ഒരു തരത്തിൽ അവൾ സീറ്റിൽ പോയിരുന്നു…
“Di പുതിയ സുന്ദരകുട്ടൻ എങ്ങനെ ഉണ്ട്… “മീര പിറുപിറുത്തു.
പദ്മ അവളെ നോക്കി….
അവൾ പെട്ടന്ന് കണ്ണിറുക്കി കാണിച്ചു.
പദ്മ ആണെങ്കിൽ സാറിന്റെ മുഖത്തേക്ക് നോക്കുന്നെ ഇല്ല.
കുറെയേറെ സമയം സാർ തന്റെ കുട്ടികളും ആയി സംസാരിച്ചു..
എം കോം കഴിഞ്ഞ് നെറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആയിരുന്നു..അതിന് മുൻപ് കുറച്ചു psc ക്ലാസ് ഒക്കെ അറ്റൻഡ് ചെയ്തു….. ഇടയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി രണ്ട് വർഷം വെറുതെ പോയി…. പിന്നീട് വീണ്ടും net നു തയ്യാറെടുത്തു.
ആദ്യത്തെ തവണ തന്നെ നെറ്റ് കിട്ടുകയും ചെയ്തു..
അങ്ങനെ ആണ് just കോളേജിൽ ഇത് ആദ്യം ആയിട്ട് കയറുന്നത്..
ഇനി ഡോക്ടറേറ്റ് എടുക്കണം.. അതാണ് സാറിന്റെ ആഗ്രഹം..
കുട്ടികൾ എല്ലാവരും ആരാധനയോട് കേട്ട് ഇരിക്കുക ആണ്..
ഇടയ്ക്ക് ഒക്കെ പദ്മ അയാളുടെ മുഖത്തേക്ക് നോക്കും..
പക്ഷെ സാർ ആണെങ്കിൽ അവളെ ആദ്യമായി കാണുന്ന പോലെ തന്നെ അവളെ നോക്കിയുള്ളൂ..
ഇനി ഇയാൾ അല്ലേ അതു…..
എന്നാലും ഷർട്ട് അതു തന്നെ അല്ലേ…
കുറച്ചു സമയം പിന്നിട്ടതും കുട്ടികൾക്ക് ഓഡിറ്റോറിയം ത്തിൽ പോകുവാൻ ആയി ഉള്ള അനുമതി കൊടുത്തു..
എല്ലാവരും വേഗം എഴുനേറ്റ്..
ഓരോരുത്തരായി പുറത്തേക് നടന്നു.
സാറിന്റെ അടുത്ത് എത്തിയതും പദ്മക്ക് തൊണ്ട വരണ്ടു..
അവൾ അയാളുടെ മുഖത്ത് ദയനീയമായി നോക്കി..
അയാൾ അവളെ നോക്കി ചിരിച്ചു
ഫ്രണ്ട്സ് ഉള്ളത് കൊണ്ട് അവൾ ഒന്നും പറയാതെ ഇറങ്ങി പോയി..
സിദ്ധുവിന്റെ മുഖത്തു ഒരു കള്ളച്ചിരി വിരിഞ്ഞു……അവനും കുട്ടികളുടെ ഒപ്പം നടന്നു.
പ്രോഗ്രാംസ് ആരംഭിച്ചു…
ഓരോരോ ഐറ്റംസ് കഴിഞ്ഞു കൊണ്ട് ഇരിക്കുന്നു..
പദ്മയുടെ ഊഴം എത്തി..
അവൾ സ്റ്റേജിൽ കയറി..
അപ്പോൾ തന്നെ എല്ലാ കുട്ടികളും കൈ അടിച്ചു കഴിഞ്ഞു.. കാരണം അവളുടെ പെർഫോമൻസ് അത്രയും നല്ലത് ആണ് എന്ന് എല്ലാവർക്കും അറിയാം..
വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞു തുള്ളി ഉറങ്ങി…
നിമിനേരമെങ്കിലോ തേങ്ങി നിലവിൽ
വിരഹമെന്നാലും മയങ്ങി…
അവളെ…. ഋതു നന്ദിനിയാക്കി….
കിളിവന്നു കൊഞ്ചിയ ജാലക വാതിൽ കളിയായി ചാരിയതാരെ…
നല്ല ഈണത്തിൽ അവൾ പാട്ടു പാടുക ആണ്….
എന്നാലും അവൾ ഇപ്പോൾ ഏത് ലോകത്തിൽ ആണ് എന്ന് അറിയാവുന്ന ഒറ്റ ഒരാൾ മാത്രമേ ഒള്ളു ഈ ഭൂമിയിൽ ഇപ്പോൾ…
അത്… അത്… നമ്മുടെ സിദ്ധു ആണ്..
അവന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിൽക്കുക ആണ്…….
അവനു ഒരുപാട് ഇഷ്ടപ്പെട്ടു അവളുടെ സംഗീതം…
പാട്ട് പാടി ഇറങ്ങിയതും ഗംഭീര കൈ അടി ആയിരുന്നു അവിടെ മുഴങ്ങിയത്…
എല്ലാവരും അവളെ അഭിനന്ദിച്ചു…
“Di….as usual നി കലക്കി ട്ടോ…. “പൂർണിമ അവൾക്ക് കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു..
“Thanks di….”
.”padmoo… അടിപൊളി ആയിരുന്നു…. “മിഥുനും രോഹിതും, ദീപികയും, കൃഷ്ണയും.. എല്ലാവരും അവളെ പ്രശംസിച്ചു..
ഇടയ്ക്ക് സിദ്ധുവും അവളും തമ്മിൽ കണ്ടുമുട്ടി..
“ഹായ് പദ്മ….. ഇയാൾ അസാധ്യമായി പാടി കെട്ടോ….. cngtzzz “അവൻ അവളോട് പറഞ്ഞു.
“Thku സാർ… “അത് പറഞ്ഞപ്പോൾ അവൾക്ക് തൊണ്ട വരണ്ടു..
അപ്പോളും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു..
“സാർ… “
“മ്മ്…. “
“എനിക്ക്… … ആം സൊ സോറി സാർ….. “
“എന്തിനു…. “
“അത്…. കാലത്ത്…. “
അവൾ അത്രയും പറഞ്ഞപ്പോൾ രാജഗോപാൽ സാർ അവിടേക്ക് നടന്നു വന്നു…
പെട്ടന്ന് തന്നെ അവൾ അവിടെ നിന്ന് മാറി പോകുകയും ചെയ്തു..
എങ്ങനെ എങ്കിലും ആ ക്യാഷ് സാറിന് തിരിച്ചു കൊടുക്കണം.. അത് കഴിഞ്ഞു ബാക്കി എല്ലാം… അവൾ തീരുമാനിച്ചു..
പിന്നീട് പലപ്പോളും സാറിനെ കണ്ടെത്താൻ ശ്രെമിച്ചു എങ്കിലും വിഫലം ആയി പോയി..
വൈകിട്ട് അച്ഛൻ ആണ് അവളെ പിക്ക് ചെയ്യാൻ വന്നത്…
കാരണം പ്രോഗ്രാം കഴിഞ്ഞു ഒരുപാട് late ആയിരുന്നു..
അന്ന് രാത്രിയിൽ അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല…
ഈശ്വരാ… ഇന്ന് എന്തൊക്ക ആണ് സംഭവിച്ചത്…..
കാലത്തെ സാറിനോട് എന്തെല്ലാം പറഞ്ഞു…
അതിനു മാത്രം പ്രശ്നം ഉണ്ടായോ അതും ഇല്ല….
സാറ് വന്നു പിടിച്ചു മാറ്റിയില്ലായിരുന്നന് എങ്കിൽ ഒരു പക്ഷെ താൻ ആ വണ്ടിയ്ക്ക് അടിയിൽ പെട്ടു പോയേനെ…..
ഹോ… ഓർക്കാൻ വയ്യ…
ഈശ്വരാ… എന്തൊരു അവസ്ഥ…
ഇനി ആ സാറിനോട് എന്ത് പറയും….
പാവം ആദ്യമായി ആ വഴി വന്നത് ആയിരുന്നു… ഒക്കെ പറഞ്ഞിട്ടും തന്റെ മാത്ര കാതിൽ കയറിയില്ല…
താൻ വെറുതെ പൊട്ടി തെറിച്ചു.
ന്റെ ദൈവമേ… എന്തൊരു പരീക്ഷണം…
ശോ……….
അവൾ തിരിഞ്ഞുo മറിഞ്ഞും കിടന്നു…
പാവം സാർ….. എന്ത് വിചാരിച്ചു കാണും….
ഞാൻ ഒരു തന്റേടി ആണെന്ന് ഓർത്തോ ആവോ..
ശോ… ന്റെ നാഗത്താന്മാരെ………
അവൾ മിഴികൾ ഇറുക്കി പൂട്ടി
***************************
സിദ്ധു…… എങ്ങനെ ഉണ്ടായിരുന്നു മോനെ പുതിയ കോളേജ്..
അവൻ ഒന്ന് free ആകുന്നത് കാത്തു അവന്റെ അമ്മ wait ചെയുക ആയിരുന്നു..
“അടിപൊളി കോളേജ് ആണ് അമ്മേ…… ഇന്ന് ആർട്സ് ഡേ ആയിരുന്നു….. “
“ആഹ്ഹ്…… നല്ല കല ഉള്ള കുട്ടികൾ ഒക്കെ ഉണ്ടോ ക്ലാസ്സിൽ… “
“മ്മ്… ഉണ്ട് അമ്മേ…. നന്നായി പാടുന്ന കുട്ടികൾ ഒക്കെ ഉണ്ട്… “അതു പറയുമ്പോൾ അവന്റെ മനസ്സിൽ പദ്മ ആയിരുന്നു.
“ഉവ്വോ…… നീയും ഒരു പാട്ട് പാടാൻ മേലായിരുന്നോ മോനെ.. നീ എന്ത് നന്നായി പാടുന്നത് ആണ്, കുട്ടികൾ എല്ലാവരും ഞെട്ടുമായിരുന്നു . “
“ഹേയ്.. ഒന്ന് പോ എന്റെ അമ്മേ…. “
“അതെന്താ മോനെ… നീ ഒന്ന് പാടി എന്ന് കരുതി എന്താണ് ഇപ്പോൾ സംഭവിക്കുക… “
മുത്തശ്ശി അതു ഏറ്റു പിടിച്ചു..
“ഈ മുത്തശ്ശി ക്ക് നേരത്തെ കഴിച്ചു കിടക്കാൻ വയ്യാരുന്നോ, നേരം എത്ര ആയിന്നു അറിയുമോ.. “
“ഞാൻ കിടന്നോളാം കുട്ടി…. നി ഇപ്പോൾ വരു,, നമ്മൾക്ക് ഒരുമിച്ചു കഴിക്കാം.. “
“Mm… വരാം മുത്തശ്ശി.. ഒരു സെക്കന്റ്. “
“നിനക്ക് ഒരു പാട്ട് പാടാൻ നോക്കാമായിരുന്നു ഇല്ലേ മോനെ.. “മുത്തശ്ശി വീണ്ടും ചോദിച്ചു
“മ്മ്… ഇതാപ്പോ നന്നായെ…. ഞാൻ അടുത്ത തവണ ആയിക്കോട്ടെ.. പാടിയേക്കാം.. “അവൻ പറഞ്ഞു..
ഉള്ളിത്തീയലും കാബ്ബേജ് തോരനും പപ്പടവും അച്ചിങ്ങ മെഴുക്കുവരട്ടിയും ഒക്കെ ആയിട്ട് ആണ് അവരുടെ അത്താഴം.. പിന്നെ എന്നത്തേയും പോലെ സിദ്ധുവിന്റെ പ്രിയപ്പെട്ട കണ്ണിമാങ്ങാ അച്ചാറും….
എന്നും മൂവരും ഒരുമിച്ചു ഇരുന്നാണ് കഴിക്കുന്നത്…
സഹായത്തിനായി അടുക്കളയിൽ ഒരു സ്ത്രീ ഉണ്ട്.. രാജമ്മ ചേച്ചി… പുറംപണിക്ക് മറ്റു രണ്ട് ആളുകളും..
ഈ ഇരുനില മാളികയിൽ നമ്മൾ തനിച് ഇനി എത്ര നാൾ ആണ് സിദ്ധു…..
അമ്മ അവനെ നോക്കി..
“മ്മ്… എന്റെ പഠിത്തം ഇത്തിരി കൂടി കഴിയാൻ ഉണ്ട് അമ്മേ… അതു ഒക്കെ ഒന്ന് കഴിഞ്ഞു സ്വസ്ഥം ആയിട്ട് നമ്മൾക്ക് ഒരു കല്യാണം വെയ്ക്കാം… എന്തെ.. “
“ഇനി എന്നാണ് ന്റെ മോനെ…. ഇപ്പോൾ വയസ് ആകുന്നു… “
“അത്രയും അല്ലേ ഒള്ളു… വരട്ടെ നോക്കാം… “
“എത്ര പറഞ്ഞു എങ്കിലും മനസിലാകാത്തത് നിനക്ക് മാത്രം ഒള്ളു…. ഞങ്ങൾക്ക് കൂട്ടായിട്ടു ഒരു കുട്ടി വേണം…. “
“എങ്കിൽ പൂജയെ ഇങ്ങോട്ട് വിളിക്കാം..അപ്പോൾ അമ്മയ്ക്ക് സന്തോഷം ആകുമോ.. . “
“നീ എന്റെ കൈയിൽ നിന്ന് മേടിക്കു കെട്ടോ.. ഈയിടെ ആയിട്ട് ഇത്തിരി കൂടുന്നുണ്ട് “
അവർ കൈ ഓങ്ങി..
“മോനെ… മുത്തശ്ശിക്ക് നിന്റെ ഉണ്ണിയെ കണ്ടിട്ട് ഒന്ന് കണ്ണടയ്ക്കണമ്… അത്രയും ഒള്ളു ഈ വാർധക്യത്തിൽ ഈ ഉള്ളവളുട ആഗ്രഹം .. “
“അത് ഞാൻ വാക്ക് തരുന്നു…കുറച്ചു…. വളരെ കുറച്ചു സാവകാശം മതി…. അപ്പോളേക്കും എല്ലാം നമ്മൾക്ജ് റെഡി ആക്കാം… “
അവൻ ഊണ് കഴിച്ചു എഴുനേറ്റ്…
ചുവരിൽ അച്ഛന്റെ ഫോട്ടോയിലേക്ക് അവൻ കണ്ണ് നട്ടു…..
എന്നിട്ട് മെല്ലെ മുറിയിലേക്ക് പോയി..
തന്റെ ബെഡിൽ പോയി അവൻ കിടന്നു..
വരമഞ്ഞളാടിയ………….
അവൻ ഒരു നിമിഷം കണ്ണടച്ച്..
എന്തൊരു സംഗീതം……..ആ ഈണത്തിൽ ലയിച്ചു ഇരിക്കുക ആയിരുന്നു ഓരോ വ്യക്തിയും
അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു…
“ഡോ മാഷേ… മര്യാദക്ക് താൻ രണ്ടായിരം രൂപ ഇങ്ങു എടുക്ക്….. “
അവളുടെ ദേഷ്യവും സംഗീതവും അതു കഴിഞ്ഞു ഉള്ള പരിഭവവും…. അവൻ കണ്ണുകൾ അടച്ചു….
ചന്ദന നിറം ഉള്ള ഒരു സൽവാർ ആണ് അവൾ കോളേജിൽ പോകാൻ ആയി അണിഞ്ഞത്.
സുന്ദരി ആകാൻ അവൾ ഒരു ശ്രെമം ഒക്കെ നടത്തി….
ഇത്തിരി മോഡേൺ ആയി പോയോ……
ഹേയ് ഇല്ല… ഇത്രയും പോലും ഇല്ലാതെ എന്തോന്ന് കോളേജ് ലൈഫ്..
ഉമ്മറത്തേക്ക് വന്നു…
“ഹായ്.. ഇന്ന് എന്റെ കുട്ടി സുന്ദരി ആയിട്ട് ഉണ്ടല്ലോ… “
മുത്തശ്ശി അവളെ അടിമുടി നോക്കി..
“ഒന്ന് പോ എന്റെ മുത്തശ്ശി… അല്ലെങ്കിലും ഞാൻ സുന്ദരി അല്ലേ.. “…
“അല്ലെന്ന് ഞാൻ പറഞ്ഞോ കുട്ട്യേ… ഇന്ന് ഇത്തിരി കൂടി ഒന്ന് സുന്ദരി ആയിട്ട് ഉണ്ട്… “അതാണ് ഞാൻ പറഞ്ഞത്..
“ആയിക്കോട്ടെ…… “അവൾ മുത്തശ്ശിയുടെ കവിളിൽ പിടിച്ചു..
കീർത്തന അന്നും ലീവ് ആണ്…..
അതുകൊണ്ട് അവളുടെ നടത്തത്തിന്റെ വേഗത വർധിച്ചു..
കാരണം എങ്ങനെ എങ്കിലും സാറിനെ കണ്ടാൽ സാറിന് അദ്ദേഹത്തിന്റെ ക്യാഷ് തിരിച്ചു ഏൽപ്പിക്കണം .
അവൾ ഓർത്തു..
ബസ് സ്റ്റോപ്പ് എത്താറായി… പക്ഷെ സാറിനെ കണ്ടിലാ..
ഇനി പോയി കാണുമോ ആവോ…..
അവൾ പ്രതീക്ഷയോടെ നോക്കി…
അകലെ നിന്ന് സാറിന്റെ കാർ വരുന്നത് അവൾ കണ്ടു..
അവൾക്ക് പക്ഷെ മുന്നോട്ട് ചലിക്കാൻ കഴിഞ്ഞില്ല…
സാർ ആണെങ്കിൽ അവളെ മൈൻഡ് പോലും ചെയ്തില്ല…
അയാൾ മെല്ലെ കാർ ഓടിച്ചു പോയി..
അവളിൽ നിരാശ പടർന്നു..
അപ്പോളേക്കും ബസ് വന്നു..
അവൾ വേഗം ബസിൽ കയറി പോയി..
ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും ആകെ സന്തോഷം…
കാരണം സാർ ആണ്..
പുതിയ സാറിനെ എല്ലാവർക്കും അങ്ങ് പിടിച്ചു…
First പീരിയഡ് സാർ ക്ലാസ്സിൽ വന്നു..
വളരെ ഫ്രണ്ട്‌ലി ആയിട്ട് ആണ് സാർ പഠിപ്പിക്കുന്നത്…
ബോയ്സ് nu ഒക്കെ സാർ ആണെങ്കിൽ ഒരു മൂത്ത ജ്യേഷ്ഠനെ പോലെ ആണ്….
അത്രയ്ക്ക് കമ്പനി ആയി ഒറ്റ ദിവസം കൊണ്ട് തന്നെ..
ക്ലാസ്സ് കഴിഞ്ഞു സാർ സ്റ്റാഫ് റൂമിലേക്ക് പോയി…
പദ്മക്ക് ആണെങ്കിൽ ഉത്സാഹം നഷ്ടപെട്ട അവസ്ഥ ആണ്..
സാർ തന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും….. അതു ഓർക്കുമ്പോൾ അവൾക്ക് വിഷമം ആണ്…
സാറിനോട് ഒന്ന് തനിച്ചു കിട്ടിയാൽ മാത്രം ആ കാര്യം സംസാരിക്കാൻ പറ്റു…
“Di…. നീ എന്താണ് ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്…. “
ആന്മരിയ അവളുടെ അടുത്തേക്ക് വന്നു..
“ഹേയ്.. ഒന്നുല്ലാടി… ഒരു തലവേദന… “
“അതു എന്താ…. നമ്മൾക്ക് സ്റ്റാഫ് റൂമിൽ പോയി ടാബ്ലറ്റ് മേടിക്കാം… “
“ഹേയ്.. വേണ്ടടി….. “
അവൾ ഒഴിഞ്ഞു മാറി…
പക്ഷെ ആന്മരിയയും റ്റീനയും കൂടി സ്റ്റാഫ് റൂമിൽ ചെന്ന്..
“സാർ….. “
“മ്മ്… എന്ത് പറ്റി.. “
“പദ്മക്ക് ഭയങ്കര ഹെഡ് ഏയ്ക്ക്… സൊ ഒരു ടാബ്ലറ്റ്.. “
“One mint…. “സിദ്ധു എഴുനേറ്റു പോയി പ്യൂൺ നോട് ടാബ്ലറ്റ് മേടിച്ചു.. എന്നിട്ട് അവരുടെ കൈയിൽ കൊടുത്ത് വിട്ട്..
“Di.. ദേ സാറിനോട് മേടിച്ചത് ആണ്.. നീ കഴിക്ക്.. എന്നിട്ട് ലൈബ്രറിയിൽ പോയി rest എടുക്ക്.. “
“ഒന്ന് പോടീ….. “
അപ്പോളേക്കും സാർ അവിടേക്ക് വന്നു..
“What happend പദ്മ… “
അവൾ വേഗം എഴുനേറ്റു..
“ചെറിയ തലവേദന… “
“ഹോസ്പിറ്റലിൽ പോകണോ.. $
“യ്യോ… വേണ്ട….. “
അവൾ കണ്ണുമിഴിച്ചു പറഞ്ഞു..
“എങ്കിൽ താൻ റസ്റ്റ് എടുക്ക്… “
“ഒക്കെ സാർ… “
അവൾ പറഞ്ഞു..
“എന്തൊരു പാവം സാർ ആണ് അല്ലേടി…. “ടീന പറഞ്ഞു..
“സത്യം… “മിഥുന അതു ശരി വെച്ച്..
മേശമേൽ തലവെച്ചു കിടക്കുക ആണ് അപ്പോൾ പദ്മ…
അവളുടെ പ്രശ്നം തലവേദന അല്ല…..
ആ ക്യാഷ് തിരിച്ചു കൊടുത്ത് സാറിനോട് മാപ്പ് പറയണം.. അത്രയും മാത്ര….
അതു കഴിഞ്ഞാൽ ആശ്വാസം ആകും…
വൈകിട്ട് കോളേജിൽ നിന്ന് ബസ് സ്റ്റാൻഡിൽ വന്നിട്ട് മുത്തശ്ശിക്ക് ഉള്ള കൊട്ടൻചുക്കാദി തൈലം മേടിക്കണംയിരുന്നു അവൾക്ക്.. അച്ഛന് ആണെങ്കിൽ സമയം ഇല്ലന്ന് പറഞ്ഞായിരുന്നു.. അതുകൊണ്ട് ആണ് അവൾ ആ duty ഏറ്റെടുത്തത്..
അവൾ അങ്ങാടി കടയിൽ കയറുക ആണ്…
തൈലം മേടിച്ചു തിരിഞ്ഞതും അവൾ നോക്കിയപ്പോൾ ദേ സാർ അങ്ങോട്ട് കയറി വരുന്നു…
“Good ഈവെനിംഗ് സാർ.. “
“Good ഈവെനിംഗ്… “
“സാർ എന്ത് ആണ് ഇവിടെ … “
“ഞാൻ എന്റെ മുത്തശ്ശിക്ക് കുഴമ്പ് മേടിക്കാൻ ആണ്…. കുട്ടിക്ക് തലവേദന കുറഞ്ഞോ.. $
“ഉവ്വ്… “
സിദ്ധു കയറി എന്തൊക്കെയോ പേരുകൾ ഒക്കെ പറയണത് അവൾ കേട്ടു..
അവൾ മെല്ലെ റോഡിലേക്ക് ഇറങ്ങി..
“പദ്മ… നിൽക്കൂ… ഞാൻ ഡ്രോപ്പ് ചെയാം… “
സിദ്ധു അതു പറയുകയും അവൾ കടിഞ്ഞാൺ ഇട്ടത് പോലെ നിന്ന്..
അവൻ കുറെയേറെ മരുന്നുകളും സാധനങ്ങളും ഒക്കെ മേടിച്ചു കൊണ്ട് വന്നു പിറകിലത്തെ സീറ്റിൽ വെച്ച്..
എന്നിട്ട് പദ്മയോട് കയറിക്കൊള്ളാൻ പറഞ്ഞു..
അവൾ ബാക്കിലെ സീറ്റ് തുറന്നു..
പക്ഷെ കുറേ ഏറെ സാധനം ആണ് അവിടെ മുഴുവൻ..
ഒരു തരത്തിൽ അവൾ അവിടെ കയറി ഇരുന്ന്..
അവൻ മെല്ലെ വണ്ടി മുന്നോട്ട് എടുത്ത്..
“പദ്മ.. സംഗീതം പഠിച്ചിട്ടുണ്ടോ… “
“ഉവ്വ്… “
“മ്മ്.. അതാണ് ഇത്രയും നന്നായി പാടുന്നത്… “
“Thank you സാർ. “
“മ്മ്……. വിട്ടിൽ ആരൊക്ക ഉണ്ട് “
“അച്ഛൻ, അമ്മ… മുത്തശ്ശി മുത്തശ്ശൻ “
“ഒക്കെ…. “
“സാർ…. “
“എന്താണ്…. “
“അത്… അത്.. പിന്നെ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. “
“എന്താണ്…. “അവൻ വണ്ടി സൈഡിൽ ഒതുക്കി..
“സാർ….. “
“പറയു കുട്ടി…. “
“അത് പിന്നെ… അന്ന് ഞാൻ ആളറിയാതെ….. “
“ഹേയ് അത് സാരമില്ല……. “
“സാർ.. ഇത് മേടിക്കണം….. “അവൾ ആ ആയിരം രൂപ സിദ്ധു വിന് നേർക്ക് നീട്ടി…
“അന്ന് കുട്ടീടെ ഡ്രസ്സ് ഒക്കെ വൃത്തി കേട് ആയില്ലേ.. സൊ.. അതു ഇരിക്കട്ടെ.. “
“യ്യോ… വേണ്ട സാർ… ദയവ് ചെയ്ത് ഇത് എന്നോട് മേടിക്കണം… പ്ലീസ്.. “
“ഹേയ്… തനിക്ക് ആ ബാലൻസ് എമൗണ്ട് കൂടി തരാൻ ഞാൻ എടുത്തിട്ടുണ്ട്…. “അവൻ പേഴ്സ് കൈയിൽ എടുത്ത്…
സാർ പ്ലീസ്……. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..
“എന്റെ അറിവില്ലായ്മ കൊണ്ട് ആണ്… പ്ലീസ്…. “
“ചെ… പദ്മ കരയുക ആണോ…. “
അവൾ തന്റെ മിഴികൾ പെട്ടന്ന് ഒപ്പി…
“അതിന് മാത്രം നമ്മൾക്ക് ഇടയിൽ ഒന്നും സംഭവിച്ചില്ലലോ…. “
“എന്നാലും… സാർ…. പ്ലീസ്… ഇത് എന്നോട് മേടിക്കണം…. “
“Ok ok….. മേടിക്കാം കെട്ടോ..ഇനി ഇതിന്റെ പേരിൽ ഇയാൾ കരയുക ഒന്നും വേണ്ട …. “അവൻ കൈ നീട്ടിയപ്പോൾ അവൾ ആ ക്യാഷ് അവനു കൊടുത്ത്…
“ഇപ്പോൾ സമാധാനം ആയോ പദ്മക്ക് . “
അവൾ ഒന്നും പറയാതെ ചിരിച്ചു..
“ഇനി പോകാം അല്ലേ.. “
“ഉവ്വ്… “
സിദ്ധു വണ്ടി മുന്നോട്ട് എടുത്തു..
“അയ്യോ അച്ഛന്റെ കാർ ആണ് അത്… “പദ്മ ആണെങ്കിൽ മുന്നിൽ പോയ വാഹനം കണ്ട് പകച്ചു..
തുടരും..
(ഹായ്……. fdzzzz…..നിങ്ങൾ എല്ലാവരും first part നു തന്ന supportinu നന്ദി…. ഇനിയും അങ്ങനെ തന്നെ വേണം… ഉറപ്പായും ഈ സ്റ്റോറി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടം ആകും….
Yours…
Ullas OS)
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mandharam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission