ദേവകി ആണെങ്കിൽ കുട്ടികൾക്ക് കൊണ്ട് പോകാനായി കുറേ ഏറെ സാധനം റെഡി ആക്കി വെച്ചിരുന്നു..
അങ്ങനെ അവർ ഡൽഹിയിലേക്ക് പോകുന്ന ദിവസം എത്തി..
പതിനൊന്നു മണിക്ക് ആണ് ഫ്ലൈറ്റ്.
പദ്മയുടെ അച്ഛൻ ആണ് അവരെ യാത്ര അയക്കൻ പോകുന്നത്.
എല്ലാവരുടെയും കാൽ തൊട്ട് വന്ദിച്ചു രണ്ടാളും ഇറങ്ങി.
പദ്മ ആണെങ്കിൽ ആദ്യം ആയിട്ട് ആണ് ഫ്‌ളൈറ്റിൽ കയറാൻ പോകുന്നത്..
ആ ഒരു അങ്കലാപ്പ് മുഴുവനും അവളുടെ മുഖത്ത് ഉണ്ട്.
എയർപോർട്ടിൽ എത്തി പരിശോധനകൾ ഒക്കെ കഴിഞ്ഞു രണ്ടാളും കുറച്ചു സമയം വെയിറ്റ് ചെയ്ത്.
ഫ്‌ളൈറ്റിൽ കയറിയപ്പോൾ പദ്മയുടെ ചങ്ക് ഇടിച്ചു.
എന്തോ വല്ലാത്ത ഒരു ഭയം.
ഉമിനീർ ഒക്കെ വറ്റിവരണ്ടു.
“എന്ത് പറ്റി… “
അവളുടെ മുഖം കണ്ടു കൊണ്ട് സേതു അവളെ നോക്കി..
“എനിക്ക്… എന്തോ… വല്ലാത്ത പേടി.. “
അവളുടെ ശബ്‌ദം വിറച്ചു.
“എന്തിനു….. “
“എനിക്കു അറിയില്ല ഏട്ടാ… ഞാൻ വരുന്നില്ല… എന്നെ ഒന്ന് ഇറക്കാൻ പറയാമോ.. %
“Che… ഇതെന്താ പദ്മ….കൊച്ചുകുട്ടികൾക്ക് പോലും ഇല്ലാത്ത ഭയം ആണോ തനിക്ക്…. “
“ഏട്ടാ… പ്ലീസ്…..എനിക്കു തല കറങ്ങുന്നു. “
Your അറ്റെൻഷൻ പ്ലീസ്…….. അപ്പോളെക്കുംഅ അന്നൗൺസ്‌മെന്റ് മുഴങ്ങി.
“ഏട്ടാ…… എനിക്ക് പേടിയാകുന്നു.. “
പദ്മ അവന്റെ കൈയിൽ മുറുക്കി പിടിച്ചു…
അവൻ തിരിച്ചു അവളുടെ കൈയിലും പിടിച്ചു..
“പേടിക്കണ്ട പദ്മ….. ഞാൻ ഇല്ലേ കൂടെ..നിനക്ക് എന്നെ വിശ്വാസം ഇല്ലേ .. “അവന്റെ അടക്കിപ്പിടിച്ച ആ വാചകം അവളുടെ മനസിനെ കുളിരു അണിയിച്ചു.
തന്റെ സേതുവേട്ടൻ…. തന്റെ ജീവന്റെ ജീവനായ ഏട്ടൻ തന്നോട് ഒന്ന് പറഞ്ഞുവല്ലോ……
സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
കുറച്ചു കഴിഞ്ഞതും അവൾ ഒക്കെ ആയിരുന്നു..
“ഇപ്പോൾ പ്രോബ്ലം ഒന്നും ഇല്ലലോ… “
“ഹേയ്… ഇല്ല… ആദ്യ ഒരു പേടി…. “
“മ്മ്.. സരമാക്കേണ്ട… ആദ്യം ആയിട്ട് ആയത് കൊണ്ട് ആണ്.. “
അപ്പോളും അവൾ അവനോട് പറ്റിച്ചേർന്നു ഇരിക്കുക ആയിരുന്നു.
എയർപോർട്ടിൽ അവരെ പിക് ചെയ്യാൻ അവന്റെ ഒരു ഫ്രണ്ട് ആയ കാർത്തി വന്നിരുന്നു.
“ഹെലോ…….. “
കാർത്തി അവനെ കെട്ടിപ്പുണർന്നു.
“ഹായ്… കാർത്തി….. എന്താണ് വിശേഷം.. “
“Nothing സ്പെഷ്യൽ da…”
ഹായ് പദ്മ…. how are you… “
“സുഖം……. “അവൾ പുഞ്ചിരിച്ചു..
“ഞാൻ പറഞ്ഞില്ലേ.. കാർത്തി… നാട്ടിൽ kottayam ആണ്…. ഇവനും wife ഉം ആണ് നമ്മുട അടുത്ത ഫ്ലാറ്റിൽ… “
അവൻ പദ്മയ്ക്ക് കാർത്തിയെ പരിചയപ്പെടുത്തി
“ഒക്കെ… “അവൾ തല കുലുക്കി.
കാർത്തി ആണെങ്കിൽ വാ തോരാതെ സംസാരിച്ചു കൊണ്ട് ആണ് ഡ്രൈവ് ചെയ്തത്..
.പദ്മയ്ക്ക് ആണെങ്കിൽ ദേഷ്യം തോന്നി..
അവൾ സേതുവിൻറെ കൈ തണ്ടയിൽ ഒരു നുള്ള്….
അതിന് മുൻപ് ഫ്ലൈറ്റ് പൊങ്ങിയപ്പോൾ അവൾ അള്ളിപ്പിടിച്ചു പിടിച്ചു അവന്റെ കൈത്തണ്ട എല്ലാം ഒരു പരുവം ആയിരുന്നു..
അവൻ ദേഷ്യത്തിൽ പദ്മയെ ഒന്ന് നോക്കി..
അവൾക്ക് പക്ഷെ തെല്ലു കൂസൽ പോലും ill..
വെച്ചിട്ടുണ്ടെടി…. അവൻ അവളെ നോക്കി.
അവരെ ഫ്ലാറ്റിൽ കൊണ്ടുപോയി ഇറക്കിയിട്ട് കാർത്തി വീണ്ടും പോയി.
വിശാലമായ ഫ്ലാറ്റ് ആയിരുന്നു അതു..
Three ബെഡ്‌റൂം…… മാസ്റ്റർ ബെഡ്‌റൂം ആണെങ്കിൽ വിശാലമാണ്.ഐശ്വര്യം ഉള്ള ഒരു പൂജ റൂം… . ഒരു വിസിറ്റിംഗ് റൂം, വലിയൊരു ഹാൾ divide ചെയ്തതതാണ് ഡൈനിങ്ങ്…. പിന്നെ ഒരു മോഡുലാർ കിച്ചൻ…. one കോമൺ ബാത്രൂം and one attached ബാത്രൂം…… പദ്മ എല്ലാം ചുറ്റി നടന്നു കാണുക ആണ്..
സേതു റൂമിൽ പോയി ഡ്രസ്സ് ഒക്കെ മാറി വന്നു…
അവൻ ചൂലെടുത്തു എല്ലാം അടിച്ചു വാരിക ആണ്.
“എന്താണ് ഇതു ഏട്ടാ….. “
“എന്ത്… “
“ഞാൻ ഇല്ലേ.. ഞാൻ ക്ലീൻ ആക്കിക്കോളാം… “
“ഓഹ് അതൊന്നും സാരല്യ… “
പക്ഷെ പദ്മ…
അവൾ ബലമായി അവന്റെ കൈയിൽ നിന്ന് ചൂല് മേടിച്ചു.. എന്നിട്ട് അവൾ അടിച്ചു വാരി..
അപ്പോളേക്കും അവൻ ദേഹാ കഴുകി വന്നു.
പദ്മയും പോയി ഒന്ന് fresh ആയി..
അവൾ നോക്കിയപ്പോൾ സെറ്റിയിൽ ഇരിക്കുക ആണ് സേതു..
പിന്നിൽ കൂടി പോയി അവൾ അവന്റെ തോളിൽ കൂടി കയ്യിട്ടു അവന്റെ കവിളിൽ അവൾ ആഴത്തിൽ ചുംബിച്ചു..
സേതു ആണെങ്കിൽ തരിച്ചു ഇരുന്ന് പോയി.
“പദ്മ….. “അവൻ അവളെ പിടിച്ചു മാറ്റി എങ്കിലും അവൾ അവന്റെ മടിയിൽ കയറി കിടന്നു.
“ഇതെന്താണ് നിനക്ക്…. “
“എനിക്കു എന്റെ കെട്ടിയോന് ഒരു ഉമ്മ
കൊടുക്കാൻ തോന്നി.. അത്രയും ഒള്ളു.. “
അവന്റെ മടിയിൽ കിടന്ന് തെല്ലു കൂസാതെ അവൾ പറഞ്ഞു.
കാലുകൾ രണ്ടും അവൾ നീട്ടി വെച്ചിരിക്കുക ആണ്..
“നി എന്തൊക്ക ആണ് ഈ പറയുന്നത്… “
“ഞാൻ പറയുന്നത് മലയാളം…. എന്താ സേതുവേട്ടന് എനിക്ക് ഒരു കിസ്സ് തരണം എന്ന് ആഗ്രഹം ഉണ്ടോ.. ഉണ്ടെങ്കിൽ വേഗം ആയിക്കോട്ടെ…. “അവൾ തന്റെ കവിളിൽ തൊട്ട് കാണിച്ചു.
അപ്പോൾ ആണ് അവൾ തന്റെ മടിയിൽ ആണ് കിടക്കുന്നത് എന്ന ബോധം അവനു വന്നത്..
.
“നി ഒന്ന് എഴുന്നേൽക്കുക.. “
“ഓഹ് പിന്നെ…. ഞാൻ ഇത്തിരി നേരം ഇങ്ങനെ കിടക്കട്ടെ…..എന്താണ് സുഖം, ന്റെ ഭർത്താവിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ…. “
“ദേ പദ്മ….. നി ഒന്നെണീറ്റ….. “
“സേതുവേട്ടാ… എന്റെ മുടിയിഴകളിൽ ഒന്ന് വിരലുകൾ കൊണ്ട് തഴുകിക്കെ….. “
“നി ഒന്ന് എഴുനേൽക്കുക….. “
“ഓഹ്… ഇതെന്തൊരു മനുഷ്യൻ ആണ്…വേറെ ഏതെങ്കിലും കെട്ടിയോൻ ആണെങ്കിൽ ഭാര്യയെ എന്ത് സ്നേഹം ആയിരിക്കും…കെട്ടിപിടിച്ചു ഉമ്മ
തന്നു കൊല്ലും..
സേതുവേട്ടൻ ചുമ്മ….. ഒരു പഴഞ്ചൻ ആണ്….. “
“മ്മ്.. ഞാൻ ഇത്തിരി പഴഞ്ചൻ ആണ്…. നി അങ്ങട് ഏഴെല്ക്കുക…. “
അവൾ മുഖം വീർപ്പിച്ചു എഴുനേറ്റു..
എന്നിട്ട് അവനെ നോക്കി കൊഞ്ഞനം കുത്തി..
അവളുടെ പോക്ക് നോക്കി സേതു ചിരിച്ചു.
“പദ്മ ഒരു കോഫി… “
അവൻ അവളെ നോക്കി പറഞ്ഞു..
സ്ട്രോങ്ങ് tea ഉണ്ടാക്കി അവൾ സേതുവിന് കൊടുത്ത്.
“നിനക്ക് ഇവിടെ ഒക്കെ ചുറ്റി കാണണോ…… നമ്മക്ക് വേണമെങ്കിൽ ഒരു റൗണ്ട് വെച്ചിട്ട് വരാം…. “
“ഓഹ്.. എനിക്ക് മടിയാണ് സേതുവേട്ട… ഞാൻ ഇല്ല്യ…. “
കാർത്തിയുടെ wife മീരയും കാർത്തിയും കൂടി അവിടേക്ക് വന്നു. ഒരു രണ്ട് വയസ് പ്രായം ഉള്ള ഒരു കുഞ്ഞു ഉണ്ട് അവനു.
ആ കുഞ്ഞിനെ കണ്ടതും പദ്മയ്ക്ക് സന്തോഷം ആയി..
പണ്ടേ അവൾക്ക് കൊച്ചു കുട്ടികളെ ഇഷ്ടം ആണ്..
അവൾ ആ കുഞ്ഞിനെ കൊഞ്ചിച്യ് നടക്കുക ആണ്.
മീരയും ആയിട്ട് പദ്മ വേഗം അടുത്ത്..
രണ്ടാളും നല്ല കമ്പനി ആയി.
ദേവകി കൊടുത്തു വിട്ട അച്ചാറും ചമ്മന്തി പൊടിയും കായ വറുത്തതും ഒക്കെ പദ്മ മീരയ്ക്ക് കൊടുത്ത്..
കുഞ്ഞാറ്റ (അവരുട വാവ )പദ്മയ്ക്ക് ഒരു നൂറു ഉമ്മ
കൊടുത്ത്..
.കുറേ സമയം അവൾ കുഞ്ഞിനെ കൊഞ്ചിച്ചു.
“ചേച്ചിക്ക് പുറത്തേക്ക് പോകണമെങ്കിൽ വാവയെ എനിക്കു തന്നിട്ട് പൊയ്ക്കോളൂ.. ഞാൻ നോക്കിക്കോളാം… “പദ്മ പറഞ്ഞു.
സേതു അവളെ ദേഷ്യത്തിൽ നോക്കി..
..
കുറേ സമയം ഇരുന്നിട്ട് ആണ് അവർ പോയത്..
.”നാളെ രാത്രിയിൽ രണ്ടാളും കൂടി അങ്ങട് വരിക കെട്ടോ… അവിടെ ഡിന്നർ… “മീരയും കാർത്തിയും അവരെ ക്ഷണിച്ചു
“എന്തൊരു ക്യൂട്ട് baby
..എനിക്കു കൊതി ആയിട്ട് വയ്യ “
സേതു അവൾ പറയുന്നത് മൈൻഡ് ചെയ്യാതെ ഇരുന്ന്..
“സേതുവേട്ട… ഞാൻ പറയുന്നത് കേട്ടോ… “
“മ്മ്… കുഞ്ഞാറ്റ ക്യൂട്ട് ആണ്.. “
“എനിക്കു വേണം അങ്ങനെ ഒരു കുഞ്ഞു….. “
പദ്മ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
സേതു പക്ഷെ ഒന്നും പറഞ്ഞില്ല…
“സേതുവേട്ട….. ഞാൻ പറഞ്ഞത് കേട്ടോ.. “
“നി ഒന്ന് മിണ്ടാതെ ഇരിക്ക്… “
“പിന്നെ പിന്നെ…. ഞാനും ഒരു പെണ്ണ് അല്ലെ…. എനിക്കും ഇല്ലേ ആഗ്രഹങ്ങൾ… എന്നിലും ഒരു അമ്മ ഉറങ്ങി കിടക്കുവാ …. “
“ഹോ… ന്റെ പദ്മ നി ഒന്ന് മിണ്ടാതിരിക്കൂ… ഇല്ലത്തു എന്ത് പാവം ആയിട്ട് ഇരുന്ന കുട്ടി ആണ്… നിന്റെ കാര്യം… “
“ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ലാലോ…. “
“നി എന്ത് അറിഞ്ഞിട്ട് ആണ് ഇങ്ങനെ പറയുന്നത്…. ആ സാർ ആണെങ്കിൽ നിന്നെ ഓർത്തു…. “
പദ്മ ഓടി വന്നു അവന്റെ വായ പൊത്തി.
“ദേ.. ഒരു കാര്യം ഞാൻ പറയാം… ആ സാറിന്റെ കാര്യം എന്നോട് മിണ്ടി പോകരുത് ഇനി…. എനിക്ക് എന്റെ ജീവിതത്തിൽ ഒരു പുരുഷനെ ഒള്ളു…
ആ ആൾ എന്റെ അടുത്ത് ഉണ്ട്…
“നി എന്തൊക്ക ആണ് ഈ പറയുന്നത് “
“ഞാൻ എല്ലാ കാര്യങ്ങളും
സാറിനോട് വിളിച്ചു പറഞ്ഞു കഴിഞ്ഞു..
പ്രായത്തിന്റെ ചാപല്യം ആയി എന്റെ മനസ്സിൽ തോന്നിയ ഒരു പൊട്ടത്തരം… അത്രയും ഒള്ളു..
അതിന് എന്നെ ബലിയാട് ആക്കുക ഒന്നും വേണ്ട. “
അവൾ ദേഷ്യത്തിൽ അവനെനോക്കി..
“നി സാറിനോട് എന്ത് പറഞ്ഞു “
“അതു അറിയണം എങ്കിൽ ഇയാള് സാറിനെ വിളിക്ക്..”
“ഒന്ന് പോ കൊച്ചേ…… കാര്യം പറയു… “അവൻ അക്ഷമനായി..
“ഞാൻ പറയില്ല…. ആ സാറിന്റെ നമ്പർ അറിയാമല്ലോ.. വിളിച്ചു നോക്ക്… “
അവൾ വീണ്ടും അടുക്കളയിലേക്ക് പോയി.
അപ്പച്ചി കൊടുത്തു വിട്ട ചോറും കറികളും എല്ലാം അവൾ വിളമ്പി..
എന്നിട്ട് എല്ലാം ചൂടാക്കി വെച്ചു.
സന്ധ്യക്ക് പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി അവൾ നാമം ജപിച്ചു.
“പദ്മ…….. “
“എന്താണ് സേതുവേട്ട…”
“ഞാൻ കുറച്ച് പച്ചക്കറി ഒക്കെ മേടിക്കാം…. നാളെ കാലത്തെ ആകുമ്പോൾ എനിക്ക് ഓഫീസിൽ പോകണ്ടേ “
.”അയ്യോ.. ഇപ്പോളോ… “
“മ്മ്…. “
“എങ്കിൽ പിന്നെ കുറച്ചു നേരത്തെ പോയി മേടിക്കാൻ വയ്യാരുന്നോ… “…
“അതിനു ഒരുപാട് ദൂരം ഒന്നും ഇല്ല… ദേ ആ താഴെ ആണ്… “
.
“ഓഹ് അതുശരി.. ഞാൻ വിചാരിച്ചു ടൗണിൽ പോകണം എന്ന.. “
.
അവൻ ഒരു കവർ ആയിട്ട് ലിഫ്റ്റ് ലക്ഷ്യം ആക്കി നടന്നു.
പദ്മ വീട്ടിലേക്ക് ഫോൺ വിളിച്ചു
അപ്പച്ചിയെയും വിളിച്ചു സംസാരിച്ചു..
.സേതു ആണെങ്കിൽ ഫോൺ എടുത്ത് കൊണ്ട് പോയില്ലായിരുന്നു..
ഏതൊക്കെയോ ഫ്രണ്ട്സ് അവനെ വിളിച്ചിരുന്നു.
പദ്മ പക്ഷെ ഫോൺ അറ്റൻഡ് ചെയ്തില്ല..
സേതു പെട്ടന്ന് തന്നെ തിരിച്ചു വന്നു.
കുറേ കോളിഫ്ലവറും കാപ്സിക്കവും തക്കാളിയും ഒക്കെ ആണ് കൊണ്ടുവന്നത്..
“ഇതെന്താണ്… പയറും വെണ്ടക്കായയും onnum ഇല്ലേ.. “
“എനിക്ക് ചപ്പാത്തിക്ക് കൂടെ കഴിയ്ക്കാൻ ഇതൊക്ക വെച്ചുള്ള സൈഡ് ഡിഷ് മതി. “
.”ആഹ്ഹ… അതു കൊള്ളാം… അപ്പോൾ എന്റെ ഇഷ്ടത്തിന് പ്രാധാന്യം ഇല്ലേ… “
“നോക്കട്ടെ… അവിടെ ഒരു മാൾ ഉണ്ട്…. ഞാൻ അവിടെ നിന്ന് കിട്ടുമോ എന്നു നോക്കാം… “.
.
“ഞാൻ വെറുതെ പറഞ്ഞത് ആണ് ഏട്ടാ….. എനിക്കു എന്തായാലും പ്രശ്നം ഇല്ല…. എന്ത് പറഞ്ഞാലും സീരിയസ് ആയി എടുക്കൂ ഏട്ടൻ “
സേതു പോയി ഫോൺ എടുത്തു..
“ആരൊക്കെയോ വിളിച്ചു.. ഞാൻ അതു പറയാൻ മറന്ന്.. $
അവൻ ഫോൺ എടുത്ത് ആരെയെക്കൊയോ വിളിച്ചു..
ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ടു.
“പദ്മ……”
“എന്തോ… “
“Food എടുത്ത് വെക്കുമോ… നമ്മൾക്ക് കഴിച്ചിട്ട് കിടക്കാം.. എനിക്ക് കാലത്തെ ഓഫീസിൽ പോകണം… “
അവൾ വേഗം തന്നെ food എടുത്തു വെച്ച്.
“നീയും കൂടി ഇരിക്ക്.. നമ്മൾക്കു ഒരുമിച്ചു കഴിയ്ക്കാം.. “
പദ്മ അവന്റെ കൂടെ ഇരുന്ന് food കഴിച്ചത്.
“നാളെ ഉച്ച കഴിയുമ്പോൾ നി ready ആയി നിൽക്കണം…. ഓഫീസിൽ ഒന്ന് പോകാം.. ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാൻ വരാം… “
“നാളെയോ.. അതെന്താ… “
“ഓഫീസിൽ എല്ലാവർക്കും നിന്നെ കാണണം എന്ന്… വേളി കഴിഞ്ഞിട്ട് ആർക്കും ട്രീറ്റ് കൊടുത്തില്ലലോ… “
“ഞാൻ സാരീ ഉടുക്കണോ ഏട്ടാ… “
.”ഒക്കെ നിന്റെ ഇഷ്ടം.. “
“അങ്ങനെ ആണോ… ഏട്ടന് എന്താണ് ഇഷ്ട്ടം.. “
“എന്തായാലും കുഴപ്പമില്ല… എന്നാലും സാരീ ഉടുത്തോ.., “
അവൻ കൈ കഴുകാനായി എഴുനേറ്റ്.
പദ്മ പ്ലേറ്റ് കൾ എല്ലാം കഴുകി വേച്ചു..
കുറച്ച് സമയം ടീവി യിൽ ന്യൂസ് കണ്ടു കൊണ്ട് ഇരുന്നു..
അപ്പോളേക്കും പദ്മ bed ഒക്കെ വിരിച്ചു..
“സേതുവേട്ട…. കിടക്കാൻ വരൂ കെട്ടോ.. “
സേതു ടീവി off ചെയ്തിട്ട് റൂമിൽ ചെന്ന്.
“സേതുവേട്ടാ… കിടന്നോളു… “
“നി കിടക്കുന്നില്ലേ… ഇത്തിരി late ആയി ആണ് അല്ലെ പദ്മ, നിയ് കിടക്കുന്നത്.. “
“മ്മ്… ശീലങ്ങൾ ഒക്കെ ഇനി മാറ്റണമല്ലോ… സാരല്യ… “
പദ്മ വാഷ്‌റൂമിലേക്ക് പോയി.
എടാ സിദ്ധാർഥ്……… നി വേറെ പെണ്ണിനെ നോക്കെടാ… എന്റെ പദ്മ എന്റെ മാത്ര ആണ്….. എനിക്ക് വേണ്ടി ഈശ്വരൻ ഈ ഭൂമിയിലേക്ക് അയച്ചത് ആണ് ഇവളെ…
അവളുടെ പോക്കും നോക്കി സേതു ബെഡിൽ കിടന്ന്..
തുടരും.
(നമ്മുട കഥ ഇവിടെ അവസാനിക്കാറായി കെട്ടോ… എന്റെ എല്ലാ ഫ്രണ്ട്സ് ന്റെയും കമന്റ് ലൈക് ഒക്കെ കാണുന്നുണ്ട് ഒരുപാട് ഒരുപാട് സന്തോഷം…. )
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mandharam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission