Skip to content

ഫൂലൻ ദേവി – ഭാഗം 4

Phoolan Devi Novel

“ഈ അടി എന്തിനാണെന്ന് നിനക്ക് മനസ്സിലായോ”

റോഷന് കവിൾ തടം നന്നായി വേദനിക്കുന്നുണ്ടായിരുന്നു

“ഇല്ല

”അത് ഒരാളുടെ ജീവിത മാർഗ്ഗം ഇല്ലാതാക്കിയതിന്”

“അമ്മേ ഞാൻ അങ്ങനെയൊന്നും വിചാരിച്ചില്ല ”

“നിനക്കെന്താ പറ്റിയത് റോഷാ, നീ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ
ആ പെൺകുട്ടി ജോലിക്ക് പോയിട്ടാണ് അവളുടെ വീട്ടിലെ കാര്യങ്ങൾ നടത്തുന്നത്, അമ്മക്ക് മരുന്ന് വാങ്ങണം, അനിയത്തിയെ പഠിപ്പിക്കണം, നിന്നെ കൊണ്ട് ഇതു പോലെ ഒരു വീട്ടിലെ കാര്യങ്ങൾ നോക്കി നടത്താൻ പറ്റോ, ഒന്നും വേണ്ടാ ഒരു കടയിൽ ഈ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പറ്റോ,
അതിന്റെ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല
എന്റെ മോൻ ഇത്ര ദുഷ്ടനാണെന്ന് എനിക്കറിയില്ലായിരുന്നു
ഇതൊന്നും ദൈവം പൊറുക്കില്ലാട്ടോ റോഷാ ”

“മതി ആലീസെ അവനെ ചീത്ത പറഞ്ഞത്, അവൻ അറിവില്ലായ്മ കൊണ്ടു ചെയ്തതല്ലേ ”

“അമ്മേ ആ കുട്ടി നമ്മുടെ റോണിയുടെ പ്രായമല്ലേ, ഇപ്പോ പഠിച്ച് നടക്കണ്ട കുട്ടിയല്ലേ, പഠിക്കാനോ പറ്റിയില്ല, ജോലിയെടുത്ത് കുടുംബം നോക്കാമെന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ചിലർ “ആലീസ് അതു പറഞ്ഞത് റോഷനെ നോക്കിയാണ്

“ഇനി നീ ഈ കാര്യം ഫിലിപ്പ് വരുമ്പോൾ പറയാൻ നിൽക്കണ്ട ”

“എന്തിനാ പറയാതിരിക്കുന്നത് പപ്പാ അറിയട്ടെ മോന്റെ പോക്രിത്തരങ്ങൾ, പപ്പാ പലിശക്കാരനാണെങ്കിലും ഇങ്ങനെയൊന്നും ആരോടും പെരുമാറിയിട്ടില്ല”

“നീ എന്റെ മോന്റെ സ്വാഭാവത്തെ കുറിച്ച് എന്നോട് പറയണ്ടാ എനിക്കറിയാം, നീ പോയി അടുക്കളയിൽ എന്തെങ്കിലും പണി ചെയ്യ് ”

“ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്റെ വായടപ്പിക്കാനാണ് എല്ലാവർക്കും തിരക്ക്, റോണി ഇതറിഞ്ഞാൽ എന്താ ഉണ്ടാകുന്നതെന്ന് എനിക്കറിയല്ല, ”

* * *

റൂമിലെത്തി റോഷൻ ജീവനെ വിളിച്ചു

“ടാ നേരത്തെ നീ എന്താ കോള് കട്ടാക്കിയത് ”

“അശ്വതി കമ്പനിയിൽ നിന്നും നേരെ ഇവിടേക്ക് ആണ് വന്നത്, നിന്നെ വിളിച്ചില്ലേ ആ സമയത്താണ് ”

“എന്നിട്ട് ”

“വല്യമ്മിച്ചിയോടും അമ്മയോടും പറഞ്ഞു ഞാനാണ് ജോലി കളഞ്ഞതെന്ന് ‘അതിന്റെ കാരണം ചോദിക്കാൻ വന്നതാണെന്നു പറഞ്ഞു ”

“എന്റെ പേരും പറഞ്ഞിട്ടുണ്ടാവുമല്ലേ”

“നിന്റെ പേരും പറഞ്ഞു. ഞാൻ റൂമിൽ നിന്നു വന്നപ്പോഴെക്കും അവൾ പോയിരുന്നു’ എല്ലാം കഴിഞ്ഞ് അമ്മയുടെ കൈയിൽ നിന്നും ചെകിടത്ത് ഒന്നു കിട്ടി ”

“അത് വേണമായിരുന്നു. നീ എന്നെ കൊണ്ട് ചെയ്യിപ്പിച്ചതിന് നിനക്കുള്ള ശിക്ഷയാണത്”

“ജീവാ വെറുതെ എന്റെ വായിലിരിക്കുന്നത് കേൾക്കണ്ടാ ”

“അവളൊരു പാവമല്ലേടാ, നീ എന്തിനാണ് എന്നെ കൊണ്ട് ആ ദ്രോഹം ചെയ്യിച്ചത്, ഞാൻ നിന്റെ പേര് പറഞ്ഞപ്പോൾ അവൾ വിശ്വാസിച്ചില്ലാ, നീ അങ്ങനെയൊരിക്കലും ചെയ്യില്ലാന്ന് പറഞ്ഞു ”

“നീ വല്യ സഹതാപമൊന്നും അവളോട് കാണിക്കണ്ടാട്ടോ ”

“ഇനി കാണിക്കാൻ പറ്റില്ലാലോ, പിന്നെ ഇപ്പോ കമ്പിനിയിൽ എനിക്കൊരു വില്ലൻ ഇമേജ് ആണ്, ഞാനാണല്ലോ അശ്വതിയെ കാരണമില്ലാതെ പറഞ്ഞു വിട്ടത്.നീ കാരണം അങ്ങനെയൊരു ഗുണം ഉണ്ടായി,
ഞാൻ വെക്കുകയാണ് പിന്നെ നിന്റെ പപ്പാ ഈ കാര്യം അറിയുമ്പോൾ നിന്നെ കവളമടലിന് അടിക്കും ,അടിക്കുന്നതിന്റെ വീഡിയോ എടുത്ത് എനിക്കൊന്ന് സെന്റ് ചെയ്യാൻ നീ റോണിയോട് പറയണം”

ഫോൺ ചെയ്ത് കഴിഞ്ഞപ്പോൾ
റോഷന് വിഷമമായി,
അശ്വതിയോട് ചെയ്തത് ഇത്തിരി കൂടി പോയെന്ന് റോഷന് തോന്നി

അവൾക്കിപ്പോ തന്നാട് വെറുപ്പായിരിക്കും, എത്ര വെറുത്താലും ആ വെറുപ്പ് ഒരിക്കൽഇഷ്ടമായി മാറും

ഞാൻ ചെയ്ത പ്രവൃത്തിക്ക് മനസ്സ് കൊണ്ട് നിന്നോട് ഞാൻ മാപ്പ് ചോദിക്കുന്നു

* * *

അശ്വതി വീട്ടിൽ എത്തിയപ്പോൾ അമ്മ ഉണ്ടായിരുന്നില്ല വീട്ടിൽ

അമ്മ അപ്പുറത്തെ വീട്ടിലക്ക് പോയിരിക്കുകയായിരുന്നു

വാതിൽ തുറന്ന് അകത്ത് കയറി, അവൾ കുറച്ച് വെള്ളമെടുത്ത് കുടിച്ച ശേഷം പോയി കിടന്നു

റോണിയുടെ വീട്ടിൽ പോയത് അവളുടെ ചേട്ടനെ കണ്ട് ചോദിക്കാൻ വേണ്ടിയിരുന്നു, പക്ഷെഅവളുടെ അമ്മയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ കുറച്ച് സമാധാനമായി നല്ല സ്നേഹമുള്ള അമ്മയാണ്, മകൻ ചെയ്ത തെറ്റിന് അമ്മ തന്നോട് മാപ്പ് ചോദിച്ചു ,പിന്നെ വിചാരിച്ചു ഒന്നും വേണ്ടാന്ന്. തിരിച്ചു പോന്നു

ഇനി ഒരു ജോലി കണ്ടു പിടിക്കണം ,ഡിഗ്രി യെങ്കിലും പഠിച്ചെങ്കിൽ എന്തെങ്കിലും നല്ല ജോലി കിട്ടുമായിരുന്നു തുണികടയിൽ ജോലി കിട്ടും പക്ഷേ രാത്രി 7 മണി വരെ ജോലി സമയം,
ഒരാഴ്ചക്കുള്ളിൽ എങ്ങനെയെങ്കിലും ജോലി കണ്ടു പിടിച്ചേ പറ്റു

കുറച്ച് നേരം കഴിഞ്ഞിട്ടാണ് അമ്മ വന്നത്

“എന്താ അച്ചു നീ ജോലിക്ക് പോയിട്ട് തിരിച്ച് വന്നതെന്താ, നിനക്ക് സുഖമില്ലേ ”

“ഒന്നുമില്ല”

“പിന്നെന്താ നീ തിരിച്ചു വന്നത്, മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം പറയ് അച്ചു, ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് കിടക്കുന്നത് ”

അമ്മ അവളുടെ അടുത്ത് ചെന്നിരുന്നു
നീ കരയുകയാണോ, നിനക്ക് എന്തായാലും അമ്മയോട് പറഞ്ഞു കൂടെ

“എന്റെ ജോലി പോയമ്മേ, ഇനി നമ്മളെന്തു ചെയ്യും”

“പെട്ടെന്ന് വിടാൻ എന്താ കാരണം, എന്നായാലും ജോലി പോയി അപ്പോ അതു കൂടി ചോദിച്ചിട്ട് വരാമായിരുന്നില്ലേ ”

റോഷൻ കാരണമാണ് ജോലി പോയതെന്ന് അശ്വതി അമ്മയോട് പറഞ്ഞില്ല, അമ്മയുടെ മുൻപിൽ അവനെ കുറ്റക്കാരനാക്കാൻ അവർക്ക് തോന്നിയില്ല

“അവരുടെ ബന്ധത്തിലുള്ള ആർക്കോ ജോലി കൊടുക്കാൻ വേണ്ടിയാണ്”

“പോയതുപോട്ടേ ,എന്റെ മോള് വിഷമിക്കണ്ടാ ”

* * *

വൈകിട്ട് റോണി ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ഒരു മൂകത ,

റോഷൻ മുറിയിൽ കിടക്കുന്നത് അവൾ കണ്ടു,

അവൾ അടുക്കളയിലേക്ക് ചെന്നു

“എന്താ അമ്മേ, എന്താ അമ്മയുടെ മുഖം കടന്നല് കുത്തിയ മാതിരി ,”

“ഇന്ന് നിന്റെ കൂട്ടുകാരി ഇവിടെ വന്നിരുന്നു”

“ഏത് കൂട്ടുകാരി”

“അശ്വതി”

“അശ്വതിയോ, എന്തിനാമ്മേ ”

“നിന്റെ ആങ്ങളയ കാണാൻ”

വീട്ടിലേക്ക് വരാൻ മാത്രം അടുപ്പമായോ അവര് തമ്മിൽ റോണി മനസ്സിൽ വിചാരിച്ചു

“എന്താ പറഞ്ഞത് ”

“ആ കുട്ടിയുടെ ജോലി നിന്റെ ആങ്ങള കളയിപ്പിച്ചു.അതിന്റെ കാരണം ചോദിക്കാൻ വന്നതാണ്.”

“അവളുടെ ജോലി പോയോ”

“പോയതല്ല കളയിപ്പിച്ചു നിന്റെ ആങ്ങള ജീവനോട് പറഞ്ഞ് ”

റോണിവേഗം റോഷന്റെ റൂമിലെത്തി

“ചേട്ടാ ഞാനീ കേട്ടത് ശരിയാണോ, ചേട്ടനാണോ അശ്വതിയുടെ ജോലി കളയിപ്പിച്ചത് ”

അതെയെന്ന് തലയാട്ടി റോഷൻ

“അവളൊരു പാവമല്ലേ, എല്ലാ കാര്യങ്ങളും നമ്മുക്ക് അറിയാവുന്നതല്ലേ, ഒരു നന്ദി പറയാത്തതിനാണോ ചേട്ടൻ ഇതു ചെയ്തത് ”

“പറ്റിപ്പോയി;

അവന്റെ മുഖം കണ്ടപ്പോൾ അവന് നല്ല സങ്കടമുണ്ടെന്ന് അവൾക്ക് മനസ്സിലായി

റോണി കമ്പനിയിലേക്ക് വിളിച്ചു, ജീവനോട് ചോദിച്ച് അശ്വതിയുടെ നമ്പർ വാങ്ങിച്ചു ,

റോണി അശ്വതിയെ വിളിച്ചു

“ഹലോ അശ്വതി ഞാനാണ് റോണി, വീട്ടിൽ വന്നപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത് ,നി വിഷമിക്കണ്ടാ നിനക്കൊരു ജോലി ഞാൻ പപ്പായോട് പറഞ്ഞ് ശരിയാക്കി തരാം”

“അതൊന്നും വേണ്ടാ ”

“നീ കരയുകയാണോ ”

അവൾ കരയുകയാണെന്ന് കേട്ടപ്പോൾ
എനിക്ക് സംസാരിക്കണമെന്ന് റോഷൻ റോണിയോട് കൈകൊണ്ട് കാണിച്ചു

“അതെ ചേട്ടന് നിന്നോട് സംസാരിക്കണമെന്ന് ”

റോണിഫോൺ റോഷന് കൊടുത്തു

റോഷൻ ഹലോ പറഞ്ഞതും

അശ്വതി കോൾ കട്ടാക്കി

റോഷൻ ഫോൺ റോണിക്ക് കൊടുത്തു

“എന്താ ചേട്ടാ സംസാരിക്കാത്തത്, ഒരു സോറി പറയാമായിരുന്നില്ലേ ”

“അശ്വതി കോള് കട്ടാക്കി ”

“ഏയ് അവളങ്ങനെയൊന്നും ചെയ്യില്ല
ഞാനൊന്നു വിളിച്ചു നോക്കട്ടേ ,ഇനി അറിയാതെ കട്ടായതാണെങ്കിലോ ”

റോണി വിളിച്ചപ്പോൾ ഫോൺ ബിസ്സി ആയിരുന്നു

“എന്താ റോണി കോള് കട്ടാക്കിയല്ലേ ”

“അല്ല, ഫോൺ ബിസ്സിയാണ്, അനിയത്തിയെ വിളിക്കുകയായിരിക്കും ”

“അതൊന്നുമല്ല ഞാനാണ് വിളിക്കുന്നതെന്ന് കരുതി ബിസ്സിയാക്കുന്നതാണ് ”

“പോട്ടെ ചേട്ടാ, അവളുടെ വിഷമം കൊണ്ടായിരിക്കാം, അവളുടെ സങ്കടം ആരോട് പറയും, ചേട്ടനിപ്പോ ഒരു വിഷമം വന്നാൽ എന്നോട് പറയാം അമ്മയോട്, പപ്പയോട്, വല്യമ്മിച്ചിയോട് ‘ഇത്രയും പേരോട് പറയാം, അവൾക്കൊ പറയാൻ ആരാ ഉള്ളത് ആ വയ്യാത്ത അമ്മ മാത്രം”

“പിന്നെ കോള് കട്ടാക്കിയത് ചേട്ടനോടുള്ള ഒരു പ്രതിഷേധ പ്രകടനം മായിട്ട് കണ്ടാൽ മതി”

“എന്നാലും ഒരു മര്യാദയില്ലേ. ഒരാള് ഹലോ പറയുമ്പോൾ ഇങ്ങനെയാണോ പെരുമാറുന്നത്, ”

“അയ്യോടാ ഒരു മര്യാദ രാമൻ, അവൾക്ക് ഒരാങ്ങള ഇല്ലാത്തതു ഭാഗ്യം, ഉണ്ടെങ്കിൽ കണാമായിരുന്നു ,റോഷൻ ഫിലിപ്പിനെ വന്ന് അടിച്ച് വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചേനേ ,അമ്മാതിരി പണിയല്ലേ ചെയത് വച്ചിരിക്കുന്നത് ”

“പറയുമ്പോൾ ഒരു മയത്തിൽ പറയെടീ, നിന്റെ ചേട്ടനല്ലേ ഞാൻ ”

“എനിക്ക് വിശന്നിട്ട് വയ്യ ഞാൻ പോയി ചായ കുടിക്കട്ടേ ”

“മതി നീ പോയി ചായ കുടിച്ചേ, അമ്മയുടെ കഴിഞ്ഞപ്പോൾ മോള് ,ഇത്രക്കും പറയാൻ അവൻ കൊല കുറ്റമൊന്ന് ചെയ്തിട്ടില്ല, ”

“വല്യമ്മിച്ചിയാണ് ചേട്ടനെ ഇങ്ങനെ വഷളാക്കുന്നത് “എന്ന് പറഞ്ഞു കൊണ്ട് റോണി മുറിയിൽ നിന്നും ഇറങ്ങി പോയി

“റോഷൂട്ടാ നിനക്ക് അമ്മ തല്ലിയത് വേദനിച്ചോ ”

“ഇല്ല വല്ല്യമ്മിച്ചി”

|അവളൊരു പോത്താണ്, അല്ലെങ്കിൽ കെട്ടിക്കാറായാ ചെക്കനെ ആരെങ്കിലും തല്ലോ ”

“ലീവ് ക്യാൻസൽ ചെയ്ത് ഞാൻ തിരിച്ച് പോയാലോ വല്യമ്മിച്ചി”

“അതിനും മാത്രം ഒന്നുമുണ്ടായില്ലാലോ, ഇതൊക്കെ ഇപ്പോ ശരിയാവും, ലീവൊക്കെ തീർന്നിട്ടുപോയാൽ മതി നീ ‘ഇനി പോയാൽ തിരിച്ചു വരുമ്പോൾ ഞാനുണ്ടായില്ലെങ്കിലോ ”

“പിന്നെ വല്യമ്മിച്ചി എവിടെക്ക് പോവില്ല, എന്റെ പെണ്ണ് വന്ന് അമ്മയെ പാഠം പഠിപ്പിക്കുന്നത് കാണണ്ടേ.”

“അത് വേണം”

“അതു കൊണ്ട് ഞാനൊരു നല്ല സാമർത്ഥ്യക്കാരിയെ തപ്പി നടക്കുകയാണ് ”

“പെണ്ണുങ്ങളായാൽ ഇത്തിരി സാമർത്ഥ്യം വേണം”

“പക്ഷേ ഇത് ഇത്തിരി കൂടുതലാണോന്ന് സംശയമുണ്ട് ”

”ആർക്ക് ”

:വല്യമ്മിച്ചക്ക് ”

“നീ വായോ വന്ന് ചായ കുടിക്ക് ”

* * *

“ആലീസെ കഴിഞ്ഞതു കഴിഞ്ഞു, ഇനി അതും പറഞ്ഞ് അവനെ കുറ്റപ്പെടുത്തണ്ടാട്ടോ.നീ തല്ലിയതിൽ അവന് നല്ല വിഷമമുണ്ട്, ഇനി എന്തെങ്കിലും പറഞ്ഞാൽ ലീവ് ക്യാൻസൽ ചെയ്ത് പൊകുമെന്ന് എന്നോട് പറഞ്ഞു, അതു കൊണ്ട് ഫിലിപ്പ് വരുമ്പോൾ നീ ഒന്നും പറയണ്ടാ ,എന്തായാലും ആ കൊച്ച് ഫിലിപ്പിനോട് ഒന്നും പറയാൻ പോണില്ല ”

“ഞാൻ പറയില്ല അമ്മിച്ചി, എനിക്കും നല്ല സങ്കടമുണ്ട് അവനെ തല്ലിയതിൽ ”

രാത്രി ഫിലിപ്പ് വന്നപ്പോൾ റോഷൻ വീട്ടിൽ ഉണ്ടായിരുന്നില്ല

അശ്വതിയുടെ കാര്യം ആരും ഫിലിപ്പിനോ ട് പറഞ്ഞില്ല

ഭക്ഷണം കഴിച്ച് ഫിലിപ്പ് ടി വി കാണുകയായിരുന്നു

“പപ്പാ…. എനിക്കൊരു ഹെൽപ്പ് വേണം”

“നീ ആദ്യം കാര്യം പറയ് റോണി ”

“നമ്മുക്ക് ടൗണിൽ രണ്ടു മൂന്ന് ഷോപ്പുകളും ഫൈനാൻസുമില്ലേ, അവിടെ എന്തെങ്കിലും ജോലി എന്റെ ഒരു കൂട്ടുകാരിക്ക് കൊടുക്കാൻ പറ്റോ, നല്ല ജോലിയായിരിക്കണം, ”

“ശരി കൊടുക്കാം, നിന്റെ ‘ കൂട്ടുക്കാരിക്ക് എന്ത് പഠിപ്പുണ്ട്;

“പ്ലസ് ടു ”

“പ്ലസ് ടു ക്കാരിക്ക് എങ്ങനെയാണ് ജോലി കൊടുക്കുക ”

“പപ്പാ അവൾക്ക് നല്ല ബുദ്ധിയുണ്ട്, അവൾ ക്കൊരു ജോലി കൊടുക്കണം”

“വല്യമ്മച്ചിയും, ആലീസും റോണിയുടെ ഭാഗം നിന്നു ”

“നിങ്ങളെല്ലാവരും പറഞ്ഞ സ്ഥിതിക്ക് ഞാൻ നോക്കാം ”

ആ സമയത്താണ് റോഷൻ വന്നത്

“അതൊന്നും ശരിയാവില്ല പപ്പാ, പ്ലസ് ടു ക്കാർക്കൊന്നും ഷോപ്പിലെ കണക്കും കാര്യങ്ങളൊന്നും മാനേജ് ചെയ്യാൻ പറ്റില്ല, വെറുതെ വേണ്ടാത്ത പണിക്ക് പോണോ പപ്പാ ”

“ഇവരെല്ലാവരും കൂടി ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞതല്ലേ ,എന്തെങ്കിലും ഒരു ജോലി കൊടുക്കാം ”

“ഇത്രക്കൊക്കെ ആയിട്ടും ‘ചേട്ടന് അവളോടുള്ള ദേഷ്യം മാറിയില്ലേ”
റോണി ദേഷ്യത്തോടെ ചോദിച്ചു

* * *

“അച്ചു ദേ വാസന്തിയാണ്”
ഫോൺ അച്ചുവിന് കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു

“ഹലോ ചേച്ചി ”

“നിന്റെ സങ്കടമൊക്കെ മാറിയോ, കമ്പനിയിൽ എല്ലാവർക്കും നീ പോയതിൽ വിഷമുണ്ട്, ”

“ഇനിയിപ്പോ ആർക്കും എന്റെ ശല്യമില്ലല്ലോ ”

“കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല, പിന്നെ അശ്വതി ബാബു ചേട്ടൻ ഒരു ജോലിയുടെ കാര്യം പറഞ്ഞു, ടൗണിൽ കോളേജിന്റെ അടുത്തള്ള ഒരു ഫോട്ടോസ്റ്റാറ്റ് കടയാണ്, അവിടെക്ക് ഒരാളെ വേണമെന്ന് പറഞ്ഞു
ശമ്പളം കുറവായിരിക്കും എന്നാലും വേറൊരു ജോലി കിട്ടുന്നതു വരെ അവിടെ പോകമല്ലോ ”

“മതി ചേച്ചി, ചെറുതായാലും ഒരു ജോലിയാണ് ഇപ്പോ ആവശ്യം ”

“നീ ഒരു കാര്യം ചെയ്യ് നാളെ അവിടെ ചെന്ന് അവിടത്തെ ചേട്ടന്നെ ഒന്ന് കാണ് ആള് എട്ടരക്ക് കട തുറക്കാൻ വരും, ബാക്കി കാര്യങ്ങൾ ആള് പറയും ”

“ശരി ചേച്ചി നാളെ ഞാൻ പോകാം”

“അമ്മേ വാസന്തി ചേച്ചി ഒരു ജോലിയുടെ കാര്യമാണ് പറഞ്ഞത്, വാസന്തി പറഞ്ഞ കാര്യങ്ങൾ അവൾ അമ്മയോട് പറഞ്ഞു ”

“അച്ചു ഒരാഴ്ച കഴിഞ്ഞ് പോയാൽ മതിയില്ലേ, കുറച്ച് ദിവസം നിനക്ക് വെറുതെ ഇരുന്ന് കൂടെ ”

“അതൊന്നും സാരമില്ല, നാളെ ഞാനെന്തായാലും പോയി നോക്കട്ടെ”

കാലത്ത് എട്ടര ആയപ്പോഴെക്കും അശ്വതി വാസന്തി പറഞ്ഞ കടയിലെത്തി
ബസ്സ് ഇറങ്ങിയിട്ട് കുറച്ച് നടക്കണം കടയിലേക്ക്

കടയിലൊരു ചേച്ചി ആണ് ഉണ്ടായത്

അശ്വതി ചെന്ന് കാര്യം പറഞ്ഞു

“ചേട്ടൻ ആ ത്യാവശമായി ഒരു സ്ഥലത്തേക്ക് പോയിരിക്കുകയാണ്, അതുകൊണ്ടാണ് ഞാൻ വന്നത്,
പുതിയ കുട്ടി വരുമെന്ന് പറഞ്ഞിരുന്നു
ഇവിടെ ഓരാളും കൂടി ഉണ്ട്, ”

കടയിലെ ജോലിയൊക്കെ അവർ പറഞ്ഞു കൊടുത്തു

“ഫോട്ടോസ്റ്റാറ്റിന്റെ കാര്യങ്ങളൊക്കെ ആ കുട്ടി പഠിപ്പിച്ച് തരും;

നാളെ തുടങ്ങി വരാമെന്ന് പറഞ്ഞ് അശ്വതി കടയിൽ നിന്നും ഇറങ്ങി, ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു

*
“ചേട്ടാ ദേ അശ്വതി ”

റോണിയെ കോളേജിൽ ആക്കാൻ വന്നതായിരുന്നു റോഷൻ

“ചേട്ടൻ വണ്ടി നിറുത്ത്, ഞാനിവിടെ നിന്നും നടന്നു പോകാം, ചേട്ടൻ അശ്വതിയോട് സംസാരിക്ക്, അവളോട് ഒന്നു സോറി പറയാലോ ”

റോഷൻ വണ്ടി തിരിച്ചപ്പോൾ കണ്ടു അശ്വതി നടന്നു പോകുന്നത്

റോഡിന്റെ സൈഡ് ചേർന്നാണ് അശ്വതി നടന്നിരുന്നത്

റോഷൻ വണ്ടി കൊണ്ട് അവളുടെ കുറച്ച് മുൻപിലായി നിറുത്തി, അപ്പോഴാണ് അശ്വതി അവനെ കണ്ടത്

അവള് അടുത്തെത്തിയപ്പോൾ അവൻ വിളിച്ചു

“അശ്വതി”

അവൾ അവന്റെ മുഖത്തേക്ക് നോക്കി

അവള് ഒരു ദിവസം കൊണ്ട് ക്ഷീണിച്ച പോലെ തോന്നി അവന്

“താനെന്താ ഇവിടെ ”

“ഇവിടെ ഒരു കടയിൽ ഒരു ജോലി ശരിയായിട്ടുണ്ട് ”

“ഏതു കടയിൽ ”

“കടയറിഞ്ഞിട്ട് അവിടെ എന്നെ ജോലിക്കെടുക്കരുതെന്ന് പറയാനാണോ ”

“ഒരു തെറ്റ് ആർക്കും പറ്റുo, ഇന്നലെ അങ്ങനെ സംഭവിച്ചതിൽ എനിക്ക് നല്ല വിഷമമുണ്ട്,
അതിന് ഒരു സോറി പറയാൻ വേണ്ടിയാണ് ഇന്നലെ വിളിച്ചത്
പക്ഷേ താൻ കോള് കട്ടാക്കി
താനെന്താ കോള് കട്ടാക്കിയത് ”

“എനിക്കക്കാന്നും പറയാനില്ല, ചെയ്ത ഉപകാരങ്ങൾക്കൊക്കെ നന്ദി,ഇനി എന്നെ ഇങ്ങനെ തടഞ്ഞു നിറുത്തി സംസാരിക്കാനും വരുത്
എനിക്കിഷ്ടമല്ല ഇതൊന്നും ”

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ

ഗൗരി

വിഷ്ണു

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.1/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!