എന്താ നിങ്ങൾ എല്ലാവരും കൂടി ഒരു ചർച്ച……. മൂന്നുപേരുടെയും അടുത്തേക്ക് സരസ്വതി അമ്മ കടന്നു വന്നു കൊണ്ടു ചോദിച്ചു .
അമ്മേ, നമ്മുടെ കിഴക്കേപറമ്പിൽ നാളികേരം പിരിക്കാൻ വരണ രാഘവേട്ടൻ ഇല്ലേ, പുള്ളിക്കാരന്റെ ഭാര്യ രാജമ്മ ഇപ്പോൾ എവിടെയാ അമ്മേ… നന്ദൻ അമ്മയോട് ചോദിച്ചു..
രാജമ്മ ഇടക്കൊക്കെ വീട്ടിൽ വരും മോനേ, തറയൊക്കെ തുടയ്ക്കാനും മുറ്റം അടിക്കാനും ഒക്കെ, അവൾ അവിടെ ഉണ്ട്, സ്ഥിരം പണി ഇല്ലാത്തത്കൊണ്ട് ആണ് മോൻ ഇപ്പോൾ അവളെ കാണാത്തത്, ആട്ടെ എന്താണ് നീ ഇപ്പോൾ രാജമ്മയെ കുറിച്ച് ചോദിച്ചത്, ഇവിടെ എങ്ങാനും വെച്ച് കണ്ടോ നീയ്…. സരസ്വതി അമ്മ മകനെ നോക്കി…
പറയാം അമ്മേ, അവരുടെ നമ്പർ കിട്ടാൻ എന്തേലും വഴിയുണ്ടോ… നന്ദൻ അവന്റെ താടിയിൽ പെരുവിരൽ ഊന്നിക്കൊണ്ട് ചോദിച്ചു..
ആഹ് എന്റെ ഫോണിൽ ഉണ്ട്, ഇതാ….. എന്നും പറഞ്ഞു അവർഫോൺ മകന് കൊടുത്തു…
എന്താടാ കാര്യം എന്ന് അവർ വീണ്ടും ചോദിച്ചെങ്കിലും മകൻ ഒന്നും പറയാതെ ഫോണുമായി പുറത്തേക്ക് പോയി…
ഞങ്ങൾ ദേവൂട്ടിയെ കൊണ്ടുപോകുന്ന കാര്യം പറയുവായിരുന്നമ്മേ, ഇവിടെ അമ്മക്കും പറ്റില്ലാലോ അവളെ നോക്കുവാൻ,,, വാര്യർ അത് പറഞ്ഞപ്പോളേക്കും നന്ദൻ ഫോണുമായി അവർക്കരികിലേക്ക് വന്നു…
ദേവൂട്ടി, മോൾ ഞങളുടെ ഒപ്പം നാട്ടിലേക്ക് പോരുക കെട്ടോ, കുറച്ചു ദിവസം കഴിഞ്ഞു മടങ്ങാം എന്തെ? വാര്യർ മകളോട് ചോദിച്ചപ്പോൾ ദേവു തലയാട്ടി…. കാരണം അവൾക്കും അറിയാം തനിക്ക് ഇനി ഒരു സഹായം ഇല്ലാതെ പറ്റില്ല എന്ന്…
നന്ദൻ അപ്പോളും ദേവുവിനെ നോക്കി നിൽക്കുകയാണ്..
നിനക്ക് കഴിയുമോ ദേവു എന്നെ വിട്ട് പോകുവാൻ,,,, കഴിഞ്ഞ രാത്രിയിൽ തന്റെ ദേഹത്ത് പറ്റിച്ചേർന്നു കിടന്ന ദേവു, താൻ കൈ എടുത്തു മാറ്റിയപ്പോൾ ഒന്നുകൂടെ അവൾ തന്നിലേക്ക് ചേർന്നു,,,, ഇനി ഒരിക്കലും തന്നെ വിട്ടു പോകില്ല എന്ന അർഥത്തിൽ…. സർജറി കഴിഞ്ഞു അബോധവസ്ഥയിലും അവളുടെ നാവ് ചലിച്ചത് നന്ദേട്ടാ എന്ന വിളിയിലൂടെ ആണ്….
ആ ദേവൂട്ടിയെ ഞാൻ അവളുടെ വീട്ടിലേക്ക് വിടാനോ,
അമ്മേ, ദേവുവിനെ അങ്ങോട്ട് വിടേണ്ട ആവശ്യം ഇല്ല ഇപ്പോൾ, ദേവൂന്റെ കാര്യങ്ങൾ നോക്കാൻ നമ്മുടെ രാജമ്മ ചേച്ചിയെ ഏർപ്പാട് ചെയ്ത് ഞാൻ….. സരസ്വതിഅമ്മയെ നോക്കി കൊണ്ടു നന്ദൻ പറഞ്ഞു..
എങ്കിൽ ഞാൻ പോരുന്നില്ല അമ്മേ, നന്ദന്റെ തീരുമാനം കേട്ടതും ദേവു പെട്ടന്നു അവളുടെ അമ്മയോടായി പറഞ്ഞു…
മാധവവാര്യരും ഭാര്യയും പിന്നെ ഒന്നും സംസാരിച്ചില്ല, കാരണം മകളെ കൊണ്ടുപോകണം എന്ന ആഗ്രഹം അവർക്ക് ഉണ്ടെങ്കിലും അവൾക്ക് വരാൻ താല്പര്യമില്ല എന്നാണ് അവൾ പറഞ്ഞതിന്റെ അർഥം..
സരസ്വതിയമ്മക്ക് പെട്ടന്നുണ്ടായ മകന്റെ മാറ്റത്തിലെ അങ്കലാപ്പ് വിട്ടുമാറിയില്ല…..
പക്ഷെ ദേവൂട്ടിക്ക് അറിയാമായിരുന്നു തന്റെ നന്ദേട്ടന്റെ ഇടനെഞ്ചിലെ ചൂട് തനിക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന്….
വീട്ടിലെത്തിയതും രാജമ്മ വന്നു എല്ലാം ക്രമീകരിച്ചിരുന്നു, അവർ വരുമ്പോളേക്കും എല്ലാം ശരിയാക്കി വെയ്ക്കുവാൻ ഗുപ്തൻനായർ ആണ് അവർക്ക് നിർദ്ദേശം കൊടുത്തത്..
താഴത്തെ മുറിയാണ് റെഡി ആക്കി വെച്ചിരിക്കുന്നത് കെട്ടോ കൊച്ചമ്മേ, ദേവുവിനേം കൊണ്ടു വണ്ടിയിൽ നിന്നിറങ്ങിയ സരസ്വതിഅമ്മയോടായി രാജമ്മ പറഞ്ഞു..
നിങ്ങളെ വന്ന വണ്ടിയിൽ തന്നെ തിരിച്ചു വിടണോ, വന്നപ്പോൾ തന്നെ അവർ റൂം രണ്ടാക്കാൻ നോക്കുന്നോ, നന്ദൻ പല്ലിറുമ്മി കൊണ്ടു അവരെ നോക്കി..
ദേവൂന് കൈക്ക് മാത്രമേ കുഴപ്പം ഒള്ളു, കാലിനു പ്രോബ്ലം ഒന്നും ഇല്ല എന്നും പറഞ്ഞു നന്ദൻ ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ബാഗുകൾ എടുത്തു മുറ്റത്തേക്ക് വെച്ചു..
അങ്ങനെ ദേവു അവരുടെ സ്വന്തം മുറിയിലേക്ക് തന്നെ കയറി പോയി..
എന്തായാലും ദേവുട്ടിയോട് പെട്ടന്ന് സ്നേഹം ഒന്നും കാണിക്കേണ്ട, പതിയെ, പതിയെ അവളുടെ മനസ്സിൽ ഇടം നേടിയെടുക്കാം, അതല്ലേ അതിന്റെ ഒരു ത്രില്ല്… നന്ദൻ തീരുമാനിച്ചുറപ്പിച്ചു…
രണ്ട് ദിവസം കൂടി നിന്നിട്ട് മാധവ വാര്യരും, ഭാര്യയും മകളുടെ അടുത്ത് നിന്നും മടങ്ങി….
ദേവൂട്ടിയെ സഹായിക്കുവാനായി രാജമ്മ സർവസമയവും ഉണ്ടായിരുന്നു..
അങ്ങനെ ദിവസങ്ങൾ പിന്നിട്ടു,
ദേവൂട്ടി സാധാരണ നിലയിലേക്കു പതിയെ പതിയെ മടങ്ങി എത്തി,,,,,
നന്ദന്റെ മനസ്സിൽ തനിക്ക് സ്ഥാനം ഉണ്ടെന്നു ദേവൂട്ടിക്ക് അറിയാം, നന്ദേട്ടൻ ജാട കാണിക്കുന്നതാണെങ്കിൽ താനും അത്രക്ക് മോശം ആകുന്നില്ല, അവളും തീരുമാനിച്ചു..
അമ്മേ, ഇനി രാജമ്മ ചേച്ചിയുടെ സഹായം വേണ്ട കെട്ടോ, എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല, ഒരു ദിവസം ഹോസ്പിറ്റലിൽ പോയി വന്ന ദേവു പറഞ്ഞു….
അങ്ങനെ അങ്ങനെ ദേവൂട്ടി പഴയതുപോലെ ഉഷാറായി വന്നു..
ഒരു ദിവസം നാട്ടിൽ നിന്നു ദേവുട്ടിയുടെ അച്ഛൻ വിളിച്ചു….
മോളെ, നിന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച മെറിൻ ഇല്ലേ, അവൾ ഇന്ന് ഇവിടെ വന്നിരുന്നു, പാലക്കാട് വെച്ച് അവൾക്ക് എന്തോ എക്സാം ഉണ്ടെന്നു,നിന്റെ അടുത്ത് വന്നിട്ട് ഒരു ദിവസം നിന്നിട്ട് പോകാൻ ആണ് അവളുടെ പ്ലാൻ…
അതിനെന്താ അച്ഛാ, വന്നോട്ടെ, എനിക്ക് ആണെങ്കിൽ അവളെ ഒന്ന് കാണുകയും ചെയാം…. ദേവു അതീവസന്തോഷത്തോടെ പറഞ്ഞു.. മെറിന്റെ നമ്പറിൽ വിളിച്ചോളാം എന്ന് പറഞ്ഞു ദേവു ഫോൺ വെച്ചു..
അന്ന് വൈകുന്നേരം അവൾ നന്ദനോട് ഈ കാര്യം പറയുകയും ചെയ്തു,
അവർ വന്നിട്ടു പോകട്ടെ എന്ന് നന്ദൻ ഒരു ഒഴുക്കൻ മട്ടിൽ പ്രതികരിച്ചു…
അടുത്ത ദിവസം രാവിലെ സർജറി ഡേ ആയിരുന്നു, നന്ദൻ തിരക്കുള്ളതിനാൽ രാവിലെ പോയി…
ദേവു ആണെങ്കിൽ അന്ന് കൂട്ടുകാരി വരുന്നതിനാൽ ഭയങ്കര തിരക്കിൽ ആയിരുന്നു…
ഉച്ച കഴിഞ്ഞു ആണ് ദേവു ഫ്രീ ആയത്,
റൂമിൽ എത്തിയപ്പോൾ അവൾ വെറുതെ ഫോൺ എടുത്തു നോക്കി….
38മിസ്സ്ഡ് കാൾ…
എല്ലാം കോളേജിൽ നിന്നും, വീട്ടിൽ നിന്നും ഉള്ളതായിരുന്നു…
ദേവൂട്ടി, മോളെ……. സരസ്വതി അമ്മ അലറി വിളിക്കുന്നത് കേട്ടു ദേവു പാഞ്ഞു ചെന്നു..
എന്റെ കൃഷ്ണ, അമ്മക്ക് ഒന്നും വരുത്തരുതേ….. അവൾ പ്രാർത്ഥിച്ചു കൊണ്ട് ഓടി….
അമ്മേ…… എന്ത് പറ്റി..
ഓടിവരുന്ന ദേവൂട്ടിയെ കണ്ടുകൊണ്ടാണ് നന്ദൻ അകത്തേക്ക് കയറിവന്നത്…
സരസ്വതി അമ്മ അവരുടെ ഫോൺ ദേവൂട്ടിക്ക് കൈമാറി..
വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ മേടിച്ചു കാതോട് ചേർത്തു..
മറുതലക്കൽ നിന്നു കേട്ട വാർത്ത അറിഞ്ഞതും ദേവു പരിസരം പോലും മറന്നു ഓടിച്ചെന്നു നന്ദനെ കെട്ടിപ്പുണർന്നു..
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകി..
എന്താ ദേവു, എന്താണെങ്കിലും പറയു, നീ കരയുവാ….. അവൻ ദേവൂട്ടിയെ തന്നിൽ നിന്നും അടർത്തിമാറ്റി കൊണ്ടു ചോദിച്ചു..
മോനേ, നമ്മുടെ ദേവൂട്ടിക്ക് ആണ് ബി കോം പരീക്ഷക്ക് ഒന്നാം റാങ്ക്….. സരസ്വതി അമ്മ മകനെ അസ്ലേഷിച്ചു…
നന്ദന് സ്വന്തം കാതുകളെ വിശ്വസിക്കാൻ ആയില്ല,
ഈശ്വരാ, തന്റെ ദേവു,….ഇവൾ പഠിക്കുന്നത ഏത് വിഷയം ആണെന്ന് പോലും താൻ ഇതുവരെ ചോദിച്ചില്ല…..
കുറ്റബോധം കൊണ്ടു അവന്റെ ചങ്ക് നീറി..
സരസ്വതി അമ്മ ഓരോരുത്തരെ ആയി വിളിച്ചു പറഞ്ഞു കൊണ്ടു ഇരിക്കുകയാണ്…
ദേവു സന്തോഷം കൊണ്ടു മതിമറന്നു നിൽക്കുകയാണ്…
ഇവൾ റൂമിലോട്ട് വരികയാണെങ്കിൽ അവളെ ചുംബനങ്ങൾ കൊണ്ടു പൊതിയണം എന്നാഗ്രഹം ഉണ്ട് നന്ദന്, അത്രക്ക് തന്റെ മനസ് കൊതിക്കുന്നുണ്ട് അവളിലേക്ക് ആളിപടരുവാൻ…….
പെട്ടന്നാണ് ഒരു കാർ മുറ്റത്തു വന്നു നിന്നത്…
ഹായ് മെറിൻ…… ദേവു ഓടിച്ചെന്നു..
പിന്നെ അങ്ങോട്ട് എല്ലാവർക്കും സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു..
പിറ്റേദിവസം ഗംഭീരമായ പാർട്ടി നടത്തുവാൻ എല്ലാവരും തീരുമാനിച്ചു..
രാത്രിയിൽ നന്ദൻ കിടക്കാനായി റൂമിൽ എത്തിയപ്പോൾ ദേവൂട്ടി മെറിനും ആയി സംസാരിക്കുക ആണ്…..
ഞാൻ ഹരിസാറിനോട് വിളിച്ചു പറഞ്ഞു നിന്റെ അടുത്താണെന്നു, സാർ കൺഗ്രാറ്സ് പറയാൻ പറഞ്ഞു കെട്ടോ…. മെറിൻ ദേവുട്ടിയോട് പറഞ്ഞു..
ദേവു ഒന്ന് മൂളുക മാത്രം ചെയ്തു..
ശരിക്കും സാർ ആഗ്രഹിച്ചിരുന്നു നീയും ഒത്തൊരുമിച്ചു ഒരു ജീവിതം, നിന്റെ വിവാഹം കഴിഞ്ഞെന്നു അറിഞ്ഞു സാർ ആകെ തകർന്നു പോയി,
നീയും ഒരുപാട് ആഗ്രഹിച്ചതല്ലേ ദേവു, മെറിന്റെ സംസാരം കേട്ടു മിടിക്കുന്ന ഹൃദയത്തോടെ നന്ദൻ വെളിയിൽ നിന്നു…
ഹരിസാർ, ദേവുവിന്റെ എല്ലാം എല്ലാമായിരുന്നു എന്നാണ് മെറിൻ പറഞ്ഞത്,…….
നിങ്ങൾ വരൂ കുട്ടികളെ, അമ്മ വിളിച്ചത് കേട്ടുകൊണ്ട് രണ്ടാളും പറച്ചിൽ അവസാനിപ്പിച്ചു…
ദേവുവിന്റെ മറുപടി എന്താണെന്നു മാത്രം ഹരിക്ക് അറിയുവാൻ കഴിഞ്ഞില്ല…
ദേവൂട്ടിക്ക് റാങ്ക് കിട്ടിയത് അറിഞ്ഞു അവൾക്ക് കൊടുക്കാനായി ഒരു വൈഡൂര്യ കമ്മൽ മേടിച്ചുകൊണ്ടു വന്നതാണ് നന്ദൻ,
അവൻ പതുക്കെ ആ സമ്മാനപൊതിയുമായ് അവിടെ നിന്നും ഇറങ്ങി വെളിയിലേക്ക് പോയി…
എല്ലാ പ്രതീക്ഷകളും അസ്തമിച്ചതായി അവനു തോന്നി..
തുടരും…
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Daily 2 parts ittude plss