ഒരു ചെറുപ്പക്കാരനായിരുന്നു എംഡി
“അശ്വതിയല്ലേ “അശ്വതി കടന്നു ചെന്നപ്പോൾ അയാൾ ചോദിച്ചു
“അതേ ”
അശ്വതിയോട് ഇരിക്കാൻ പറഞ്ഞു പക്ഷെ അവൾ നിന്നതെയുള്ളു
“ഞാൻ ജീവൻ,
റോണി എന്റെ റിലേഷൻ ആണ്, അവൾ പറഞ്ഞിരുന്നു കൂട്ടുക്കാരി ഇവിടെയുണ്ടെന്ന്, എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തിൽ തന്നെയും പരിചയപ്പെടാമെന്നാണ് കരുതിയത്
പ ക്ഷേ അവൾ വിളിച്ചു കൊണ്ടെയിരിക്കുയാണ് ‘ തന്നെ കണ്ടോന്ന് ചോദിച്ച് ‘ദേ ഇപ്പൊ വിളിച്ച് വച്ചതേ ഉള്ളൂ”
“റോണി എന്റെ കൂടെ പഠിച്ചതാണ് ”
“അശ്വതിയുടെ വീട് ഇവിടെ അടുത്താണോ ”
“അല്ല, ബസ്സിനു പോവണം”
അപ്പോഴെക്കും ജീവനൊരു ഫോൺകോള് വന്നു
“എന്നാൽ അശ്വതി പൊയ്കൊള്ളു, നമ്മുക്ക് ഇനി കണാലോ ”
അശ്വതി എംഡിയുടെ മുറിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ എല്ലാവരും വന്നു, എന്തിനാണ് വിളിച്ചതെന്നറിയാൻ വേണ്ടിയിട്ട്
“നിന്നെ എന്തിനാണ് വിളിപ്പിച്ചത് ,ആള് എന്താ പറഞ്ഞത് ”
“പുതിയ എംഡി റോണിയുടെ ബന്ധുവാണ് വാസന്തേച്ചി എന്നെ പരിചയപ്പെടാൻ വിളിച്ചതാണ് ”
“അപ്പോ നമ്മളെയൊന്നും പരിചയപ്പെടണ്ടാ, അല്ലെങ്കിലും വയസ്സായവരെ ആർക്കും പരിചയപെടണ്ടാ, എല്ലാവർക്കും ചെറുപ്പക്കാരെ പരിചയപ്പെട്ടാൽ മതി”
“എന്തിനാ ശശിയേട്ടാ ഈ കുശുമ്പ് :
“എന്റെ വാസന്തി ഞാൻ കുശുമ്പ് പറഞ്ഞതല്ല ഇപ്പോഴത്തെ ഒരവസ്ഥയെ കുറിച്ച് പറഞ്ഞതാണ് വയസ്സൻമാർക്കൊന്നും ഒരു വിലയില്ല,
ഞാൻ പോട്ടേ എനിക്ക് ഓഫീസിൽ ഇത്തിരി പണിയുണ്ട് ;
“ഇപ്പോ നിനക്ക് സമാധാനമായില്ലേ, ഇനിയിപ്പോ ആരെ വിട്ടാലും നിന്നെ പറഞ്ഞുവിടില്ല”
വൈകുന്നേരം ജോലി കഴിഞ്ഞ് ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഫൈനാൻസിലേക്ക് നോക്കി അശ്വതി ഫൈനാൻസിന്റെ മുൻപിൽ റോഷന്റെ ബുള്ളറ്റ് ഉണ്ടായിരുന്നു
അവനെയൊന്ന് കാണണമെന്നവൾക്ക് തോന്നി
* * *
അശ്വതി ഒരാവശ്യത്തിന് വേണ്ടി ഓഫീസിലേക്ക് പോയതായിരുന്നു
കമ്പനിയും ഓഫീസും തമ്മിൽ ഇത്തിരി അകലമുണ്ട്
ഓഫീസിന്റെ മുൻപിലെത്തിയപ്പോൾ ഒരു കാറ് വന്ന് അശ്വതിയുടെ അടുത്ത് നിറുത്തി
അതിൽ നിന്ന് ഇറങ്ങിയത് റോഷൻ ആയിരുന്നു
പക്ഷേ അവൻ അവളെ
കണ്ടതായി ഭാവിച്ചില്ല, അവൻ നേരെ ജീവന്റെ കാബിനിലേക്ക് പോയി
അവൻ നോക്കാതെ പോയതിൽ അവൾക്ക് വിഷമം തോന്നി
കുറച്ച് കഴിഞ്ഞ് ജീവൻ റോഷനെ കമ്പനി കാണിക്കുവാൻ കൊണ്ടുവന്നു
ഒരോ സെക്ഷനിലും കൊണ്ടുപോയി കാണിച്ചു കെടുത്തു
“ദേ അതാണ് റോണിയുടെ കൂട്ടുകാരി അശ്വതി, “ജീവൻ അവളെ അവരുടെ അടുത്തേക്ക് വിളിച്ചു
“നിങ്ങള് സംസാരിക്ക് ഞാനിപ്പോ വരാം”
“തന്നോട് റോണി അന്യഷിച്ചൂന്ന് പറയാൻ പറഞ്ഞിട്ടുണ്ട് ”
“സോറി ”
“അന്വഷിച്ചതിനെന്തിനാ സോറി പറയുന്നത് ”
“അതിനല്ല, വീട്ടിൽ കൊണ്ടു വന്നാക്കിയിട്ട് ഒരു നന്ദി പോലും പറയാത്തതിന് ”
“അതിനെന്തിനാ സോറി പറയുന്നത്, തന്റെ ഒരു നന്ദിക്ക് വേണ്ടിയല്ല ഞാൻ വീട്ടിൽ കൊണ്ടുവിട്ടത് ,എന്റെ അനിയത്തി പറഞ്ഞതുകൊണ്ടാണ് ‘
പിന്നെ ഒരാളൊരു ഉപകാരം ചെയ്താൽ അതിന് നന്ദി പറയാനുള്ള മര്യാദപോലും തനിക്കില്ലാന്ന് അന്നെനിക്ക് മനസ്സിലായി,
അതുകൊണ്ടെനിക്ക് താൻ നന്ദി പറയാത്തതു കൊണ്ട് എനിക്കൊന്നും തോന്നിയില്ല,
താൻ പൊക്കോ പോയി ജോലി ചെയ്തോ ,
ഇനി എന്നോട് സംസാരിച്ച് തന്റെ സമയം കളയണ്ടാ ”
റോഷന്റെ അടുത്ത് നിന്ന് അശ്വതി നേരെ പോയത് വാസന്തിയുടെ അടുത്തേക്കാണ്
അവൾ കരയുന്നുണ്ടായിരുന്നു
“വാസന്തി ചേച്ചി എനിക്ക് വയ്യ വീട്ടിൽ പോണം’
“നീയെന്തിനാ അശ്വതി കരയുന്നേ?
എന്താ നിനക്ക് പെട്ടെന്ന് പറ്റിയത് ”
“ഞാൻ മര്യാദ ഇല്ലാത്തവളാണോ ചേച്ചി, ആർക്കും എന്നെ മനസ്സിലാവില്ല”
“ഇതൊക്കെ പറയാൻ മാത്രം എന്താ ഉണ്ടായത് ”
അവളുടെ കരച്ചിൽ കൂടി വന്നു.
“അശ്വതി ആരെങ്കിലും കാണും, നീ കണ്ണു തുടക്ക് ”
അവൾക്കെന്തൊവിഷമമുണ്ടായ ട്ടുണ്ടെന്ന് വാസന്തിക്ക് മനസ്സിലായി
അങ്ങനെയൊന്നും കരയുന്ന കൂട്ടത്തിലല്ലാ അശ്വതി,
“നിനക്ക് വീട്ടിൽ പോകണമെങ്കിൽ പൊക്കോ, ഞാൻ ഓഫീസിൽ പറയാം
ഇനിയിപ്പോ ബസ്സുണ്ടോ ”
“അത് ഞാനെങ്ങനെയെങ്കിലും പോകും”
* * *
ബസ്സ് സ്റ്റോപ്പിൽ നിന്ന അശ്വതിയെ റോഷൻ കണ്ടു
അവൻ കമ്പിനിയിൽ വന്നിട്ട് തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു
“താനെന്താ ഇവിടെ തന്നെ ഞാൻ ഇപ്പോ കമ്പനിയിൽ കണ്ടതല്ലേ ”
അവൾ അവന്റെ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടിയില്ലാ, അവൾക്ക് അവൻ അങ്ങനെയൊക്കെ പറഞ്ഞതിന്റെ സങ്കടമായിരുന്നു
“തന്റെ നാവിറങ്ങിപോയോ,
പെൺകുട്ടികൾക്ക് ഇത്ര സാമർത്ഥ്യം പാടില്ലാട്ടോ
ഇപ്പോ ബസ്സുണ്ടോ,ഞാൻ കൊണ്ടു വിടണോ ”
“വേണ്ടാ ”
“താൻ എല്ലാവരോടും ഇങ്ങനെയാണോ പെരുമാറുന്നത് ”
അതിന് അവൾ മറുപടി പറഞ്ഞില്ലാ
നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ ഫൂലൻ ദേവി അവൻ മനസ്സിൽ പറഞ്ഞു
* * *
പിറ്റെ ദിവസം കമ്പനിയിൽ ചെന്നപ്പോൾ
“അശ്വതി നീ ജീവൻ സാറിനെ കണ്ടതിനു ശേഷം ജോലിക്ക് കയറിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട് ”
“ഞാനിന്നലേ നേരത്തെ പോയതുകൊണ്ടാണോ ”
“അതറിയില്ല”
ജീവൻ വന്നപ്പോൾ പത്തു മണിയായി
അശ്വതി ചെന്നപ്പോൾ ജീവൻ അവൾക്ക് ഒരു കവർ നൽകി
“ഇതെന്താ സാറെ ”
“അത് …അശ്വതി തന്നെ ഈ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള ലെറ്റർ ആണ് ”
“എന്തിനാ സാർ എന്നെ പിരിച്ചുവിടുന്നത്, ”
“തന്നെ വിടാൻ എനിക്ക് താൽപര്യമുണ്ടായിട്ടല്ലാ”
“പിന്നെ ആര് പറഞ്ഞിട്ടാ എന്നെ ഇവിടെ നിന്നും വിടുന്നത്, ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ ”
“റോഷൻ പറഞ്ഞിട്ടാണ് ”
“സാർ റോണിയുടെ ചേട്ടൻ റോഷൻ ആണോ എന്നെ പറഞ്ഞ് വിടാൻ പറഞ്ഞത് ”
“അതേ ”
“ഞാൻ വിശ്വസിക്കില്ലാ, എനിക്കറിയാം റോണിയുടെ ചേട്ടൻ ഒരിക്കലും അങ്ങനെ പറയില്ല”
“താൻ വിശ്വസിക്കണ്ടാ, പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ് റോഷൻ പറഞ്ഞിട്ടാണ് തന്നെ ഇവിടെ നിന്നും പറഞ്ഞയക്കുന്നത്, തന്നെ എനിക്ക് അഞ്ചാറ് ദിവസത്തെ പരിചയം മാത്രമേ ഉള്ളു, റോഷനെ എനിക്ക് ചെറുപ്പം മുതലേ അറിയാം, അതു കൊണ്ട് എനിക്ക് റോഷനെ പിണക്കാൻ പറ്റില്ല ”
“ഞാനവർക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല”
“അതെനിക്കറിയില്ല, തന്റെ ശമ്പളം ഓഫീസിൽ നിന്നും വാങ്ങിച്ചോ ”
അശ്വതി പോകുന്നതിൽ എല്ലാവർക്കും സങ്കടമുണ്ടായിരുന്നു
അശ്വതി വാസന്തിയോട് മാത്രം കാര്യം പറഞ്ഞു ,റോഷൻ പറഞ്ഞിട്ടാണ് തന്നെ കമ്പനിയിൽ നിന്നും വിടുന്ന കാര്യം
“അതെന്താ അശ്വതി റോഷന് നിന്നോട് ഇത്ര ദേഷ്യം വരാൻ കാരണം, ഇന്നലെ ഇതിനെപ്പറ്റി റോഷൻ എന്തെങ്കിലും പറഞ്ഞോ. അതുകൊണ്ടാണോ നീ കരഞ്ഞത് ”
“ഇല്ലാ, എന്തായാലും ഞാൻ ചോദിക്കും, എനിക്കറിയണം എന്തിനാണ് എന്നെ കമ്പനിയിൽ നിന്നും പിരിച്ചുവിടാൻ പറഞ്ഞതെന്ന് ”
“അതൊന്നും വേണ്ടാ അവരൊക്കെ വല്യ ആളുകളാണ്, നീ വെറുതെ ആവശ്യമില്ലാത്ത കാര്യത്തിന് പോവണ്ടാ ”
“കാരണം എനിക്കറിയണം, റോണിയുടെ വീട് എനിക്കറിയാം, ഇവിടന്നുനേരെ അവിടെ പോയി ചോദിച്ചിട്ടെ ഞാൻ വീട്ടിലേക്ക് പോവു”
* * *
റോഷൻ ജീവനോട് ഫോണിൽ സംസാരിക്കുകയായിരുന്നു
അപ്പോഴാണ് ഗേറ്റിൽ ഒരു ഓട്ടോ വന്ന് നിന്നത്
അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവന് ഒരു ചെറിയ പേടി തോന്നി
ഫൂലൻ ദേവി
‘
തന്നോട് ചോദിക്കാനുള്ള വരവാന്നെന്ന് അവന് മനസ്സിലായി
ഇപ്പൊഴത്തെ ദേഷ്യത്തിന് അവള് തന്നെ തല്ലാനും മടിക്കില്ലാന്ന് അവന് തോന്നി
റോഷൻ വേഗം അകത്തേക്ക് പോയി
“ടാ റോഷൂട്ടാ നീ എന്താ ഓടുന്നത് ”
“ഞാൻ ഓടിയതല്ല വല്ല്യമ്മിച്ചി നടന്നതാ ”
“ആരോ ഇവിടെക്ക് വരുന്നുണ്ടല്ലോ, നിനക്ക് അതാരാന്ന് നോക്കി കൂടെ ”
“വല്യമ്മിച്ചി നോക്ക് എനിക്കൊന്നു ഫോൺ ചെയ്യാനുണ്ട് ”
വല്യമ്മച്ചി മുൻ വശത്തേക്ക് ചെന്നു
“അരാ ”
“എനിക്ക് റോണിയുടെ ചേട്ടനെ ഒന്ന് കാണണം”
അവളുടെ ചോദ്യം കേട്ട് വല്ല്യമ്മച്ചി അമ്പരന്നു പോയി
എന്തു ധൈര്യത്തിലാണ് അവൾ റോഷനെ ചോദിച്ചത് ,
“നീ ഇവിടെ നിൽക്ക് കൊച്ചെ ഞാനിപ്പോ വരാം”
–
വല്യമ്മച്ചി വേഗം റോഷന്റെ അമ്മയെ വിളിച്ചു
”ആലീസെ ”
“എന്താമ്മേ ,ചായ ഇപ്പോ തരാം”
“നീ ചായ ഉണ്ടാക്കി നിന്നോ, റോഷൂട്ടനെ
അന്വഷിച്ച് ഒരു പെണ്ണ് വന്നിരിക്കുന്നു”
“പെണ്ണോ അമ്മച്ചി എന്താ പറയുന്നത് ”
“അതെ ,ഒരു പെൺകുട്ടി.മുൻവശത്ത് നിൽപ്പുണ്ട്, നീ വായോ”
രണ്ടു പേരും കൂടി മുൻ വശത്തേക്ക് ചെന്നു
“കുട്ടി ഏതാ, എന്തിനാ റോഷനെ കാണുന്നത്, എങ്ങനെയാണ് അവനെ പരിചയം ”
“റോണിയുടെ അമ്മയല്ലേ ”
“അതെ ,റോണിനെയും അറിയോ ”
“അമ്മേ ഞാൻ റോണിയുടെ കൂടെ പഠിച്ചിട്ടുണ്ട്. എന്റെ പേര് അശ്വതി ”
“ഇപ്പോ മനസ്സിലായി, എനിക്കാദ്യം ആളെ മനസ്സിലായില്ല ”
“മോളിപ്പോ ജീവന്റെ കമ്പനിയിൽ അല്ലേ റോണി പറഞ്ഞിരുന്നു”
“എനിക്കിപ്പോ ജോലി ഇല്ല അമ്മേ, എന്നെ ഇന്നു കമ്പനിയിൽ നിന്നും പിരിച്ചുവിട്ടു
ഞാൻ കമ്പനിയിൽ ജോലി ചെയ്താണ് എന്റെ വീട് നോക്കുന്നതും, എന്റെ അനിയത്തിയെ പഠിപ്പിക്കുന്നതും ”
“അതൊക്കെ എനിക്കറിയാം മോളെ റോണി മോളുടെ കാര്യങ്ങൾ പറയാറുണ്ട് ”
“അതെ കൊച്ചെ ജോലി പോയതിന് നീ എന്തിനാ ഇവിടത്തെ റോഷൂട്ടനെ അന്വഷിക്കുന്നത് ”
“എന്റെ ജോലി പോകാൻ കാരണം റോഷനാണ് ”
”റോഷനോ,
അവൻ അങ്ങനെ ചെയ്യില്ല ”
“ജീവൻ സാറ് എന്നോട് പറഞ്ഞതാണ്
ഇവിടെ ഉണ്ടോ റോണിയുടെ ചേട്ടൻ ,എന്നെ വിടാൻ പറയാനുള്ള കാരണം എനിക്കറിയണം, അതിനു തക്ക ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല”
“മോള് അകത്തേക്ക് വായോ”
“വേണ്ടമ്മേ ഞാനിവിടെ നിന്നോളാം”
“ഇതു റോഷന്റെ വീട് മാത്രമല്ല റോണിയുടെതും കൂടിയാണ് അശ്വതി
വയോ ”
അശ്വതി വീടിന്റെ അകത്തേക്ക് കയറി
വല്യമ്മിച്ചി വേഗം റോഷന്റെ മുറിയിലേക്ക് ചെന്നു
“വല്യമ്മച്ചി ആ കുട്ടി പോയോ”
“ഇല്ല, നിന്നെ കണ്ടിട്ടേ പോകുന്നള്ളൂന്ന്
ടാ നീ എന്തിനാടാ ആ കൊച്ചിന്റെ ജോലി കളയിപ്പിച്ചത് ”
“അത് അവളിത്തിരി അഹംങ്കാരിയാണ്, ആണുകളെയൊക്കെ ഒരു വിലയുമില്ല”
:അതിന് അവളുടെ ജോലി കളയുന്നതെന്തിനാ ”
“അതൊക്കെയുണ്ട് വല്ല്യമ്മച്ചി, ”
“നീ എന്തായാലും അവിടെക്ക് വായോ ”
വല്യമ്മച്ചി റോഷനെയും കൂട്ടി വന്നപ്പോഴെക്കും അശ്വതി പോയിരുന്നു
“ആലീസെ ആ കുട്ടി എവിടെ പോയോ”
“പോയി ”
“നിനക്ക് എന്താ ആ കുട്ടിയോട് ഇത്ര ദേഷ്യം”
“എനിക്ക് ദേഷ്യമില്ല”
പിന്നെന്തിനാ നീ ജീവനോട് പറഞ്ഞ് അതിന്റെ ജോലികളഞ്ഞത്
“അതൊരു തമാശക്ക് ചെയ്തതാണ് ”
നിന്റെ തമാശ എന്ന് പറഞ്ഞ് ആലീസ്
റോഷന്റെ കവിളത്ത് ഒറ്റ അടി
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission