കാം എന്ന് കരുതിയ ഞാൻ മണ്ടി.. എന്റെ ചേച്ചി രക്ഷപെട്ടു.. നിങ്ങളെ പോലെ ഒരു ചതിയന്റെ ഭാര്യ ആയില്ലല്ലോ…”
അവളുടെ അളന്നു മുറിച്ച വാക്കുകൾ എന്റെ ഹൃദയം പിളർത്തി.. അത് കണ്ണുനീർ ആയി ചാടി..
“കരയുന്ന ആണിനെ വിശ്വസിക്കരുത് എന്നാണ്.. സത്യം.. പൂങ്കണ്ണീർ കണ്ടില്ലേ? പതറ്റിക്… ഇനി ഞാൻ നിങ്ങളോടു മിണ്ടില്ല.. എന്റെ അടുത്ത് പോലും കിടക്കരുത്..
ചതിയന്മാരെ എനിക്ക് വെറുപ്പാണ്.. മനസ്സിൽ ഇട്ടു താലോലിച്ചു കൊണ്ട് നടന്ന ഒരുത്തൻ എന്നെ ചതിക്കാൻ നോക്കിയപ്പോൾ അറുത്തു മുറിച്ചവൾ ആണ് ഈ ദുർഗ്ഗ..
അപ്പോൾ ഇതുവരെ മനസ്സിൽ കൊണ്ട് നടക്കാത്ത നിങ്ങൾ ഈ നിമിഷം മുതൽ എന്റെ മനസ്സിൽ ഉണ്ടാകില്ല.. ആരോടും പറയില്ല.. എന്റെ അച്ഛനെ ഓർത്തുമാത്രം ഇപ്പോൾ ഇറങ്ങി പോകുന്നില്ല. ഒരിക്കലും ഒരു ഭർത്താവ് എന്ന അവകാശം നിങ്ങൾക്ക് ഉണ്ടാകില്ല.. ഇത് ദുർഗ്ഗയുടെ വാക്ക് ആണ്.. !”
അവൾ പറഞ്ഞു നിർത്തി അതൊക്കെ ഒരു കവറിൽ ഇട്ടു അലമാരയിൽ വച്ചു.. മറ്റു കവർ എടുത്തു ചുരുട്ടി ബിന്നിൽ ഇട്ടു..
“എനിക്ക് ഇനി നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല. എന്നെ എങ്ങാനും തൊട്ടാൽ കൊല്ലും ഞാൻ.. സാക്ഷാൽ ദുർഗ്ഗ ദേവി തന്നെയാണ് ഇത് പറയുന്നത് എന്ന് വിചാരിച്ചോ…”
അവളുടെ കത്തുന്ന കണ്ണുകൾ കണ്ടപ്പോൾ എനിക്കും അത് തോന്നി..
അവൾ ഒരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു..
“ദുർഗ്ഗെ പ്ലീസ്.. ഞാൻ അല്ലെ തെറ്റുകാരൻ.. ഞാൻ നിലത്തു കിടന്നോളാം.. “
ഞാൻ അത് പറഞ്ഞു ബെഡ്ഷീറ് എടുത്തു ബാല്കണിയിലേക്ക് പോകുന്ന ഡോറിന്റെ അടുത്ത് വിരിച്ചു..
ഒരു നിമിഷം പുതിയ സ്പ്രിങ് ബെഡ്‌ഡിനെ കൊതിയോടെ നോക്കി ഒരു തലയിണയും എടുത്തു നിലത്തു കിടന്നു..
കുറെ സങ്കടപ്പെട്ടു… അവളെ എങ്ങനെ പറഞ്ഞു മനസിലാക്കും? കുറെ ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു.. ആരായിരിക്കും അത് ചെയ്തത്..? ലക്ഷ്മി എന്നെ വിട്ടുപോയത് എന്തായിരിക്കും? അവൾ എന്നെ സ്നേഹിച്ചിരുന്നു.. അതോ ഇല്ലേ? അഭിനയം ആയിരുന്നോ ? ഞാൻ അത്ര മോശം ആണോ കാണാൻ…?
ഒന്നിനും ഉത്തരം ഇല്ലായിരുന്നു… ഫോൺ എടുത്തു കൂട്ടുകാർക്കൊക്കെ മെസേജ് അയച്ചു.. ആരും ലക്ഷ്മിയെ കണ്ടിട്ടില്ല..
എന്തൊക്കെയോ ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി..
***
ലക്ഷ്മി കതക് തുറന്നു വന്നു..
“എന്റെ ഏട്ടൻ നിലത്താണോ കിടക്കുന്നെ? ചെയ്യാത്ത തെറ്റിന് ഒത്തിരി കരഞ്ഞു അല്ലെ? വാ ഞാൻ ഏട്ടന് കഴിക്കാൻ തരാം…എഴുന്നെൽക്ക്”
അവൾ വശ്യം ആയി എന്നെ വിളിച്ചു..
“ലക്ഷ്മി.. എന്തിനാ എന്നെ വിട്ടുപോയത്? വാ കുറച്ചു നേരം എന്റെ ഒപ്പം കിടക്ക്…”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. മുഖത്തു പടക്കം പൊട്ടും പോലെ ഒരെണ്ണം കിട്ടിയപ്പോൾ ഞാൻ കണ്ണ് തുറന്നു.
“ലക്ഷ്മി???”
ഞാൻ ചുറ്റും നോക്കി.. ലക്ഷ്മി അല്ല.. ദുർഗ്ഗ ആണ് മുൻപിൽ.. കോപത്തോടെ… അവൾ ആണ് എന്നെ അടിച്ചത്..
“ഒപ്പം കിടക്കാൻ വല്ല വേശ്യകളെയും വിളിച്ചോ.. അതാണല്ലോ ശീലം.. രാവിലെ വന്നു വിളിച്ച എന്നെ പറഞ്ഞാൽ മതി.. എണീറ്റ് ബെഡ്ഷീറ് മടക്കി വെക്ക്.. അല്ലെങ്കിൽ നാണക്കേട് നിങ്ങൾക്ക് തന്നെയാണ്.. ചതിയൻ…”
അവൾ എന്നെ നോക്കി പല്ലിറുമ്മി..
“അല്ല.. ഞാൻ ലച്ചു വന്നു വിളിച്ചത് പോലെ.. സ്വപ്നം….”
അടി കിട്ടിയ കവിൾ തടവി ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ എന്തോ ഭാവത്തിൽ നോക്കി.. ഒരു നിമിഷം അസൂയ മിന്നി മറഞ്ഞോ?
അവൾ ചാടി എണീറ്റ് പുറത്തേക്ക് പോയി.. അവൾ കുളിച്ചു സിന്ദൂരം തൊട്ടു സാരി ഉടുത്തതൊക്കെ ഞാൻ ശ്രദ്ധിച്ചു..
എന്നാലും ഒരെണ്ണം കിട്ടി.. ഛെ.. ലച്ചു വന്നു വിളിച്ചത് സ്വപ്നം ആയിരുന്നോ..
ഞാൻ ബെഡ്ഷീറ് മടക്കി വച്ച് ബാത്‌റൂമിൽ കയറി.. ഫ്രഷ് ആയി താഴേക്ക് ചെന്നു..
ജീവിതം നായ നക്കി എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു ഞാൻ താഴേക്കു ചെന്നു..
അച്ഛനുമായി സംസാരിച്ചിരുന്ന ദുർഗ്ഗ. അവർ നല്ല കൂട്ട് ആണ്..
ഇതിപ്പോ ഒരു സീരിയൽ ടൈപ്പ് ആയല്ലോ ദേവി.. കല്യാണം മുടങ്ങി പകരം വേറെ പെണ്ണിനെ കെട്ടുന്നു.. അവൾ സംശയിച്ചു നായകനെ വെറുക്കുന്നു. വീട്ടുകാരുമായി കുഴപ്പം ഒന്നും ഇല്ല താനും.. ആഹാ ഒറ്റപെട്ടു പോകുന്ന നായകൻ.. എനിക്ക് ചിരി വന്നു.
“ഏട്ടൻ എന്താ ഒറ്റക്കിരുന്നു ചിരിക്കൂന്നേ?”
അപ്പുവിന്റെ ചോദ്യം ആണ് എന്നെ ഉണർത്തിയത്.. അവളോട് ചോദിച്ചാലോ? അവൾക്ക് അറിയാമായിരിക്കുമോ? ഏയ് വേണ്ട… ദൈവമേ ഇനി അവൾ എങ്ങാനും.. ഏയ്…
“ഒന്നുമില്ല മോളു… “
ഞാൻ അത് പറഞ്ഞു എങ്കിലും എന്റെ ഭാവ മാറ്റങ്ങൾ അവൾക്ക് വേഗം കിട്ടും.
“എല്ലാം ശരിയാകും ഏട്ടാ…”
അവൾ സങ്കടത്തോടെ പറഞ്ഞു..
ദുർഗ്ഗ എന്നെ നോക്കുന്നത് പോലും ഇല്ല… എന്നാൽ ഞാൻ അവളെ നോക്കുന്നുണ്ട്..
എങ്ങനെ നോക്കാതെ ഇരിക്കും..
എന്തൊരു ഭംഗി ആണ് ഇവൾക്ക്.. മുഖ ഭംഗി ശരീര ഭംഗി രണ്ടും ഒത്തിണങ്ങിയ ഒരു പെണ്ണ്..
നിതംബം മറച്ചു മുടി.. ഹ്മ്മ് പറഞ്ഞിട്ട് കാര്യം ഇല്ല..
രാവിലെ ഭക്ഷണം കഴിച്ചപ്പോൾ അവൾ എല്ലാവർക്കും വിളമ്പി..
എന്നാൽ എനിക്ക് വിളമ്പിയില്ല.. എന്നെ അവൾ ഒഴിവാക്കി.. മനഃപൂർവം…
ചുരുക്കി പറഞ്ഞാൽ അച്ഛനും അമ്മയും അപ്പുവും അത് ശ്രദ്ധിച്ചു..
ആകെ നാണക്കേടും ആയി.. എന്നാൽ അപ്പു എണീറ്റ് എനിക്ക് വിളമ്പി തന്നപ്പോൾ എനിക്ക് സമാധാനം ആയി.. എന്നാലും ഛെ..
അവൾ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല.. ഇങ്ങനെ ഒരാൾ ഉണ്ടെന്നു പോലും അവൾ ശ്രദ്ധിക്കുന്നില്ല..
കഴിച്ചു എന്ന് വരുത്തി ഞാൻ ആദ്യം എണീറ്റ് കൈ കഴുകി പുറത്തു പോയി ഇരുന്നു.. ശരിയാകില്ല.. അപ്പുവിനോട് പറയണം.. ഞങ്ങൾതമ്മിൽ ഒരു രഹസ്യവും ഇല്ല.
ഞാൻ മുകളിൽ ചെന്ന് ഡ്രസ്സ് മാറി.. അവൾ റൂമിലേക്ക് വന്നു എന്നെ ശ്രദ്ധിക്കാതെ പോയി ബെഡിൽ ഇരുന്നു.
ഞാൻ പുറത്തിറങ്ങി അപ്പുവിനെ വിളിച്ചു.
ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി അവളെയും കയറ്റി ഒരു മൊട്ട കുന്ന് ഉണ്ട്.. അങ്ങോട്ട് ചെന്നു.
വണ്ടിയിൽ നിന്നും ഇറങ്ങി ഒരു പാറക്കല്ലിൽ ഇരുന്നു.. അവൾ അടുത്ത് വന്നു നിന്ന് എന്നെ നോക്കി.
“പറ ഏട്ടാ..”
“അപ്പു.. നിന്നോട് എങ്ങനെ പറയണം എന്നെനിക്ക് അറിയില്ല.. പക്ഷെ.. പറഞ്ഞില്ലെങ്കിൽ… എന്തായാലും എന്റെ മാരീഡ് ലൈഫ് എന്ന സ്വപ്നം തകർന്നു..”
“എന്താ ഏട്ടാ ഈ പറയുന്നേ? ചേച്ചി രാവിലെ അങ്ങനെ കാണിച്ചു എന്ന് കരുതി…….”
അവൾ വന്നു എന്റെ അടുത്ത് ഇരുന്നു..
“അവളെ കുറ്റം പറയാൻ പറ്റില്ല മോളെ.. ഇന്നലെ എന്റെ ബെഡിന്റെ അടിയിൽ നിന്നും അവൾക്ക് കുറച്ചു സാധനങ്ങൾ കിട്ടി.. “
“എന്ത് സാധനം? “
ഞാൻ എല്ലാം അവളോട് തുറന്നു പറഞ്ഞു..
“വാട്ട് ദി ഹെൽ ഏട്ടാ???”
അവൾ വാ പൊളിച്ചു നിന്നു..
“അതെ.. ആരോ പണി തന്നതാണ്.. അത് അവൾ കാണുകയും ചെയ്തു.. റൂമിൽ ആരും കയറിയില്ല എന്ന് ഉറപ്പു വരുത്തിയിട്ടാണ് അവൾ അത് എന്നെ കാണിച്ചത്..ഇപ്പോൾ അവളുടെ മുൻപിൽ ഞാൻ ചതിയൻ ആണ്..”
ഞാൻ സങ്കടത്തോടെ പറഞ്ഞു..
“ഏട്ടാ.. എന്നാലും..ഛെ.. “
സാദാരണ വളരെ വേഗം തീരുമാനങ്ങൾ എടുക്കുന്ന അപ്പു ഒന്നും പറഞ്ഞില്ല.. അവൾക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്നും..
“എന്തേലും പറ.. ഞാൻ എന്ത് ചെയ്യും?”
ഞാൻ അവളോട് ചോദിച്ചു..
“ഏട്ടാ.. എനിക്ക് ഏട്ടനെ വിശ്വാസം ആണ്.. പക്ഷെ ദുർഗചേച്ചി നമ്മുടെ മാനം കാത്തവൾ ആണ്.. പക്ഷെ ഇതിൽ ഏട്ടൻ കുടുങ്ങിയതുപോലെ ആണ്..
വാശിക്കാരി ആണ് ചേച്ചി.. എന്ത് പറഞ്ഞാലും ആ മനസ് ഇനി മാറില്ല. കാരണം ഒരു പെണ്ണിന്റെ അടിവസ്ത്രങ്ങൾ ബെഡിന്റെ അടിയിൽ നിന്നും കിട്ടി… കൂടാതെ അവിടെവച്ചു ആരോ തമ്മിൽ… അതിന്റെ തെളിവും ഉണ്ട്.. ഒരു പെണ്ണും ക്ഷമിക്കുന്ന കാര്യം അല്ല അത്…നിലവിൽ ഞാൻ ആണെങ്കിലും അങ്ങനെയേ ചിന്തിക്കു..
അപ്പോൾ മോഡേൺ ചിന്താഗതിക്കാരി ആയതുകൊണ്ട് എനിക്ക് തോന്നുന്ന ഒരു പരിഹാരം മാത്രം ഉണ്ട്…”
“എന്താ അപ്പൂസെ അത്?”
ഞാൻ ആകാംഷയോടെ ചോദിച്ചു..
“ചേച്ചി ഇനി ഏട്ടനെ സ്നേഹിക്കില്ല എന്ന് ഉറപ്പ് ആണ്… അല്ലെങ്കിൽ അത് ആരാണ് വച്ചത് എന്ന് അറിയണം. ഈ വീട്ടിൽ കുറെ പെണ്ണുങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ചോദിക്കാൻ പറ്റിയ കാര്യം അല്ലല്ലോ…സൊ ആ മാർഗം നടക്കില്ല.. അപ്പോൾ രണ്ടുപേരും സംസാരിച്ചു തീരുമാനിക്കുക…”
“എന്ത്?”
“ഡിവോഴ്സ്…!”
“വാട്ട്….??!!!”
ഞാൻ നിന്ന നിൽപ്പിൽ വിയർത്തുകുളിച്ചു… ദേഹം തളർന്നു എനിക്ക്… മനസ്സിൽ ഇരുട്ട് മാത്രം…. എന്റെ മനസിന്റെ ഉളിൽ കല്യാണജീവിതം എന്ന സ്വപ്നം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു വീണു
തുടരും
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Durga written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission