✒️പ്രാണ
“അമ്മേ ഇന്ന് ആ ബ്രോക്കർ വർക്കി ഇങ്ങോട്ടെക്ക് വന്നോ??
കയ്യിലിരുന്ന ബാഗ് സെറ്റിയിലേക്ക് എറിഞ്ഞു കൊണ്ട് കൃഷ്ണപ്രിയ അമ്മ സോജയുടെ നേർക് തിരിഞ്ഞു…
“ഹാ വന്നു…ഞാൻ പറഞ്ഞിട്ട് തന്നെയാ വന്നത്…വയസ് എത്രയായി എന്നാ മോളുടെ വിചാരം…കഴിഞ്ഞ മാസം പതിനാറാം തിയതിയോടെ ഇരുപത്തി മൂന്ന് പൂർത്തിയായി …ഇനിയും ഇങ്ങനെ നടക്കാൻ നോക്കേണ്ട…എല്ലാം ഞാനും നിന്റെ അച്ഛനും തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട്…”
കയ്യിലിരുന്ന മാസിക ടീപോയിയുടെ മുകളിൽ വച്ചുകൊണ്ട് ഇനി ഒരു ചോദ്യമോ ഉത്തരമോ ഇല്ലാ എന്ന നിലക്ക് സോജ തറപ്പിച്ചു പറഞ്ഞു…
“..അമ്മേ…!!
“..നിന്റെ അച്ഛൻ നാളെ മോർണിംഗ് ഇങ്ങേത്തും എന്ന് പറഞ്ഞിട്ട് വിളിച്ചിരുന്നു..എവിടെയും മുങ്ങാൻ ഒന്നും നോക്കേണ്ട…പൊക്കാൻ എളുപ്പത്തിൽ പറ്റും…അതുകൊണ്ട് മോൾ ഇപ്പൊ പോയി കുളിക്ക്…പുറത്തൊക്കെ പോയി വന്നതല്ലേ..”
ലേശം കളിയായും പാതി ഗൗരവത്തോടെയും പറഞ്ഞുകൊണ്ട് സോജ അകത്തേക്ക് നടന്നു…
ഇനി നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ കൃഷ്ണപ്രിയ തന്റെ റൂമിലേക്ക് നടന്നു…
★★★★★★★
ബിസിനസ്‌കാരനായ മോഹനും ഭാര്യ സോജക്കും ആണായിട്ടും പെണ്ണായിട്ടും കണക്കാക്കാൻ ആകെ ഒരു മകൾ മാത്രമേ ഉള്ളു…
*കൃഷ്ണപ്രിയ…* മുഴുവൻ പേര് *കൃഷ്ണപ്രിയ മോഹൻ…*
അതും കല്യാണം കഴിഞ്ഞിട്ട് ആറു വർഷങ്ങൾക്ക് ശേഷം ഉണ്ടായ കുട്ടി ആണ്…
അതുകൊണ്ട് തന്നെ താഴത്തും തലയിലും വെക്കാതെ തന്നെ വളർത്തി…
താഴെ വെച്ചാൽ ഉറുമ്പ്രിക്കും തലയിൽ വെച്ചാൽ പേൻ അരിക്കും എന്നാണല്ലോ…
പ്രിയയെ ആകെയുള്ള കുട്ടി ആയതുകൊണ്ട് തന്നെ എല്ലാ തരത്തിലും ഉള്ള ഫ്രീഡം കൊടുത്ത് തന്നെയായിരുന്നു വളർത്തിയത്…
അത് കൊണ്ട് തന്നെ അതിന്റെ എല്ലാ കുരുത്തകേടും ഉണ്ട്…
പ്രിയയ്ക്ക് 18 വയസ് ആരംഭിച്ചത് മുതൽക്കേ സോജ കല്യാണകാര്യം പറഞ്ഞു ധൃതി കൂട്ടാൻ തുടങ്ങിയതാണ്…
പെൺകുട്ടികൾ അതികം ലേറ്റ് ആക്കാതെ തന്നെ കല്യാണം കഴിക്കണം എന്നാണ് സോജയുടെ വാദം…
എന്നാൽ പ്രിയയുടെ കുറച്ചു ദിവസത്തെ നിരാഹാരത്തിന് ഒടുവിൽ കല്യാണകാര്യം ഒഴിവാക്കുകയും അവൾക് ഇഷ്ടം ഉള്ളത് വരെ പഠിക്കാൻ വിടുകയും ചെയ്തു…
ഇപ്പോൾ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് സിറ്റിയിലെ ഹൈ സ്കൂളിൽ താൽകാലികമായി ടീച്ചറായി വർക്ക് ചെയ്യുന്നു…
ഇത്രേം കാലം പഠിക്കണം എന്നും പറഞ്ഞു നടന്ന അവളെ ഇപ്രാവശ്യം കയ്യോടെ പിടിച്ചിരിക്കുകയാണ് സോജയും മോഹനും…
മോഹൻ ഗൾഫിൽ ആണ്…
★★★★★★★
*സ്നേഹതീരം വീട്*
“..ദേ അമ്മേ ഈ ചേച്ചിയെ നോക്കിയേ..നല്ല ഭംഗി ഇല്ലേ.. നമ്മുടെ വല്യേട്ടന് പറ്റിയ പെണ്ണ് തന്നെ…
കയ്യിലുള്ള ഐപാടിലെ ഫോട്ടോ നോക്കി…ശ്രീജയുടെ മുന്നിലേക്ക് നീട്ടികൊണ്ട് സിതാര പറഞ്ഞു…
ആഹാ നോക്കട്ടെ എന്നും പറഞ്ഞുകൊണ്ട് ശ്രീജ സിതാരയുടെ കയ്യിൽ നിന്നും ഐപാട് വാങ്ങി…
അതിലേക്ക് നോക്കിയ അവരുടെ കണ്ണുകൾ വിടർന്നു…
“..വർക്കി..ഈ കുട്ടിയുടെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞെ..
ഒന്നുടെ ഫോട്ടോയിലേക്ക് നോക്കി ഐപാട് മുന്നിലിരിക്കുന്ന വർക്കിയ്ക്ക് നീട്ടി കൊണ്ട് ശ്രീജ പറഞ്ഞു…
“..പേര് കൃഷ്ണപ്രിയ…കൃഷ്ണപ്രിയ മോഹൻ…വയസ് 23 ഉണ്ട്…അച്ഛൻ മോഹന് ബിസിനസ് ആണ്..അമ്മ സോജ..,,ചെറിയ പാർട്ട് ടൈം ജോബ് ഒക്കെ ചെയ്യുന്നുണ്ട്…പിന്നെ പ്രിയ മോൾ സിറ്റിയിലെ ഹൈ സ്കൂളിൽ താൽകാലികമായി ടീച്ചർ ആയി വർക്ക് ചെയ്യുന്നുണ്ട…പിന്നെ മോഹന് ബാധ്യത ഒന്നുമില്ല…ആകെയുള്ള മകൾ ആണ് കൃഷണപ്രിയ…പിന്നെ നിങ്ങൾക് ഇഷ്ടം ആയെൽ ഞാൻ അവരോട് കാര്യങ്ങൾ ഒക്കെ പറയാം അല്ലെ…പിന്നെ സിദ്ധാർഥ് മോന്റെ കൂടി അഭിപ്രായം അറിയണ്ടേ…”
കയ്യിലിരുന്ന ചായ കപ്പ് ടീപോയിയുടെ മുകളിൽ വച്ചുകൊണ്ട് വർക്കി പറഞ്ഞു…
“..കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടം ആയി…വയസ് കുഴപ്പം ഇല്ല..23 അല്ലെ ഉള്ളു..സിദ്ധുവിനു 29 ഇല്ലേ…പിന്നെ എന്റെ ഇഷ്ടം ആണ് സിദ്ധുവിന്റെയും ഇഷ്ടം…ഹാ പിന്നെ അവരുടെ ഇഷ്ടം കൂടെ അറിയണം അല്ലോ..കാര്യങ്ങൾ അവരോട് പറഞ്ഞു എന്നെ ഒന്ന് വിളിക്ക്..സിദ്ധുവിന്റെ അച്ഛനും കൂടി കാര്യങ്ങൾ അറിയണ്ടേ..”
പൂർണ സമ്മതത്തോടെയും നറു പുഞ്ചിരിയോടെയും പറഞ്ഞുകൊണ്ട് ശ്രീജ അടുത്തിരിക്കുന്ന സിതാരയെ നോക്കി…അവളുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു…
സിതാര അമ്മയെ നോക്കി അതെ പുഞ്ചിരിയോടെ തന്നെ തലയാട്ടി…
വർക്കിയെ പറഞ്ഞയച്ചു ശ്രീജ തന്റെ ഭർത്താവ് രവിചന്ദ്രനെ വിളിക്കാൻ ആയി അകത്തേക്ക് നടന്നു…
സിതാര അവളുടെ വല്യേട്ടനെ വിളിച്ചു കാര്യം പറയാൻ ആയി റൂമിലേക്ക് ഓടി…
★★★★★★★
സ്നേഹതീരം…പേര് പോലെ തന്നെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അഞ്ചംഗ കുടുംബം…
രവിചന്ദ്രന്റെ അച്ഛൻ മരണപെടുന്നതിന് മുന്പേ എഴുതി വെച്ച കരാർ പ്രകാരം രവിയ്ക്ക് തറവാട് കിട്ടി…കൂടാതെ അതിന്റെ കൂടെ സിറ്റിയുടെ കേന്ദ്ര ഭാഗത്തായി വരുന്ന ഒരു വലിയ സ്ഥലം തന്നെ ഉണ്ട്…രവിയുടെ ആഗ്രഹപ്രകാരം ഇന്ന് അവിടെ *karunya multi specialty hospital…* ഉണ്ട്…രവിയുടെ ഉറ്റ സുഹൃത്ത് മധുവും കൂടി ഷെയർ ഉള്ള ഒന്നാണ് ഈ ഹോസ്പിറ്റൽ…
രവിചന്ദ്രനും ഭാര്യ ശ്രീജക്കും മൂന്ന് മക്കൾ ആണ്…ആദ്യത്തേത് സിദ്ധാർഥ്…സിദ്ധാർഥ് അച്ഛന്റെ ആഗ്രഹപ്രകാരം ഡോക്ടർ ആയി ഇപ്പോൾ കാരുണ്യയിൽ തന്നെ വർക്ക് ചെയ്യുന്നു…
പിന്നെ രണ്ടാമത്തെ മകൻ *സൂര്യ*,, *DEPUTY SUPERINTENDENT OF POLICE* ഇൽ ട്രെയിനിങ്ങിൽ ആണ്…
ഏറ്റവും ഇളയത് സിതാര…ഡിഗ്രി സെക്കന്റ് വർഷം…
സ്നേഹതീരം വീട്ടിലെ അംഗങ്ങൾ ഇപ്പോൾ ഒരു കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കത്തിൽ ആണ്…സിദ്ധാർഥ് എന്ന സിദ്ധുവിന്റെ…
തന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങൾക്കും ഇഷ്ടം ഉള്ള പെണ്ണ് മതി തനിക്ക് എന്ന് പറഞ്ഞുകൊണ്ട് പെൺകുട്ടിയെ തിരയുന്ന പൂർണ ഉത്തരവാദിത്വവും ശ്രീജയുടെയും സിതാരയുടെയും കയ്യിൽ കൊടുത്തിരിക്കുകയാണ് സിദ്ധു….
*സൂര്യ* ഇപ്പോൾ ട്രെയിനിങ്ങിൽ ആയതുകൊണ്ട് അവൻ തിരികെ വന്നിട്ട് സിദ്ധുവിന്റെ കല്യാണം നടത്താൻ ആണ് തീരുമാനം…
★★★★★★★
ഗ്ലാസ് ജനാലയിലൂടെ സൂര്യ വെളിച്ചം മുഖത്ത് പതിഞ്ഞപ്പോൾ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചുകൊണ്ട് പ്രിയ തിരിഞ്ഞു കിടന്നു…
എന്നാൽ അടുത്ത നിമിഷം വാതിലിൽ തുടരെ തുടരെ മുട്ട് കേട്ടപ്പോൾ പ്രിയയുടെ ഉറക്കം വീണ്ടും മുറിഞ്ഞു…
“..അകത്തേക്ക് വന്നോ..
ഉറക്കചടവിൽ പറഞ്ഞുകൊണ്ട് പ്രിയ കണ്ണുകൾ അടച്ചു..വാതിൽ തുറന്നു കുറച്ചു സമയം കഴിഞ്ഞിട്ടും ശബ്ദം ഒന്നും കേൾക്കാത്തത് കണ്ട് പ്രിയ തലപൊക്കി നോക്കി…
ചെറുചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് പ്രിയ ചാടി എഴുന്നേറ്റു…
“..good morning കിച്ചുട്ടൻ…”
“..morning അച്ഛാ..! ഇതെപ്പോ ലാൻഡ് ചെയ്തേ…?!
“..അതൊക്കെ എത്തി…അച്ഛന്റെ കിച്ചുട്ടൻ വേഗം പോയി ഫ്രഷ് ആയി വന്നേ…നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്…”
പ്രിയയുടെ കവിളിൽ തട്ടികൊണ്ട് മോഹൻ പറഞ്ഞു…അത്യാവശ്യം നീളവും അതിന് തക്ക വണ്ണവും ക്ലീൻ ഷേവ് ചെയ്ത മുഖവും കട്ടി മീശയും ഒക്കെയായ മോഹൻ ഒറ്റ നോട്ടത്തിൽ ഒരു പട്ടാളക്കാരൻ ആണെന്ന് തോന്നിക്കും…
“..അല്ല അച്ഛാ ഇതെന്താ പെട്ടെന്ന് ഒരു വരവ്…!?..എന്തേലും കുഴപ്പം ഉണ്ടോ…”
ബാത്ത്റൂമിലേക്ക് കയറാൻ പോകുമ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കികൊണ്ട് പ്രിയ ചോദിച്ചു…
“..ഹാ കുഴപ്പം ഉണ്ട്..അവിടെയല്ല ഇവിടെ..കിച്ചുട്ടൻ വേഗം ഇറങ്ങാൻ നോക്ക്..അച്ഛൻ പുറത്ത് കാത്തിരിക്കും…”
അവിടെയല്ല ഇവിടെ എന്ന വാചകം കുറച്ചു ഊന്നി പറഞ്ഞത് പോലെ പ്രിയക്ക് തോന്നി…
പെട്ടെന്നാണ് ഇന്നലെ അമ്മ പറഞ്ഞത് പ്രിയക്ക് ഓർമ വന്നത്…
അതോടെ തന്റെ കാലിൽ ചങ്ങല ഇടാൻ ആണ് ഈ വരവ് എന്ന് അവൾക് മനസിലായി…
അയ്യടാ എന്നായിപോയി പ്രിയ…!!
***
രാവിലത്തെ ഭക്ഷണവും കഴിഞ്ഞു മോഹനും പ്രിയയും വീട്ടിന്ന് ഇറങ്ങി…അവധി ദിവസം ആയതുകൊണ്ട് പ്രിയയ്ക്ക് നന്നായി..
“..എവിടേക്കാ അച്ഛാ പോകുന്നേ…
തിരക്കിട്ട് മുൻപിലെ വാഹനങ്ങളെ മറികടന്നു കൊണ്ട് സ്പീഡിൽ പോകുന്ന മോഹനെ നോക്കി പ്രിയ ചോദിച്ചു…
“..അതൊക്കെ പറയാം എന്നേ..അവിടെ എത്തിയിട്ട് പറയാം… അത് വരെ ഒരു ചിന്ന സർപ്രൈസ് ആയിരിക്കട്ടെ കിച്ചു ട്ടന്…”
“..ഹാ..”
മോഹന്റെ കാർ ടൗണിലെ CAFE KULFI ടീ ഷോപ്പിന്റെ മുൻപിലെ പാർക്കിങ് ഏരിയയിൽ നിർത്തി…
എന്തിനാ ഇങ്ങോട്ടേക് വന്നത് എന്നറിയാതെ അന്തം പോയിനിൽക്കുന്ന പ്രിയയെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് മോഹൻ കോഫി ഷോപ്പിന് അകത്തേക്ക് നടന്നു…
അവരെ കാത്തെന്നത് പോലെ അവിടെ രവിചന്ദ്രനും ഭാര്യ ശ്രീജയും സിദ്ധാർധും സിതാരയും ഉണ്ടായിരുന്നു…
അകത്തേക്ക് കയറിയ മോഹൻ അവരെ കണ്ട് അവരുടെ അടുത്തേക്ക് നടന്നു….
പരിജയം ഇല്ലാത്ത ചില മുഖങ്ങൾ കണ്ട് പ്രിയയുടെ മുഖം ഒന്ന് ചുളിഞ്ഞു…എന്നാലും അവൾ അവരെ നോക്കി ചിരിച്ചു…
“..ഹലോ മോഹൻ…യാത്രയൊക്കെ സുഖമായിരുന്നോ…
മോഹനെ കണ്ടപ്പോൾ ഹസ്തദാനം ചെയ്ത കൊണ്ട് രവിചന്ദ്രൻ ചോദിച്ചു…
“.. ഹാ നന്നായിരുന്നു…നമ്മൾ തമ്മിൽ ആദ്യം കാണുകയില്ലേ… anyway ഒരു കോഫി ആയാലോ..
മോഹൻ ചോദിച്ചതിന് മറുപടിയായി രവിചന്ദ്രൻ തലയാട്ടി..
“..പിന്നെ ഇതാണ് എന്റെ മകൾ കൃഷ്‌ണപ്രിയ…”
ഇത് വരെയും ആളെ മനസിലാകാതെ നിൽക്കുന്ന പ്രിയയെ കാട്ടി അത് പറഞ്ഞുകൊണ്ട് മോഹൻ പ്രിയയുടെ നേരെ തിരിഞ്ഞു..
“..കിച്ചു ഇത് രവിചന്ദ്രൻ..karunya hospital ന്റെ മാനേജർ ആണ്…
അതിന് മറുപടിയായി പ്രിയ രവി ചന്ദ്രനെ നോക്കി പുഞ്ചിരിച്ചു…
ഈ സമയം ശ്രീജയും സിതാരയും പ്രിയയെ അടിമുടി അളന്ന് സ്വഭാവം രേഖപ്പെടുത്തുകയാണ്…സ്ഥിരം അമ്മായി’അമ്മ, നാത്തൂൻ സ്വഭാവം…
അവളുടെ വിനയവും പുഞ്ചിരിയും ഒക്കെ ഒരേ സമയം രണ്ട് പേർക്കും ഇഷ്ട്ടം ആയി…
സിദ്ധാർഥ് അവളെ കണ്ട ഉടനെ തന്റെ ഭാര്യ ആയി മനസിൽ പ്രതിഷ്ഠ ചെയ്തു…
കോഫി കുടിക്കാൻ ഇരുന്നപ്പോൾ
മോഹനും രവിയും ഒന്നിലും സിതാരയും ശ്രീജയും ഒരു ടേബിളിലും സിദ്ധുവും പ്രിയയും വേറെ സൈഡിൽ ഉള്ള ടേബിളിലും ആയിരുന്നു ഇരുന്നത്..
അപ്പോഴേക്കും ഏകദേശം ഇവിടെ ഇപ്പൊ ഉള്ളത് ആരൊക്കെ ആണെന്നും എന്താണ് എന്നും മനസിലായിരുന്നു…😀
അപ്പൊ ഇതായിരുന്നു അച്ഛൻ പറഞ്ഞ സർപ്രൈസ്…ഇങ്ങനെ എന്തേലും ആകും എന്ന് തോന്നി…
കുറച്ചു സമയം കഴിഞ്ഞു സിദ്ധുവും പ്രിയയും മോഹന്റെയും രവിയുടെയും അടുത്തേക്ക്‌വരുമ്പോൾ രണ്ട് പേരുടെയും ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു…അതിൽ നിന്നും അവർക്ക് സമ്മതം ആണെന്നത് ബാക്കി നാല് പേർക്കും മനസിലായി…
ചെറു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ശ്രീജ പറഞ്ഞു…
“..ഞങ്ങൾക്ക് മോളെ ഇഷ്ട്ടം ആയി കേട്ടോ…തൽകാലം ഇപ്പോൾ engagement ആയി നടത്തുന്നില്ലല്ലോ അത് കൊണ്ട് ഇത് കയ്യിൽ ഇട്ടോ..
കയ്യിൽ കരുതിയ സ്വർണത്തിന്റെ സിംപിൾ മോഡൽ ആയുള്ള ഒരു വള അവളുടെ കയ്യിൽ അണിഞ്ഞു…
“..ഏട്ടത്തി ഞങ്ങളെ പരിജയപ്പെടുതത്തിയില്ലല്ലോ.. ഞാൻ സിതാര സിദ്ധുവേട്ടന്റെ അനിയത്തി..ഇത് ഞങ്ങളുടെ അമ്മ ശ്രീജ…
കിലുകിലെ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന സിതാരയെ പ്രിയയ്ക്ക് പെട്ടെന്ന് തന്നെ ഇഷ്ട്ടം ആയി…
കുറച്ചു സമയം കൊണ്ട് തന്നെ മൂന്ന് പേരും വല്ലാതെ അടുത്തു….
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം രവിയും ശ്രീജയും ഇത് തന്നെയാണ് തങ്ങളുടെ സിദ്ധുവിന് പറ്റിയ പെണ്ണ് തന്നെയാണെന്ന നിശ്ചയിച്ചു…
സിദ്ധുവിനും സന്തോഷം തന്നെയായിരുന്നു…
★★★★★★★
പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്ന് തീരുമാനം എടുക്കപ്പെട്ടു…
സൂര്യ ട്രെയിനിങ് കഴിഞ്ഞു വന്നിട്ട് മതി വിവാഹം എന്ന സിദ്ധു പറഞ്ഞത് പ്രകാരം തിയതി തീരുമാനിക്കപ്പെട്ടു…
അതുകൊണ്ട് സൂര്യ വരുന്ന ദിവസം കണക്കാക്കി ..അവൻ വന്ന ഒരാഴ്ച കഴിഞ്ഞു വിവാഹം നടത്താൻ തീരുമാനിച്ചു…ക്ഷണകത്തുകൾ അടിക്കപ്പെട്ടു…
പക്ഷെ…അപ്രതീക്ഷമായി സൂര്യക്ക് കല്യാണത്തിന് എത്താൻ പറ്റില്ല എന്ന പറഞ്ഞുകൊണ്ട് കാൾ വന്നു…
ക്ഷണക്കത്തുകൾ കൊടുത്ത കല്യാണത്തിന് എല്ലാവരെയും വിളിച്ചത് കൊണ്ട് ആ ദിവസം തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു…
ഇരു വീടും വീട്ടുകാരും കുടുംബക്കാരും കല്യാണത്തിന്റെ തിരക്കുകളിൽ മുഴുകി…
വിവാഹദിവസം അടുത്തു…
സന്തോഷത്തിന്റെ ദിനങ്ങൾ…
പക്ഷെ ഇനി അങ്ങോട്ട് സങ്കടത്തിൽ ദിനങ്ങളുടെ തുടക്കം ആയിരിക്കും എന്ന് ആരും അറിഞ്ഞില്ല…..!!!
★★★★★★★
അങ്ങനെ ആ ദിവസം വന്നെത്തി..
ഇരു വീട്ടുകാരും കാത്തിരുന്ന ദിനം…
രണ്ട് പേരുടെയും ബന്ധപ്പെട്ടവർക്ക് പങ്കെടുക്കാൻ എളുപ്പം നോക്കി ടൗണിലെ royal auditorium ത്തിൽ വച്ചാണ് താലികെട്ട്…
★★★★★★★
സിദ്ധുവിന്റെ ഇഷ്ടപ്രകാരം എടുത്ത കടും പച്ച നിറത്തിൽ ഉള്ള കാഞ്ചിപുരം സാരിയിൽ പ്രിയ അതിമനോഹരിയായിരുന്നു…
കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്ന സിദ്ധുവിനെ ഒരു നിമിഷം പ്രിയയുടെ കണ്ണിൽ പെട്ടെങ്കിലും ചിരിച്ചു കൊണ്ട് അവൾ മുഖം തിരിച്ചു…
അവളുടെ സാരിയോട് ചേരുന്ന വിധത്തിൽ ഉള്ള കുർത്തയും ഗോൾഡൻ കളർ കരയുള്ള കസവുമുണ്ടും ആയിരുന്നു സിദ്ധുവിന്റെ വേഷം…
താലികെട്ടിനുള്ള മുഹൂർത്തം ആയപ്പോൾ രണ്ട് പേരെയും മണ്ഡപത്തിൽ കയറ്റി…
കർമ്മങ്ങൾക്ക് ശേഷം പൂജാരി പൂജിച്ചു വച്ച താലി സിദ്ധുവിന്റെ കൈകളിൽ വച്ചു കൊടുത്തു…
തിളങ്ങുന്ന ചുവന്ന നിറത്തിൽ കല്ല് വെച്ച ഒരു താലിയായിരുന്നു അത്…
അവൻ പുഞ്ചിരിയോടെ അത് വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി…
സഹോദരിയുടെ സ്ഥാനത് നിന്ന് സിതാര അവളുടെ മുടി പൊക്കി കൊടുത്തു…
ചുറ്റും നിന്നവർ കൈകളിൽ ഉള്ള പൂക്കൾ കൊണ്ട് അവരെ ആശീർവദിച്ചു….
പ്രിയ തന്റെ അച്ഛന്റെ കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങി…
ശേഷം മറ്റുള്ളവരുടെയും…
പിന്നെ ഫോട്ടോസെക്ഷൻ കഴിഞ്ഞു ഫുഡും കഴിച്ചു ഇറങ്ങാൻ നേരം…
പ്രിയയ്ക്ക് മോഹനെയും സോജയെയും നോക്കാൻ വല്ലാത്ത പ്രയാസം തോന്നി…ഇത്രയും കാലം ഒരു കുറവും അറിയിക്കാതെ തന്നെ നോക്കിയ അമ്മയും അച്ഛനും ആണ്…ഏതൊരു പെണ്ണിനും ഉണ്ടാകുന്ന അതെ അവസ്ഥയിൽ ആണ് ഞാനും ഇപ്പോൾ ഉള്ളത്…സ്ഥിരം അമ്മയുടെ അടിയും ,,വഴക്കും കുറുമ്പും കാട്ടി നടന്ന എനിക്ക് അതൊക്കെ ഇനി അന്യമാണ്..ഇനി സ്വന്തം വീട്ടിൽ അഥിതി ആണ്..
എന്ന് സത്യാവസ്ഥ അവളിൽ വേദന കലർന്ന ഒരു പുഞ്ചിരി ഉണ്ടാക്കി…
അതെ അവസ്ഥ തന്നെയായിരുന്നു മോഹനും സോജക്കും…
പ്രിയയുടെ അവസ്ഥ മനസ്സിലാക്കിയ സിദ്ധു അവളുടെ കൈപിടിച്ചു അവരുടെ അടുത്തേക്ക് നടന്നു…
രണ്ട്പേരും അവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി…മോഹൻ പ്രിയയുടെ കൈ എടുത്ത് സിദ്ധുവിന്റെ കൈകളിൽ വച്ച് കൊടുത്തു…
“..മോനെ സിദ്ധു..നല്ലപോലെ നോക്കും എന്നറിയാം..എന്നാലും ഒരച്ഛന്റെ കടമയോടെ നിന്റെ കയ്യിൽ ഞാൻ ഏൽപ്പിക്കുകയാണ് ഇവളെ…ഹാ പിന്നെ ആകെ ഉള്ള ഒന്ന് ആയത് കൊണ്ട് കുരുത്തകേട് ഒരുപാട് ഉണ്ട്…കൂടുകയാണേൽ രണ്ട് പെട കൊടുത്തോട്ടോ…..
അത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് സിദ്ധു അദ്ദേഹത്തെ കെട്ടിപിടിച്ചു…
എന്നാ ശെരി അച്ഛാ അമ്മേ ഞങ്ങൾ ഇറങ്ങാ…
രണ്ട് പേരും ഒരിക്കൽ കൂടി അവരുടെ അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞു…
സന്തോഷത്തോടെ മോഹനും സോജയും അവരെ യാത്രയാക്കി…
★★★★★★★
സിദ്ധുവിന്റെ വീട്ടിൽ എത്തിയപ്പോൾ ശ്രീജ താലം വെച്ചുഴിഞ്ഞു…പൂവും അരിയും എറിഞ്ഞു രണ്ട് പേർക്കും കുറി വരച്ചു കൊടുത്തു…
പ്രിയ ശ്രീജയുടെ അനുഗ്രഹം വാങ്ങി നിലവിളക്ക് വാങ്ങിച്ചു വലത് കാൽ വച്ച് സിദ്ധുവിന്റെ കൂടെ അകത്തേക്ക് കയറി..ശേഷം നിലവിളക്ക് പൂജാമുറിയിൽ വച്ചു…
സോഫയിലേക്ക് ഇരുത്തി രണ്ട് പേർക്കും പാലും പഴവും കൊടുത്തു…കുറച്ചു കഴിഞ്ഞ് സിദ്ധു ഫ്രഷ് ആവാൻ മുകളിലേക്ക് പോയി…
സിതാര വന്നു പ്രിയയെ കൂട്ടി വീട് മൊത്തം കാണിച്ചു കൊടുത്തു…
തറവാട് പുതുക്കി പണിതത് കൊണ്ട് തന്നെ അധികവും വുഡ് furniture ആണ്…
അതെല്ലാം കൗതുകത്തോടെ തന്നെ പ്രിയ നോക്കി കണ്ടു…
സിതാര ഓരോന്ന് കാണിച്ചുകൊടുക്കുമ്പോഴും ചറപറാ സംസാരിച്ചു കൊണ്ടേയിരുന്നു…
സംസാരത്തിലുട നീളം സൂര്യയെ കുറിച്ചും സിദ്ധുവിനെ കുറിച്ചും അവൾ വാതോരാത്തെ പറഞ്ഞുകൊണ്ടേ ഇരുന്നു…
അതിൽ നിന്നും അവൾക് രണ്ട് പേരെയും ഭയങ്കര കാര്യം ആണെന്ന് പ്രിയയ്ക് മനസ്സിലായി…കൂടുതലും അവളുടെ കുഞ്ഞേട്ടൻ ആണ് ഹീറോ…
അവസാനം പ്രിയയെ സിദ്ധുവിന്റെ മുറിയിൽ ആക്കി പ്രിയയോട് ഫ്രഷ് ആകാൻ പറഞ്ഞു സിതാര താഴെക്ക് ഇറങ്ങി…മുകളിലെ നിലയിൽ ആണ് സിദ്ധുവിന്റെ മുറി…
അകത്തേക്ക കയറിയപ്പോൾ തന്നെ പ്രിയ കണ്ടു കണ്ണാടിയുടെ മുന്നിൽ നിന്ന് ഷർട്ട് ഇടുന്ന സിദ്ധുവിനെ…
“..ഹാ പ്രിയാ…ഡ്രെസ് ഇവിടെ ഷെൽഫിൽ ഉണ്ട് കേട്ടോ…നീ ഫ്രഷ് ആയിക്കോളു…ഞാൻ താഴെക്ക് ഇറങ്ങട്ടെ…കോളേജിൽ കൂടെ പഠിച്ച ഫ്രെണ്ട്സ് ഒക്കെ താഴെ ഉണ്ട്…അവരെ പറഞ്ഞയച്ചിട്ട് വരാം…
പ്രിയയെ കണ്ടപ്പോൾ അതും പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ ഒന്ന് തട്ടികൊണ്ട് സിദ്ധു താഴേക്കു ഇറങ്ങി…പ്രിയ ഫ്രഷ് ആകാനും കയറി…
★★★★★★★
“..ഏട്ടത്തി…ദേ ഈ ഫോട്ടോ കണ്ടോ… ചെറുപ്പത്തിൽ അംഗനവാടിയിൽ പോകുന്ന ടൈം ഉള്ള വല്യേട്ടന്റെ ഫോട്ടോസ് ആണ്…
രാത്രി ഫുഡ് ഒക്കെ കഴിച്ചു ശ്രീജയും സിതാരയും പ്രിയയും രവിചന്ദ്രനും കൂടി സിദ്ധുവിന്റെ ഓരോ കാര്യങ്ങൾ പറഞ്ഞും പണ്ടത്തെ സിദ്ധുവിന്റെ ആൽബത്തിലെ ഓരോ ഫോട്ടോയും നോക്കി ഇരിക്കുമ്പോഴാണ് സിദ്ധു അങ്ങോട്ടേക്ക് വന്നത്…
വലിയ വർക്ക് ഒന്നും ഇല്ലാത്ത സിമ്പിൾ നീല നിറത്തിൽ ഉള്ള ഒരു സാരിയാണ് ആണ് പ്രിയയുടെ വേഷം…അതിൽ അവളുടെ സൗന്ദര്യം ഒന്നുടെ കൂടിയതായി സിദ്ധുവിന് തോന്നി…
“..ഹൊയ് ഏട്ടാ..പതിയെ നോക്ക് ഇവിടെ ഞങ്ങളും ഉണ്ടേയ്…
സിതാരയുടെ കൌണ്ടർ അടി കേട്ടാണ് സിദ്ധു നോട്ടം മാറ്റിയത്…
തന്നെ നോക്കി ചിരിക്കുന്ന അമ്മയെയും അച്ഛനേയും പ്രിയയെയും കണ്ടപ്പോൾ ചമ്മൽ മറച്ചു വെച്ച് സിതാരയെ നോക്കി കണ്ണുരുട്ടി കാണിച്ചു അവൻ മുകളിലെ മുറിയിലേക്ക് നടന്നു… പോകുന്നതിന് മുൻപ് പ്രിയയെ നോക്കി കണ്ണ് കൊണ്ട് മുകളിലേക്കു വരാൻ പറഞ്ഞു…
കുറച്ചു കഴിഞ്ഞ് പ്രിയയെ ശ്രീജ മുകളിലേക്ക് പറഞ്ഞയച്ചു…റൂമിൽ എത്തിയ പ്രിയ സിദ്ധുവിനെ കാണാത്തത് കണ്ട് പുറത്തേക്ക് ഇറങ്ങി ബാൽക്കണിയിലേക്ക് പോകാനായി നടക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിൽ നിന്നും ലേറ്റ് തെളിഞ്ഞത് ശ്രദ്ധയിൽ പെട്ടത്….
സിദ്ധു അവിടെ ഉണ്ടാകുമോ എന്ന് നോക്കാൻ ആയി വാതിൽ തുറന്നു മെല്ലെ അകത്തേക്കു കയറിയ പ്രിയ ഒരു നിമിഷം തറഞ്ഞു നിന്നു പോയി…
ചുറ്റിലും മനം മയക്കുന്ന പെയിന്റിന്റെയും മറ്റും ഗന്ധം നിറഞ്ഞു നിന്നിരുന്നു…
ആ റൂമിന്റെ ചുവരിൽ നിറയെ ചായങ്ങൾ കൊണ്ട് അലങ്കരിച്ച വിവിധ തരം ചിത്രങ്ങൾ…
കൗതുകത്തോടെ അതൊക്കെ നോക്കിയും തൊട്ടും കൊണ്ട് മുന്നോട്ട് നടന്നപ്പോൾ കണ്ടു മുറിയിലെ നേരിയ വെളിച്ചത്തിൽ ഒരു സൈഡിൽ തിരിഞ്ഞുനിന്ന് കൊണ്ട് ക്യാൻവാസിൽ എന്തോ വരയ്ക്കുന്ന സിദ്ധുവിനെ…
പിറകിൽ കാലടി ശബ്ദം കേട്ട തിരിഞ്ഞു നിന്ന അവൻ പ്രിയയെ കണ്ട് ഒന്ന് ചിരിച്ചു…ആരെയും മനം മയക്കുന്ന ചിരി…അവളെ കൈകാട്ടി അടുത്തേക് വിളിച്ചുകൊണ്ട് വീണ്ടും അവൻ ചെയ്ത് കൊണ്ടിരിക്കുന്ന പെയിന്റിങ്ങിലേക്ക് തന്നെ തിരിഞ്ഞു…
എന്താണ് അതിലെന്ന് അറിയാൻ ആകാംഷയോടെ അവിടേക്ക് നോക്കിയ പ്രിയയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു…
അവളും സിദ്ധുവും ആദ്യമായി കണ്ടപ്പോൾ ഉള്ള ഒരു ചിത്രം ആയിരുന്നു അത്…പാതിയായ ആ ചിത്രത്തിലേക്ക് നോക്കുന്തോറും അവളുടെ കണ്ണ് അത്ഭുതം കൊണ്ട് വിടർന്നു…
“..സിദ്ധു വരച്ചതാണോ ഇത്…
“..ഹ്മ്മ്..നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞുപോയി…അന്ന് ചെയ്യാൻ തുടങ്ങിയതാ…ഇത് വരെ പൂർത്തിയാക്കാൻ സാധിച്ചില്ല… ഓരോ തിരക്ക് ആയിരുന്നു…
“..ഇത്രക്ക് നന്നായി ഒക്കെ വരക്കും അല്ലെ…ഡോക്ടർക്ക് ഇങ്ങനെയും കഴിവ് ഉണ്ടല്ലേ…
അത്ഭുതത്തോടെ അതും പറഞ്ഞുകൊണ്ട് പ്രിയ അവന്റെ പിറകിൽ വന്നു നിന്നു അവൻ വരയ്ക്കുന്നതും നോക്കി നിന്നു..
അവളുടെ ചൂട് നിശ്വാസം അവന്റെ കഴുത്തിൽ പതിഞ്ഞു…ആദ്യം ഒന്നും അവൻ അത് കാര്യം ആക്കിയില്ല എങ്കിലും പെട്ടെന്ന അവൻ പിൻതിരിഞ്ഞു അവളെ നോക്കി ഒന്ന് ചിരിച്ചു…അവളും അതിന് മറുപടിയായി ഒന്ന് ചിരിച്ചു എങ്കിലും സിദ്ധുവിന്റെ കണ്ണുകൾ അവളുടെ വിടർന്ന കണ്ണുകളിൽ തറഞ്ഞു നിന്നപ്പോൾ അവളുടെ ചിരി മാഞ്ഞു…പകരം ഹൃദയം ദൃതഗതിയിൽ മിഡിക്കാൻ തുടങ്ങി….
പെട്ടെന്ന് സിദ്ധു തന്റെ രണ്ട് കൈകൾ കൊണ്ടും അവളെ ഇടുപ്പിൽ പിടിച്ചു അടുത്തുള്ള ചുമരിനോടു ചേർത്ത് നിർത്തി…അവനും അവളോട് ചേർന്നു നിന്നു…പതിയെ അവളുടെ ചെവിയിൽ അവൻ മന്ത്രിച്ചു…
“..പ്രിയാ നിന്നെകാണാൻ എന്തൊരു ഭംഗി ആണെടി പെണ്ണെ…എനിക്കിപ്പോ നിന്നെ കടിച്ചു തിന്നാൻ തോന്നുകാ…..
ഞാൻ…..ഞാൻ…..നിന്നെ എടുക്കട്ടെ………..പൂർണമായും…. എന്റേത് മാത്രമായി…… എന്നെന്നേക്കുമായി…….”””
ഇളം ചൂട് നിശ്വാസത്തിന്റെ കൂടെ അവന്റെ ശബ്ദം ചെവിയിൽ പതിഞ്ഞപ്പോൾ പിടഞ്ഞുകൊണ്ട് പ്രിയ അവന്റെ കണ്ണുകളിലേക്ക് നോക്കി…
അതിൽ ഉണ്ടായിരുന്നു അവന് വേണ്ടത് എല്ലാം…
പതിയെ അവൻ മൃദുവായി അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ അമർത്തി…
ആദ്യ ചുംബനം…!!!
പ്രിയയുടെ ശരീരത്തിലൂടെ ഒരു തരംഗം പാഞ്ഞു പോയി…
തന്നെ താലികെട്ടിയ പുരുഷനിൽ നിന്നും ഒരു ചുംബനം കിട്ടുക എന്നത് ഏതൊരു പെണ്ണിനും സന്തോഷം ഉള്ള കാര്യം ആണ്…അതും അതൊരു ആദ്യ ചുംബനം ആയാൽ അതിന് മധുരം കൂടുകയെ ഉള്ളു…
അത് ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി ഉണ്ടായി…
അവളുടെ മിഴികൾ കൂമ്പി അടഞ്ഞു…
അത് കണ്ട് സിദ്ധു കണ്ണുകൾ അടച്ചു ചിമ്മികൊണ്ട് അവളുടെ ഇരുമിഴികളിലും പതിയെ തന്റെ ചുണ്ട് അമർത്തി…
അവിടെ നിന്നും താഴോട്ട് ചുണ്ടുകൾ അതിന്റെ ഇണയെ പുൽകാൻ വെമ്പൽ കൊണ്ടു..അവളുടെ നെറുകയിൽ നിന്ന് അവന്റെ ചുണ്ടുകൾ താഴേക്ക് സാവധാനം അരിച്ചിറങ്ങി… അവസാനം അത് അവളുടെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു… പതിയെ ഒരു പൂമ്പാറ്റ പൂവിൽ നിന്നും തേൻ നുകരുന്നത് പോലെ സാവധാനം അവൻ അവളുടെ ചുണ്ടുകൾ കടിച്ചെടുത്ത് കൊണ്ട് നുണഞ്ഞു…സാവധാനം…!!
ഓറഞ്ചു അല്ലി പോലുള്ള മിനുസമാർന്ന അവളുടെ അധരങ്ങൾ പൂർണമായും അവന്റെ അധരങ്ങളുടെ ഉള്ളിൽ സ്വന്തം ആയപ്പോൾ അവൾ അറിയുകയായിരുന്നു അവന്റെ പ്രണയം…അതൊരു ലാവയായി അവളിലേക്ക് പടർന്നു കയറുകയാണ്…
പ്രണയം അത് രണ്ട് ശരീരങ്ങൾ തമ്മിൽ അല്ല മനസ്സുകൾ തമ്മിൽ ആണ്…അത് ഒരു വികാരം ആയി മാറുമ്പോൾ അത് പ്രകടിപ്പിക്കാൻ ഉള്ള മാധ്യമാണ് ശരീരം…
തന്റെ കൊതി തീരുന്നത് വരെ അവൻ കൊത്തിപറിക്കും പോലെ അവളുടെ ചുണ്ടുകൾ കടിച്ചെടുത്തുകൊണ്ട് നുണഞ്ഞു കൊണ്ടേയിരുന്നു…
അൽപനേരം കഴിഞ്ഞ് ദീർഘമായ അധരചുംബനത്തിൽ നിന്നും അവൻ അവളെ മോചിപ്പിച്ചു….
പതിയെ അവളെ തറയിൽ കിടത്തി അവൻ അവളുടെ മുകളിലേക്ക് അമർന്നു..
ഓരോ നിമിഷവും അവളിൽ നിന്നും കേൾക്കുന്ന കുറുകലുംമൂളലും അവന്റെ ശരീരത്തെ ചൂട് പിടിപ്പിച്ചു..രണ്ട് പേർക്കും പരസ്പരം നിയന്ത്രണങ്ങൾ പൂർണമായും നഷ്ടപ്പെട്ടിരുന്നു…!!
അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു…പരസ്പരം ഒന്നാകാൻ തടസ്സമായി നിന്ന ഉടയാടകൾ വലിച്ചു മാറ്റപ്പെടുമ്പോൾ രണ്ട്പേരും ഒരേ പോലെ കിതച്ചു…
അവന്റെ നാവുകൾ അവളുടെ ഓരോ വിയർപ്പ് തുള്ളിയെയും തന്റെത് മാത്രം ആക്കി…
അധരങ്ങൾ അതിന്റെ ഇണയെ തേടി നടന്നു ആവേശത്തോടെ സ്വന്തം ആക്കിയപ്പോൾ ഒരു പിടച്ചിലോടെ കിതച്ചുകൊണ്ട് അവൾ അവന്റെ മുടിയിൽ വിരലുകൾ കോർത്തു പിടിച്ചു…
ഓരോ തവണ അവന്റെ ചുണ്ടുകളും പല്ലുകളും അവളുടെ ശരീരത്തിൽ കൊള്ളുമ്പോൾ അവൾ കിടന്നിടത്തു നിന്നും ഉയർന്നുപൊങ്ങി…
അതെസമയം കാലിലെ വിരലുകൾ പരസ്പരം കോർത്തുനിന്നു…
ആ രാത്രിയിൽ പരസ്പരം അവർ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പൂർണമായും ഒന്നായിമാറിയപ്പോൾ മറുവശത്ത അത് അവരുടെ *ആദ്യത്തേതും അവസാനത്തേതും രാത്രി* ആക്കാൻ വേണ്ടി നീക്കം നടക്കുകയായിരുന്നു…!!!???
_____
ക്ലോക്കിൽ രാത്രി സമയം *2.15…!!*
ഇരുമെയ്യും മനസും പരസ്പരം അലിഞ്ഞുചേർന്ന ക്ഷീണത്തിൽ തളർന്നുകൊണ്ട് ഉറങ്ങുകയാണ് രണ്ട്പേരും…
പെട്ടെന്ന് ടേബിളിൽ വച്ച സിദ്ധുവിന്റെ ഫോൺ ഉച്ചത്തിൽ റിങ് ചെയ്തു…vibration ഉള്ളത് കൊണ്ട് വല്ലാത്ത ശബ്ദത്തോടെ അത് വീണ്ടും റിങ് ചെയ്തു…
തുടരെ മൂന്ന് തവണ റിങ് ചെയ്തപ്പോൾ സിദ്ധു ഉറക്കം മുറിഞ്ഞു പെട്ടെന്ന് എഴുന്നേറ്റ് ഫോൺ കട്ട് ആക്കാൻ ആഞ്ഞു…
അപ്പോൾ തന്നെ വീണ്ടും റിങ് ചെയ്തപ്പോൾ അവൻ എടുത്തു…
ഉറക്കത്തിന്റെ ആലസ്യത്തോടെ ഫോൺ എടുത്ത് ചെവിയിൽ വച്ച അവൻ മറുവശത്തു നിന്നും കേട്ട വാർത്ത കേട്ട് ഞെട്ടിത്തരിച്ചു… അവന്റെ ഉറക്കം പൂർണമായും നഷ്ടപ്പെട്ടിരുന്നു…
ഞാൻ ഇപ്പോൾ എത്താം എന്ന് മാത്രം പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു…
ശേഷം ഉറങ്ങുന്ന പ്രിയയെ അവൻ തട്ടിവിളിച്ചു…
ഞെട്ടി എഴുന്നേറ്റ പ്രിയ മുറുകിയ മുഖത്തോടെയും ടെൻഷനോടെയും നിൽക്കുന്ന സിദ്ധുവിനെ കണ്ട് വെപ്രാളത്തോടെ ചോദിച്ചു…
“..എന്താ സിദ്ധു എന്താ പ്രോബ്ലം…
“..പ്രിയാ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..ഇപ്പോൾ എനിക്ക് ഹോസ്പിറ്റലിൽ നിന്നും കാൾ വന്നിരുന്നു…ഒരു argent കേസ് ആണ്…
എന്ന് തുടങ്ങി അവൻ പറഞ്ഞകാര്യങ്ങൾ കേട്ട് പ്രിയ സമ്മതം എന്നോണം അവനെ നോക്കി തലയാട്ടി…
“..പ്രിയാ നീ താഴേക്കു വന്നു ഡോർ ലോക്ക് ചെയ്തു കിടന്നോളു…
എന്ന് പറഞ്ഞുകൊണ്ട് സിദ്ധു വേഗം തന്റെ റൂമിലേക്ക് നടന്നു…ജസ്റ്റ് ഫ്രഷ് ആയി വേഗം കാറിന്റെ ചാവിയും എടുത്ത് താഴേക്ക് ഇറങ്ങി…കൂടെ തന്നെ പ്രിയയും ഇറങ്ങി ലോക്ക് വാതിൽ ലോക്ക് ചെയ്ത് തിരികെ വന്നു റൂമിൽ കിടന്നു…അപ്പോൾ നേരത്തെ കഴിഞ്ഞു പോയ സുന്ദരമായ നിമിഷം ഓർത്തു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…മധുരമുള്ള സ്വപ്നങ്ങൾ കണ്ട് അവൾ ഉറങ്ങുമ്പോൾ…
*തൊട്ട് അപ്പുറത്തെ റൂമിൽ അവളുടെ പാതി പൂർത്തിയായ പെയിന്റിങ് അതിന്റെ നാഥനെയും കാത്ത് നിൽപ്പുണ്ടായിരുന്നു…⚠*
★★★★★★★
പിറ്റേന്ന് രാവിലെ ഏകദേശം പത്തു മണിയോടു അടുത്തപ്പോൾ സ്നേഹതീരം വീടിന്റെ ഗേറ്റ് കടന്നുകൊണ്ട് ഒരു ടാക്സി കാർ വന്നു നിന്നു…
അതിൽ നിന്നും കണ്ടാൽ ഇരുപത്തി അഞ്ചോ ആറോ വയസ് മാത്രം തോന്നിക്കുന്ന ഒരു സുന്ദരനായ
ചെറുപ്പക്കാരൻ ഇറങ്ങി വന്നു….
ഏതൊരു പെണ്ണിനെയും ആകർശിക്കും വിധം ഭംഗിയായിരുന്നു അവന്…!!
ക്ലീൻഷേവ് ചെയ്തമുഖവും കട്ടിയുള്ള മീശയും അവന്റെ മുഖത്തിന്റെ ഭംഗി കൂട്ടുന്ന വിധത്തിൽ ഉള്ളതായിരുന്നു…
കൈമുന്നോട്ട് വീശിയപ്പോൾ അവന്റെ കയ്യിലെ ദൃഡ്ഡമായ മസിലുകൾ തെളിഞ്ഞുനിന്നു…
ടാക്സികാരന് കൂലി കൊടുത്ത് അവൻ തന്റെ ബാഗ് എടുത്ത് വലത് കാൽ വച്ച് സ്നേഹതീരം വീടിന്റെ പടിക്കെട്ടിൽ ചവിട്ടി…
അത്…അവൻ ആയിരുന്നു… സ്നേഹതീരം വീട്ടിലെ നാഥൻ രവിചന്ദ്രന്റെയും ശ്രീജയുടെയും രണ്ടാമത്തെ പുത്രൻ *സൂര്യ*
പുതിയതായി ചാർജ് എടുത്ത *CI*
TRAINEES MARK LIST ഇൽ ഒന്നാമൻ….🔥
സൂര്യ…..🔥
വലത് കാൽ വച്ച് അകത്തേക്ക് കയറിയ സൂര്യയെ വരവേറ്റത് തന്റെ അമ്മ ശ്രീജയുടെ അലമുറയിട്ടു കൊണ്ടുള്ള കരച്ചിൽ ആണ്….!!!
★★★★★★★
തുടരും…🔥
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
പ്രാണ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission