Skip to content

മന്ദാരം – ഭാഗം 3

Malayalam Novel Mandharam

സിദ്ധു വണ്ടി മുന്നോട്ട് എടുത്തു..

“അയ്യോ അച്ഛന്റെ കാർ ആണ് അത്… “പദ്മ ആണെങ്കിൽ മുന്നിൽ പോയ വാഹനം കണ്ട് പകച്ചു..

“ങേ…. നിർത്തണോ…. “

“വേണ്ട….. “

“അച്ഛൻ വഴക്ക് പറയുമോ…. “

“അറിയില്ല… ഞാൻ അങ്ങനെ മറ്റാരുടെയും കാറിൽ ഇതേവരെ കയറിയിട്ടില്ല… “

“ആണോ… “

“മ്… “

“സാർ….. “

“എന്താടോ… “

“എന്നെ ഒന്ന് ബസ് സ്റ്റോപ്പിൽ ഇറക്കാമോ “

“അതെന്താ… “

“അതു….. അച്ഛൻ അറിഞ്ഞാൽ ഇഷ്ടപ്പെടില്ല… ‘

“Ok….. “

അവൻ കാർ മെല്ലെ ഒതുക്കി….

അപ്പോളേക്കും അച്ഛന്റ്റെ കാർ കുറച്ചു ദൂരം മുന്നോട്ട് പോയിരുന്നു…

“Ok പദ്മ…… താൻ ബസിൽ പൊയ്ക്കോളൂ… “

അവൻ അവളോട് യാത്ര പറഞ്ഞു കാർ മുന്നോട്ട് പോയി…..

പദ്മയ്ക്ക് അപ്പോൾ ആണ് ശ്വാസം നേരെ വീണത്..

ഹോ അച്ഛൻ എങ്ങാനും കണ്ടിരുന്നു എങ്കിൽ തന്റെ കാര്യം ഗോവിന്ദ…….

അവൾ ഉടനെ വന്ന ബസിൽ കയറി പോയി…..

ഇല്ലത്തു വന്നു കുളിച്ചു കയറിയപ്പോൾ മുത്തശ്ശി കട്ടൻ കാപ്പിയും ആയി അവൾക്ക് അരികിൽ വന്നു…

“ഇന്ന് എന്തെ കുട്ടി താമസിച്ചത്… “

“അതു…മുത്തശ്ശി… ബസ് കുറവ് ആയിരുന്നു…. “അവൾ വിക്കി…

എന്നാൽ പിന്നെ കുട്ടിക്ക് അച്ഛനെ വിളിക്കാൻ മേലായിരുന്നോ…. മുത്തശ്ശൻ അവളെ വാത്സല്യത്തോടെ നോക്കി…

“മ്മ്… അച്ഛൻ നേരത്തെ വരും എന്ന് എനിക്കു അറിഞ്ഞു കൂടായിരുന്നു… “

മുത്തശ്ശി കൊടുത്ത കാപ്പി മേടിച്ചു അവൾ ചുണ്ടോടു ചേർത്ത്.

മുറ്റത്തു നിൽക്കുന്ന ചെമ്പക മരത്തിൽ ഒരു ഓലേഞ്ഞാലി കുരുവി വന്നിരുന്നു….

സർപ്പപ്പാട്ട് പാടുന്ന ജാനു പുള്ളുവത്തി പടിപ്പുര കടന്ന് വന്നു..

“എന്തെ ജാനു…. “

മുത്തശ്ശി അവരെ നോക്കി..

“ഒരു അൻപതു രൂപ വേണമായിരുന്നു…. അത്യാവശ്യം ആണ്.. “

മുത്തശ്ശി അകത്തേക്ക് നടന്നു..

“മീനു ഇവിടെ “?

“ഓള് ഉസ്കൂളിൽ പോയിട്ട് വന്നു…കുളിക്കാൻ ആറ്റിൽ പോയി.. “

“ഉവ്വോ…. “

“മ്മ്… “

അവർ പദ്മയെ നോക്കി പറഞ്ഞു.

“എന്താ ജാനു ഇപ്പോൾ കാശിനു ആവശ്യം… “

മുത്തശ്ശി ചോദിച്ചു.

“നാളെ കിഴക്കേമനയിൽ വരെ പോകണം….. പാട്ട് ഉണ്ട്‌… വണ്ടിക്കൂലിക്ക്.. “

.”മ്മ്… പോയിട്ട് വരൂ…നൂറു രൂപ കൊടുത്തിട്ട്  മുത്തശ്ശി അവരോട് പറഞ്ഞു.. “

“കാശ് കൊടുക്കുമ്പോൾ അവൾക്ക് അറിയണം എന്താണ് ഏതാണ് എന്ന് ഒക്കെ അല്ലേ… “

മുത്തശ്ശൻ ദേഷ്യപ്പെട്ട്..

“ഞാൻ അതിനു കൂടുതൽ ആയി എന്തെങ്കിലും ചോദിച്ചോ.. ഇല്ലലോ… “

“തർക്കുത്തരം പറയാൻ മാത്രം നിനക്ക് അറിയൂ…. “

“എന്നോട് വഴക്കിനു വരണ്ട.. ഞാൻ പോണു.. “

മുത്തശ്ശി  മുറ്റത്തേക്ക് ഇറങ്ങി..

മുത്തശ്ശനും കാവിലേക്ക് പുറപ്പെട്ടു.

തുളസി തറയിൽ വിളക്ക് കൊളുത്താൻ ഒക്കെ ഉള്ള തയ്യാറെടുപ്പിൽ ആണ് മുത്തശ്ശി ..

അമ്മ ആണെങ്കിൽ ചാണകം കലക്കിയ വെള്ളം കൊണ്ട് വന്നു അവിടമാകെ തളിച്ച്..

പദ്മ അച്ഛന്റെ  റൂമിൽ ചെന്ന്..

“അച്ഛാ…. “

“മ്മ്…. “

“Busy ആണോ… “

“ഹേയ് അല്ല… കുട്ടി വരിക… “

അവൾ അവിടെ കിടന്ന കസേരയിൽ പോയി ഇരുന്നു..

“എങ്ങനെ ഉണ്ട്‌ പഠിത്തം ഒക്കെ… ക്ലാസ് കഴിയാറായി ഇല്ല്യേ.. “..

“ഉവ്വ് അച്ഛാ…. “

“മ്മ്… നന്നായി പഠിക്കണം… മാക്സിമം മാർക്ക്‌ സ്കോർ ചെയ്യക… “

.”sure അച്ഛാ…. “

“കീർത്തനയുടെ കല്യാണം ആയോ.. $

“ഉവ്… ഏകദേശം എന്ന് അവൾ പറഞ്ഞു.. “

“ആ കുട്ടീടെ പഠിത്തം ഒക്കെ… “

“അതൊക്ക ഇനി ഒരു വക ആയിരിക്കും….. “

എന്താണ് ഇവിടെ അച്ഛനും മോളും കൂടി ഒരു ഡിസ്കഷൻ….. “

അമ്മ അകത്തേക്ക് കയറി വന്നു.

“അതു ഞാനും എന്റെ മോളും കൂടി ആണ്….. നീ അറിയണ്ട… !

“ഓഹ്… അങ്ങനെ ആണോ…. “

“അതേ…. “

“ഞാൻ അപ്പോൾ അന്യ ആയോ “ഗിരിജ കപട ദേഷ്യം ഭാവിച്ചു

“മ്മ്…. ലക്ഷണം കണ്ടിട്ട് അങ്ങനെ ആണ് “

“ഓ… എങ്കിൽ ശരി…. ഞാൻ പോയേക്കാം “

ഗിരിജദേവി കപടദേഷ്യത്തോടെ പുറത്തേക്ക് പോകുന്നത് നോക്കി അച്ഛനും മകളും ചിരിച്ചു..

“പാവം അമ്മ… അതു മതി അമ്മയ്ക്ക് വിഷമം വരാൻ… “

“ഹേയ്… അങ്ങനെ ഒന്നും ഇല്ല മോളേ… അവൾ ചുമ്മാ… “…

“അച്ഛാ….. അമ്മയോട് ഞാൻ സോറി പറയട്ടെ….. ഇപ്പോൾ വരാം “

“അവളും അമ്മയുടെ ഒപ്പം തന്നെ പുറത്തേക്ക് ഓടി…

**************

അടുത്ത ദിവസം അവധി ആയിരുന്നു…

സിദ്ധു വീട്ടിൽ തന്നെ ഉണ്ട്..

“മോനെ സിദ്ധു…. “

“എന്താമ്മേ “

“മോനെ… ഈ sunday നമ്മൾക്ക് ഏതെങ്കിലും അമ്പലത്തിൽ ഒന്ന് പോകണം…. ഇവിടെ അടുത്ത് ഏതാ അമ്പലം ഉള്ളത്… “

“അമ്മേ… ഞാൻ രാജഗോപാൽ സാറിനോട് ചോദിക്കട്ടെ…എന്നിട്ട് നമ്മൾക്കു പോകാം… $

“മ്മ്… ഈ sunday നിന്റെ നക്ഷത്രം ആണ്.. നമ്മൾക്ക് അതുകൊണ്ട് പോകാണ്ട് ഇരിക്കാൻ പറ്റുല്ല… $

“മ്മ്.. പോകാം.. അമ്മേ… “

“Da മോനെ….പൂജാമോൾ വിളിച്ചു ഇന്നലെ വൈകിട്ട്.. “

“എന്താണ് അമ്മേ വിശേഷം.. “

“അതു അവൾക്ക് ഇനി കാത്തിരിക്കാൻ വയ്യാന്നു…. നമ്മൾക്കു ഇത് അങ്ങ് ഉറപ്പിച്ചാലോ.. “

“മാധവൻ അങ്കിൾ സമ്മതിക്കുമോ അമ്മേ… “

“ഏട്ടന് കുഴപ്പം ഒന്നും ഇല്ല… പക്ഷെ സുമിത്ര… $

“അതാണ് അമ്മേ ഞാൻ പറഞ്ഞത്…. അമ്മായിക്ക് ഇഷ്ട്ടം ഇല്ലാതെ നമ്മൾ വെറുതെ അങ്ങോട്ട്…. “

“എന്നാലും പൂജ മോളെ ഓർക്കുമ്പോൾ…. “

“അതൊക്ക ശരിയാണ്…. എന്നാലും എല്ലാവരുടെയും എതിർപ്പ് നേടിക്കൊണ്ട്… “

“നിനക്ക് അവളെ മറക്കാൻ പറ്റുമോ… “

“അമ്മേ…. എനിക്ക്…. അതു പിന്നെ… സത്യം പറഞ്ഞാൽ ഞങ്ങൾക്.. “

“മ്മ്… വരട്ടെ ഞാൻ എന്തായാലും നോക്കാം… “

“അമ്മ ഒരുപാട് കാലു പിടിക്കാൻ ഒന്നും പോകണ്ട….ഈ ലോകത്തിൽ അവൾ മാത്രം അല്ലാലോ പെണ്ണ് ആയി ഉള്ളത് . “

“ഹേയ് ഇല്ല ഞാൻ ഒരുപാട് ഒന്നും കെഞ്ചില്ല .. “

അതു പറയുമ്പോളും അവർക്ക് പ്രതീക്ഷ കൈവിടാൻ കഴിഞ്ഞില്ല..

സുമിത്ര ഇത്തിരി അഹങ്കാരം ഉള്ള കൂട്ടത്തിൽ ആണ് എങ്കിലും പൂജ മോൾ ആളൊരു പാവം ആണ്…. ആണും പെണ്ണും ആയിട്ട് അവൾ ഒരാളെ ഒള്ളു… അവളെ ഏറ്റവും മുന്തിയ രീതിയിൽ വിവാഹം കഴിച്ചു അയക്കാൻ ആണ് മാധവേട്ടന്റെ തീരുമാനം…

ചെറുപ്പം മുതലേ എല്ലാവരും പറയും സിദ്ധുവിന്റെ പെണ്ണ് ആണ് പൂജ മോൾ എന്ന്…

അവൾ എം ബി ബി സ് കഴിഞ്ഞു നിൽക്കുക ആണ്…

ഇനി ഒരു മാസം കൂടി നിന്നാൽ തന്നെ വേറെ ആണ്പിള്ളേര് കൊണ്ട് പോകും അപ്പച്ചി.. എന്ന് ആണ് അവൾ ഇന്നലെ വിളിച്ചു പറഞ്ഞത്…..

ഈശ്വരാ ആ കുട്ടിയെ എന്റെ മകന് തന്നേക്കണേ…

അവർ മനസ്സിൽ മന്ത്രിച്ചു..

പക്ഷെ സിദ്ധുവിന്റെ മനസ്സിൽ മുഴുവൻ ഒറ്റ മുഖം മാത്രം ഉള്ളായിരുന്നു…

*******************

ഉച്ചക്ക് ഊണിനു വേണ്ടി ഉള്ള ഒരുക്കത്തിൽ ആണ് ഗിരിജ….

ഏത്തക്കായ വെച്ച് കൂട്ട് കറി ഉണ്ടക്കാൻ വേണ്ടി അരിയുക ആണ്…

“അമ്മേ…… മുത്തശ്ശി എവിടെ.. “

“ആവോ….. ആ പിന്നാമ്പുറത് എവിടെ എങ്കിലും കാണും… ന്തേ.. “

“അല്ല മുത്തശ്ശി എണ്ണ മുറുക്കുവാൻ കയ്യൂന്നി യും കറ്റാർ വാഴയും എടുത്ത് വരാൻ എന്നോട് പറഞ്ഞു…. “അവൾ കൈയിൽ ഇരുന്ന എല്ലാം എടുത്ത് മേശമേൽ വെച്ചു..

“മ്മ്… അമ്മ വരട്ടെ.. എന്നിട്ട് മുറുക്കി തരും… “

അപ്പോളേക്കും മുത്തശ്ശി അവൾക്ക് അരികിൽ വന്നു..

കയ്യൂന്നിയും കറ്റാർ വാഴയും ബ്രഹ്മിയും ചെമ്പരത്തി ഇലയും കറിവേപ്പിലയും തുളസി ഇലയും ഒക്കെ കൂട്ടി ആണ് മുത്തശ്ശി എണ്ണ മുറുക്കുന്നത്….

“ഗിരിജ…… “

“എന്തോ….. “

മുത്തശ്ശൻ വിളിച്ചപ്പോൾ അവർ വേഗം റൂമിലേക്ക് പോയി….

ഇടയ്ക്കെല്ലാം പദ്മയുടെ ഓർമകളിൽ സിദ്ധു ഓടി എത്തും..

സാറിന്റെ മുന്നിൽ വെച്ച് കരയേണ്ടിയിരുന്നില്ല….. അതു മോശം ആയി പോയി…

എന്നാലും ആ കാശ് തിരിച്ചു കൊടുത്തപ്പോൾ ഉണ്ടായ സന്തോഷം… അതു പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്..

ഒരു വലിയ ഭാരം ഒഴിഞ്ഞത് പോലെ അവൾക്ക് തോന്നി…

അവൾ അച്ഛന്റെ അടുത്ത് വീണ്ടും ചെന്ന്..

അച്ഛനും ആയിട്ട് എന്നും അവൾ സൊറ പറഞ്ഞു ഇരിക്കുക പതിവ് ആണ്..

ഒറ്റ മകൾ ആയത് കൊണ്ട് ലാളന അൽപ കൂടുതൽ ആണ് പോലും എന്ന് എല്ലാവരും പറയും..

പക്ഷെ അച്ഛൻ അത് ഒന്നും ശ്രെദ്ധിക്കില്ല…

അച്ഛന്റെ ചെല്ലക്കുട്ടി ആണ് അവൾ..

തൃസന്ധ്യ ആയപോളെക്കും അമ്മയും മുത്തശ്ശിയും അവളും കൂടി നാമം ജപിച്ചു….

8മണി ആകും മുത്തശ്ശൻ കാവിൽ നിന്ന് വരുമ്പോൾ..

നാമം ജപിച്ചു കഴിഞ്ഞു മുത്തശ്ശി ഉമ്മറത്തു കാവൽ ഇരിക്കും മുത്തശ്ശനെ കാത്തു…

മുത്തശ്ശൻ വന്നു കഴിഞ്ഞാൽ മാത്രമേ മുത്തശ്ശിക്ക് സമാധാനം ആകുവോള്…

അടുത്ത് ദിവസം കാലത്തു തന്നെ പദ്മ ഉണർന്നു..

..

“പോയി കുളിച്ചു വരൂ ന്റെ കുട്ട്യേ.. “

അമ്മ വിളിച്ചു പറഞ്ഞു

താളിയും ആയി കുളപ്പടവിലേക്ക് അവൾ നടന്നു…

തണുത്തുറഞ്ഞ കുളത്തിലേക്കു അവൾ ഇറങ്ങി..

അടുത്തുള്ള ശിവക്ഷേത്രത്തിൽ പോകണം എന്ന് മുത്തശ്ശി നേരത്തെ പറഞ്ഞിരുന്നു.

മാസത്തിൽ ഒന്ന് വെച്ച് അവിടെ തൊഴാന് പോകുന്നത് ആണ്..

പദ്മ വേഗം കുളിച്ചു ready ആയി..

ഇളം മഞ്ഞ നിറം ഉള്ള ഒരു ദാവണി ആണ് അവൾ അണിഞ്ഞത്..

“മോളെ… സൂക്ഷിച്ചു പോകണം കെട്ടോ.. “

“ശരി മുത്തശ്ശി.   “

അവൾ ചെമ്മണ്പാതയിലൂടെ മെല്ലെ നടന്നു..

“പദ്മ…. “

തിരിഞ്ഞു നോക്കിയപ്പോൾ ശരത്..

“ആഹ് ശരത്….. എവിടേയ്ക്ക് ആണ് കാലത്തെ.. “?

“എനിക്ക് അറിയാമായിരുന്നു ഇന്ന് പദ്മ ക്ഷേത്രത്തിൽ വരും എന്ന്… തന്നെ നോക്കി നിൽക്കുക ആയിരുന്നു.. “

“ങേ…. അതെന്താ… “

“ഒന്നും അറിയാത്തത് പോലെ ഇങ്ങനെ പെരുമാറരുത്.. പ്ലീസ്… “

“എല്ലാം അറിയാം ശരത്… പക്ഷെ എനിക്ക്, തന്നെ എന്റെ പഴയ കളിക്കൂട്ടുകാരൻ ആയിട്ട് കാണാൻ ആണ് ഇഷ്ട്ടം.. “

“എനിക്ക് അങ്ങനെ പറ്റുന്നില്ലടോ….. ഓരോ നിമിഷവും ഞാൻ ആഗ്രഹിക്കുന്നത് താൻ എന്റെ ആയി തീരണം എന്ന് മാത്രം ആണ്.. “

“പ്ലീസ് ശരത്….. എനിക്ക് അതു ഒന്നും ഒട്ടും ആലോചിക്കുവാൻ പറ്റില്ല.. എന്നെ വെറുതെ വിട്ടേക്ക്.. “

“പദ്മ.. എത്ര കാലം ആയി ഞാൻ തന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ട്.. “

“Look ശരത്… ന്റെ അച്ഛന് ഇഷ്ടം അല്ലാത്ത ഒരു ബന്ധത്തിലും ഞാൻ പോയി ചാടത്തില്ല… അത് ഉറപ്പ് ആണ്… നമ്മൾ തമ്മിൽ ഒരു വിവാഹത്തിന് അച്ഛൻ സമ്മതിക്കില്ല….അതുകൊണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. “

അവൾ അതു പറഞ്ഞു കൊണ്ട് നടന്നു പോയി…

ഏഴാം ക്ലാസ്സ്‌ മുതൽ ഒരുമിച്ചു പഠിക്കുന്നത് ആണ് ശരത്തും അവളും തമ്മിൽ… പത്താം ക്ലാസ്സിൽ വെച്ചു ആണ് ആദ്യം ആയി അവൻ തന്റെ ഇഷ്ട്ടം അവളോട് തുറന്ന് പറഞ്ഞത്..

അന്ന് മുതൽ പദ്മ അവനെ എതിർത്തിട്ടേ ഒള്ളു…

ഇടയ്ക്ക് ഒക്കെ അവൻ ഇങ്ങനെ വഴിയോരത്തു വെച്ച് കാണും..

എന്നിട്ട് അവളോട്‌ സംസാരിക്കാൻ ശ്രമിക്കും..

കാണാൻ സുന്ദരൻ ആണ്… പക്ഷെ എന്ത് കൊണ്ടോ പദ്മയ്ക്ക് അവളുടെ മനസ്സിൽ പ്രണയം എന്നൊരു വികാരം അവനോട് തോന്നിയില്ല…

ക്ഷേത്രത്തിൽ ചെന്ന് അവൾ വേഗം ശ്രീകോവിലിന്റെ മുന്നിലേക്ക് പോയി..

കുറച്ചു തിരക്ക് ഉണ്ട്… ഞായറാഴ്ച ആയതിനാൽ ആകണം..

കസവുകര മുണ്ട് ഉടുത്തു മേൽമുണ്ട് പുതച്ചു ഒരു ചെറുപ്പക്കാരൻ നിന്ന് തൊഴുന്നു..

ലക്ഷ്മി അവന്റെ തൊട്ട് ഇടത് വശത്തായി വന്നു നിന്ന്..

തൊഴുതു പ്രാർത്ഥിച്ചു..

സിദ്ധാർഥ്…. പൂരം……. തിരുമേനി വിളിച്ചു..

അയാൾ ഇലച്ചീന്തിൽ പ്രസാദം മേടിച്ചു തിരുമേനിക്ക് ദക്ഷിണ നൽകി..

പദ്മ നോക്കിയപ്പോൾ തന്റെ സാർ..

“ആഹ് പദ്മ…. “അവൻ ചിരിച്ചു..

“സാർ…. “അവൾ അയാളെ നോക്കി മന്ദഹസിച്ചു

“ഇന്ന് എന്തെ പപ്പി കുട്ടിയെ  മുത്തശ്ശി വന്നില്ലേ… “തിരുമേനി അവളോട് ചോദിച്ചു..

“ഇല്ല്യ…… ഇന്ന് ഞാൻ തനിച്ചു പോന്നു…മുത്തശ്ശിക്ക് ഇന്ന് ഇത്തിരി മടി  “

അവൾ മറുപടി പറഞ്ഞു..

“നാളെ അല്ലേ കുട്ടീടെ പിറന്നാൾ…. അച്ഛൻ വിളിച്ചു പറഞ്ഞു.. “

“ഉവ്വ്… “

“ഞാൻ വഴിപാട് ചെയ്തോളാം കെട്ടോ.. “

“ശരി തിരുമേനി.. “അവൾ തിരുമേനിയോട് പറഞ്ഞു.

“സാറിന് ഇവിടെ ഒക്കെ അറിയാമോ… “

ആനക്കൊട്ടിലിൽ കൂടി അവന്റെ ഒപ്പം നടന്നു വന്നപ്പോ അവൾ ചോദിച്ചു..

“എനിക്ക് അത്രയും പരിചയം പോരാ…. നമ്മുടെ രാജഗോപാൽ സാറിനോട് ചോദിച്ചു.. സാർ ആണ് ഈ ക്ഷേത്രത്തിന്റെ കാര്യം പറഞ്ഞത്.

“ഉവ്വോ…. സാർ തനിച്ചു ഒള്ളു… “?

“അമ്മ വരാൻ ഇരുന്നത് ആണ്.. അപ്പോൾ മുത്തശ്ശിക്ക് ഒരു ക്ഷീണം.. അതു കൊണ്ട് പോണില്ല… “

“മുത്തശ്ശിക്ക് എന്താ പറ്റിയത്.. “

“ഹേയ്.. കുഴപ്പം ഒന്നും ഇല്ല.. പ്രായത്തിന്റെ ഓരോരോ പ്രശ്നങ്ങൾ… “

“പദ്മ ഒറ്റയ്ക്ക് ആണ് “?

“ന്റെ വീട്ടിലേക്ക് നടക്കാൻ ഉള്ള ദൂരം ഒള്ളു… “

“ആഹാ… എല്ലാ ആഴ്ചയും വരുമോ.. “

“ഇല്ല്യ… മാസത്തിൽ ഒന്നേ ഒള്ളു… അല്ലാത്ത ദിവസം ഞങ്ങളുടെ കാവിൽ പോകും… “

“ആണല്ലേ.. അതു എവിടെ ആണ്.. “?

“ഇല്ലത്തു നിന്ന് ഒരു അഞ്ചു മിനിറ്റ് നടന്നാൽ മതി…. “

“മ്മ്… “

അവൾ അയാളോട് സംസാരിച്ചു കൊണ്ട് പുറത്തേക്ക് വന്നു..

“ഞാൻ എന്റെ കാറിൽ ആണ് വന്നത്.. പദ്മ പോന്നോളൂ… വെറുതെ നടക്കേണ്ട.. “

“യ്യോ…. വേണ്ട സാർ…..ഞാൻ നടന്നു പോയ്കോളാം… “

“അതെന്താ.. എന്റെ കൂടെ വരാൻ പേടി ആണോ.. “

“അങ്ങനെ ഒന്നും ഇല്ല… പക്ഷെ വേണ്ട സാർ…. “

“Why… “?

“അത് പിന്നെ ഈ നാട്ടിൽ ആരെങ്കിലും കണ്ടാൽ മോശം പറയും…. “

“അങ്ങനെ ആണെങ്കിൽ വേണ്ട….ഞാൻ ആയിട്ട് എന്റെ student നു ചീത്ത പേര് ഉണ്ടക്കത്തില്ല… “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ മന്ദഹസിച്ചു.

തുടരും..

(ഹായ് കഥ ഇഷ്ടം ആകുന്നുണ്ടോ frds

…..cmnts ആയി reply തരണം കെട്ടോ… )

Ullas OS

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മന്ദാരം – ഭാഗം 3”

Leave a Reply

Don`t copy text!