Skip to content

കറുത്ത നഗരം – ഭാഗം 9

malayalam-crime-story

“എന്നോടും കൂട്ടുകാരി ശെൽവത്തിനോടും ജൂനിയർ ആർട്ടിസ്റ്റ് കാറ്റഗറിയിൽ ജോയ്ൻ ചെയ്യാൻ പറഞ്ഞു ..

ബാക്കി രണ്ടു പേരോടു രണ്ട് മാസം കഴിഞ്ഞ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും ….

ശനിയും ഞായറും ആയിരുന്നു ഞങ്ങൾക്ക് ഷൂട്ടിംഗ് …..

ഒരു അറുമുഖം ആയിരുന്നു പ്രൊഡക്ഷൻ മാനേജർ ….

ബാംഗ്ലൂരിലും തമിഴ് നാട്ടിലും പല ഭാഗങ്ങളിലും ഷൂട്ടിംഗിന് വേണ്ടി ഞങ്ങളെ കൊണ്ടു പോകും , അവരുടെ തന്നെ പ്രൊഡക്ഷൻ വാനിൽ ..

ഒരു പാട് കുട്ടികളുണ്ടായിരുന്നു … പല ഭാഗത്തു നിന്നും ബാംഗ്ലൂരിലെ പല കോളേജിലും പഠിക്കാൻ വന്നവർ ,, ജോലി തേടി വന്നവർ ഒക്കെ …

പോകുമ്പോൾ ഞങ്ങളുടെ കയ്യിൽ ഒരു ബോക്സ് തരും … ഞങ്ങൾക്കുള്ള മേക്കപ്പ് ഐറ്റംസ് ആണെന്നു പറഞ്ഞാ തരുന്നത് …

അത് ലോക്ക് ചെയ്തിട്ടുണ്ടാകും ..

ഞങ്ങൾ ഷൂട്ടിംഗ് സൈറ്റിലെത്തുമ്പോൾ ആരെങ്കിലും വന്ന് ആ ബോക്സൊക്കെ വാങ്ങിക്കൊണ്ടു പോകും …

പിന്നീട് എപ്പോഴെങ്കിലും മേക്കപ്പ് മാൻ വന്ന് ഞങ്ങളെ ചെറിയ രീതിയിലൊക്കെ മേക്കപ്പ് ചെയ്ത് , പുറത്തെവിടെയെങ്കിലും കൊണ്ട് നിർത്തി,,, ആൾക്കൂട്ടമായിട്ട് നിൽക്കാൻ പറയും …
അത് ഷൂട്ട് ചെയ്യും …

അല്ലെങ്കിൽ പാർട്ടി ഹാൾ പോല സെറ്റിട്ടിട്ടുണ്ടാകും. ….

അവിടെ ടേബിളിനു ചുറ്റും ഞങ്ങളെ ഇരുത്തി ഷൂട്ടു ചെയ്യും ……

തിരിച്ച് വരുമ്പോൾ കയ്യിൽ പണം തരും ….

മൂന്നു നാലു മാസമായിട്ടും ഞങ്ങളെ വച്ചു ഷൂട്ടു ചെയ്തു എന്ന് പറയപ്പെടുന്ന ഒരു ആഡു പോലും കണ്ടില്ല…

പക്ഷെ കൂട്ടത്തിൽ പലരും അതൊന്നും ശ്രദ്ധിക്കാറില്ല ….

നമുക്ക് കാശ് കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു അവരുടെ പക്ഷം ….

പക്ഷെ എനിക്കും മറ്റ് ചിലർക്കും ചില സംശയങ്ങൾ തോന്നി തുടങ്ങി …..

ആയിടക്കാണ് അവിടെ ഫോട്ടോ ഗ്രാഫർ ആയി അജിത്ത് വരുന്നത് …..

അജിത്തും ഞാനും നല്ല സുഹൃത്തുക്കളായി …..

അജിത്തിനോട് ഞാൻ എന്റെ മനസിലെ വിഷമം പറഞ്ഞു ….

അജിത്ത് രഹസ്യമായി നടത്തിയ ചില അന്വേഷണത്തിലാണ് ആ സത്യം ഞങ്ങളിഞ്ഞത് ….

അവിടെ ഷൂട്ടിംഗ് നടക്കുന്നുണ്ട് , ആഡ്സ് റിലീസാകുന്നുണ്ട് …..

പക്ഷെ അതിനൊക്കെ അവിടെ വേറെ വലിയ ആർട്ടിസ്റ്റുകളുണ്ട് ….

അതിനായി മാത്രം വേറെ രണ്ടു മൂന്നു പ്രൊഡക്ഷൻ വാഹനങ്ങൾ പുറത്തേക്ക് പോകുന്നുണ്ട് ….

അപ്പോൾ പിന്നെ ഞങ്ങളെ വച്ച് അവരെന്താണ് ചെയ്യുന്നത് ??

അജിത്ത് പറഞ്ഞ കാര്യങ്ങൾ ഞാൻ നൈന ചേച്ചിയോടും പറഞ്ഞു …..”

“നൈന ജോർജ് ആണോ …” ഷാനവാസ് പെട്ടെന്ന് ചോദിച്ചു …..

“അതേ ….” അവൾ പറഞ്ഞു ….

” ഉം … എന്നിട്ട് ….?”

”അതറിയാൻ വേണ്ടി , പ്രൊഡക്ഷൻ മാനേജർ അറുമുഖത്തോട് ഞങ്ങൾ ചോദിച്ചു ..

അയാൾ പറഞ്ഞു , ഞങ്ങൾക്ക് ഷൂട്ടു ചെയ്തു കൊടുക്കുന്ന ജോലിയേ ഒള്ളു … പരസ്യം റിലീസ് ചെയ്യുന്ന സമയമൊക്കെ അതിന്റെ കമ്പനിക്കാരാ തീരുമാനിക്കുന്നത് …. എന്നൊക്കെ ….

തൊട്ടടുത്തയാഴ്ച ഷൂട്ടിംഗിന് പോയപ്പോൾ കയ്യിൽ തന്ന box പ്രൊഡക്ഷൻ വാനിലിരുന്ന് ഞാനും നൈന ചേച്ചിയും മറ്റു രണ്ടു മൂന്നു പേരും കൂടി രഹസ്യമായി കുത്തിതുറന്നു …..

അതിനകത്ത് സ്റ്റാമ്പ് പോലെ ഉള്ള സാധനമായിരുന്നു …..

അത് മയക്കുമരുന്നാണെന്ന് ഞങ്ങൾ മനസിലാക്കി …

കൂട്ടത്തിൽ പലരും ഇതൊക്കെ അറിഞ്ഞു കൊണ്ടാണ് ചെയ്യുന്നതെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു …….

ഞങ്ങൾ ചതിക്കപ്പെടുകയായിരുന്നു എന്ന് അപ്പോഴാണ് മനസിലായത് ……

തിരികെ വന്ന ഞങ്ങൾ റിസൈഗ്ൻ ചെയ്യുകയാണെന്ന് പറയാൻ MD യുടെ റൂമിൽ ചെന്നു ….

ആദ്യം ഞങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചു …

വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ചില വീഡിയോ ക്ലിപ്പിംഗ്സ് കാണിച്ചു …

ഞങ്ങളെ ഷൂട്ടിംഗിനായി കൊണ്ടു പോകുന്ന ഹോട്ടൽ മുറിയിലും ബാത്ത് റൂമിലുമൊക്കെ വച്ച് ഞങ്ങളറിയാതെ അവർ പകർത്തിയ വീഡിയോസായിരുന്നു അതു മുഴുവൻ …

ഹോസ്റ്റലിൽ തിരിച്ചെത്തിയ ശെൽവം അന്നു രാത്രി ആത്മഹത്യ ചെയ്തു …

അവളെഴുതി വച്ച ആത്മഹത്യ കുറിപ്പിൽ എല്ലാമുണ്ടായിരുന്നു ….

അത് പോലീസിന് കിട്ടിയിരുന്നു …. അവളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വീട്ടുകാര് കൊടുത്ത പരാതിയൊക്കെ എവിടെയോ മുങ്ങിപ്പോയി …

അവളെഴുതി വച്ച ആത്മഹത്യക്കുറിപ്പ് പോലും ആരും പിന്നീട് കണ്ടില്ല ….

അവൾക്ക് ആരോടോ പ്രണയമുണ്ടായിരുന്നെന്നും മരിക്കുമ്പോൾ ഗർഭിണിയായിരുന്നെന്നുമായിരുന്നു പിന്നീട് വന്ന കഥ …

അത് വിശ്വസിപ്പിക്കുമാറ് , അവൾ ഹോട്ടൽ മുറിയിൽ വച്ച് വസ്ത്രം മാറുന്ന വീഡിയോ അവർ നെറ്റിലുമിട്ടു ..

പോലീസൊക്കെ അവരുടെ ഭാഗത്താണെന്ന് ഈ സംഭവത്തോടെ ഞങ്ങൾക്കുറപ്പായി ..

ഒരിക്കലും രക്ഷപ്പെടാനാകാത്ത ട്രാപ്പിലാണ് ഞങ്ങൾ പെട്ടിരിക്കുന്നതെന്നും …..

പിന്നീട് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി ഒരു ഡ്രഗ് കാരിയർ ആയി ഉപയോഗിച്ചു…

കോളേജിൽ അവധിയായാലും നാട്ടിൽ വരാൻ ഞങ്ങളെ അവർ അനുവദിച്ചില്ല .

അങ്ങനെയിരിക്കെ കഴിഞ്ഞ ക്രിസ്തുമസിന് നൈന ചേച്ചിക്ക് നാട്ടിൽ വരാൻ അവർ അനുവാദം കൊടുത്തു ..

നാട്ടിൽ പോയ നൈന ചേച്ചി പിന്നെ തിരിച്ചു വന്നില്ല … ചേച്ചി ഇതിൽ നിന്ന് രക്ഷപ്പെട്ടു പോയിട്ടുണ്ടാകും എന്ന് ഞങ്ങൾ ആശ്വസിച്ചു …..

ആയിടക്കാണ് സബർഗിരി നർസിംഗ് കോളേജിലെ നവ്യയും അവിടെ എത്തിപ്പെട്ടത് ….

നവ്യയെ ഞാൻ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി …. പക്ഷെ അപ്പോഴേക്കും അവളും ഈ വലയിലായി കഴിഞ്ഞിരുന്നു …..

പിന്നീടാണ് ഞങ്ങൾ മറ്റൊരു കാര്യം തിരിച്ചറിഞ്ഞത് … ഞാൻ പഠിക്കുന്ന സബർഗിരി എൻജിനിയറിംഗ് കോളേജും നവ്യ പഠിക്കുന്ന സബർഗിരി നർസിംഗ് കോളേജും സബർഗിരി ഹോസ്പിറ്റലും വിഷ്വൽ മാക്സുമൊക്കെ ഒരേ മാനേജ്മെന്റ് ആണെന്ന് ….”

” ആരുടേതാണത് അന്ധര നാച്ചപ്പയുടേതാണോ ………” കിരൺ ചോദിച്ചു …

“ശൈവ ശൈലാർദ്രി എന്ന ആശ്രമത്തിന്റെ അണ്ടറിലുള്ളതാണ് ഇതെല്ലാം അല്ലേ ……”
ഞാൻ അവളോടായി ചോദിച്ചു …..

അവൾ അത്ഭുതത്തിൽ എന്നെ നോക്കി ….. പിന്നെ പറഞ്ഞു

” അതേ മാഡം ………..”

ഷാനവാസിന്റെയും കിരണിന്റെയും സജീവിന്റെയും മുഖത്ത് അമ്പരപ്പായിരുന്നു ……

” ഉം … എന്നിട്ട് ….?”

ഒരു മാസം കഴിഞ്ഞപ്പോൾ എനിക്കും നാട്ടിൽ വരാൻ അനുമതി തന്നു …..

നാട്ടിലെത്തിയാൽ ഇനി തിരിച്ചു പോകില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു….

നാട്ടിലെത്തി മൂന്നാമത്തെ ദിവസം രാത്രി എനിക്കൊരു ഫോൺ വന്നു …..

അതവരായിരുന്നു ……. പിറ്റേന്ന് രാവിലെ കട്ടപ്പനയിൽ ചെല്ലണമെന്ന് പറഞ്ഞു …..

പറ്റില്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ,, ഒടുവിൽ എനിക്ക് ചെല്ലാമെന്ന് സമ്മതിക്കേണ്ടി വന്നു …..

ഞാൻ ചെന്നു ….. ആളൊഴിഞ്ഞ ഭാഗത്തേക്കാണ് എന്നെ വിളിച്ചു വരുത്തിയത് ….. അതിനകത്ത് മൂന്ന് പേരുണ്ടായിരുന്നു …. മൂന്നു പേരും മലയാളികൾ …അവരുടെ വണ്ടിയിൽ കയറാൻ എന്നോടാവശ്യപ്പെട്ടു ….

ഞാൻ കൂട്ടാക്കാതെ വന്നപ്പോൾ അവരെന്നെ ആ വീഡിയോ കാണിച്ചു ….

എനിക്കവരെ അനുസരിക്കേണ്ടി വന്നു ….

വണ്ടിയിൽ കയറിയ ഉടൻ അവരെന്റെ കണ്ണുകെട്ടി ,,, കയ്യിൽ ഒരു ഇൻജക്ഷൻ എടുത്തു ….

പിന്നീട് എനിക്ക് ബോധം വരുമ്പോ മറ്റൊരു സ്ഥലത്തായിരുന്നു ഞാൻ …..

അതൊരു റിസോർട്ടായിരുന്നു …. പഞ്ചകർമ്മ ചികിത്സയും മസാജ് തെറാപ്പിയെമൊക്കെ ഉണ്ടവിടെ …

അവരെന്നെ ആ റിസോർട്ടിന്റെ അണ്ടർ ഗ്രൗണ്ട് ഫ്ലോറിലേക്ക് കൊണ്ടുപോയി ….

ഗവൺമെന്റ് ആശുപത്രിയിലെ വാർഡ് പോലെയായിരുന്നു അത് ……

അടുക്കിയിട്ട കുറേ ബെഡുകൾ , അതിലൊക്കെ ഒന്നും രണ്ടും പേർ , പിന്നെ നിലത്തും ……

എല്ലാം പെൺകുട്ടികൾ ,,, ….

എന്നെ ആ മുറിയിലേക്ക് തള്ളിയിട്ട് , ആ കൂറ്റൻ വാതിൽ വലിച്ചടച്ച് അവർ പോയി …..

ഞാൻ ചുറ്റിനു നോക്കുമ്പോൾ അവരിലാരും തന്നെ എന്നെ നോക്കുന്നില്ല …….. പലർക്കും ബോധം പോലുമില്ല ….. ചിലർ നിലത്തേക്ക് തുറിച്ചു നോക്കിയിരിക്കുന്നു…

മുറിയിലെവിടെയോ ആരോ അലറി വിളിച്ചു … ഞാൻ നോക്കുമ്പോൾ അവൾ തലമുടിയൊക്കെ പിന്നി വലിക്കുന്നു , പിന്നെ സ്വന്തം കവിൾ അള്ളിപ്പറിക്കുന്നു …. പിന്നെ വസ്ത്രങ്ങളൊക്കെ വലിച്ചൂ കീറി എറിഞ്ഞു …
തല ഭിത്തിയിൽ ഇടിച്ചു നെറ്റി മുറിച്ചു … പിന്നെ എവിടുന്നോ ഒരു സ്പൂൺ വലിച്ചെടുത്ത് കൈ കുത്തി മുറിച്ചു ……

അത്രയുമായപ്പോൾ ആ കൂറ്റൻ വാതിൽ തുറക്കപ്പെട്ടു …. വാച്ച് മാനെ പോലെ വേഷം ധരിച്ച രണ്ട് പേർ വന്ന് അവളെ പിടിച്ച് വച്ച് കയ്യിൽ ഇഞ്ചക്ഷൻ എടുത്തു ……

പതിയെ അവൾ തളർന്ന് അയാളുടെ ദേഹത്തേക്ക് ചാരി …….. അവിടെ വച്ച് തന്നെ അയാൾ അവളുമായി ബന്ധപ്പെട്ടു .. … അവൾ ഒരു പാവയെപ്പോലെ ……….” അവളുടെ കണ്ഠമിടറി …

അവൾ അത് പറയുമ്പോൾ ഞങ്ങളുടെ മനസ് കിണറിനുള്ളിൽ നിന്ന് ലഭിച്ച പെൻഡ്രൈവിലെ ദ്യശ്യങ്ങളിലായിരുന്നു …..

അതിൽ ഞങ്ങൾ കണ്ടതൊക്കെയാണ് അവൾ വാക്കുകൾ കൊണ്ട് വിവരിക്കുന്നത് …..

“പിന്നീട് ആ കൂട്ടത്തിൽ നൈന ചേച്ചിയെയും ഞാൻ കണ്ടു …. ഞാൻ വിളിച്ചപ്പോൾ ചേച്ചിക്കും ബോധമില്ലായിരുന്നു ……

അന്നു രാത്രി , എന്നെ ആരൊക്കെയോ ചേർന്ന് കുത്തിവച്ചു …… പിന്നീട് എനിക്ക് ഒന്നും ഓർമയില്ലായിരുന്നു …..

എപ്പൊഴോ ബോധം തെളിയുമ്പോൾ എന്റെ അരികിൽ നൈന ചേച്ചിയുണ്ടായിരുന്നു …

ചേച്ചി പറഞ്ഞു … അവര് നമ്മളെ ആർക്കൊക്കെയോ കാഴ്ച വക്കുകയാണ് ……. ചിലരെയൊക്കെ കൊണ്ടു പോയാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞാ തിരികെ കൊണ്ടുവരുന്നെ …… ഇവിടെ മാത്രമല്ല , മറ്റെവിടെയൊക്കെയോ ആർക്കൊക്കെയോ നമ്മളെ അവർ എത്തിച്ചു കൊടുക്കും ……..

ശരീരത്തിലുള്ള വേദനയെക്കാൾ മനസിനായിരുന്നു വേദന…. ”

“പിന്നെ നീ എങ്ങനെയാ അവിടുന്ന് പുറത്തിറങ്ങിയത് ………?”

അവൾ അജിത്തിനെ നോക്കി …… പിന്നീട് സംസാരിച്ചത് അജിത്താണ് ….

”സൈന്ധവി പോയി കുറേ ആയിട്ടും അവളെന്നെ വിളിച്ചില്ല ….

അവളുടെ ഫോണിൽ ട്രൈ ചെയ്തപ്പോഴൊക്കെ സ്വിച്ച് ഓഫ് …..

സൈന്ധവിയെ കാണാൻ ഞാൻ ഒരാഴ്ച ലീവെടുത്ത് നാട്ടിൽ വന്നു …..

ഇവിടെ വന്നപ്പോഴാണ് സൈന്ധവി മിസിംഗ് ആണെന്ന് ഞാൻ അറിയുന്നത് .

കൂടുതൽ അന്വേഷിച്ചപ്പോൾ നൈനയും മിസിംഗ് ആണെന്ന് അറിയാൻ കഴിഞ്ഞു…..

കണ്ടെത്താൻ മറ്റു മാർഗങ്ങളൊന്നുമില്ലായിരുന്നു…. ഞാൻ തിരിച്ച് ബാംഗ്ലൂരിലേക്ക് തന്നെ പോയി …..

അവിടെ എന്റെ കൂടെ വർക്ക് ചെയ്യുന്ന സന്തോഷ് , അയാൾ വർഷങ്ങളായി വിഷ്വൽ മാക്സിലെ വീഡിയോ ഗ്രാഫർ ആണ് ….. മലയാളിയും …….
അയാൾ ഇടക്കിടക്ക് കേരളത്തിൽ വരാറുണ്ടായിരുന്നു……

വർക്കിനു വേണ്ടി വരുന്നതാണെന്ന് പറയുമായിരുന്നു …….

ഞാൻ അയാൾക്കൊപ്പം കൂടി …. പതിയെ അയാളെന്നെ വിശ്വാസത്തിലെടുത്തു ….

ആയിടക്കാണ് നവ്യക്ക് നാട്ടിൽ പോകാൻ അനുമതി കിട്ടിയത് ……

പക്ഷെ നവ്യയും പിന്നെ തിരികെ വന്നില്ല ……..

ഒരു ദിവസം സന്തോഷ് ചേട്ടൻ എന്നോട് ചോദിച്ചു നീ കേരളത്തിലേക്ക് വരുന്നൊണ്ടോ ? കുറച്ച് കാശ് തടയുന്ന ഏർപ്പാടാണ് , പിന്നെ ഒന്നും കണ്ടില്ല കേട്ടില്ല എന്നു വച്ചേക്കണമെന്ന് ….

ഞാൻ അയാളുടെ കൂടെ നാട്ടിലേക്ക് തിരിച്ചു ….

അയാളെന്നെയും കൂട്ടി വന്നത് ഇവരെ പാർപ്പിച്ചിരുന്ന ആ റിസോർട്ടിലാണ് …

വിദേശികൾ , ബിസിനസ്കാർ രാഷ്ട്രിയത്തിലെയും നിങ്ങളുടെ പോലീസ് ഡിപ്പാർട്ട്മെന്റിലേയും അങ്ങനെ പല മേഖലയിലേയും VIP കൾ , ഇങ്ങനെ പലരും അവരുടെ കസ്റ്റമേർസ് ആണ് …

സുഖചികിത്സ , മദ്യം പിന്നെ എടുത്തു പുതക്കാൻ പെണ്ണുടല് …. എല്ലാം അവർ കൊടുക്കും ……

മയക്കുമരുന്ന് കുത്തിവച്ച് ഉന്മാദാവസ്ഥയിലായ പെൺകുട്ടികളെ അവരുടെ മുറികളിലെത്തിച്ചു കൊടുക്കും ….

അക്കൂട്ടത്തിൽ എന്റെ സൈന്ധവിയെയും ഞാൻ കണ്ടു ..

അവരറിയാതെ ചില രഹസ്യക്യാമറകൾ ഒപ്പറേറ്റ് ചെയ്യാനാ ഞങ്ങളെ വിളിപ്പിക്കുന്നത് ….

എപ്പോഴെങ്കിലും രാഷ്ട്രിയക്കാരോ പോലീസുകാരോ അവർക്കെതിരെ തിരിഞ്ഞാൽ എടുത്തു പ്രയോഗിക്കാൻ ….

ഹും ….. നിങ്ങൾക്ക് ഒന്നിനും കഴിയില്ല മാഡം …. നിങ്ങൾക്കവരെ തൊടാൻ പോലും കഴിയില്ല ….. ”

അവൻ ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചു ….. പിന്നെ പറഞ്ഞു ……

“അവരെ അറസ്റ്റ് ചെയ്യാൻ വിലങ്ങ് കയ്യിലെടുക്കുമ്പോൾ മുകളീന്ന് വിളി വരും മാഡത്തിന് ……

നിങ്ങൾക്ക് കഴിയില്ല അതിനകത്ത് പുഴുത്ത് നരകിക്കുന്നവരെ രക്ഷിക്കാൻ …..”

അവൻ അട്ടഹസിച്ചു …….

“ഛീ … നിർത്തടാ …………” ഞാൻ ഉച്ചത്തിൽ പറഞ്ഞു ..

പിടിച്ചു കെട്ടിയതു പോലെ അവന്റെ ചിരി നിന്നു …..

“എന്റെ മൂന്നു ചോദ്യങ്ങൾക്കുമുള്ള ഉത്തരം നീ തന്നില്ല …..

ഇവളെ എങ്ങനെ രക്ഷപ്പെടുത്തി ?

എലിസബത്തിനെയും ജയിംസിനെയും എന്തിനു കൊന്നു ?

അവരെക്കൂടാതെ മറ്റാരെയൊക്കെയാണ് നിങ്ങൾ കൊന്നത് ?

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

4.3/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!