Skip to content

മന്ദാരം – ഭാഗം 7

Malayalam Novel Mandharam

അമ്മയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ട് കൊണ്ട് സിദ്ധു ഓടി..

കരഞ്ഞു തളർന്നു സെറ്റിയിൽ ഇരിക്കുക ആണ് അമ്മ..

മുത്തശ്ശി ചോദിച്ചിട്ട് ഒന്നും കാര്യം പറഞ്ഞില്ല..

ഏറെ സമയം എടുത്തു അമ്മയെ സാധാരണ ഗതിയിലേക്ക് കൊണ്ട് വരുവാൻ..

“എന്താ അമ്മേ…. ഒന്ന് കാര്യം പറയു… “

“അത്.. പിന്നെ.. മോനെ… സുമിത്ര…. സുമിത്ര മരിച്ചു…… cardiac arrest ആയിരുന്നു… “അമ്മ വിങ്ങി പൊട്ടി..

കേട്ടത് വിശ്വസിക്കാനാവാതെ തളർന്നു ഇരുന്ന് പോയി സിദ്ധു..

ഈശ്വരാ.. എന്തൊരു പരീക്ഷണം ആയിരുന്നു.. ന്റെ കുട്ടിക്ക്….. മകളുടെ കല്യാണം കൂടാൻ പോലും കാത്തു നിൽക്കാതെ അവൾ പോയല്ലോ….

വീണ്ടും വീണ്ടും മുത്തശ്ശി അത് പറഞ്ഞു..

എല്ലാവരും കൂടി അവിടെ നിന്ന് അപ്പോൾ തന്നെ പുറപ്പെട്ടു..

അവന്റെ മനസ്സിൽ അറിയാതെ ആണെങ്കിൽ പോലും പൂജയുടെ മുഖം ആയിരുന്നു.

അവിടെ എത്തിച്ചേർന്നപ്പോൾ ഏറെ വൈകിയിരുന്നു..

അമ്മയുടെ വെള്ള പുതപ്പിച്ച ദേഹത്തിന് അരികിലായി നിർന്നിമേഷയായി ഇരിക്കുന്ന പൂജയെ അവൻ കണ്ടു..

അമ്മയെ കണ്ടതും പൂജ വാവിട്ടു കരഞ്ഞു..

എല്ലാവരുടെയും ആശ്വാസവാക്കുകൾ അവൾക്ക് മുന്നിൽ വിഫലം ആയി..

സിദ്ധു ചെന്ന് അവളുടെ തോളിൽ പിടിച്ചു..

അവളുടെ കണ്ണുനീർ അവന്റെ കൈകളിൽ അരിച്ചു ഇറങ്ങി…

അവൾ തിരിച്ചു അവന്റെ കൈകളിലും പിടിച്ചു.

അവന്റെ മുഖത്തേക്ക്  നോക്കി..

തന്നെ ഉപേക്ഷിക്കരുതേ,, … എന്ന്

അവളുടെ കണ്ണുകൾ പറയും പോലെ അവനു തോന്നി..

ആളുകൾ എല്ലാം അറിഞ്ഞു വരിക ആണ്…

ഓടി നടന്നിരുന്ന സുമിത്ര,,, ഇങ്ങനെ ഒക്കെ എങ്ങനെ സംഭവിച്ചു… എന്തോ മുന്ജന്മ പാപം….

ഓരോ ആളുകൾ അടക്കം പറയുക ആണ്..

അമ്മാമയും ആകെ തകർന്ന് ഇരിക്കുക ആണ്..

എ”ന്തൊരു പരീക്ഷണം ആണ് മോനെ… അവസാന നിമിഷം അവൾ ആണെങ്കിൽ നിന്നെ വിളിച്ചു എല്ലാം സമ്മതിപ്പിച്ചു,…. ഒക്കെ ഒരു നിയോഗം…. “

അയാൾ sidhuvinod പറഞ്ഞു..

“സാരമില്ല അമ്മമ്മേ…. എല്ലാം സഹിക്കാൻ അല്ലെ നമ്മൾക്ക് പറ്റു… “

അവൻ അയാളെ ഒരുപാട് ആശ്വസിപ്പിച്ചു..

അമ്മയും മുത്തശ്ശിയും പൂജയുടെ അരികിൽ തന്നെ ആണ്..

*******************

സേതുവും പദ്മയും കൂടി കാവിലേക്ക് പുറപ്പെട്ടു.

“ഹാവൂ… എന്തൊരു അഴകാണ് എന്റെ മക്കൾ രണ്ടാളും കൂടി ഇങ്ങനെ നിൽക്കണത് കാണാൻ….. “മുത്തശ്ശി പറഞ്ഞു..

“എന്റെ മക്കളുടെ വേളി കണ്ടിട്ട് കണ്ണ് അടച്ചാൽ മതി എനിക്ക്.. “

മുത്തശ്ശി സേതുഏട്ടന്റെ കയ്യിൽ പിടിച്ചു..

“അതൊക്ക ഏറ്റു മുത്തശ്ശി… “അവൻ ഒരുപാട് സന്തോഷത്തിൽ ആണ് എന്ന് പദ്മയ്ക്ക് മനസിലായി.

അപ്പോളേക്കും അമ്മയു അച്ഛനും അപ്പച്ചിയും ഒക്കെ എത്തി ചേർന്ന്..

എല്ലാവരും തൊഴുതിറങ്ങി ഇല്ലത്തെത്തിയപ്പോൾ 7മണി കഴിഞ്ഞു..

ഡൽഹിയിലെ വിശേഷം ഒക്കെ പറഞ്ഞു ഇരിക്കുക ആണ് അപ്പച്ചിയും അമ്മയും..

പദ്മയെ കണ്ടതും അപ്പച്ചി അവളെ വിളിച്ചു..

“മോളെ….. നി ഇങ്ങട് വരിക… “

“എന്താ അപ്പച്ചി.. “?

ദേവകി അവരുടെ അലമാരയുട ഡോർ തുറന്നു… എന്നിട്ട് അതിൽ നിന്ന് ഒരു ബാഗ് എടുത്തു…

അതു അവളുടെ കൈയിൽ കൊടുത്തു..

“ഇതിൽ എന്താണ് അപ്പച്ചി.. “

“മോൾ ഇതു റൂമിൽ കൊണ്ട് പോയി veykk…. ഇതിൽ ഉള്ളത് എല്ലാ ഞാനും സേതുവും കൂടെ പോയി മോൾക്ക് മേടിച്ചത് ആണ്.. “

അമ്മ ആശ്ചര്യപ്പെട്ട നിൽക്കുന്നത് പോലെ അവൾക്ക് തോന്നി..

അവൾ അതുമായി മുറി വിട്ട് ഇറങ്ങി..

തന്റെ മുറിയിൽ കൊണ്ട് വന്നു അവൾ അത് വെച്ചു..

എന്താണ് എന്ന് പോലും നോക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു അവൾ..

വാതിലിൽ ആരോ മുട്ടി..

നോക്കിയപ്പോൾ അച്ഛൻ.

“മോളേ…… “

“എന്താ അച്ഛാ… “

“അത് പിന്നെ,,, എനിക്ക് മോളോട് ഒന്ന് സംസാരിക്കുവാൻ ആയിരുന്നു.

അയാൾ അകത്തേക്ക് കയറി.

മകളുടെ ഇരുകൈകകളും അയാൾ പിടിച്ചു..

“ന്റെ കുട്ടീടെ അനുവാദം കാക്കാതെ അച്ഛൻ, അപ്പച്ചിയോട് വാക്ക് പറഞ്ഞു എന്ന് തോന്നുന്നുണ്ടോ “

അയാൾ ചോദിച്ചു എങ്കിലും അവൾ മറുപടി പറഞ്ഞില്ല.

“ന്റെ കുട്ടി അച്ഛന്റെ തീരുമാനത്തിന് എതിർ നിൽക്കില്ല എന്ന് അച്ഛന് അറിയാം….. “

അവൾ നിലത്തു മിഴികൾ ഊന്നി.

“സേതുനെ ചെറുപ്പം മുതൽക്കേ അറിയാവുന്നത് അല്ലെ… അവൻ എന്റെ മോളേ പൊന്ന് പോലെ നോക്കും,,, അങ്ങനെ വിശ്വാസം ഉള്ളത് കൊണ്ട് ആണ് അച്ഛൻ..തന്നെയുമല്ല അപ്പച്ചിക്ക് എന്റെ കുട്ടിയെ ജീവൻ ആണ് പോലും, മോൾ എതിർപ്പ് ഒന്നും പറയരുത് ..”

അയാൾ ദീർഘനിശ്വാസപ്പെട്ടു.

“മോളേ….. ന്റെ കുട്ടിക്ക് ന്തെങ്കിലും എതിർപ്പ് ഉണ്ടോ… “

അയാൾ വീണ്ടും അവളെ നോക്കി..

കാരണം അയാൾക്ക് അറിയാം, തന്റെ മോൾക്ക് ഈ വിവാഹം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തത് ആണ് എന്ന്..

അവൾക്ക് അവളുടേതായ ലക്ഷ്യങ്ങൾ ഉണ്ട്,, അതൊക്ക കഴിഞ്ഞു മതി വേളി എന്ന് ഒരുപാട് തവണ അവൾ പറഞ്ഞിട്ടുണ്ട്…..

ഒക്കെ മറികടന്നു ആണ് അച്ഛൻ ഈ ബന്ധം ഉറപ്പച്ചത്……

“ന്റെ കുട്ടി എന്തെങ്കിലും ഒന്ന് പറയു…….. നിന്റെ ഈ മൗനo….. അത് അച്ഛന് സഹിയ്ക്കാൻ പറ്റുന്നില്ല… “

അയാൾ അവളെ ദയനീയമായി നോക്കി….

“എനിക്ക്,,,,, എനിക്ക്,, ഈ വേളി സമ്മതം ആണ് അച്ഛാ… “അവൾ പറഞ്ഞു..

വിശ്വനാഥന്റെ കണ്ണുകൾ തിളങ്ങി..

“നേരാണോ കുട്ടി…… നിയ് പറയുന്നത് നിന്റെ അച്ഛൻ വിശ്വസിച്ചോട്ടെ… “

“ഉവ്വ്…. ന്റെ അച്ഛൻ പറയണത് എന്തും ഞാൻ അനുസരിക്കും…. “

അവൾ പറഞ്ഞു..

അവളുടെ മൂർദ്ധാവിൽ നുകർന്നിട്ട് അയാൾ മുറി വിട്ട് ഇറങ്ങി..

പദ്മ മുറിയിൽ കിടന്ന ഒരു കസേരയിൽ പോയി ഇരുന്ന്..

താൻ സമ്മതിക്കാതെ ഇരുന്നാൽ അച്ഛന് ആകെ വിഷമം ആകും,, അതിനേക്കാൾ അഭിമാനക്ഷതം…

പിന്നെ… പിന്നെ… തന്റെ മനസ്സിൽ ഒരു ഇഷ്ടം തോന്നിയത്,, അതു സിദ്ധു സാറിനോട് ആയിരുന്നു… പക്ഷെ… പക്ഷെ.. സാർ ഇന്ന് പറഞ്ഞത്, ഇതുപോലെ തന്നെ സാറിന്റെ വിവാഹവും ഒരു മുറപ്പെണ്ണും ആയിട്ട് ഉറപ്പിച്ചു എന്ന് ആണ്…

അപ്പോൾ പിന്നെ തന്റെ മനസിലെ പ്രണയം നിരർത്ഥകം ആണ്..

“ന്റെ നാഗത്താണെ… ഈ പാപിയെ നി പരീക്ഷിക്കുക ആണോ…. സേതു ഏട്ടനെ എനിക്ക് എന്റെ പുരുഷൻ ആയി കാണാൻ……. “അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..

“മോളേ… പദ്മ…… സേതുവേട്ടനെ

അത്താഴം കഴിയ്ക്കാൻ വിളിക്ക്… “

മുത്തശ്ശി വിളിച്ചു പറഞ്ഞു..

ഒരു യന്ത്രം കണക്കെ പദ്മ മുകളിലേക്ക് ചലിച്ചു..

“സേതു ഏട്ടാ….. “

അവൾ അവന്റെ മുറിയിൽ നിന്ന് വിളിച്ചു .

“എന്തോ…..”അവൻ കട്ടിലിൽ കിടക്കുക ആയിരുന്നു…

.”food കഴിയ്ക്കാൻ വരിക…. “

“മ്മ്… ok…. “

അവൻ എഴെന്നേറ്റു..

“പദ്മ

…”

അവൻ വിളിച്ചു……

“എന്താണ്….. “?

“നി ഇവിടെ വന്നു ഒന്ന് ഇരിക്ക്…. ഒരു അഞ്ചു മിനിറ്റ്,,ന്റെ പെണ്ണിനെ ഞാൻ ഒന്ന് കണ്ടോട്ടേടോ ,, “അവൻ അവളെ നോക്കി..

“അത്… മുത്തശ്ശി വിളിക്കുന്നുണ്ട് ഏട്ടാ…. ഞാൻ പോകുവാ… “

അവൾ വേഗം അവിടെ നിന്ന് ഇറങ്ങി പോന്നു..

എല്ലാവരും ഒരുമിച്ചു ഇരുന്ന് തമാശകൾ ഒക്കെ പറഞ്ഞു ആണ് food കഴിച്ചത്..

അടുത്ത ദിവസം ഉത്സവം… അതു കഴിഞ്ഞു വിവാഹ മുഹൂർത്തം നോക്കണം….

രണ്ട് ആഴ്ച കൂടി കുട്ടിക്ക് പരീക്ഷ ഉണ്ട്.. അതു കഴിഞ്ഞു വേളി..

എന്നിട്ട് എല്ലാ കഴിഞ്ഞു വേണം, മൂവർക്കും ഡൽഹിയിൽ മടങ്ങാൻ…

രണ്ടു മാസം അവിടെ നിന്നിട്ട്,,,ജോലി റിസൈൻ ചെയുന്നു,, എല്ലാവരും നാട്ടിൽ വരുന്നു..

ഏതെങ്കിലും ഐ ടി കമ്പനിയിൽ വർക്ക്‌ ചെയ്യാൻ ആണ് ഇനി സേതുവിന്റ് തീരുമാനം..

അപ്പോൾ പിന്നെ എല്ലാവർക്കും വിഷമം ഉണ്ടാവില്ല..

അതൊക്ക കണക്കു കൂട്ടി ആണ് അവർ വന്നിരിക്കുന്നത്..

എല്ലാം കേട്ട് ശബ്‌ദിക്കാനാവാതെ ഇരിക്കുക ആണ് പദ്മ..

“പദ്മ… കുട്ടിയ്ക്ക് ഇഷ്ടായോ ഞാൻ വാങ്ങി തന്ന സാരീ….. “

ഇടയ്ക്ക് സേതു അവളോട് ചോദിച്ചു.

“ഞാൻ അത് നോക്കിയില്ല ഏട്ടാ..”

“മ്മ്…. “അവൻ മൂളി..

റൂമിൽ എത്തിയിയിട്ടും അതിലേക്ക് നോക്കാൻ അവൾക്ക്ക് മനസ് വന്നില്ല..

****************

സുമിത്രയുടെ ശവദാഹം ഒക്കെ കഴിഞ്ഞു എല്ലാവരും ഇരിക്കുക ആണ്..

“പൂജാമോളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തനം എന്നായിരുന്നു അവളുടെ ആഗ്രഹം…. “

അമ്മാമ്മ sidhuvinod പറഞ്ഞു.

“ഇനി കുറച്ചു കഴിയാതെ അത് ഒന്നും നടക്കില്ല….. അങ്ങനെ ആണല്ലേ ചടങ്ങ്.. “

അമ്മ പറഞ്ഞു..

അപ്പോളേക്കും മുത്തശ്ശിയും കൂടി അവിടേക്ക് വന്നു..

“ഞാൻ എത്ര ആശ്വസിപ്പിച്ചിട്ടും ആ കുട്ടീടെ കണ്ണ് തോരുന്നില്ല.. നി ഒന്ന് ചെല്ല് ന്റെ കുട്ടാ… %

മുത്തശ്ശി പറഞ്ഞപ്പോൾ സിദ്ധു അകത്തേക്ക് നടന്നു.

പൂജ തളർന്നു കിടക്കുക ആണ്..

അവൻ അകത്തേക്ക് കയറി.

“പൂജ…… “

അവൻ വിളിച്ചു..

അവൾ കട്ടിലിൽ എഴുനേറ്റ് ഇരുന്നു..

“നി ഇങ്ങനെ കരഞ്ഞു തളർന്നു ഇരിക്കാതെ…. ഒന്ന് എഴുന്നേൽക്കും….. എല്ലാവർക്കും വിഷമം ഉണ്ട്…”

“എന്നാലും…. ഏട്ടാ… ന്റെ അമ്മ….. അമ്മയ്ക്ക് എന്റെ വിവാഹം….. അത് പോലും കൂടാതെ.. “

അവൾ വിങ്ങി വിങ്ങി കരഞ്ഞു..

“അമ്മായിക്ക് ഈശ്വരൻ കൊടുത്ത ആയുസ് അത്രയും ഒള്ളു.. അങ്ങനെ ഓർത്താൽ മതി…. നമ്മൾ ആരും അല്ലാലോ എല്ലാം തീരുമാനിക്കുന്നത്…… അതൊക്ക നടത്തണ ആൾ മുകളിൽ ഇരിക്കുന്നവൻ അല്ലെ… “

ഒരുപാട് നേരം അവളോട് സംസാരിച്ചു കഴിഞ്ഞു ആണ് പൂജയ്ക്ക് ഒരു ആശ്വാസം ആയത്..

ക്ലാസ്സ്‌ ഉള്ളത് കൊണ്ട് സിദ്ധു അന്ന് തന്നെ പുറപ്പെടാൻ തീരുമാനിച്ചു..

അമ്മയു മുത്തശ്ശിയും രണ്ട് ആഴ്ച കഴിഞ്ഞും..

വൈകിട്ടോടു കൂടി അവൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.

*************

അടുത്ത ദിവസം കാലത്തെ പദ്മ കോളേജിൽ പുറപ്പെടാൻ ഒരുങ്ങി..

സേതു കുളി ഒക്കെ കഴിഞ്ഞു ഭസ്മക്കൊട്ടയിൽ നിന്ന് ഭസ്മം എടുത്തു അണിയുക ആണ്..

അച്ഛനോട് ഒപ്പം ആണ് പദ്മ അന്ന് പുറപ്പെട്ടത്..

കോളേജിൽ എത്തിയിട്ടും അവൾക്ക് ഒരു ഉന്മേഷം പോലും തോന്നിയില്ല..

സിദ്ധു ഇടയ്ക്ക് ഒക്കെ അവളെ ശ്രദ്ധിക്കും എങ്കിലും അവൾ അവനെ നോക്കാൻ കൂട്ടാക്കി ഇല്ല..

ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി..

ഒരു ശനിയാഴ്ച….

സേതുവിന് ടൌൺ വരെ പോകണം..

അവൻ പദ്മയെ അവന്റെ ഒപ്പം ക്ഷണിച്ചു… എങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല..

അമ്മയും അപ്പച്ചിയും അവളെ ഏറെ നിർബന്ധിച്ചു എങ്കിലും അവൾ പോയില്ല..

ഒക്കെ വേളി കഴിഞ്ഞു മതി എന്നാ ണ് അവൾ മറുപടി പറഞ്ഞത്.

സേതുവിന്റ് മുഖത്ത് പെട്ടന്ന്  വിഷമം ആയി എങ്കിലും അവൾ അതു ഗൗനിച്ചില്ല..

“ഇവിടെ വിട്ട് ഒരുപാട് ദൂരം പോകുന്നതിന്റ സങ്കടം ആണ് കുട്ടിയ്ക്ക്…. “അമ്മ അതു പറയുമ്പോൾ സേതുഏട്ടന് വീണ്ടും പ്രതീക്ഷ വന്നതായി അവൾക്ക് തോന്നി.

പദ്മയുടെ പരീക്ഷ അവസാനിക്കുക ആണ്…

ചുരുക്കി പറഞ്ഞാൽ കലാലയത്തോട് എല്ലാവരും good ബൈ പറയാൻ പോകുക ആണ്..

ആ ഒരു വല്ലാത്ത നീറ്റൽ ആണ് കുട്ടികളിൽ..

എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവൻ ആണ് സിദ്ധു..

ചുരുങ്ങിയ മാസം കൊണ്ട് അവർ സാറിനെ ഒരുപാട് ഇഷ്ടപ്പെട്ടു..

ഗുൽമോഹർ പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന പാതയിൽ കൂടി സാറും കുട്ടികളും ഒക്കെ കുറേ നടന്നു..

എല്ലാവർക്കും സാർ ഒരുപാട് ഉപദേശം നൽകി..

ഓരോരുത്തരായി സാറിനോട് യാത്ര പറഞ്ഞു പോയി.

അവസാന പദ്മയും സാറും തമ്മിൽ കണ്ടു..

അവൾ ആണെങ്കിൽ ഇപ്പോൾ കരഞ്ഞു പോകും എന്ന മട്ടിൽ ആണ്..

കാരണം ഇപ്പോളും തന്റെ നാഗത്താൻമാർ എന്തെങ്കിലും അത്ഭുദം കാണിച്ചു തന്നെ തന്റെ സാറിന്റെ മാത്രം ആയി മറ്റും എന്ന ആണ് അവളുടെ വിശ്വാസം m.

“പദ്മ… ഇപ്പോൾ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… തന്റെ ഫോൺ നമ്പർ ഒന്ന് തരുമോ..

ഞാൻ വിളിക്കാം… അവൻ അവളുടെ മുഖത്തേക്ക് നോക്കി..

തുടരും..

(ഹായ്…… frzz……..എല്ലാവരും കഥ വായിക്കുന്നുണ്ടല്ലോ അല്ലെ…. ബോറിങ് ആകുന്നുണ്ടോ..? )..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “മന്ദാരം – ഭാഗം 7”

  1. മുന്നേ ഉള്ള പാർട്ട് എല്ലാം വായിച്ചപ്പോ ശകലം ബോർ ആയി തോന്നി….പക്ഷെ അതെല്ലാം ഈ പാർട്ടിൽ മാഞ്ഞു പോയി എന്ന് പറയാം….അവർ രണ്ടുപേരും രണ്ടു വഴിക്ക് ആവോ അതോ ഒരു വഴി ആവുമോ എന്നറിയാൻ കാത്തിരിക്കുന്നു

Leave a Reply

Don`t copy text!