സേതു പിന്നെയും വിളിച്ചു……. മനസില്ലാമനസോടെ ഗൗരി കുളിച്ചു കയറി…….. വഴിയുടെ ഇരുവശവും കുറ്റിമുല്ല മുട്ടറ്റം വളർന്നു നില്പുണ്ട്……… അതിൽ നിന്നും തലയിൽ കോടാനുള്ള മോട്ടിറുത്തെടുക്കാനും മറന്നില്ല ഗൗരി……
ചെന്നു കേറിയതും ലക്ഷ്മി സേതുവിന് നേർക്കു ചാടി…….
“എവിടായിരുന്നു നീ ഇത്രയും നേരം…….. കുളിക്കാൻ തന്നല്ലേ പോയെ……….? ”
സേതു തിരിഞ്ഞു ഗൗരിയെ നോക്കി…….. ഒന്നുമറിയാത്തപോലെ അവളകത്തേക്കു കയറിപ്പോയി……..
നനഞ്ഞ തുണികളെല്ലാം അയയിൽ വിരിച്ചിട്ടു സേതു നേരെ മുറിയിലേക്ക് ചെന്നു………തന്നെ ഒറ്റക്കമ്മയുടെ മുന്നിൽ ഇട്ടു കൊടുത്തിട്ടു രക്ഷപെട്ടതിനു നല്ല പിച്ച് വെച്ചുകൊടുക്കാൻ ഓടി ചെന്ന അവളൊന്നു നിന്നു……. മുന്നിൽ ദേവനാരായണൻ……..
“കിട്ടിയോ……? ”
“ങും…….. ”
“എന്നിട്ടവളെന്ത്യേ………. ”
“അപ്പുറത്തുണ്ട്…….ഇപ്പോ അങ്ങോട്ട് പോകണ്ട……. അച്ഛനും കിട്ടും……. ”
“മം…… എന്നാലുമൊന്ന് നോക്കാം……. വാ….. ”
“ഞാനില്ല……. എനിക്കുള്ളതൊക്കെ കിട്ടി വയർ നിറഞ്ഞു……… അച്ഛൻ ഒറ്റയ്ക്ക് പോയി വാങ്ങിയാൽ മതി…….. ”
“എന്റെ സേതൂട്ടി അല്ലെ അച്ഛക്കുള്ളു കൂട്ടിന്……. ”
“ഹ്മം…… വേണ്ട വൈകിട്ടത്തെ കടുംപായസത്തിന്നു കുറച്ചു വേണം…… അതിനെന്നെ കൂടെ കൂട്ടിയതല്ലേ……… അല്ലെ എപ്പോഴും എന്റെ ഗൗരിയെ…… എന്റെ ഗൗരിയെന്നല്ലേ അച്ഛാ ജപിക്യ…….. ”
മുഖം കൂർപ്പിച്ചു സേതു തിരിഞ്ഞു നിന്നു…….
“എന്താ ഇവിടെ അച്ഛനും മോൾക്കുമൊരു രഹസ്യം……? ”
“ആഹ് അച്ഛന് ഇപ്പോ കിട്ടും അമ്മേടെ കൈയ്ന്നു കടുംപായസം…….. ചൂടോടെ വാങ്ങിച്ചോ……. ”
“എന്റെ സേതുട്ടി ചതിക്കല്ലേ…….. ”
“മം…? എന്താ……? എന്താടി…….? ”
“അതമ്മാ അച്ഛനെന്തോ വേണംന്ന്……. ”
“എന്താ…….? മധുരമാണേൽ നടക്കില്ലെന്നു പറഞ്ഞേക്ക്……. ഗൗരി വരട്ടിങ്ങട്……. മധുരം ശരിക്കും കഴിപ്പിക്കാം………”
“മ്മം……. ഗൗരി വന്ന…… എന്താ……. എനിക്ക് വേണ്ടെ ഞാൻ കഴിക്കും…….. എനിക്ക് ആരെയും പേടിക്കണ്ട കാര്യയില്ല……. ഞാനാ അവൾടെ അച്ഛൻ….. ”
“മം.. മം….. പക്ഷെ മകളെ കണ്ടാൽ അച്ചക്കു പിന്നെ നാവിറങ്ങിപ്പോകുമെന്ന് മാത്രം…… ”
ദേവനാരായണൻ അവൾടെ ചെവിക്കു പിടിച്ചു കറക്കി……. വേദന കൊണ്ട് ചെവിയിൽ പിടിച്ചവൾ ചാടാൻ തുടങ്ങി…….
“വേളികഴിച്ചു വിടാറായി…… ഇപ്പോഴും അച്ഛനും മക്കളും തമ്മിൽ കളി മാറിയിട്ടില്ല…….. ”
മുകളിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ദേവനാരായണൻ പിടി വിട്ടു…….. പടികൾ ഇറങ്ങി വരുന്ന താളത്തിൽ കൊലുസിന്റെ നേരിയ ശബ്ധം…….
ഒരു ചിരിയോടെ ഭദ്ര ഇറങ്ങിവന്നു…… ചുമന്ന ദാവണി ചുറ്റി ഇടുപ്പറ്റം തട്ടി നിൽക്കുന്ന നീളന്മുടിയിൽ മുല്ലമൊട്ടുകൾ കെട്ടി വെച്ചിരുന്നു…….. കണ്മഷി എഴുതിയ കണ്ണുകൾ….. നെറ്റിയിൽ ചുമന്ന വട്ടപ്പൊട്ട്……. കഴുത്തിൽ പാലക്ക മാല……
അവൾ നടന്നു വന്നു ദേവനാരായണന്റെ മുന്നിൽ നിന്നു……. അയാൾ കണ്ണിമയ്ക്കാതെ നോക്കി നില്കുവായിരുന്നു…….
“എന്താ അച്ഛന് വേണ്ടേ…….. ഞാൻ തരാലോ….. ”
സേതു അടക്കി ചിരിച്ചു……
“ഏയ്യ്……. ഒന്നൂല്യ…… ഈ കുട്ടി വെറുതേ ഓരോന്ന് പറയുന്നേ……. ”
“വെറുതേ ഒന്ന്വല്ല ചേച്ചി അച്ചക്കെ പൂജ കഴിഞ്ഞുള്ള പായസത്തിനു അല്പം വേണംന്……. ”
ഗൗരി തിരിഞ്ഞു അച്ഛനെ നോക്കി കണ്ണുരുട്ടി…….
“അയ്യോ…… എനിക്ക് വേണ്ട……… ”
തിരിഞ്ഞു നടന്ന കല്യാണി ചിരിച്ചു കൊണ്ട് പറഞ്ഞു…..
“ഇപ്പോ എന്തായി……… ”
നേരം സന്ധ്യാകാറായി……പടിക്കൽ വിളക്ക് കൊളുത്താൻ സേതു ഇറങ്ങി……. ഉമ്മറത്തെ ചാരു കസേരയിൽ കിടക്കുവായിരുന്ന ദേവനാരായണൻ എഴുനേറ്റു തൊഴുതു……
അകത്തു പൂജാമുറിയിൽ മണിയടി ശബ്ദം കേട്ടു തുടങ്ങി…….. ഗൗരി പൂജക്ക് കേറിയെന്നു മനസിലായി…….
വിളക്ക് തിരി കൊളുത്തി തിരിഞ്ഞു നടക്കാൻ തുടങ്ങിയ സേതു പിന്നിൽ കാലടി ശബ്ദങ്ങൾ കേട്ടു തിരിഞ്ഞു നോക്കി……..
നാലഞ്ചാളുകർ ചേർന്നൊരു പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ട് വരുന്നു……കൂടെ കരഞ്ഞു കൊണ്ട് വയസായ ഒരു സ്ത്രീയും ഒരു ആണ്കുട്ടിയുമുണ്ട്……..
സേതു കണ്ടപാടെ പൂജാമുറിയിലേക്കു പോയി……. അവരെക്കണ്ട ദേവനാരായണൻ എഴുനേറ്റു വന്നു……..
“രക്ഷിക്കണം തിരുമേനി……… എന്റെ മോളെ രക്ഷിക്കണം…….. ”
അയാൾ അവളെ സൂക്ഷിച്ചു നോക്കി……… കാലുകൾ തറയിൽ കുത്താതെ തീയിൽ ചവിട്ടിയപോലെ നിന്നു കുതറുകയാണവൾ……..രണ്ടു കണ്ണുകളും മേല്പോട്ടു പോയിരുന്നു….. ദേഹമാസകലം നനഞ്ഞിരിക്കുന്നു…….
അവളെ പിടിച്ചിരിക്കുന്നവരുടെ പിടി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്………കൂടെ ഉള്ളൊരാൾടെ നെറ്റിയിൽ നിന്നും ചോര ഒളിക്കുന്നുണ്ട് അയാളതൊരു തുണി കൊണ്ട് കെട്ടിയിട്ടുണ്ട്…….
“എന്തെ….? എന്താ ഉണ്ടായേ……? ”
“എന്റെ കുഞ്ഞ് ഉച്ചക്ക് പുഴക്കരയിൽ കുളിക്കാനിറങ്ങി……..കൂടെ വേറെയും കുട്ടികളുണ്ടായിരുന്നു…….. ”
“ഉച്ചക്കോ……. നിങ്ങളൊക്കെ എത്ര കിട്ടിയാലും പാടിക്കില്ലന്നു വെച്ച കഷ്ടാണേ……. ”
അവർ വായ പൊത്തി കരയാൻ തുടങ്ങി……..
“എന്നിട്ടോ…..? ”
“വീട്ടിലെത്തിയിട്ടു കുഴപ്പമൊന്നുലായിരുന്നു……. ആരോടും മിണ്ടിയിട്ടില്ല…….. ചോദിക്കുമ്പോ ദേഷ്യത്തോടുള്ള നോട്ടം മാത്രം…….. സന്ധ്യായപ്പോ ഇറങ്ങി ഒരോട്ടമായിരുന്നു……….
വിളിച്ചിട്ടു നിന്നില്യ……… കിണറ്റിന്കരയിലേക്കുപോയി വെള്ളമെടുത്തു ഒഴിക്കലായിരുന്നു…….. പിടിച്ചിട്ടു നിന്നില്യ……..പിടിക്കാൻ ചെന്നവരെ അടിച്ചിട്ടു…….. ”
“ഇങ്ങോട്ടേക്കു കയറ്റി നിർത്താം……..ഗൗരി പൂജാമുറിയിലാണ്…….. ”
ദേവനാരായണൻ അവളുടെ നെറ്റിയിൽ തള്ളവിരൽ അമർത്തി കണ്ണടച്ചു പിടിച്ചു…….. ഒന്നടങ്ങിയപോലെ അവൾ തറയിലിരുന്നു…….. തൊട്ടടുത്തു നെറ്റി പൊട്ടി നിന്നിരുന്ന ആളെ വൈദ്യപുരയിലേക്കു വരാൻ പറഞ്ഞിട്ടു ദേവനാരായണൻ നടന്നു……….
പൂജാമുറിയിൽ മണിയടി ശബ്ദം തകൃതിയായി കേൾക്കുന്നുണ്ടായിരുന്നു…….. സേതു പതിയെ കതക് തുറന്നു അകത്തു കയറി………. ദേവിയുടെ മുന്നിൽ നിന്നൊന്നു തൊഴുതു വാങ്ങിയിട്ടു ഗൗരിക്ക് നേരെ തിരിഞ്ഞു………
ഒരു ഞൊടി ഗൗരി ആണോ മുന്നിലിരിക്കുന്ന ദേവിയാണോന്നു തോന്നിപോയി സേതുവിന്……..
കുറച്ചു മുന്നേ തനിക്കുമുന്നിൽ ചിരിച്ചുകളിച്ചു നിന്നിരുന്ന ആളെ അല്ല……. ആ മുഖത്ത് ചൊല്ലുന്ന മന്ത്രങ്ങളിലെ തീവ്രത എടുത്തു കാണാമായിരുന്നു……… ഒന്നും മിണ്ടാതെ സേതു നിന്നു……….
ഗൗരി അവൾടെ മുഖത്തേക്ക് നോക്കി………
“മം…….അച്ഛൻ…… ”
“നോക്കി……. ”
“ഞാൻ ധാ വരുന്നു…….. ”
ഗൗരി മന്ത്രങ്ങൾ പറഞ്ഞവസാനിപ്പിച്ചു……ദേവിയുടെ മുന്നില്ലേ താലത്തിൽ വെച്ചിരിക്കുന്ന പട്ടുചേല എടുത്തു ചുറ്റി………. സേതു തട്ടം കൈയിലെടുത്തു……..
പുറത്തെത്തിയ ഗൗരി നേരെ നടന്ന പെൺകുട്ടിക്ക് മുന്നിലെത്തി…….
“അവളെ വിട്ടേക്ക്……… ”
അവളെ പിടിച്ചിരുന്നവർ പതിയെ പിടി വിട്ടു…….. വിട്ടയുടനെ പുറത്തേക്ക്ഓടാൻ ശ്രമിച്ച അവളുടെ മുന്നിലേക്ക് കേറി നിന്നു ഗൗരി……
“എവിടെക്കാ…….? ”
“എനിക്ക് പോകണം……. എനിക്ക് ഇവിടെ നിക്കണ്ട………. ”
ഗൗരി അവളുടെ കണ്ണുകളിലേക്കു നോക്കി…… നീല ഗോളങ്ങൾ പോലെ……. ഗൗരിയുടെ നോട്ടം താങ്ങാൻ ആകാതെ അവൾ മുഖം വെട്ടിച്ചു…….. പിന്നെ ഗൗരിയെ നോക്കിയ കണ്ണുകളിൽ ചാര നിറമായിരുന്നു…… ദയനീയത നിറഞ്ഞു നിന്നു…….
“എവിടെക്കാ നിനക്ക് പോകണ്ടേ…….? ”
“എന്നെ വിളിക്കുന്നുണ്ട്……. ചെല്ലാതിരിയ്ക്കാനാവില്ല…….. ”
“നീ പോകുന്നിലിപ്പോ…….? ”
പറഞ്ഞിട്ടു തട്ടത്തിൽ നിന്നൊരു പിടി പൂവെടു കൈയിൽ പിടിച്ചു ഗൗരി…….ഒരു മിന്നായം പോലെ അവളുടെ കണ്ണുകളിലെ നിറങ്ങൾ മാറി വന്നു………. ഉടനവൾ ഗൗരിയുടെ കാൽക്കൽ വീണു……
“എനിക്ക് പോകണം…….എന്നെ തടഞ്ഞു വെക്കല്ലേ……. എനിക്ക് പോകണം………എനിക്ക് ഈ ചൂട് സഹിക്കാൻ വയ്യാ…….. ദേഹം ചുട്ടു പൊള്ളുന്നു……… ”
അവൾ ഗൗരിയുടെ കാൽക്കൽ വീണു കിടന്നു…….. മുഖത്തു വീണു ചിതറി കിടക്കുന്ന മുടികൾക്കിടയിലൂടെ ആ കണ്ണുകളിലെ മാറ്റം ഗൗരിക്കൊപ്പം സേതുവും തിരിച്ചറിഞ്ഞിരുന്നു…….
“ശരി നീ പൊക്കോ…….. ”
പറഞ്ഞിട്ട് മുന്നിൽ നിന്നു മാറി ഗൗരി……. കേൾക്കേണ്ട സമയം അവൾ മുറ്റത്തേക്ക് ചാടി ഇറങ്ങി പടിക്കലേക്കോടി………
“അയ്യോ എന്റെ മോള്…….. ”
“ഒന്നൂല്യ……..അവൾക്കൊന്നും പറ്റില്ല……..
രണ്ടുപേർ എന്റൊപ്പം പോന്നോളൂ……”
അപ്പോഴേക്കും മുറിവ് കെട്ടി ദേവനാരായണനും എത്തി…….
“അച്ഛാ…… കൂടെ വരണം…….. ”
“ങും…….. നടന്നോളു…….. ”
“സേതു പൂജാമുറിയിലേക്കു പൊക്കൊളു……… ”
പറഞ്ഞിട്ടവൾ തിരിഞ്ഞു നടന്നു നല്ല നിലാവുണ്ട്………വയലിറക്കത്തിൽ ഗൗരി കണ്ടു പാടത്തിലൂടെ ഓടുകയാണവൾ……… അവർ അവൾക്കു പിന്നാലെ പോയി……….
നേരം പൊയ്ക്കൊണ്ടിരുന്നു……… ഓടി അവൾ വന്നു കാളിയാർ മഠത്തിന് മുന്നിൽ നിന്നു……… പിന്നിലായി വന്ന ഗൗരി കൂടെ ഉള്ളവർക്ക് നില്കാൻ കൈകാണിച്ചു……… അവരെ മാറ്റി മരത്തിന്റെ മറ പറ്റി നിർത്തി ഗൗരി നടന്നവൽക്കരികിലേക്കു വന്നു….
അവൾ പതിയെ തിരിഞ്ഞു നോക്കി…….. ദയനീയത മാറി അവിടെ ആ നീല കണ്ണുകൾ തിളങ്ങി……… ചുണ്ടിൽ ചിരിവന്നു നിറഞ്ഞു……. അത് പിന്നെ അട്ടഹാസമായി…….
“എന്റെ പുറകിലെ വന്നുവല്ലേ…….. ”
“വരുത്താനായിട്ടല്ലേ നീ ഇത്രയും കഷ്ടപെട്ടത്…….. എവിടെ…… മറഞ്ഞിരുന്നു ഏറ്റുമുട്ടാൻ നാണമില്ലേ…… ”
ഉഗ്രമായി ചിരിച്ചിട്ടവൾ പറഞ്ഞു…….
“മറഞ്ഞിരുന്നുള്ള ആക്രമത്തിലും ഇരകൾ വന്നു വീഴുന്നില്ലേ……. ഇതുപോലെ………”
ഗൗരിയിൽ ഒരു പുച്ഛം തെളിഞ്ഞു……
“ഒരു പെണ്ണിന് മുന്നിൽ വന്നു നിന്നു സംസാരിക്കാൻ ധൈര്യമില്ലാത്തവന് എന്തു കിട്ടിയിട്ടെന്താ………. ആദ്യം ഈ പാവത്തിനെ വിട്ടേക്ക്……… നമുക്ക് തമ്മിലാകാം പോരാട്ടം…….. ”
“അപ്പോ അറിഞ്ഞുകൊണ്ടു വന്നു അല്ലെ……… ”
“അതേ…….പാവപെട്ട പെൺകുട്ടികളെ ഉപദ്രവിച്ചു മതിയായില്ലല്ലേ നിനക്കും നിന്റെ യജമാനനും……. എവിടെ അയാൾ……? ”
പറഞ്ഞിട്ടു രണ്ടടി മുന്നോട്ടു വെച്ചു ഗൗരി…… ഗൗരിയെ നോക്കി ഒന്നു ചിരിച്ചിട്ടവൾ തിരിഞ്ഞു കാളിയാർ മഠത്തിലേക്കോടാൻ തുനിഞ്ഞു……..
ഉടൻ തന്നെ കൈയിൽ കിടന്നൊരു വള ഊരി ഗൗരി അവൾക്കു നേരെ എറിഞ്ഞു……. മനസ്സിൽ മന്ത്രങ്ങൾ ധ്രുതഗതിയിൽ ചൊല്ലിക്കൊണ്ടിരുന്നു……..
പൊടുന്നനെ വള ഒരു കയറായി മാറി അവളുടെ കഴുത്തിൽ ചുറ്റി…….. അതിന്റെ അറ്റം ഗൗരിയുടെ കൈയിലിരുന്നു…….. പതിയെ ആ കയറിൽ തീ പടരാൻ തുടങ്ങി……… പിടി വിടാൻ അവൾ ആവുന്നത്ര ശ്രമിച്ചു…….. തീ പടർന്നു അവൾക്കടുക്കലെത്താറായി………
ഇതെല്ലാം കാലിയാർമഠത്തിലൊരാൾ ഇരുന്നു കാണുന്നുണ്ടായിരുന്നു……….
ഗൗരിയെ ഒന്നു പരീക്ഷിക്കണം എന്നെ ഉണ്ടായിരുന്നുള്ളു……..പക്ഷെ ഇവളുടെ ധൈര്യത്തിന് മുന്നിൽ താൻ ഒന്നൂടെ തോറ്റുവോ എന്നാലോചിച്ചപോൾ തലയിലേക്ക് ചൂടരിച്ചു കേറി നരേന്ദ്രന്……..
“ഇല്ല അങ്ങനെ ഒരു പീറ പെണ്ണിന് മുന്നിൽ തൊൽകാനൊക്കില്ല…….. ചെറിയൊരു വിജയം തനിക്കും ആവശ്യമാണ്………. ”
അപ്പോഴാണ് നിലവിൽ മരത്തിന്റെ മറവിലായ് ദേവനാരായണനും കൂട്ടരും രുദ്രന്റെ കണ്ണിൽ പെട്ടത്…….. ഒന്നു ചിരിച്ചിട്ടയാൾ മൃഗക്കൊഴുപ്പ് കൈലേക്കെടുത്തു ഹോമകുണ്ഡത്തിലേക്ക് പകരാൻ നേരം പെട്ടെന്ന് ഒന്നു നിന്നു…….
കൂട്ടു പുരികങ്ങൾചുളിച്ചയാൾ ഒന്നുകൂടി നോക്കി……… മനക്കൽ തറവാട്ടിൽ പൂജാമുറിയിൽ ഇരിക്കുന്ന സേതു അകത്തളത്തിൽ തൂണിൽ ചാരി ഇരുന്നു മയങ്ങുന്ന ലക്ഷ്മി………
മൂന്നു ചിത്രങ്ങൾ നരേന്ദ്രന് മുന്നിൽ തെളിഞ്ഞു നിന്നു ഗൗരിയും പെൺകുട്ടിയും പിന്നെ ദേവനാരായണനും കൂട്ടരും ഒരിടത്തു സേതുവും ലക്ഷ്മിയും…….
നരേന്ദ്രന്റെ ചിരി കാളിയാർ മഠത്തിലാകെ മുഴങ്ങി കേട്ടു……..
നീ ആരെ ആദ്യം രക്ഷിക്കും ഗൗരി……
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Interesting 👍👍👍