Skip to content

ഏഴാംജന്മം – ഭാഗം 12

ezham janmam malayalam novel

✍️ Rincy Prince

മുറ്റം നിറയെ ചെമ്പകപ്പൂക്കളു

ം മുല്ലപ്പൂക്കളും ദേവവൃക്ഷങ്ങളും കൊണ്ട് തലയെടുപ്പോടെ നിൽക്കുകയാണ് സൂര്യ മംഗലം മന,

സൂര്യ മംഗലം മനയിലെ ദേവനാരായണന്റെയും ദേവിക അന്തർജനത്തിന്റെയും മകനാണ് ദേവൻ എന്ന

” ദേവദേവൻ”

ഉപാസനമൂർത്തി ആയ ശിവൻറെ വലിയ ഭക്തനാണ് ദേവൻ,

ദേവൻറെ ഉറ്റ തോഴൻ ഭദ്രൻ എന്ന രാമഭദ്രൻ,

രണ്ടുപേരും രണ്ട് മെയ്യും ഒരു മനസ്സും ആണെന്നാണ് പറയുന്നത്, എഴുത്തുകളരി മുതലേ ഉള്ള സൗഹൃദമാണ് രണ്ടുപേരും തമ്മിൽ,

തന്ത്ര മന്ത്ര വിധികളിൽ പ്രഗൽഭനായ തിരുമുൽപ്പാടിന്റെ മകനാണ് രാമഭദ്രൻ,

തിരുമുൽപ്പാടിൽ നിന്നും കുറേ മന്ത്രതന്ത്രങ്ങൾ രാമഭദ്രൻ സായുക്തം ആക്കിയിട്ടുണ്ട്,

രാമഭദ്രൻ റെ അമ്മ കുട്ടിക്കാലത്തെ മരിച്ചു പോയതാണ്,

ഒരിക്കൽ രാമഭദ്രനും ദേവനും കുറെ കൂട്ടുകാരും കൂടി കവലയിൽ കളി പറഞ്ഞ് ഇരിക്കുമ്പോഴാണ് ദേവൻറെ കണ്ണിൽ അവളുടെ കണ്ണുകൾ ഉടക്കുന്നത്,

“ഗൗരി”

കൃഷ്ണ മംഗലം മനയിലെ ഉമാദത്തൻറെയും സുഗന്ധി അന്തർജനത്തിന്റെയും മകൾ,

കുറേ ദിവസമായി അവൾ തന്റെ മനസ്സിൽ കയറി കൂടിയിട്ട്,

ദിവസവും അവൾ പാട്ട് പഠിക്കാൻ പോകുന്ന സമയത്ത് അവളെ കാണാനായാണ് കവലയിലുള്ള ഈ കസർത്ത്,

ഒരു നോട്ടം തന്നിലേക്ക് വീഴാൻ ആയി അവൻ ആഗ്രഹിച്ചിരുന്നു,

പക്ഷേ എന്നും നിരാശ മാത്രമായിരുന്നു ഫലം,

ഒരിക്കൽ പോലും ഗൗരി പ്രണയത്തോടെ എന്നല്ല വെറുതെ പോലും ഒന്നു നോക്കിയിട്ടില്ല,

ഗൗരിയുടെ പ്രിയതോഴി ആണ് ചെമ്പകശ്ശേരി മനയിലെ ശിവദ,

പാരമ്പര്യമായി നാഗചൈതന്യമുള്ള കുടുംബമാണ് ചെമ്പകശ്ശേരി,

അവരുടെ കുടുംബത്തിൽ തന്നെ നാഗക്കാവ്, നാഗയക്ഷിയമ്പലം എല്ലാം ഉണ്ട്,

അതിനാൽ കാലാകാലങ്ങളായി സർപ്പദോഷമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നത് ചെമ്പകശ്ശേരി മനയിലെ ശിവദയുടെ അച്ഛനായ അനന്തനാരായണൻ ആണ്,

പലവട്ടമായി ഉള്ള ദേവൻറെ നോട്ടം കണ്ട് ഒരിക്കൽ രാമഭദ്രൻ അവനോട് കാര്യം തിരക്കി,

“എന്താടാ ആ പെൺകുട്ടികൾ നടന്ന പോകുന്ന സമയത്ത് നിൻറെ മുഖത്ത് സൂര്യനുദിക്കാറുണ്ടല്ലോ,

അതിനു മറുപടിയായി ദേവൻ ഒന്ന് ചിരിച്ചു,

“നീ പറഞ്ഞത് ശരിയാണ് അതിലൊരാളെ എനിക്കിഷ്ടമാണ്

“ആരാണ്

“ഗൗരി

ദേവൻറെ മറുപടി രാമഭദ്രന്റെ മനസ്സിൽ കുറെ ചലനങ്ങളുണ്ടാക്ക

ി. കാരണം ദേവനേക്കാൾ എത്രയോ മുൻപേ താൻ ഇഷ്ടപ്പെട്ടതാണ് ഗൗരിയെ.

അത് പക്ഷേ പ്രണയമായിരുന്നില്ല; അവളുടെ സാന്നിധ്യം കൊണ്ട് ലഭിക്കാൻ പോകുന്ന താളിയോല കളോടും രത്നമോതിരത്തോടു

ം ഉള്ള ഭ്രമമായിരുന്നു,

അച്ഛൻ പറഞ്ഞു തന്നതാണ്,

സൂര്യ മംഗലം മനയിലെ വിലമതിക്കാനാവാത്ത സൗഭാഗ്യങ്ങളെ പറ്റി, താളിയോലകളിൽ എഴുതിയിരിക്കുന്ന മന്ത്രതന്ത്ര വിധികളെ പറ്റി, അത് സായുക്തം ആക്കിയാൽ അജയൻ ആകും,

പക്ഷേ താളിയോലകൾ കയ്യിൽ ലഭിക്കണമെങ്കിൽ അതിന് കൃഷ്ണ മംഗലത്തെ പെണ്ണിൻറെ സാന്നിധ്യം വേണം, പാരമ്പര്യമായി കൃഷ്ണ മംഗലത്ത്കാർക്ക് ശിവ ഭഗവാൻറെ പ്രീതി ലഭിച്ചവരാണ്, ശിവപ്രീതി ഉള്ള കൃഷ്ണ മംഗലത്തെ തമ്പുരാട്ടിയുടെ സാന്നിധ്യം കൊണ്ടു മാത്രമേ സൂര്യ മംഗലം മനയുടെ നിലവറ താഴുകൾ തുറക്കുകയുള്ളൂ ഉള്ളൂ,

ശിവ സാന്നിധ്യമുള്ള ആ നിലവറയ്ക്ക് കാവൽ ഒരു സ്വർണ്ണ നാഗം ആണ്,

അതിനായി കുറെ കാലമായി ഗൗരിയെ മനസ്സിൽ കൊണ്ടു നടക്കുന്നു,

പലപ്രാവശ്യം ദേവൻറെ പ്രവർത്തിയിൽ സംശയം തോന്നിയതാണ്,

ദേവനോടുള്ള ചങ്ങാത്തം പോലും ഓർമ്മവച്ച കാലം മുതൽ അച്ഛൻ പറഞ്ഞുതന്ന സൂര്യ മംഗലം മനയിലെ മത്തുപിടിപ്പിക്കുന്ന സൗഭാഗ്യങ്ങളും താളിയോലകളും കണ്ട് കൊണ്ടാണ്,

അത് ലഭിച്ചാൽ അമരത്വം പോലും തനിക്ക് ലഭിക്കും,

“നീ എന്താണ് ആലോചിക്കുന്നത്

ദേവൻ ചോദിച്ചു

“അല്ല ആ കുട്ടി അവൾ ഒരു അഹങ്കാരിയാണെന്ന് പറഞ്ഞുകേൾക്കുന്നത്,

“എനിക്ക് അങ്ങനെ തോന്നിയില്ല,

ഇനി അഥവാ അങ്ങനെ ആണെങ്കിലും വേളി കഴിച്ച് കഴിഞ്ഞാൽ അത് മാറ്റാൻ എനിക്കറിയാം,

“അപ്പോൾ നിനക്ക് അത്രയ്ക്ക് ഇഷ്ടമാണ് അല്ലേ,

“അതേടാ

രാമഭദ്രൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ തുടങ്ങി,

“ഇന്ന് ഒന്ന് നോക്കി കൂടിയില്ല,

ശിവദ ഗൗരി യോട് പരിഭവം പറഞ്ഞു,

“ചങ്ങാതി കൂടെയുള്ളോണ്ടാവും

ഗൗരി ശിവദയെ ആശ്വസിപ്പിച്ചു

“എങ്കിലും ഒന്ന് നോക്കിക്കൂടെ,

“ശിവേ നിനക്ക് നിൻറെ മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു കൂടെ, പിന്നെ നോക്കലും കാണലും മിണ്ടലും ഒക്കെ ആകാം,

“അയ്യോ എനിക്ക് പേടിയാണ്,

“പേടിയാണെങ്കിൽ പിന്നെ നീ എന്തിനാ സ്നേഹിക്കാൻ പോയെ,

എങ്കിപ്പിന്നെ മറന്നേക്കു,

“അയ്യോ അത് പറ്റില്ല,

നിനക്കറിയാമല്ലോ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന്,

“എങ്കിൽ നിൻറെ ദേവനോട് ഞാൻ കാര്യം പറയാം ,എനിക്ക് ആരെയും പേടിയില്ല,

“നീ എന്തു പറയും

” ഒരു പാവം ശിവ കുട്ടിക്ക് ഈ ദേവനെ ഒരുപാട് ഇഷ്ടമാണെന്ന് ,

എന്താണെങ്കിലും നിൻറെ മനസ്സിൽ ഉള്ളത് അത് തുറന്നു പറയണം,

ഏതായാലും നിനക്ക് പറയാൻ പേടിയാണ് അപ്പോൾ ഞാൻ തന്നെ പറയാം,

നാളെ ഞാൻ പറയണുണ്ട്, ശിവൻറെ അമ്പലത്തിൽ എന്നും വരുന്നുണ്ടല്ലോ,

ആദ്യകാഴ്ചയിൽ തന്നെ മനസ്സിൽ ഇഷ്ടം തോന്നിയ പുരുഷനായിരുന്നു ദേവൻ, പക്ഷേ ശിവദയുടെ മനസ്സറിഞ്ഞ് ശേഷം ആ ഇഷ്ടം ഗൗരി സ്വയം വേണ്ടെന്നു വയ്ക്കുകയായിരുന്നു,

ശിവദക്ക് ദേവനെ ഇഷ്ടമാണെന്ന് ആദ്യമായി അവൾ പറഞ്ഞത് ഗൗരി യോട് ആയിരുന്നു,

അമ്മയില്ലാതെ വളർന്ന ശിവദയെ ഗൗരിക്ക് ഒരു സഹോദരിയെ പോലെ ഇഷ്ടമായിരുന്നു,

താൻ ഒരല്പം സങ്കട പെട്ടാലും തൻറെ ശിവദ വിഷമിക്കാൻ പാടില്ല എന്നായിരുന്നു അവളുടെ മനസ്സിൽ, അതുകൊണ്ടായിരുന്നു മനസ്സിൽ തോന്നിയ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചു മൂടിയത്,

കൂട്ടുകാരിക്ക് വേണ്ടി ഒരു ത്യാഗം ചെയ്തത്,

പിറ്റേന്ന് അമ്പലത്തിൽ പോയപ്പോൾ അരയാൽ ചുവട്ടിൽ തന്നെ നോക്കി നിൽക്കുന്ന ദേവനെ ഗൗരി കണ്ടിരുന്നു,

കൂടെ രാമഭദ്രൻ ഉണ്ടായിരുന്നില്ല,

അതുകൊണ്ടാണ് അവൾ അടുത്തേക്ക് ചെന്നത്,

“ഇന്നെന്തേ ഒറ്റയ്ക്ക് കൂട്ടുകാരി വന്നില്ലേ,

“ഇല്ല്യ, അവൾക്കെന്തോ പണിയുണ്ട് ഇല്ലത്ത്,

ചങ്ങാതിയെ കാണാനില്ലല്ലോ,

“അവൻറെ അച്ഛൻ എന്തോ പൂജ ഉണ്ടെന്ന്, അവനും കൂടെ ഇരിക്കണം,

ഞാൻ ഗൗരിയെ കാണാൻ ഇരിക്കുകയായിരുന്നു,

“ഞാനും

“എന്താണ്

“ആദ്യം പറഞ്ഞ ആൾ തന്നെ പറഞ്ഞോളൂ ശേഷം ഞാൻ പറയാം

“എങ്കിൽ മുഖവര ഇല്ലാതെ തന്നെ പറയാം,

എനിക്ക് ഗൗരിയെ വേളി കഴിച്ചാൽ കൊള്ളാം എന്നുണ്ട്,

ഞാൻ അച്ഛൻ തിരുമേനിയും കൂട്ടി ഇല്ലത്തേക്ക് വരട്ടെ,

ആദ്യം ഇവിടത്തെ സമ്മതം അറിഞ്ഞിട്ട് ഇല്ലത്ത് പറയാമെന്ന് കരുതി,

നിന്നനിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോകുന്നതുപോലെ ഗൗരിക്ക് തോന്നി,

ആദ്യമായി സ്നേഹം തോന്നിയ പുരുഷൻ, വേളി കഴിക്കാം എന്ന് ആഗ്രഹിച്ച പുരുഷൻ, പക്ഷേ എൻറെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി മറന്നതാണ് അവനെ,

പക്ഷേ അവൻറെ മനസ്സിൽ താൻ ഉണ്ട് എന്ന് അറിയുമ്പോൾ തൻറെ മനസ്സിലെ പ്രണയ മുകുളങ്ങൾ വീണ്ടും വിടരുന്നു,

ഇല്ല പാടില്ല, അത് ഒരിക്കലും ശരിയല്ല,

“അത് ഞാൻ പറയാൻ വന്നത്, എൻറെ കൂട്ടുകാരിക്ക് ഇഷ്ടമാണ്,

ഒരു നടുക്കം ദേവനിൽ ഉണ്ടായി,

“ആർക്ക്

“ശിവദക്ക് ,

“പക്ഷേ ഞാൻ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും ഗൗരിയെ ആണ്, ഇനി ഒരു ജീവിതം ഉണ്ടെങ്കിലും അത് ഗൗരിയോടൊപ്പം ആയിരിക്കും,

മറ്റൊരു പെൺകുട്ടി എൻറെ ജീവിതത്തിൽ ഉണ്ടാവില്ല,

ഉറച്ചതായിരുന്നു ആ മറുപടി,

അതു പറഞ്ഞ് അവൻ നടന്ന് നീങ്ങി,

അന്ന് വൈകിട്ട് ഗൗരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല കണ്ണടയ്ക്കുമ്പോൾ മുഴുവൻ ദേവൻറെ മുഖമായിരുന്നു മനസ്സിൽ,

പിറ്റേന്ന് ശിവദയുടെ എന്ത് പറയും എന്ന് അവൾ ആലോചിച്ചു,

ഒരുപാട് പ്രതീക്ഷയോടെയാണ് പിറ്റേന്ന് ശിവദ ഗൗരിയെ കാത്തുനിന്നത്,

അവളെ നോക്കി ഒരു തെളിവില്ലാത്ത പുഞ്ചിരി നൽകി ഗൗരി,

“നീ കണ്ടോ ഇന്നലെ? സംസാരിച്ചോ?

“ഇല്ലടി, അമ്മ ഉണ്ടായിരുന്നു കൂടെ,

എന്തുകൊണ്ടോ അങ്ങനെ ഒരു കള്ളം പറയാനാണ് ഗൗരിക്ക് തോന്നിയത്, സത്യം പറഞ്ഞാൽ അതൊരു പക്ഷെ ഒരിക്കലും ശിവയ്ക്ക് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല,

“സാരല്യ

അന്ന് കവലയിൽ നിൽക്കുമ്പോൾ ദേവന്റെ നോട്ടം മുഴുവൻ ഗൗരിയിലായിരുന്നു,

അറിയാതെ പോലും അവൻ ശിവദയെ നോക്കിയില്ല, ചെറിയൊരു പ്രതീക്ഷ പോലും അവൾക്ക് നല്കണ്ട എന്ന് അവൻ മനസ്സിൽ വിചാരിച്ചു, പക്ഷേ ഗൗരി അവൻറെ മുഖത്തേക്ക് പോലും നോക്കിയിരുന്നില്ല,

പക്ഷേ ഗൗരിയുടെ നേർക്ക് നീളുന്ന ദേവൻറെ നോട്ടം ശിവദ കണ്ടിരുന്നു,

അവളുടെ മനസ്സിൽ ഒരു അസ്വസ്ഥത പടരാൻ തുടങ്ങി,

പിറ്റേന്ന് നാഗപഞ്ചമി ആയിരുന്നു, ശിവദയുടെ കുടുംബ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് അത്,

നാഗപഞ്ചമിക്ക് നാഗകാവിലെ ആഘോഷങ്ങൾക്ക് ദേവനും ഉണ്ടായിരുന്നു,

ഗൗരി ഉണ്ടാകും എന്ന് കരുതിയാണ് ദേവൻ വന്നത്, പക്ഷേ നിരാശയായിരുന്നു ഫലം, ദേവൻ വരും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഗൗരി ചടങ്ങിൽ പങ്കെടുത്തില്ല,

പൂജയ്ക്ക് ഇടയിൽ ദേവൻ ഒരു കോണിൽ മാറി നിൽക്കുന്നത് കണ്ടാണ്

ശിവദ ദേവന് അരികിലേക്ക് വന്നത്,

അത് മനസ്സിലാക്കി ദേവൻ അവളിൽ നിന്നും അകലം പാലിച്ചു നിന്നിരുന്നു, അത് ശിവദയുടെ മനസ്സിൽ ഒരു സങ്കടത്തിന് കാരണമായിരുന്നു,

ആഘോഷങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ തെല്ലകലെ ആയി മാറി നിൽക്കുന്ന ദേവൻറെ അരികിലേക്ക് ശിവ നടന്നു,

“ദേവേട്ടാ…..

ആർദ്രമായി അവൾ വിളിച്ചു

തിരിഞ്ഞുനോക്കിയപ്പോൾ ശിവയെ മുൻപിൽ കണ്ട ദേവൻ ഒന്ന് പതറി,

“എന്താ?

അവൻറെ ആ ചോദ്യത്തിൽ അവൾ ഒന്ന് പതറി,

“എനിക്ക്… എനിക്ക് ഒരു കാര്യം പറയാൻ വേണ്ടിയാണ്

അവളുടെ പതർച്ച കണ്ട് അവന് കാര്യം മനസ്സിലായി,

“എന്താണ് പറയാൻ പോണത് എന്ന് എനിക്കറിയാം,

പറയണ്ട,

എൻറെ മനസ്സിൽ മറ്റൊരാളുണ്ട്,

മറ്റാർക്കും അവിടെ സ്ഥാനമില്ല,

ഒരിക്കലും ഉണ്ടാവുകയുമില്ല,

“ദേവേട്ടാ…..

കരച്ചിലിന്റെ വക്കോളം എത്തിയ ഒരു വിളി ആയിരുന്നു അത്,

“ഒരിക്കൽ പ്രതിഷ്ഠിച്ച രൂപം മനസ്സിൽ നിന്നും മാറ്റാൻ കഴിയില്ല ശിവദാ….

നീ നല്ല കുട്ടിയാണ്, എനിക്ക് ഇഷ്ടമാണ്,

പക്ഷേ എൻറെ ജീവനോളം പ്രണയം തോന്നിയ ഒരാൾ എനിക്കുണ്ട്,

ആ സ്ഥാനത്തേക്ക് എനിക്ക് നിന്നെ കാണാൻ ആവില്ല,

അതും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങിപ്പോയി,

ശിവദ പൊട്ടിക്കരഞ്ഞു,

കുറച്ച് അപ്പുറം മാറി ഇതെല്ലാം കേട്ടുകൊണ്ട് രാമഭദ്രൻ നിൽപ്പുണ്ടായിരുന്നു, അയാളുടെ കണ്ണുകൾ കുറുകി,

മനസ്സിൽ കൗശലം ഉണർന്നു,

പിറ്റേന്ന് കണ്ടപ്പോൾ ശിവദ നടന്നതെല്ലാം ഗൗരി യോട് പറഞ്ഞു അവളുടെ മനസ്സിൽ വല്ലാത്തൊരു സങ്കടം ഉടലെടുത്തിരുന്നു,

“ആരാ മനസ്സിൽ ഉള്ളത് എന്ന് വല്ലതും നിന്നോട് പറഞ്ഞോ?

പേടിയോടെ ഗൗരി തിരക്കി,

“അത് പറഞ്ഞില്ല,

മനസിന് ഒരു കുളിർമ വരുന്നത് അവൾ അറിഞ്ഞു,

“ഭയങ്കര ഇഷ്ടമാണ് അത്രേ, മനസ്സിൽ പ്രതിഷ്ഠിച്ച പോയി എന്ന്,

സമ്മതിക്കില്ല ഞാൻ, എൻറെയാ… എനിക്ക് വേണം, അത്രയ്ക്ക് ഞാൻ ഇഷ്ടപ്പെട്ടതാ,

അതുവരെ കാണാത്ത ഒരു വാശിയോടെ ശിവദ പറഞ്ഞു,

ഗൗരിയുടെ മനസ്സിൽ ആവശ്യമില്ലാത്ത ഒരു ഭയം മൂടി,

അതുകൊണ്ടുതന്നെ തനിക്ക് ഏറെ പ്രിയപ്പെട്ട പാട്ട് പഠിത്തം അവൾ ഉപേക്ഷിച്ചു,ശിവദ അതിനുള്ള കാരണം ചോദിച്ചെങ്കിലും ഓരോന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി,

അന്ന് അമ്പലത്തിൽ നിന്നും പതിവുപോലെ തിരിച്ചുപോകുന്ന നേരത്താണ് ദേവൻ കുറുക്ക് വന്ന് നിന്നത്,

പെട്ടെന്ന് അവനെ കണ്ട ഗൗരി ഒന്ന് വിറച്ചു,

എങ്കിലും അത് പുറത്തുകാണിക്കാ

തെ അവനെ നോക്കാതെ തിരികെ നടക്കാൻ തുടങ്ങി,

“എന്തിനാ എന്നോട് പിണക്കം?

“എനിക്കൊരു പിണക്കവുമില്ല,

ഇണക്കവുമില്ല,

“പിന്നെന്താ മിണ്ടാത്തെ പോകുന്നേ,

“ഇതിനു മുൻപേ എത്രയോവട്ടം നമ്മൾ ഈ അമ്പലത്തിൽ വച്ച് കണ്ടിട്ടുണ്ട്, അപ്പോഴൊക്കെ നമ്മൾ സംസാരിച്ചിരുന്നോ? ഇല്ലല്ലോ, പിന്നെ എന്താണ് ഇന്ന് മാത്രം ,

“ഇത്ര കാലം നമ്മൾ കണ്ടത് പോലെ അല്ലല്ലോ ഇപ്പോൾ കാണുന്നത്,

“ഇപ്പോൾ എന്താണ് പ്രത്യേകത,

“ഉണ്ടല്ലോ, ഞാൻ എൻറെ ഇഷ്ടം തുറന്നു പറഞ്ഞില്ലേ,

“നിങ്ങൾ നിങ്ങളുടെ മനസ്സിൽ ഉള്ളത് പറഞ്ഞു, ഞാൻ അത് അംഗീകരിച്ചില്ല,

“അംഗീകരിക്കണല്ലോ,

“അത് തന്നെയാണോ തീരുമാനിക്കുന്നത്?

“നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം അത് ഈ കണ്ണുകൾ പറയുന്നുണ്ട്, പിന്നെ എന്നെ കാണാതിരിക്കാൻ വേണ്ടി അല്ലേ പാട്ട് പഠിത്തം ഉപേക്ഷിച്ചത്,

നിനക്ക് പേടി ഉണ്ട് നീ പ്രണയത്തിലായി പോകുമെന്ന്,

പക്ഷേ എത്ര ഒളിച്ച് നടന്നാലും ഞാൻ സ്വന്തമാക്കും,

എൻറെ ഈ മുല്ലപ്പൂവ് പെണ്ണിനെ,

“മുല്ലപ്പൂ പെണ്ണോ?

“അതെ എപ്പോഴും തലമുടി നിറയെ മുല്ലപ്പൂ വയ്ക്കാറില്ല എനിക്ക് ഭയങ്കര ഇഷ്ടാ,

“എങ്കിൽ നാളെ മുതൽ വയ്ക്കുന്നില്ല,

അതും പറഞ്ഞ് അവൾ നടന്നു,

“കുറുമ്പീ…..

അവൻറെ മനസ്സ് മന്ത്രിച്ചു ഒപ്പം ചുണ്ടിൽ ഒരു ചിരിയും,

“പിന്നെ ഇനി കാണുമ്പോൾ നിങ്ങളല്ല , “ദേവേട്ടൻ “

എന്ന് വിളിക്കണം,

അവൻ വിളിച്ചു പറഞ്ഞു,

വയലിൽ ഉള്ള അച്ഛനെ തിരഞ്ഞു പോകുമ്പോഴാണ് കാലിൽ ആഴത്തിലുള്ള എന്തോ കൊണ്ടതായി ഗൗരി കണ്ടത്, നോക്കിയപ്പോൾ ഒരു കുപ്പി ചില്ലാണ്,

അത് വല്ലാതെ ആയത്തിൽ മുറിഞ്ഞ് ഇരിക്കുന്നു,

അസഹനീയമായ വേദന, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി,

ഇല്ല ഒരടി നടക്കാൻ വയ്യ,

അച്ഛനെ അവിടെ ഒന്നും കാണുന്നില്ല,

അവൾ അടുത്തുള്ള ഉള്ള കല്ലിലേക്ക് ഇരുന്നു,

പെട്ടെന്നാണ് വയൽ ഓരത്ത് കൂടി നടന്നു വരുന്ന ദേവൻ അവളുടെ ശ്രദ്ധയിൽ പെട്ടത്,

അവനും അവളെ കണ്ടു എന്ന് ഉറപ്പാണ്, ഓടി പോകാനുള്ള ആ വധിപ്പോൾ തനിക്കില്ല,

അവളോർത്തു,

കരഞ്ഞു കലങ്ങിയ അവളുടെ മുഖം കണ്ട് അടുത്തേക്ക് വന്നു ചോദിച്ചു,

” എന്തുപറ്റി?

അവൾ അവനോട് മറുപടി പറയാതെ കാലിലേക്ക് നോക്കി,

കാലിൽ നിന്നും വീഴുന്ന ചോര കണ്ടതും അവൻ ഭയന്നു പോയി,

അവൻ പെട്ടെന്ന് താഴേക്ക് വരുന്ന അവളുടെ കാലിൽ നോക്കി,

തറഞ്ഞിരിക്കുന്ന കുപ്പിചില്ല് എടുത്തു,

പെട്ടെന്ന് തന്നെ താൻ ഉടുത്ത് മുണ്ടിൽ നിന്നും കുറച്ചു കഷണം കീറി അവൻ മുറിവിൽ കെട്ടി,

ശേഷം അവളെ തൻറെ കയ്യിൽ കോരിയെടുത്തു, എന്താണ് സംഭവിക്കുന്നത് എന്ന് ഭയന്ന് ഗൗരി ചേറുക്കാൻ ശ്രമിച്ചു,

“അടങ്ങിയിരിക്കടി പെണ്ണേ, കാല് നിലത്ത് കുത്തിയാൽ വേദന കൂടും,

അവൾ അവൻറെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു,

“ഇങ്ങനെ നോക്കല്ലേ,

അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞപ്പോൾ അവളിൽ നാണം പൂത്തു തുടങ്ങി,

കൃഷ്ണ മംഗലം മനയുടെ ഉമ്മറത്തേക്ക് അവളെ ഇരുത്തി ഒന്നും പറയാതെ അവൻ പടിക്കെട്ടുകൾ കടന്നു നടന്നു പോയി, ആ കാഴ്ച അവൾ നോക്കിയിരുന്നു,

പിന്നീട് സ്വബോധം വീണ്ടെടുത്ത് ചുറ്റും നോക്കി,

” ഇല്ല ആരും കണ്ടിട്ടില്ല,

അവൾ സമാധാനിച്ചു,

“എന്താ മോളെ എന്തുപറ്റി ആവലാതി നിറഞ്ഞ അമ്മയുടെ ശബ്ദം ആണ് അവളെ ഉണർത്തിയത്,

“വയലോരത്ത് കൂടെ നടക്കുമ്പോൾ കാലിൽ ഒരു കുപ്പി ചില്ല് തറച്ചതാ അമ്മ, ചോര പോയി,

അവർ കാലിൽ പിടിച്ചു നോക്കി,

“നന്നായി മുറിഞ്ഞിട്ടുണ്ട് മരുന്ന് വയ്ക്കാം,

ഒരാഴ്ചകൊണ്ട് കാലിലെ മുറിവ് ഏതാണ്ട് ഉണങ്ങിയിരുന്നു,

അതിനുശേഷമാണ് കാവിൽ വിളക്ക് വയ്ക്കാൻ ആയിപ്പോയത്,

വിളക്ക് വെച്ച് മടങ്ങുംവഴി ഗൗരിയെ ബലിഷ്ഠമായ ഒരു കൈകൾ കരവലയത്തിൽ ആക്കി, പേടിയോടെ ശബ്ദമുണ്ടാക്കാൻ തുടങ്ങിയതും ആ കൈകൾ അവളുടെ വായിൽ അമർത്തി പിടിച്ചു,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!