Skip to content

ദുർഗ്ഗ – ഭാഗം 10

durga novel

“ഐ ലവ് യു ഏട്ടാ….”

അവൾ അതും പറഞ്ഞു എഴുനേറ്റ് എന്റെ നെറ്റിയിൽ ചുംബിച്ചു.. എന്റെ കണ്ണിലേക്ക് നോക്കി.. കത്തുന്ന പ്രണയം ആണ് ഞാൻ കണ്ടത്‌.. അതെന്നെയും പൊള്ളിച്ചു…

കഴിച്ചു തീർന്നതും എനിക്ക് ഒരു കാൾ വന്നു.. യുണൈറ്റഡ് സ്റ്റേറ്റ് നമ്പർ കണ്ടപ്പോൾ തന്നെ അത് അപ്പു ആണെന്ന് എനിക്ക് മനസിലായി..

ചെന്ന് മെസേജ് അയച്ചു പക്ഷെ അവൾ വിളിക്കാം പിന്നെ എന്നാണ് പറഞ്ഞിരുന്നത്..

“ഏട്ടാ….”

അടക്കി പിടിച്ച കരച്ചിൽ ആണ് ആദ്യം വന്നത്..

“അപ്പുസെ….. പെണ്ണെ……”

ആ വിളിയിൽ എല്ലാം ഉണ്ടായിരുന്നു.. ജനിച്ചതിൽ പിന്നെ ഞങ്ങൾ പിരിഞ്ഞിട്ടില്ല..

എന്തിനും ഏതിനും എനിക്ക് അപ്പു തന്നെ ആയിരുന്നു. അവൾക്ക് ഞാനും.. ആ പെണ്ണ് ആണ് ഇപ്പോൾ ഭൂമിയുടെ മറ്റൊരു കോണിൽ….

അവൾ കുറച്ചു നേരം കരഞ്ഞപ്പോൾ ഞാൻ അവളെ സമാധാനിപ്പിച്ചു…

അവളുടെ മനസിന്റെ താക്കോൽ എന്റെ കയ്യിൽ ആണ്.. എനിക്ക് അറിയാം അവളുടെ മൂഡ് എങ്ങനെ മാറ്റണം എന്ന്..

അവൾ കരച്ചിൽ മാറ്റി അമേരിക്കൻ വിശേഷങ്ങൾ പറയാൻ തുടങ്ങി…

“അല്ല.. ഏട്ടൻ എവിടെ ആണ്? എന്റെ റൂമിൽ ആണോ കിടത്തം? ദുർഗ്ഗ ദേവി സമരം അവസാനിപ്പിക്കുന്ന ലക്ഷണം ഉണ്ടോ?”

അത് കേട്ടപ്പോൾ എന്റെ മടിയിൽ തല വച്ച് കിടന്ന ദുർഗ്ഗ ചിരിച്ചു..

“ഞാൻ ഊട്ടിയിൽ ആണ്… ഇവിടെ കുറച്ചു ബിസിനസ് ഉണ്ടായിരുന്നു….”

ഞാൻ അതും പറഞ്ഞു ദുർഗ്ഗയുടെ വയറ്റിൽ ഒന്ന് നുള്ളി.. അവൾ ഒന്നു കുണുങ്ങി ചിരിച്ചു..

“ഊട്ടിയിലോ? ഏതാ ഏട്ടാ ഒരു പെണ്ണിന്റെ ചിരി? ഏട്ടത്തി എവിടെ? 

അവളുടെ ചോദ്യം..

“ഊട്ടിയിൽ തന്നെ ആണ്.. പിന്നെ നിന്റെ ഏട്ടത്തി എന്ന് പറഞ്ഞ സാധനം ആണ് എന്റെ മടിയിൽ കിടന്നു കിണിക്കുന്നത്…”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഏട്ടാ?? വൗ… റിയലി? ഷിറ്… !! ഓ സോറി.. സന്തോഷം കൊണ്ടാണ്. എങ്ങനെ എങ്ങനെ നടന്നു ഇതൊക്കെ? ഞാൻ വന്നപ്പോൾ രണ്ടും കീരിയും പാമ്പും ആയിരുന്നല്ലോ? ഇമ്പ്രെസ്സിവ്….”

അവൾ അവളുടെ അതിശയം മൊത്തം വെളിയിൽ കാണിച്ചു..

“അതൊക്കെ ഉണ്ട് മോളെ.. പിന്നെ ഗായത്രി ആണ് ഇതിനൊക്കെ കാരണം.. അഹ് അത് ഞാൻ പിന്നെ പറയാം.. ഞാൻ ഫോൺ അവൾക്ക് കൊടുക്കാം കേട്ടോ….”

ഞാൻ ഫോൺ ദുർഗക്ക് കൊടുത്തു.. അവൾ കുറച്ചു നേരം സംസാരിച്ചു ഫോൺ വച്ചു..

ഞാൻ അവളുടെ തലമുടിയുടെ ഇടയിലൂടെ വിരൽ കയറ്റി തല മസാജ് ചെയ്തു കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ കൂമ്പി വന്നു..

ഇന്ന് പകൽ മൊത്തം ഓടി നടന്നതിന്റെ ക്ഷീണം എനിക്കും ഉണ്ടായിരുന്നു..

ഞാൻ അവളുടെ നെറ്റിയിൽ ഒന്നു ചുംബിച്ചു…

“കിടക്കാം?”

“മ്മ്മ്….”

അവൾ എണീറ്റ് നേരെ കിടന്നു എന്നെ നോക്കി.. ഞാൻ ലൈറ്റ്‌ ഓഫ് ചെയ്തു അവളുടെ അടുത്ത് കിടന്നു..

അവൾ ഒരു കാൽ എന്റെ കാലിൽ കയറ്റി വച്ച് എന്റെ കൈ പിടിച്ചു നിവർത്തി അതിൽ തല വച്ച് എന്നെ ചുറ്റി പിടിച്ചു…

“ഒരു കാര്യം ചോദിക്കട്ടെ?”

അവളുടെ നിശ്വാസം എന്റെ ചുണ്ടിൽ..

“ചോദിക്ക് വാവേ…..”

“അന്ന്? ന്നെ വീട്ടിൽ കൊണ്ടോയി വിട്ടില്ലെ? സത്യമായും എന്നെ അവിടെ നിർത്തി പോകുമായിരുന്നോ?”

അവൾ ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു.. അവളുടെ മൂക്കിൽ ഒരു ഉമ്മ

കൊടുത്തു..

“ഇല്ല വാവേ.. എന്റെ മാനം രക്ഷിച്ചവൾ ആണ് നീ.. പിന്നെ സത്യം എന്നാണെങ്കിലും പുറത്തു വരും.. നിന്നെ എനിക്ക് കൈ വിടാൻ മനസ് ഇല്ലായിരുന്നു… പിന്നെ നിനക്ക് എന്നെ ഇഷ്ടമാണ്.. എന്നാൽ ആ ഒരു കാരണം നിന്നെ പുറകോട്ടു വലിക്കുന്നതതാണെന്ന് എനിക്ക് മനസിലായി…”

അവൾ ചിരിച്ചു..

“അറിയാം.. ഏട്ടൻ എന്നെ ഇടക്ക് നോക്കുന്നതും എനിക്ക് അറിയാം.. അല്ലാ..? എനിക്ക് ഇഷ്ട്ടം ആണെന്ന് എങ്ങനെ മനസിലായി?”

“ലച്ചുവിന്റെ കാര്യം പറയുമ്പോൾ നിന്റെ മുഖത്ത് അസൂയ വരും… ദേഷ്യം വരും…”

“ഛെ.. ശ്രദ്ധിച്ചു അല്ലെ? ഇട്ടിട്ടു പോയിട്ടും ലച്ചു ലച്ചു എന്ന് വിളിക്കുമ്പോൾ… ഞാനും ഒരു പെണ്ണല്ലേ?

“ആണോ? പെണ്ണാണോ?”

“സംശയം ഉണ്ടോ?”

അവൾ കുണുങ്ങി ചിരിച്ചു..

“ഛെ വഷളത്തി….. മ്മ്മ്ച്ചും……”

ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ

കൊടുത്തു….

എന്തൊക്കെയോ സംസാരിച്ചു മെല്ലെ ഉറക്കത്തിലേക്ക് വീണു അവൾ.. ഉറക്കത്തിലും അവൾ ഇടക്ക് എന്റെ മുഖത്ത് ചുംബിക്കുന്നുണ്ടായിരുന്നു.

ഞാനും ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു മെല്ലെ ഉറക്കത്തിലേക്ക്…..

***

രാവിലെ ഞങ്ങൾ വേഗം എണീറ്റ് റൂം ചെക്ക് ഔട്ട് ചെയ്തു.. അതിനു ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിച്ചു നാട്ടിലേക്ക് തിരിച്ചു. അവൾ പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു..

“വാവേ?”

“മ്മ്മ്?”

ഞാൻ വിളിച്ചപ്പോൾ അവൾ എന്റെ നേരെ നോക്കി.. കണ്ണുകളിൽ നിരാശയോ എന്തോ….

“മൂഡ് ഓഫ് ആണല്ലോ മുത്തിന്? “

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ ഒന്ന് മുഖം കുനിച്ചു..

“നിക്ക് ഏട്ടനോട് ഒരു കൂട്ടം ചോദിക്കാൻ ൻണ്ട്…”

അവൾ എന്നെ നോക്കി മെല്ലെ പറഞ്ഞു… ഞാൻ ഗിയർ ഡൌൺ ചെയ്തു അവളെ നോക്കി..

“എനിക്ക് അറിയാം എന്റെ വാവ എന്താ ചോദിക്കാൻ പോകുന്നത് എന്ന്….”

ഞാൻ മെല്ലെ പറഞ്ഞു…

“ഉവ്വ്വോ? ന്നാൽ പറ…..?”

“പറയാം… രണ്ടു രാത്രി നമ്മൾ ഒരുമിച്ചു ഉണ്ടായിട്ടും ഞാൻ ശാരീരികം ആയി ഒന്നും ചെയ്യാതിരുന്നത് എന്താ എന്നല്ലേ???”

ഞാൻ അവളെ നോക്കി ചോദിച്ചു..

“ന്റെ ദേവീ.. ഇതെന്തു കൂടോത്രം ആണ്? മനസ് വായിച്ചോ കള്ളൻ…..! “

അവൾ കണ്ണ് മിഴിച്ചു എന്നെ നോക്കി… എനിക്ക് ചിരി വന്നു..

“ഞാൻ പറഞ്ഞത് അല്ലെ നിനക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്നത്?”

“അതെ ഏട്ടാ.. ന്നാലും എങ്ങനെ? എങ്ങനെയാണ്…..”

“വാവേ.. അതെനിക്ക് നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് ആണ്.. “

അത് കേട്ടപ്പോൾ അവൾ തല കുനിച്ചു.. കവിളുകൾ ചുവന്നു തുടുത്തു..

ഞാൻ തുടർന്നു..

“എന്നാലും.. ഞാൻ ഒന്ന് ചിന്തിച്ചു.. നമ്മൾ മനസ് തുറന്നു മിണ്ടാൻ തുടങ്ങിയിട്ട് ഒരു ദിവസം പൊലും ആയിട്ടില്ല.. നിന്റെ സ്നേഹത്തിന്റെ ആഴം എനിക്ക് നിന്റെ കണ്ണിൽ കാണാം.. എന്നാലും.. ശാരീരികമായ റിലേഷൻഷിപ് കുറച്ചു കൂടി കഴിഞ്ഞിട്ട് മതി എന്ന് ഞാൻ ചിന്തിച്ചു.. എനിക്ക് നീയും നിനക്ക് ഞാനും എന്ന ആ ലെവലിലേക്ക് നമ്മൾ വരണം….

അത് തോന്നാൻ അധിക സമയം ഒന്നും വേണ്ട.. ഇന്ന് ആകാം. നാളെ ആകാം.. ആത്രയും നാൾ നമ്മൾ പരസ്പരം ഇനിയും അടുത്താൽ മാത്രം മതി…

മനസ്സിലായോ എന്റെ വാവക്ക്? ആദ്യം സ്വന്തമാകേണ്ടത് പെണ്ണിന്റെ മനസ് അല്ലെ….?”

അവൾ അതിശയത്തോടെ എന്നെ നോക്കി സീറ്റിൽ ചാരി കിടന്നു..

“മണ്ടി.. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ  മണ്ടി…!”

അവൾ മെല്ലെ പറഞ്ഞു… ഞാൻ വണ്ടി ഒതുക്കി നിർത്തി അവളെ നോക്കി..

“എന്താ പറഞ്ഞെ? ആരാ മണ്ടി?”

പറഞ്ഞത് അവൾ വേറെ സെൻസിൽ എടുത്തു എന്ന് ചിന്തിച്ച ഞാൻ അല്പം വേവലാതിയോടെ ചോദിച്ചു.. അവൾ എന്നെ നോക്കി..

“എന്റെ ചേച്ചി.. അല്ലാതെ ആരാ? ഈ ഒരു സാധനത്തിനെ ഇട്ടിട്ടു വേറെ ഒരുത്തന്റെ ഒപ്പം പോയ അവളെ മണ്ടി എന്നല്ലാതെ എന്ത് വിളിക്കാൻ??”

അവൾ ചിരിച്ചു..അത് കേട്ട് ഞാനും..

“പ്രേമം ആണ് ദേവാ നിന്നോട് എനിക്ക്…. അടങ്ങാത്ത, ജ്വലിക്കുന്ന, ഒരിക്കലും അവസാനിക്കാത്ത… തീ പോലെ കത്തുന്ന പ്രണയം… “

അവൾ അതും പറഞ്ഞു മുൻപോട്ട് വന്നു എന്റെ ചുണ്ടുകളെ അവൾ അവലുടെ അധരങ്ങളിൽ കൊരുത്തു വലിച്ചു.. അവളുടെ ആദ്യ അധരപാനം..

ഞാൻ അവളുടെ മുഖം കോരി എടുത്തു റോഡ് ആണെന്ന് പോലും ചിന്തിക്കാതെ അവളുടെ തുടുത്ത് ചുവന്ന അധരങ്ങൾ എന്നിലേക്ക് വലിച്ചു..

അവളുടെ ആത്മാവിനെ വലിച്ചു എടുക്കുന്നത് പോലെ…

ഒരു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ അകന്നു മാറി കിതച്ചു..

അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.. അധരങ്ങൾ അകന്നു വിറച്ചു… എന്റെ കൈകളും ശരീരവും ഒക്കെ വിറച്ചിരുന്നു…

എനിക്ക് അവളെ നോക്കാൻ നാണം തോന്നി.. അവളും മുഖം കുനിച്ചു ഇരുന്നു… ഇടക്ക് എന്നെ കള്ളക്കണ്ണിൽ നോക്കി… എനിക്ക് ചിരി വന്നു..

അവളും അത് കണ്ടു.. പുഞ്ചിരി വിടരുകയും അതൊരു ചിരി ആയി മാറുകയും ഞങ്ങൾ ഒരുമിച്ചു പൊട്ടിചിരിക്കുകയും ചെയ്തു..

അതിനിടയിൽ കൈ കോർത്തു പിടിച്ചിരുന്നു…

പോകുന്ന വഴിയിൽ ഇടക്ക് നിർത്തിയും ഭക്ഷണം കഴിച്ചും ഫോട്ടോ എടുത്തും ഒക്കെ നാട്ടിൽ എത്തിയപ്പോൾ സന്ധ്യ ആയി..

ആദ്യം അവളുടെ വീട്ടിലേക്ക് ആണ് പോയത്.. അവളുടെ ബാഗ് എടുക്കാൻ അവൾ പോയപ്പോൾ അച്ഛനെ കണ്ടു ഞാൻ സംസാരിച്ചു..

“ഇനീപ്പോ ഞാൻ വരണ്ടല്ലോ അല്ലെ? “

അങ്ങേരു ഒരു ചിരിയോടെ എന്നോട് ചോദിച്ചു..

“വരണം.. പക്ഷെ അവളെ കൂട്ടാൻ അല്ല.. “

ഞാനും ചിരിച്ചു…

“ദേവീ…..”

അദ്ദേഹം നെഞ്ചിൽ കൈ വച്ചു..

“അച്ഛാ.. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ? “

“എന്താ മോനെ? മോന് എന്തും പറയാൻ ഉള്ള അവകാശം ഉണ്ടല്ലോ?”

“അച്ഛാ.. ലക്ഷ്മിയെ ഞങ്ങൾ കണ്ടിരുന്നു… അച്ഛൻ അവളോട് ക്ഷമിക്കണം… മക്കൾ തെറ്റ് ചെയ്താൽ അച്ഛൻ, അമ്മ അല്ലാതെ വേറെ ആര് ക്ഷമിക്കാൻ ആണ്? പിന്നെ ഒരു കാര്യത്തിന് അവളോട് എനിക്ക് നന്ദി ഉണ്ട്…”

അദ്ദേഹം എന്നെ ചോദ്യ ഭാവത്തിൽ നോക്കി..

“അവൾ പോയത് കൊണ്ടല്ലേ അച്ഛന്റെ ഇളയ മകളെ ഞാൻ കെട്ടിയത്? ആ കൊച്ചു ദേവിയെ എനിക്ക് തന്നതിന് അച്ഛനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. എന്റെ ജീവൻ കൊടുത്തും അവളെ ഞാൻ പൊന്നു പൊലെ നോക്കും അച്ഛാ…അത്ര ഇഷ്ടമാണ് എനിക്ക് അവളെ….”

ഞാൻ അത് പറഞ്ഞു തീർന്നപ്പോൾ അദ്ദേഹം വിതുമ്പിപ്പോയി.. ഞാൻ കയ്യിൽ പിടിച്ചു ഒന്ന് അമർത്തി.. അതിൽ ഉണ്ടായിരുന്നു എല്ലാം..

“പോകാം ഏട്ടാ….”

അവൾ ബാഗും എടുത്തു വന്നു അവരോടു യാത്ര ചോദിച്ചു.. ഞാനും..

വീട്ടിൽ എത്തി അമ്മ അവളെ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മ

കൊടുത്തു.. അച്ഛനും വന്നു അവളെ സ്നേഹത്തോടെ നോക്കി നിന്നപ്പോൾ ആണ് അവൾ എത്രത്തോളം ഇവരുടെ ഉള്ളിൽ കയറിയിരുന്നു എന്ന് എനിക്ക് മനസിലായത്..

ഞാൻ കുളിച്ചു ഒരു മുണ്ടും ബനിയനും ഇട്ടു മെല്ലെ ബെഡിൽ ചാരി ഇരുന്നു.. അവൾ ഒരു ചായയും കൊണ്ട് വന്നു എനിക്ക് തന്നു..

ഞാൻ അവളെ ബെഡിൽ പിടിച്ചു ഇരുത്തി.. യാത്ര ക്ഷീണം ഉണ്ടെങ്കിലും സൗന്ദര്യത്തിനു ഒരു കുറവും ഇല്ല..

“ലക്ഷ്‌മി.. അയ്യോ അല്ല ദുർഗ്ഗെ…..”

എന്റെ നാക്ക് പിഴച്ചു.. അവൾ കണ്ണ് ഉരുട്ടി..

“പൊന്നു മോളെ.. അച്ഛനോട് അവളുടെ കാര്യം പറഞ്ഞിരുന്നു.. അതാണ് വായിൽ വന്നത്….”

ഞാൻ അല്പം പേടിയോടെ അവളോട് പറഞ്ഞു. സംഗതി നമ്മൾ ഭർത്താക്കന്മാർ ആണെങ്കിലും ഇവരെ കുറച്ചു പേടിക്കണം.. കയ്യിൽ തിളച്ച ചായ ആണ്. അതെങ്ങാനും എടുത്തു കണ്ണിൽ ഒഴിച്ചാലോ?

“എന്ത് പറഞ്ഞു എന്ന്?”

ഗൗരവം ആണ്..

“അവളോട് ക്ഷമിക്കണം എന്ന്….”

“ഓഹോ… അപ്പൊ എന്റെ കാര്യം എന്തെങ്കിലും പറഞ്ഞോ?”

“മ്മ്മ്.. പറഞ്ഞു…”

“എന്ത്?”

“ഇവളെ വേഗം വന്നു വിളിച്ചു കൊണ്ട് പൊക്കോ എന്ന്…”

“ഡാ ദുഷ്ട്ടാ…..”

അവൾ ചായ വാങ്ങി മേശപ്പുറത്തു വച്ച് എന്റെ നേരെ ചാടി… എന്റെ കൈ പിടിച്ചു മാറ്റി എന്റെ കവിളിൽ ആണ് കടി കുടുങ്ങിയത്‌…

“ഇനി പറയോ?”

അവൾ കടി വിടാതെ എന്നോട് ചോദിച്ചു…

“ഡീ പോത്തേ.. പൊന്നെ.. ആഹ്ഹ്ഹ്…”

ഞാൻ അലറി.. നല്ല വേദന ഉണ്ടായിരുന്നു.. അവൾ കടി വിട്ടു..

“ഇനി പറയോ? പറഞ്ഞാൽ കടി വേറെ ഇടത്ത് ആയിരിക്കും…”

അവൾ പുരികം പൊക്കി..

“പൊന്നു വാവേ.. ഇല്ല…”

ഞാൻ കൈകൂപ്പി കാണിച്ചു….

“മ്മ്മ്…..”

അവൾ മൂളിക്കൊണ്ടു നാഗവല്ലി പോകുന്നത് പോലെ പോയപ്പോൾ ഞാൻ ദീർഘനിശ്വാസം വലിച്ചു.. അവൾ ഓടി വരുന്നത് കണ്ടു…

“ചക്കരെ…”

എന്ന് വിളിച്ചു കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടു അധരങ്ങൾ കവിളിൽ അമർത്തി.. ഞാൻ അവളെ ഒരൊറ്റ തിരി തിരിച്ചു അടിയിൽ ആക്കി..

അവളുടെ കൈകൾ കോർത്തു പിടിച്ചു അകത്തി വച്ചു അവളുടെ കണ്മഷി പടർന്ന കരിംകൂവള മിഴികളിൽ നോക്കി….

അവൾ എന്നെ നാണത്തോടെ തള്ളിമാറ്റി വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി ഒരു ഫ്ലയിങ് കിസ് കൂടി തന്നു, ടവൽ എടുത്തു ബാത്‌റൂമിൽ പോയി..

ഞാൻ ആ സുന്ദര മുഹൂർത്തം ആലോചിച്ചു ബെഡിൽ മലർന്നു കിടന്നു..

***

പിറ്റേന്ന് ഞാൻ അവളെ പുറത്തു കൊണ്ടുപോയി.. അവൾക്ക് ഇനി ക്ലാസ്സിൽ പോയി തുടങ്ങണം ഒരു ആഴ്ച കഴിഞ്ഞ്‌.

പുറത്ത് പോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോൾ ആണ് അവളുടെ അച്ഛൻ വിളിച്ചത്.. ഒരു ദിവസം അവളുടെ വീട്ടിൽ നിൽക്കുമോ എന്ന് ചോദിച്ചു.. എനിക്ക് പിറ്റേ ദിവസം കുറച്ചു പണികൾ ഉണ്ടായിരുന്നു..

ഞാൻ അവളെ കൊണ്ടുവിട്ടു.. അവളെ അവിടെ നിർത്തി അച്ഛനോട് പറഞ്ഞു ഞാൻ വീട്ടിൽ വന്നു..

റൂമിൽ എത്തിയപ്പോൾ സഹിക്കാൻ വയ്യ.. അവളെ കാണാതെ ഇരിക്കാൻ കഴിയുന്നില്ല.. അവസാനം ഉറങ്ങാൻ വേണ്ടി ഞാൻ അവൾ രാവിലെ ഊരിയിട്ട തുണികൾ എടുത്തു നെഞ്ചിൽ ഇട്ടു കിടന്നു..

അവളുടെ സുഗന്ധം ആസ്വദിച്ചു…

രാവിലെ ഞാൻ അവളെ വിളിച്ചു സംസാരിച്ചു.. അതിനു ശേഷം എന്റേതായ തിരക്കുകളിൽ മുഴുകി.. വൈകുന്നേരം വീട്ടിൽ എത്തി കുളിച്ചു വന്നപ്പോൾ

കതക് തള്ളി തുറന്നു ദുർഗ്ഗ വന്നു..

“വാവേ? ഞാൻ നിന്നെ കൂട്ടാൻ വേണ്ടി വരാൻ….”

പറഞ്ഞു തീരും മുൻപേ അവൾ എന്റെ നെഞ്ചിൽ വീണു കെട്ടിവരിഞ്ഞു… ഞാനും അവളെ കെട്ടിപിടിച്ചു മുടിയിൽ ഉമ്മ

കൊടുത്തു.. അവളെ വല്ലാതെ മിസ് ചെയ്തിരുന്നു..

നെഞ്ചിൽ നനവ്….

“വാവേ? കരയുകയാണോ പെണ്ണെ?”

ഞാൻ അവളുടെ മുഖം പൊക്കി.. കരഞ്ഞു കലങ്ങിയ കണ്മഷി എഴുതിയ കണ്ണുകൾ..

“നിക്ക് ന്റെ ഏട്ടനെ കാണാതെ വയ്യാട്ടോ… ഉറങ്ങിയില്ല… ഓടി വന്നതാ ഞാൻ…..”

അത് കേട്ട് എന്റെ ചങ്കു പിടഞ്ഞു പോയി.. മറുപടി ആയി കൊടുത്തത് ഒരു ഉമ്മ

ആണ്.. അവളുടെ ചുണ്ടിൽ..

“ഇനി നമുക്ക് ഒരുമിച്ചു പോകാം.. കുളിച്ചു വാ.. “

ഞാൻ അവളെ വിട്ടു കണ്ണാടിയുടെ മുൻപിൽ പോയി നിന്നു തല നന്നായി തുവർത്തി.. ബനിയൻ എടുത്തു ഇട്ടു..

അനക്കം ഒന്നും കേൾക്കാത്തപ്പോൾ തിരിഞ്ഞു നോക്കി.. നാഗവല്ലി ആണ് പുറകിൽ..

എന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ദുർഗ്ഗ..

“എന്താ വാവേ?”

ഞാൻ അവളെ കണ്ടു ചോദിച്ചു..

“ആരുടേയാ ഇത്??”

അവൾ ബെഡിലേക്ക് കൈ ചൂണ്ടി… ഞാൻ നോക്കി.. എനിക്ക് ചിരിയാണ് വന്നത്… അവളുടെ തുണികൾ…. ഇന്നലെ അതും കെട്ടിപിടിച്ചു ആണ് ഉറങ്ങിയത്…

“അതാരുടെ ആണെന്ന് നിനക്ക് അറിയില്ലേ?”

ഞാൻ അവളോട് ചോദിച്ചു…ചിരിയോടെ

“ചിരിക്കേണ്ട… എനിക്ക് എല്ലാം മനസിലായി….”

അവളുടെ കണ്ണ് നിറഞ്ഞു…

എനിക്ക് ദേഷ്യം വന്നു.. ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ മുഖം പൊക്കി..

“അതൊരു പെണ്ണിന്റെ ആണ്.. ദേവതയെ പോലെ ഉള്ള ഒരു പെൺകുട്ടി.. എന്റെ പെണ്ണ്.. എന്റെ മാത്രം.. ഇന്നലെ ഉറക്കം വരാത്തപ്പോൾ നിന്റെ വസ്ത്രങ്ങൾ കെട്ടിപിടിച്ചു ആണ് കിടന്നത്… അറിയുമോ?”

“ഇത് ആ വായിൽ നിന്നും കേൾക്കാൻ വേണ്ടി അല്ലെ? എന്റെ വസ്ത്രം കണ്ടാൽ എനിക്ക് അറിയില്ലേ കള്ളാ?”

കരച്ചിൽ മാറി കൊഞ്ചലോടെ ഉള്ള ചോദ്യം… അവളെന്റെ മുഖത്ത് നോക്കി.. പ്രേമം… ലാസ്യ ഭാവം…

“പറ്റിക്കുന്നോടീ പട്ടി?”

ഞാൻ അവളുടെ കവിളിൽ ഒരു കടി കൊടുത്തു…

“ആവൂ… അമ്മെ….”

അവൾ ചിരിച്ചു……

“ഒപ്പം കെട്ടിവരിഞ്ഞു കിടന്നിട്ടും എന്നെ ഒന്ന് തൊടാത്ത ആൾ എന്തായാലും പെണ്ണ് പിടിക്കാൻ പോകില്ല എന്ന് എനിക്കറിഞ്ഞൂടെ? സത്യത്തിൽ ഏട്ടന് പെണ്ണുങ്ങളോട് താല്പര്യം ഇല്ലേ?”

അവൾ എന്നെ കളിയാക്കി..

“ഡീ.. നിന്നെ ഞാൻ… “

ഞാൻ അവളുടെ സാരി തോളിൽ നിന്നും പിടിച്ചു വലിച്ചു

“ഇതാര് കെ പി ഉമ്മർ ആണോ?”

അവൾ ചിരിച്ചു…

“നീ ഇന്ന് കെ പി ഉമ്മറിനെയും, ടി ജി രവിയേയും, ജനാർദ്ദനനെയും ഒക്കെ കാണും…..”

“മോളെ ഒന്ന് വരുമോ?”

താഴെ നിന്നും അമ്മ വിളിച്ചു.. അവൾ എന്നെ തള്ളി മാറ്റി…

“ഛെ നശിപ്പിച്ചു….. “

ഞാൻ അവളെ നോക്കി ചിരിച്ചു..

“കള്ളൻ….”

അതും വിളിച്ചു അവൾ താഴേക്ക് ഓടി..

ഞാനും ചിരിച്ചു കൊണ്ട് ലാപ്പും എടുത്തു മെല്ലെ ബാൽക്കണിയിലേക്ക് നടന്നു.. സന്തോഷമായിരുന്നു.. ആൽക്കമിസ്റ് എന്ന നോവലിൽ പാലൊ കെലോ പറഞ്ഞപോലെ.. യഥാർത്ഥ പ്രണയം സന്തോഷമാണ്.. യഥാർത്ഥ സന്തോഷം…

തുടരും.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആണുട്ടോ..

 

 

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!