✍shif
💕💕💕
വാതിൽ തുറന്നു അകത്തേക്ക് കയറിയ കാർത്തിയും അമ്മുവും കാണുന്നത് ദേഷ്യത്തിൽ അവരെ നോക്കി നിൽക്കുന്ന അലംകൃതയെ ആണ്…!!!
അത് കണ്ടു കാർത്തിയുടെ മുഖത്ത് അല്പം പതർച്ച വന്നുവെങ്കിലും അമ്മുവിന്റെ മുഖത്തു പുച്ഛം ആയിരുന്നു…!!
അലംകൃതയെ മൈൻഡ് ആക്കാണ്ട് കാർത്തി റൂമിലേക്ക് പോവാൻ ഒരുങ്ങി. .
” hey…കാർത്തിക്… one minute… … i wanna to talk u right now…. ”
“Am really sorry allu… i can’t… എനിക്ക് ഒന്ന് ഉറങ്ങണം… am tiered…. ”
അത്രയും പറഞ്ഞു കൂടുതൽ സംസാരത്തിന് ഇട വരുത്താതെ അവളെ മറി കടന്ന് അവൻ പോയി….!!!
കാർത്തിക്കിന് പിറകിലായി അമ്മുവും…. എന്നാൽ അതിന് മുന്നേ അലംകൃത അമ്മുവിന്റെ കൈ പിടിച്ചു അവൾക് അഭിമുഖം ആയി നിർത്തി… എന്നിട്ട് അമ്മുവിന്റെ കരണത്ത് അവളെ കൈകൾ പതിപ്പിച്ചു…!!!!
“ഇത് ഞാൻ നിനക്ക് തന്നത് എന്തിനെന്നു അറിയോ… karthik,,,, he is mine… എന്ത് കഷ്ടപെട്ടാ നിന്നെ അവന്റെ മനസ്സിൽ നിന്ന് മാറ്റിയെ എന്നറിയോ… ഈ അലംകൃത മോഹൻ എന്തെങ്കിലും മോഹിച്ചിട്ട് ഉണ്ടെങ്കിൽ അത് സ്വന്തം ആക്കിയിരിക്കും…. ”
കവിളത്തു കൈ വെച്ചു നിലക്കാണ് അമ്മു… അവളുടെ കവിൾ നന്നേ ചുവന്നിരുന്നു….!!!
അലംകൃതക്കിട്ട് തിരിച്ചു പറയാനും രണ്ട് കൊടുക്കാനും അമ്മുവിന്റെ നാവും കൈയും തരിച്ചു വന്നുവെങ്കിലും അവൾ സംയമനം പാലിച്ചു… കാർത്തി അവളോട് പറഞ്ഞ ചില കാര്യങ്ങൾ ഓർത്തിട്ട് ആണ്.. എന്തെങ്കിലും ഒന്ന് പാളി പോയാൽ പിന്നെ അമ്മു ജീവിക്കില്യ ….. എല്ലാം നല്ലതായാൽ മതി… മനസ്സിൽ അവളുടെ കള്ള കണ്ണനെ സ്മരിച്ചു… എന്നിട്ട് അല്ലുവിനെ ഒന്ന് തുറിച്ചു നോക്കി അവൾ സന്ധ്യേടെ റൂമിൽ പോയി……….!!!!!
💕💕💕****
“കാർത്തിക്….. ”
രാവിലെ കുളി കഴിഞ്ഞു സ്പ്രേ അടിച്ചു നില്ക്കുമ്പോൾ ആണ് അലംകൃത കാർത്തിയുടെ റൂമിൽ വന്നത്… അവളെ കണ്ടതും ഇല്ലാത്ത ഒരു പുഞ്ചിരി അവൻ മുഖത്തു ഫിറ്റ് ചെയ്തു….!!
“എന്താ..?? കാർത്തിക് ഞാൻ വന്നിട്ടും നിന്റെ മുഖത്തു ഒരു സന്തോഷം ഇല്ലാത്തത്…???
“ഏയ്യ് അങ്ങനെ അല്ല…. ഞാൻ നമ്മടെ കാര്യം ഒക്കെ ആലോചിച്ചു ഇരിക്കായിരുന്നു… അല്ല ഇന്നലെ രാത്രി നീ പറഞ്ഞല്ലോ… എന്തോ പറയുവാൻ ഉണ്ടെന്ന്???
“ആഹ്… അത് പറയാൻ ആണ് വന്നത്… മമ്മിയും ഡാഡിയും എപ്പോഴാ ഇവിടേക്ക് വരാ എന്ന് അറിയില്ല… അതിന് മുന്നേ… പറ്റുമെങ്കിൽ നാളെ തന്നെ നടത്തണം… അതിന് നീ ഇന്ന് തന്നെ ആന്റിയോട് സംസാരിക്കണം…'”
“What?? നാളെയോ… it’s impossible allu…എങ്ങനെ ആയാലും i need one week….”
“നിനക്ക് എന്താ കാർത്തി ഒരു ഉഷാർ ഇല്ലാത്തത്… പ്ലീസ് എന്റെ അവസ്ഥ മനസ്സിലാക്ക്… എന്റെ പേരെന്റ്സ് ഇവിടെ വന്നാൽ പിന്നെ നീ എന്നെ ജീവനോടെ കാണില്ല…..”
തിരിഞ്ഞ് നിന്ന് കൈ വിരൽ കണ്ണിലേക്കു ഇറക്കി അവൾ ഇല്ലാത്ത കരച്ചിൽ വരുത്തി… എന്നിട്ട് കാർത്തിയെ നോക്കി വിതുമ്പി…!!
“ഹേയ്…. എന്താ അല്ലു ഇത്…. ഞാൻ നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല… ഒന്നാമതെ അച്ഛൻ ഇവിടില്ല… അച്ഛൻ ഇല്ലാതെ അമ്മ സമ്മതിക്കും എന്ന് തോന്നുന്നില്ല… എന്തായാലും നീ വിഷമിക്കേണ്ട.. വാ ഇപ്പൊ തന്നെ അമ്മയോട് പറഞ്ഞേക്കാം… ”
അലംകൃതയുടെ കയ്യും പിടിച്ചു അവൻ അടുക്കളയിലേക്ക് പോയി….!!!!
💝======================💝
“സന്ധ്യാമ്മേ… നിക്ക് ഒരെണ്ണം കൂടി തെരോ …… ”
“അതിനെന്താ അമ്മുസേ… ഇന്റെ കുട്ടിക്ക് ഇഷ്ടം ഉള്ള അത്രേം കഴിച്ചോ…. ”
കയ്യിലുള്ള ഒരു അടയും കൂടി രേവതി അമ്മുവിന്റെ കയ്യിൽ വെച്ചു കൊടുത്ത്…!!!
അത് കിട്ടിയപ്പോൾ തന്നെ അവൾ ഒത്തിരി ഇഷ്ടത്തോടെ കഴിച്ചു ……
“അമ്മേ…. ”
അപ്പോളേക്കും കാർത്തിയും അലംകൃതയും കൂടി അടുക്കളയിൽ എത്തി…!!!
“എന്താടാ…. ”
വല്യ ഇഷ്ടം ഇല്ലാത്ത രീതിയിൽ അവർ വിളി കേട്ടു….!!!
“അത് അമ്മാ… മറ്റെന്നാൾ എന്റെ രജിസ്റ്റർ മാര്യേജ് ആണ് ഇവളെ ഒപ്പം… അമ്മ വന്നു ഒപ്പിട…..
”റ്റപ്പെ… ”
പറഞ്ഞു മുഴുമിപ്പിക്കും മുന്നേ സന്ധ്യ അവനെ അടിച്ചു ..
“നാണം ഇല്ലല്ലോ നിനക്ക്… എവിടുന്നോ ഒരുത്തിയെ കൂട്ടി കൊണ്ട് വന്നു താമസിപ്പിച്ചതും പോരാ.. ഇനി ഞാൻ വിവാഹം കൂടി നടത്തി തരണം അല്ലേ…. മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ മാതാ പിതാക്കന്മാർ അവരെ തല്ലില്ലാ… എന്നാൽ ഇങ്ങനെ ഒക്കെ കാട്ടുവാണെങ്കിൽ ഞാൻ പിന്നെ എന്താ ചെയ്യാ ….. ”
സന്ധ്യക്ക് നല്ല വിഷമം വന്നിരുന്നു…!!!
“അമ്മ വന്നാലും ഇല്ലേലും ഞാൻ ഇവളെ മറ്റെന്നാൾ വിവാഹം കഴിക്കും… ”
“അവന്റെ അഹങ്കാരം… ”
വീണ്ടും സന്ധ്യ അവനെ തല്ലാൻ ഓങ്ങിയതും അമ്മു അവരെ തടഞ്ഞു…!!!
“വേണ്ട സന്ധ്യാമ്മേ… ഏട്ടന്റെ ഇഷ്ടം പോലെ നടക്കട്ടേ… ”
“എന്നാലും… മോളെ… ”
“ഒരെന്നാലും ഇല്ലാ… എന്റെ കാര്യം ഓർത്തിട്ടാ സന്ധ്യാമ്മ ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് അറിയാം… എനിക്ക് വിഷമം ഒക്കെ ഇണ്ട്… ബട്ട് ഏട്ടനു വേണ്ടെങ്കിൽ പിന്നെ എന്തിനാ… ”
“മോളെ.. ഞാൻ.. ഞാൻ … എന്റെ ഗോപേട്ടൻ വാക്ക് കൊടുത്തതാ.. ”
“അത് ഞാൻ അച്ഛയോട് പറഞ്ഞോളാം സന്ധ്യാമ്മേ… ”
നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് അവൾ പോയി അവളെ അവസ്ഥ കണ്ടു സന്ധ്യയുടെ മിഴികൾ നിറഞ്ഞു…!!
അപ്പോളേക്കും കാർത്തിയും അല്ലുവും അവിടുന്നു പോയിരുന്നു….
അലംകൃതക്ക് തന്റെ പ്ലാൻ വിജയിച്ച സന്തോഷം ആയിരുന്നു…!!!!കാർത്തി ആണെങ്കിൽ ദേഷ്യത്തിൽ വണ്ടി എടുത്തു എങ്ങോട്ടോ പോയി..!!
💕💕💕💕*****
“സീ ലെച്ചു… ഞാൻ കരുതും പോലേ എല്ലാം നടക്കും എന്ന് നിനക്ക് മനസ്സിലായില്ലേ.. കാർത്തിക് എന്റെ ഏറ്റവും വല്യ ഡ്രീം ആണ്… അത് 2 ഡേയ്‌സ് കഴിഞ്ഞാൽ നടക്കും…
ഹാ… നീ പറഞ്ഞത് ശെരി തന്നെ ആണ്… ഈ മാര്യേജ് കഴിഞ്ഞാൽ പിന്നെ പ്രവിയെ ഞാൻ അടുപ്പിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്… അവനോട് ഞാൻ അടുത്തത് തന്നെ ഇവനെ സ്വന്തം ആക്കാൻ ആണ്… അവനെ വിവാഹം കഴിക്കാൻ ആയിരുന്നെങ്കിൽ എനിക്ക് പ്രവിയുടെ പാസ്പോർട്ട് ഇല്ലാണ്ട് ആക്കേണ്ടായിരുന്നുവല്ലോ…. ”
ഇവിടെ നടന്ന കാര്യവും അവളുടെ പ്ലാനും എല്ലാം തന്റെ ഉറ്റ സുഹൃത്ത് ആയ ലെച്ചുവിനോട് പറയാണ് അലംകൃത…. !!
ഫോൺ വെച്ചു തിരിയും മുന്നേ… അല്ലുവിന്റെ മുഖത്ത് ഒരാളെ കരങ്ങൾ പതിഞ്ഞു….
“സീ ലെച്ചു… ഞാൻ കരുതും പോലേ എല്ലാം നടക്കും എന്ന് നിനക്ക് മനസ്സിലായില്ലേ.. കാർത്തിക് എന്റെ ഏറ്റവും വല്യ ഡ്രീം ആണ്… അത് 2 ഡേയ്‌സ് കഴിഞ്ഞാൽ നടക്കും…
ഹാ… നീ പറഞ്ഞത് ശെരി തന്നെ ആണ്… ഈ മാര്യേജ് കഴിഞ്ഞാൽ പിന്നെ പ്രവിയെ ഞാൻ അടുപ്പിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്… അവനോട് ഞാൻ അടുത്തത് തന്നെ ഇവനെ സ്വന്തം ആക്കാൻ ആണ്… അവനെ വിവാഹം കഴിക്കാൻ ആയിരുന്നെങ്കിൽ എനിക്ക് പ്രവിയുടെ പാസ്പോർട്ട് ഇല്ലാണ്ട് ആക്കേണ്ടായിരുന്നുവല്ലോ…. ”
ഇവിടെ നടന്ന കാര്യവും അവളുടെ പ്ലാനും എല്ലാം തന്റെ ഉറ്റ സുഹൃത്ത് ആയ ലെച്ചുവിനോട് പറയാണ് അലംകൃത….!!
ഫോൺ വെച്ചു തിരിഞ്ഞതും അമ്മുവിന്റെ കരങ്ങൾ അവളുടെ ഇരു കവിളിലും പതിഞ്ഞു….!!.കവിളിൽ കൈ വെച്ചു അവൾ അമ്മുവിനെ തുറിച്ചു നോക്കി… ആ മുഖത്തു അമ്മു എല്ലാം അറിഞ്ഞതിൽ ഉള്ള പരിഭ്രമവുമുണ്ട്….!!!
” *ഡീ…. നീ ഒക്കെ ഒരു പെണ്ണ് ആണോ…. ഒരുത്തനെ ചതിച്ചു മറ്റൊരാളെ സ്വന്തം ആക്കാൻ നോക്കുന്നോ…??ച്ചി…!!!കുടുംബത്തിൽ പിറന്ന പെൺകുട്ടികൾക്ക് അഭമാനം ആവാൻ ഇങ്ങനെ കുറച്ചു ജന്മങ്ങൾ… നീ നോക്കിക്കോ നിന്റെ ഒരു കളിയും നടക്കില്ല… എല്ലാം ഇന്ന് തന്നെ ഏട്ടനോട് ഞാൻ പറഞ്ഞു കൊടുക്കും….* ”
അതും പറഞ്ഞു ദേഷ്യത്തിൽ അമ്മു പോവാൻ ഒരുങ്ങിയതും അവളെ അലംകൃത പിടിച്ചു വലിച്ചു ഭിത്തിക്ക് ചേർത്ത് കൊല്ലിക്ക് പിടിച്ചു… അലംകൃതയുടെ കൈ കരുത്തിൽ അമ്മുവിനു പിടിച്ചു നിലക്കാൻ ആയില്ല….!!
“കണ്ടോ… ആർദ്ര… ഇത്രേ ഉള്ളു നീ…. എനിക്ക് എതിരെ ആര് തടസ്സം വന്നാലും കൊന്നു നീക്കും ഞാൻ… എന്തായാലും ഇത്രേം നീ എന്നെ പറ്റി അറിഞ്ഞില്ലേ,,, ബാക്കി കൂടി ഞാൻ പറഞ്ഞേക്കാം…!!!
💕💕💕
‘Mk group of companies ന്റെ ഓണർ മോഹൻ സുരേഷിനും മായക്കും ഒരേയൊരു മകൾ അലംകൃത മോഹൻ… ഏക മകൾ ആയോണ്ട് തന്നെ അവളുടെ എല്ലാ ആഗ്രഹവും അവളുടെ അച്ഛൻ നടത്തി കൊടുക്കും…
പ്ലസ്ടുവിനു പഠിക്കുമ്പോൾ അവളുടെ ഫ്രണ്ട് ആവണി എല്ലാത്തിനും ടോപ് മാർക്ക് വാങ്ങി റിസൾട്ട് വന്നപ്പോൾ അലംകൃതക്ക് മോഹം അവൾക്കും വേണം ആ മാർക്ക് എന്ന്… അവളുടെ നിർബന്ധത്തിന് വഴങ്ങി മോഹൻ ആവണിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി തന്റെ പ്രിയ മകളുടെ പേരിൽ റിസൾട്ട് ആക്കി… അങ്ങനെ ആ മാർക്കും കൊണ്ടാണ് അവൾ JNU യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്തത്….!!!
എല്ലാ കോളേജിലും ഒരു ഹീറോ ഉള്ളത് പോലെ ഇവിടെയും ഉണ്ടായിരുന്നു… one Mr.Karthik varma…
ആ കോളേജിലേ പെൺകുട്ടികളെ രോമാഞ്ചം… പക്ഷേ ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും അവനോട് ഒന്ന് മിണ്ടാൻ പോലും കഴിഞ്ഞില്ല… അവൻ ആരെയും അടുപ്പിക്കില്ല എന്നതാണ് സത്യം…!!!
അങ്ങനെ ഉള്ള അവന്റെ ആ ക്യാരക്റ്റർ എനിക്ക് ഒരുപാട് ഇഷ്ടമായി… ആർക്കും പിടി കൊടുക്കാത്ത അവനെ എനിക്ക് സ്വന്തം ആക്കണം എന്നൊരു മോഹം എന്നിൽ ഉടൽ എടുത്തു….!!!
അവനോട് ഒരുപാട് മിണ്ടാൻ ശ്രമിച്ചുവെങ്കിലും ഒന്ന് നോക്കുക പോലും ചെയ്തില്ല……..!!!
വിട്ടു കളയാൻ ഞാൻ തയാർ അല്ലായിരുന്നു… അതിന് വേണ്ടിയാണ് അവന്റെ ഉറ്റ സുഹൃത്ത് പ്രവീൺ കൃഷ്ണയുമായി സൗഹൃദം സ്ഥാപിച്ചത്… അവനുമായി ഫ്രണ്ട് ആവുക എന്നത് വളരെ എളുപ്പം ആയിരുന്നു… അവനിലൂടെ കാർത്തിക്കിനോട് ഞാൻ മിണ്ടി… പോകെ പോകെ… പ്രവീണിനോട് ഇല്ലാത്ത പ്രണയം ഉണ്ടാക്കി എടുത്തു ഞാൻ… അവനൊരു പൊട്ടൻ ആയോണ്ട്.. അവനെ വേഗത്തിൽ വിശ്വസിപ്പിക്കാൻ ആയി….!!!!
കാർത്തിക്കിനെ സ്വന്തം ആക്കുക എന്ന് ലക്ഷ്യത്തോടെ ഞാനും പ്രവിയും ദുബായിക്ക് പോയി… അവിടുന്ന് നാട്ടിൽ വന്നാ ഉടനെ മാര്യേജ് നടത്താം എന്ന തീരുമാനത്തോടെ ഞങ്ങൾ one month അവിടെ സ്റ്റേ ചെയ്തു…!!
എന്നിട്ട് തിരിച്ചു വരാൻ ഉള്ള ദിവസം ആയപ്പോലേക്കും പ്രവിയുടെ പാസ്പോർട്ടും ടിക്കറ്റും നിഷ്പ്രയാസം ഞാൻ നശിപ്പിച്ചു…!!!
അവിടുന്ന് നാട്ടിൽ വന്നു കാർത്തിയെ വിളിച്ചു… പാവം എന്റെ കള്ള കഥയെല്ലാം അവൻ വിശ്വസിച്ചു…!!!
എന്റെ വീട്ടിൽ പ്രശ്നം ആണ്…’ പ്രവീൺ നാട്ടിൽ വരുന്നതിന് മുന്നേ എന്നെ കാർത്തി വിവാഹം ചെയ്യണം എന്നും ‘പ്രവി വന്നു കഴിഞ്ഞാൽ ഡിവോഴ്സ് ആവാം എന്നൊക്കെ ഞാൻ ‘പ്രവിയോട് പറഞ്ഞു… അവൻ അത് തന്റെ ഉറ്റ സുഹൃത്ത് ആയ ‘കാർത്തിയോട് അത് പറയേം ചെയ്തു… കൂട്ടുകാരൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ‘കാർത്തിക് അത് സമ്മതിക്കേയും ചെയ്തു….!!!
ഇതുവരെയും ന്റെ പ്ലാൻ പ്രകാരം എല്ലാം നടന്നു… കല്യാണം കഴിഞ്ഞാൽ പിന്നെ പ്രവിയെ ഞാൻ അടുപ്പിക്കുക കൂടി ചെയ്യില്ല…. ”
💕💕💕
അത്രയും പറഞ്ഞു അവൾ ഒന്ന് നെടു വീർപ്പിട്ടു… എന്നിട്ട് അമ്മുവിലുള്ള അവളുടെ പിടി അയച്ചു….!!!
“കേട്ടല്ലോ ആർദ്ര…ഇനി ഇത് കൂടി നിനക്ക് അവൻ പറഞ്ഞു കൊടുക്കണോ… അത് പോട്ടെ… ഇതൊക്കെ നീ പറഞ്ഞാൽ അവൻ വിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…?? അതല്ല നിന്റെ കയ്യിൽ വെല്ല തെളിവുമുണ്ടോ…???
ഇനിയും നീ എന്റെ മാർഗത്തിനു തടസ്സം നിൽക്കാൻ ആണ് ഉദ്ദേശം എങ്കിൽ കൊന്നു തള്ളും ഞാൻ… ”
ഒന്നും മറുത്ത് പറയാൻ അമ്മുവിനു ആയില്ല… അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി കൊണ്ടേയിരുന്നു… അത് അവൾ മരിക്കും എന്ന് ഭയന്നിട്ടല്ല… മറിച്ച്… തന്റെ മാത്രം മുരടനെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് ഭയന്നിട്ട് ആണ്… ഒരു ചത്ത മനുഷ്യ ശരീരം പോലെ അവൾ റൂമിലേക്ക് പോയി….!!!!
“എന്തിനാ… എന്റെ കൃഷ്ണ എന്നേ ഇങ്ങനെ വേദനിപ്പിക്കുന്നെ..എന്റെ ഏട്ടൻ വലിയ ഒരു ചതിയിൽ അകപ്പെട്ടു പോയി… അതിൽ നിന്ന് ഒരു മോചനം ഇല്ലേ…
എനിക്ക് വയ്യ… എന്റെ ജീവൻ മറ്റൊരാളെ സ്വന്തം ആവുന്നത് കാണാൻ…. ”
അമ്മു തന്റെ വിഷമങ്ങൾ ഒക്കെ അവളെ കള്ള കണ്ണനോട് പറഞ്ഞു കൊണ്ടേ ഇരുന്നു….!!!
💕💕💕
“കാർത്തിക്… നീ എവിടാ… എത്ര നേരമായി പോയിട്ട് എല്ലാം ഓക്കെ ആയില്ലേ…… ”
“ഹാ… ഞാൻ മാര്യേജിനു അന്നെ വീട്ടിൽ എത്തു അല്ലു… because,, രെജിസ്ട്രാറെ… ഒന്ന് ചാക്കിൽ ആക്കേണ്ടി ഇരിക്കുന്നു…
പെട്ടെന്നു ആയോണ്ട് വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്നാണ് അവർ പറയുന്നേ… എന്തായാലും ഞാൻ നോക്കട്ടെ… നീ പേടിക്കേണ്ട… പിന്നെ നിന്റെ വീട്ടിൽ നിന്ന് ആര് വിളിച്ചാലും ഫോൺ എടുക്കേണ്ട…
ഹാ.. പിന്നെ അത് പോലെ അമ്മയോടും അമ്മുവിനോടൊന്നും നീ മിണ്ടാൻ നിൽക്കേണ്ട… ”
സന്ധ്യയോട് വഴക്ക് ആയപ്പോ വീട്ടിൽ നിന്ന് പോയതാണ് കാർത്തി..അവൻ ഇതുവരെ ഇങ്ങു എത്തിയിട്ട് ഇല്ലാ….!!!
*{ഇന്നാണ് വിവാഹം }*
രാവിലെ തന്നെ അലംകൃത കുളിച്ചു മുല്ല പൂവ് ഒക്കെ ചൂടി സെറ്റ് ഒക്കെ എടുത്തു മേക്കപ്പിൽ കുളിച്ചു നിൽക്കാണ്….!!!
അമ്മുവിനെ കണ്ടപ്പോൾ അവളുടെ മുഖത്തു പുച്ഛം നിറഞ്ഞു നിന്നു…!!!തന്റെ പ്ലാൻ വിജയിച്ച സന്തോഷത്തിൽ ആണ് അലംകൃത…!!
സന്ധ്യയുടെ മുഖത്തു അല്പം പോലും തെളിച്ചം ഇല്ലാ….!! ‘അമ്മുവിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ..??
പുറത്ത് ബുള്ളറ്റ് വന്നു നിന്നതും അലംകൃതയുടെ മുഖത്തു പുഞ്ചിരി നിറഞ്ഞു.. അവൾ സന്ധ്യേയും
അമ്മുവിനേം തട്ടി മാറ്റി വെളിയിലേക്ക് ഓടി…!!!
‘സ്വർണ കര മുണ്ടും സ്വർണ നിറത്തിലുള്ള ഷർട്ടും ഇട്ട് കട്ടി മീശ ഒന്നൂടെ പിരിച്ചു വെച്ചു ബുള്ളറ്റിൽ നിന്ന് ഇറങ്ങാണ് കാർത്തി…!!
ആ രൂപത്തിൽ അവനെ കണ്ടതും അമ്മുവിന്റെ ഹൃദയം നുറുങ്ങി പോയി… ഈ നിമിഷം മരിച്ചു പോയെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു…!!!
“അമ്മാ… നമുക്ക് പോവാലോ അല്ലേ… ആ പിന്നെ അല്ലു.. നീ കാറിൽ കേറിക്കോ… ”
അമ്മുവിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൻ സന്ധ്യയോട് പറഞ്ഞു….!!!
അങ്ങനെ കാറിന്റെ ഫ്രണ്ട് സീറ്റിൽ അലംകൃതയും കാർ ഓടിക്കുന്നത് കാർത്തിയും… പിറകിൽ ആയി അമ്മുവും സന്ധ്യയും….!!!!!
*തുടരും* …. 😍
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ooo confusion nnalum vendila vayikkan nalla rasamundto waiting for the next part 🥰👏👌
അവിടെ ചെല്ലുമ്പോ അമ്മുനെ ആയിരിക്കും കല്യാണം കഴിക്കുന്നത് അല്ലെ. അങ്ങനെ മതി ഒരു അല്ലു 😏😏