ഗൗരി ഒന്നും മനസ്സിലാകാതെ
പൊതുവാളിനെ നോക്കി..
” അങ്കിൾ എന്താ പറയുന്നത്….? എനിക്കൊന്നും മനസിലാകണില്ല…..”
പൊതുവാൾ തന്റെയും വീട്ടിൽ മറ്റുള്ളവരു
ടെയും മനസിൽ തോന്നിയ ആഗ്രഹം അവളോട് പറഞ്ഞു.
ഗൗരി അമ്പരന്നു നിന്നു.
” കുഞ്ഞൂട്ടനോട് സമ്മതം വാങ്ങിയിട്ട് കുട്ടി
യോട് ചോദിക്കാം എന്നായിരുന്നു വിചാരിച്ചത്…..”
അദ്ദേഹം വിഷമത്തോടെ ഗൗരിയെ നോക്കി
” അവൻ ഒരു വിവാഹത്തിനും സമ്മതിക്കാ-
ത്തത് കൊണ്ടാ അങ്ങനെ വിചാരിച്ചത്…..ചിലപ്പോ ഞങ്ങൾ ഡോക്ടെ
വീട്ടിൽ ഒക്കെ സംസാരിച്ച് എല്ലാം തീരുമാനി
ച്ചതിന് ശേഷം ഇത് മാറിപ്പോകാണ്ടിരിക്കാന
അങ്ങനെ ചെയ്തത്….. പക്ഷേ…. അവൻ
കരുതി കുട്ടിയും കൂടി അറിഞ്ഞിട്ടാണീ
പ്രപ്പോസൽ എന്ന്…. അതാ അവൻ……”
ഗൗരി ഒന്നും മിണ്ടിയില്ല…..
” അങ്കിളിന്റെ മകനെന്താ വിവാഹം വേണ്ടാ
എന്ന് പറയുന്നത്…..? ”
” അത്……”
പൊതുവാൾ ഒരു നിമിഷം നിശബ്ദനായി
പുറത്ത് എല്ലാം കേട്ട് കൊണ്ട് നിന്ന വിവേക്
അസ്വസ്ഥതയോടെ തിരിഞ്ഞു നിന്നു.
” അച്ഛൻ അവളോട് എല്ലാം പറയുമോ…”
വിവേകിന്റെ ഹൃദയം അതിവേഗം മിടിച്ചു
” അങ്കിൾ…..”
ഗൗരി പൊതുവാളിനെ നോക്കി
” വിവേകിന് ഒരു കുട്ടിയുമായി അടുപ്പം
ഉണ്ടായിരുന്നു……
പൊതുവാൾ പറഞ്ഞു തുടങ്ങിയപ്പോൾ
വിവേക് കണ്ണിറുക്കി അടച്ചു.
” ശ്രേയ ബാല….. അതായിരുന്നു ആ കുട്ടിയുടെ പേര്…… കോളേജ് കാലം മുതൽക്കേയുള്ള ഇഷ്ടം ആയിരുന്നു അത്.
വിവേക് അവളെ വീട്ടിൽ എല്ലാവർക്കും
പരിചയപ്പെടുത്തിയിരുന്നു…..ഞങ്ങൾക്കും
അവളെ ഒരുപാട് ഇഷ്ടപ്പെട്ടു…ഗ്രാമത്തിന്റെ
എല്ലാ അച്ചടക്കവുമുള്ളൊരു പെൺകുട്ടി….. അവൾക്കും കുഞ്ഞൂട്ടനെ ഒരുപാട് ഇഷ്ടം
മായിരുന്നു….. അവരുടെ മാത്രം ദിവസങ്ങൾ
ആയിരുന്നു അന്നൊക്കെ……ഈ ഗ്രാമം മുഴുവൻ അവരുടെ പ്രണയത്തിന് സാക്ഷി കളായിരുന്നു……പഠനം കഴിഞ്ഞ് അവരുടെ വിവാഹം….അതായി
രുന്നു ഞങ്ങളുടെ മനസ്സിൽ….
കുഞ്ഞൂട്ടൻറെ പഠിത്തം കഴിഞ്ഞ് ഒരു വർഷം കൂടിയുണ്ട് ശ്രേയയ്ക്ക്…..ആ സമയത്ത് അവൻ ബോംബൈയിലെ ഒരു
കമ്പനിയിൽ ജോലിക്ക് കയറി…..
അവിടം മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്…….”
പൊതുവാൾ ഒന്ന് നിർത്തിയിട്ട് ഗൗരിയെ നോക്കി……
അവൾ ആകാംഷയോടെ കേൾക്കുകയാ
യിരുന്നു…..
പുറത്ത് നിൽക്കുന്ന വിവേകിന്റെ അവസ്ഥ യും അത് തന്നെ ആയിരുന്നു…..
സ്വന്തം കഥ വീണ്ടും കാണുന്നു…..
” കുഞ്ഞൂട്ടൻ ബോംബൈയ്ക്ക് പോയതിനു ശേഷം ശ്രേയ ഒരുപാട് മാറി….അവനെ വിളിക്കുന്നത് തീരെ കുറഞ്ഞു.കോളേജിൽ
ശ്രേയ മറ്റൊരു ആൺകുട്ടിയുമായി അടു
പ്പത്തിലാണെന്ന് ആരോ പറഞ്ഞ് കുഞ്ഞൂ
ട്ടൻ അറിഞ്ഞു…. അവനത് ചോദ്യം ചെയ്തത് ശ്രേയയ്ക്ക് ഇഷ്ടമായില്ല…. അത് പറഞ്ഞവർ പിണങ്ങി…..പിന്നെയാ
പിണക്കങ്ങൾ പതിവായി….. ജീവനേക്കാൾ സ്നേഹിച്ച പെൺകുട്ടിയുടെ ഈ മാറ്റം അവന് വല്ലാതെ ഷോക്ക് ആയിരുന്നു…..
അങ്ങനെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ
അവൻ നാട്ടിലെത്തി….ഞങ്ങൾ ശ്രേയയുടെ
വീട്ടിൽ വിവാഹം ആലോചിച്ച് ചെന്നു….
അന്നവിടെ വെച്ച് ശ്രേയ പറഞ്ഞ വാക്കുകൾ കുഞ്ഞൂട്ടനെ വല്ലാതെ പിടിച്ചു
ലച്ചു…. വെറും ബാങ്ക് മാനേജരുടെ മകനായ
അവനേക്കാൾ അവൾ വില കൊടുത്തത്
അമേരിക്കയിൽ സെറ്റിൽഡായ ബിസിനസ്
മാഗ്നെറ്റിൻറെ മകനാണ്….. അവൾക്ക്
വേണ്ടി ഏതറ്റം വരെ താഴാനും എന്റെ കുഞ്ഞൂട്ടൻ തയ്യാറായിരുന്നു. പക്ഷേ
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ
വെച്ച് അവളവനെ പരിഹസിച്ചു…. എഞ്ചിനീയറിംഗ് കംപ്ലീറ്റ് ചെയ്ത് ജോലി
ചെയ്യുന്ന അവന്റെ ബാങ്ക് ബാലൻസ് അമേരിക്കൻ സിറ്റിസൺ ആയ തന്റെ
പുതിയ കാമുകന്റെ പോക്കറ്റ് മണിയേ
ക്കാൾ കുറവാണെന്ന് അവൾ പുച്ഛത്തോടെ
പറഞ്ഞപ്പോൾ എന്റെ മോൻ നിറകണ്ണുക
ളോടെ അവിടെ നിന്നും ഇറങ്ങി പോന്നു…”
പൊതുവാൾ കിതപ്പോടെ നിർത്തി….
ഗൗരിയുടെ മിഴികൾ നിറഞ്ഞിരുന്നു…..
” അങ്കിൾ…..”
അവളദ്ദേഹത്തിൻറെ കൈയിൽ പിടിച്ചു
“അതിന് ശേഷം കുഞ്ഞൂട്ടൻ ഇവിടെ നിന്നും
പോയി….. ദുബായിൽ നല്ലൊരു ജോലിയുണ്ട്
അവനിന്ന്…. നാലു വർഷങ്ങൾ കഴിഞ്ഞിട്ടും
മറ്റൊരു വിവാഹത്തിന് മാത്രം അവൻ
സമ്മതിക്കുന്നില്ല…..
കുട്ടിയെ കണ്ടപ്പോൾ ഞങ്ങൾക്കെല്ലാം
ഒരുപാട് ഇഷ്ടപ്പെട്ടു…. അത് കൊണ്ടാണ്
ഞങ്ങളവനോട് പറഞ്ഞതും…. പക്ഷേ…
അവനിങ്ങനെയൊക്കെ പറയുമെന്ന് ഞാനൊട്ടും വിചാരിച്ചില്ല…..”
പൊതുവാൾ ഖേദത്തോടെ പറഞ്ഞു.
” ഏയ്… അത് സാരമില്ല അങ്കിൾ….
ഗൗരി പുഞ്ചിരിച്ചു
“കുഞ്ഞൂട്ടൻ…… സോറി…ഐ മീൻ
അങ്കിളിന്റെ മകൻ…. അയാള് അങ്ങനെ
പറഞ്ഞപ്പോ എനിക്ക് സങ്കടായി എന്നുള്ളത്
സത്യമാ…പക്ഷേ കുഞ്ഞൂട്ടൻറെ കാര്യങ്ങൾ
അറിഞ്ഞപ്പോ അതെല്ലാം മാറി ….”
ഗൗരി പറഞ്ഞത് കേട്ട് പൊതുവാളിൻറെ
മനസ് നിറഞ്ഞു.
പുറത്ത് നിന്നിരുന്ന വിവേകിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…..
അവന് കഴിഞ്ഞതെല്ലാം വീണ്ടും വീണ്ടും
മുന്നിൽ വന്നു നിൽക്കുന്നതായി തോന്നി.
അവൻ മുഖം അമർത്തി തുടച്ചു….
” ഗൗരിക്കിപ്പോ എല്ലാം മനസിലായ സ്ഥിതിക്ക് ഞാൻ ഒരു കാര്യം ചോദിക്കട്ടെ”
പൊതുവാളിൻറെ ചോദ്യം കേട്ട് വിവേക്
പെട്ടെന്ന് മുഖമുയർത്തി….
” എന്താ അങ്കിൾ….”
” കുട്ടിക്കെൻറെ മകനെ രക്ഷിക്കാൻ പറ്റ്വോ
വിവേക് കാതു കൂർപ്പിച്ചു…. എന്താണ്
അച്ഛൻ ഉദ്ദേശിക്കുന്നത്…? എന്തായിരിക്കും
ഗൗരി പറയുന്നത്….?
” അങ്കിൾ….”
ഗൗരി വിളിച്ചു
” എന്നെ മാത്രം കണ്ട് അങ്കിൾ ഒരു
തീരുമാനം എടുക്കരുത്….. എനിക്ക് എന്റെ
വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്…അതെല്ലാം
മറന്ന് ഒരു ജീവിതം ഞാനിപ്പോ ചിന്തിക്കു
ന്നില്ല…. ഒരുപാട് കഷ്ടപ്പെട്ടാ എന്റമ്മ എന്നെ
ഇവിടെ വരെ എത്തിച്ചത്…. അത് കൊണ്ട്
എന്റെ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം
തിരിച്ച് നൽകണം എനിക്ക്….”
ഗൗരി പറഞ്ഞത് കേട്ട് പൊതുവാൾ നിറകണ്ണുകളോടെ പുഞ്ചിരിച്ചു.
” കുട്ടിയുടെ അമ്മ….. ഭാഗ്യം ചെയ്ത അമ്മ
തന്നെയാണ്…. ഇത് പോലൊരു മകളെ
കിട്ടിയതിന്…… എന്റെ മകനും ഈ ഭാഗ്യം
കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുവാ…..”
പൊതുവാൾ പുറത്തേക്ക് പോയി…
ഗൗരി അവിടെ തന്നെ നിന്നു.
***********
വിവേക് ആലോചനയോടെ ഇരുന്നു.
അച്ഛൻ എന്തിനാണ് ഗൗരിയോട് വിവാഹ
ത്തിന് ആവശ്യപ്പെട്ടതെന്ന് അവന് മനസിലാ
യില്ല.
” ഏട്ടാ…..”
വിവേക് തലയുയർത്തി നോക്കി
വീണയും വിദ്യയും ആണ്.
” ഊം….?”
“അത്…….ഏട്ടാ ഒരു കാര്യം പറയട്ടേ….?”
” പറയെടീ….”
” അത്…… ഗൗരിയേച്ചി പാവമാ ഏട്ടാ…..
ഞങ്ങൾക്കെല്ലാം ഒത്തിരി ഇഷ്ടമാ…..
ഏട്ടന് അത് സമ്മതിച്ചൂടെ….”
വീണ ചോദിച്ചു.
” ഏട്ടനാ ശ്രേയയെ മനസീന്നെടുത്ത് കളയ്..
വിദ്യ പറഞ്ഞു.
വിവേക് ഒന്നും പറഞ്ഞില്ല….
എഴുന്നേറ്റ് അകത്തേക്ക് പോയി.
വീണയും വിദ്യയും തമ്മിൽ തമ്മിൽ നോക്കി.
” ഈ ഏട്ടൻ അതും ആലോചിച്ചു ലൈഫ്
കളയുവേയുള്ളൂ….”
**************
ഗൗരിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല…
അവൾ എഴുന്നേറ്റിരുന്നു…. പിന്നെ തിരിഞ്ഞു കിടന്നു…. അവൾക്ക് ഒന്നും
മനസിലായില്ല….. എന്താണ് തനിക്ക് പറ്റിയത്..? വിവേകിന്റെ കഥയാണോ തന്നെ
പിടിച്ചുലയ്ക്കുന്നത്….? അവൾക്ക് മനസി
ലായില്ല…..
കുറച്ചു നേരം കൂടി കിടന്നിട്ടവൾ എഴുന്നേറ്റ്
ലൈറ്റിട്ടു.
സമയം രാത്രി ഒന്നര….
അവൾ ഡോർ തുറന്ന് ബാൽക്കണിയിലേ
ക്കിറങ്ങി….
തണുത്ത കാറ്റ് ഒരു പുതപ്പ് പോലെ അവളെ
പൊതിഞ്ഞു.
ഗൗരി കസേരയിൽ കിടന്ന ഒരു വാളെടുത്ത്
പുതച്ചു.
അവൾ മെല്ലെ ടെറസിലേക്കുള്ള പടികൾ കയറി.
ടെറസ്സിൽ ചെന്നിട്ടവൾ ഷാൾ ഒന്നുകൂടി
പൊതിഞ്ഞു പുതച്ചു.
അവൾ ആകാശത്തേക്ക് നോക്കി
അവിടവിടെയായി കാണുന്ന നക്ഷത്രങ്ങൾ
അവൾ ആലോചനയോടെ നിന്നു.
അൽപ്പനേരം കഴിഞ്ഞവൾ ചുറ്റും നോക്കി
അറിയാതെ ഗൗരി നിന്നു പോയി…..
“കുറച്ചപ്പുറത്തായി ഇരുട്ടിലേക്ക് നോക്കി
നിൽക്കുന്ന വിവേക്…….”
” ഈശ്വരാ…..ഇയാളിവിടെ നിക്കുന്നുണ്ടായി
രുന്നോ…..”
അവൾ മനസിൽ ഓർത്തു.
പോകാനായി തിരിഞ്ഞ അവൾ ഒന്നുകൂടി
അവനെ നോക്കി . താൻ വന്നതും പോകു
ന്നതുമൊന്നും അവൻ അറിഞ്ഞിട്ടില്ല
എന്നവൾക്ക് തോന്നി.
ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട് അവൾ
വിവേകിന്റെ അടുത്തേക്ക് ചെന്നു.
” കുഞ്ഞൂട്ടാ……”
ആ വിളി കേട്ട് വിവേക് ഞെട്ടിത്തിരിഞ്ഞു
പിന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ടവൻ
അമ്പരന്നു.
” ഗൗരി….. ഇവിടെ എന്ത് ചെയ്യുവാ….”
അവൻ ചോദിച്ചു.
” അറിയില്ല….. കിടന്നിട്ട് ഉറക്കം വന്നില്ല…..
അപ്പോ വെറുതെ ടെറസിലേക്ക് വന്നതാ….”
അപ്പോഴാണ് ഇയാളിവിടെ നിൽക്കുന്നത്
കണ്ടത്…..”
വിവേക് കൈയിലിരുന്ന സിഗരറ്റ് വലിച്ചെ
റിഞ്ഞു കളഞ്ഞിട്ട് അവളെ നോക്കി
” എന്തോ…..എനിക്കും കിടന്നിട്ട് ഉറക്കം വന്നില്ല….അതാ….”
” ഊം…..” ഗൗരി മൂളി.
” അങ്കിൾ പറഞ്ഞ കാര്യങ്ങൾ ഓർത്തിട്ടാ..?”
അവൾ ചോദ്യഭാവത്തിൽ നോക്കി.
” ഹേയ്….. അതൊന്നുമല്ല….”
വിവേക് പുഞ്ചിരിക്കാൻ ശ്രമിച്ചു.
” ആക്ച്വലി….. എനിക്ക് ഒന്നും അറിയില്ലാ
യിരുന്നു….”
ഗൗരി പറഞ്ഞപ്പോൾ വിവേക് അവളെ നോക്കി.
” ഇറ്റ്സ് ഓക്കേ…..ആ സമയത്ത് ഞാനും
അറിയാതെ എന്തൊക്കെയോ പറഞ്ഞു….
സോറി…”
വിവേക് പറഞ്ഞു.
” എല്ലാവരും പറയുന്നത് കേട്ട് എല്ലാം
മറന്നൂടെ….?”
ഗൗരി പെട്ടെന്ന് ചോദിച്ചു
വിവേക് അവളെ നോക്കി ഒരു നിമിഷം നിന്നു.
” അതത്ര ഈസിയല്ല ഗൗരീ….ആ നാളുകൾ
ഞങ്ങളുടെ പ്രണയം…. അതെല്ലാം എന്നെ
സംബന്ധിച്ച് അത്ര പെട്ടെന്ന് മറക്കാൻ
പറ്റുന്ന കാര്യങ്ങളല്ല…”
ഗൗരി അവനെ സാകൂതം നോക്കി
” മറക്കാൻ എളുപ്പം അല്ല എന്ന് എനിക്ക്
മനസിലാകും…. പക്ഷേ ആ ഓർമ്മകൾ
കൂഞ്ഞൂട്ടൻറെ മനസിനെ ഇനിയും
മുറിപ്പെടുത്തുകയേയുള്ളൂ…..ആ കുട്ടി
പോയി….. നിങ്ങളുടെ സ്നേഹം തട്ടിയെറി
ഞ്ഞിട്ട്….. ഇനി ആ കാലം….ആ നാളുകൾ
അതൊന്നും ഒരിക്കലും മടങ്ങി വരില്ലല്ലോ….
അപ്പോ അതെല്ലാം മറക്കണം….”
” മറ്റൊരു പെൺകുട്ടി ഒരിക്കലും എന്റെ മനസ്സിൽ ഇനി ഉണ്ടാവില്ല….”
വിവേക് നിശ്ചയിച്ച പോലെ പറഞ്ഞു.
” എന്നെ വിവാഹം കഴിക്കാമോ എന്നല്ല
കേട്ടോ ഞാൻ ഉദ്ദേശിച്ചത്…ആരെയെങ്കിലും
…. ഏതെങ്കിലും ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം…. എല്ലാം മറക്കണം….
വേറെ ആർക്കും വേണ്ടിയല്ല…..നിങ്ങളെ
ഒരുപാട് സ്നേഹിക്കുന്ന നിങ്ങളുടെ ഈ
കുടുംബത്തിന് വേണ്ടി….”
” എനിക്കൊരിക്കലും ശ്രേയ ചെയ്തത്
ക്ഷമിക്കാൻ പറ്റില്ല ഗൗരീ…… അവളോട് ക്ഷമിക്കാതെ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല…..”
വിവേക് വിഷമത്തോടെ പറഞ്ഞു.
” ക്ഷമിക്കാനും മറക്കാനും മനുഷ്യനല്ലേ
പറ്റൂ…..”
ഗൗരി ചോദിച്ചു.
വിവേക് ആലോചനയോടെ നിന്നപ്പോൾ
ഗൗരി പുഞ്ചിരിച്ചു.
” ഒരുപാട് ആലോചിച്ചാൽ ഒരു തീരുമാനവും
എടുക്കാൻ പറ്റില്ല… പതിയെ തീരുമാനിച്ചാൽ മതി….. അത് കൊണ്ട് പോയി കിടന്നുറങ്ങൂ….. എല്ലാം ശരിയാകും…”
അവൾ പറഞ്ഞത് കേട്ട് വിവേക് തലകുലുക്കി.
” സോ….. ഇനിയിപ്പോ എന്നോട് പ്രശ്നം ഒന്നുമില്ലല്ലോ അല്ലേ….?”
അവൾ ചിരിയോടെ ചോദിച്ചു
” ഇല്ല…..”
വിവേകും ചിരിച്ചു.
“എങ്കിൽ ഗുഡ് നൈറ്റ്….”
ഗൗരി താഴേക്ക് പോകുന്നത് നോക്കി
വിവേക് നിന്നു.
****************
ഏറെ വൈകിയാണ് വിവേക് ഉറക്കം
ഉണർന്നത്….
അവൻ വാതിൽ തുറന്നു പുറത്തേക്കു വന്നപ്പോൾ തന്നെ കണ്ടത് ഗൗരിയെ യാണ്
ഉമ്മറത്ത് ഇരുന്ന് വീണയോടും വിദ്യയോടും
മുത്തശ്ശിയോടും സംസാരിക്കുകയാണവൾ.
വിവേകിനെ കണ്ട് അവൾ പുഞ്ചിരിച്ചു
വിവേക് അവിടേക്ക് ചെന്നു.
” ഗുഡ് മോണിംഗ് ഏട്ടാ…”
വിദ്യ പറഞ്ഞു.
” മോണിംഗ്….”
അവൻ പറഞ്ഞിട്ട് പുറത്തേക്ക് നോക്കി.
മുറ്റത്ത് തുമ്പപ്പൂക്കൾ കൊണ്ട് ഒരുക്കിയ
പൂക്കളം ഒരുക്കിയിരിക്കുന്നു.
വിവേക് അത്ഭുതത്തോടെ നോക്കി
“ഏട്ടനെന്താ നോക്കണത്….?”
വിദ്യ ചോദിച്ചു.
” ഏയ്….ഈ പൂക്കളം….?”
” അതിനെന്താ…. ഇന്ന് അത്തമല്ലേ…”
” ഓ…. ഞാനത് മറന്നു…”
” ഊം….ഞങ്ങളേക്കാൾ ഓർമ ഗൗരിയേച്ചി
ക്കായിരുന്നു. ഇന്നലെ തന്നെ തുമ്പ
പറിച്ചു വെച്ചിരുന്നു…..”
വീണ പറഞ്ഞപ്പോൾ വിവേക് ഗൗരിയെ നോക്കി മന്ദഹസിച്ചു.
അത് കണ്ട വിദ്യയും വീണയും അമ്പരപ്പോടെ തമ്മിൽ തമ്മിൽ നോക്കി.
വിവേക് അകത്തേക്ക് പോയപ്പോൾ ഗൗരി
അവനെ ഒന്ന് തിരിഞ്ഞു നോക്കി.
അടുത്ത ദിവസം വിവേക് ഉമ്മറത്തിരുന്ന് പത്രം വായിക്കുമ്പോഴാണ്
ഗൗരി അവിടേക്ക് വന്നത്….
” ഹായ്….”
അവളവനെ നോക്കി പറഞ്ഞു
” ഹലോ….”
വിവേക് പുഞ്ചിരിച്ചു.
” എന്താ പരിപാടി…..”
ഗൗരി അവന്റെ അടുത്തേക്ക് നടന്നു ചെന്നു
” എന്ത് പരിപാടി….? വെറുതെ….”
അവൻ അലക്ഷ്യമായി പറഞ്ഞു.
” ഓണത്തിന് പ്ലാനിങ് ഒന്നൂല്ലേ….?”
” എന്ത് പ്ലാൻ ചെയ്യാനാ….. ഓണം ഒക്കെ
പണ്ടല്ലാരുന്നോ….”
” അല്ലല്ലോ…..ഈ ഓണത്തിന് ഒരു
പ്രത്യേകതയുണ്ട്…..”
വിവേക് എന്താണെന്ന അർഥത്തിൽ നോക്കി.
” ഈ ഓണം…..കൂഞ്ഞൂട്ടൻ സ്വന്തം ഫാമിലീടെ കൂടെ നാല് വർഷത്തിന് ശേഷം
ആഘോഷിക്കുവല്ലേ…… എന്തെങ്കിലും
പ്രത്യേകത ഉണ്ടാകണം….”
അവൾ പറഞ്ഞത് കേട്ട് വിവേക് താൽപര്യ
ത്തോടെ അവളെ നോക്കി.
” എന്തെങ്കിലും ആലോചിച്ചു വെച്ചോളൂ…. ഞാൻ ഫുൾ സപ്പോർട്ട് തരാം….”
അവൾ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
” പോട്ടേ….. വൈകുന്നേരം കാണാം…..”
” ഓക്കേ….’
അവൻ തലയാട്ടി
ഗൗരി സ്കൂട്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ്
വിദ്യ ഓടി വന്നത്.
” ഗൗരിയേച്ചീ….. ഞാനും വരുന്നൂ….”
” അല്ല….നീയെവിടേക്കാ…”?
ഗൗരി ചോദിച്ചു.
” എന്നെയാ ബസ് സ്റ്റോപ്പിലേക്ക് വിട്ടാൽ മതി….”
” ഓക്കേ….”
വിദ്യയും ഗൗരിയും പോകുന്നത് നോക്കി
വിവേക് ഇരുന്നു.
” എന്ട്രന്സ് ഒട്ടും ഇഷ്ടമില്ലാണ്ടിരുന്ന പെണ്ണാ…..ഗൗരിയെ കണ്ട ശേഷമാ ഈ
ഉത്സാഹം….”
ശാരദ ടീച്ചർ വീണയോട് പറയുന്നത് അവന്
കേട്ടു.
അവൻ ആലോചനയോടെ ഇരുന്നു.
************
മുത്തശ്ശിയുടെ മുറിയിലേക്ക് വിവേക്
ചെല്ലുമ്പോൾ തലയിണയിൽ ചാരി
ഇരിക്കുകയായിരുന്നു മുത്തശ്ശി.
അടുത്ത് തന്നെ ടീച്ചറും ഉണ്ട്.
” മോനേ…..”
” ന്താ മുത്തശ്ശീ വിളിച്ചത്…..?”
” വളച്ച് കെട്ടില്ലാണ്ട് ചോദിക്ക്യാ…..എന്താ കുട്ടീടെ തീരുമാനം…? വയസു
കാലത്ത് ഞങ്ങളെയൊക്കെ ഇങ്ങനെ
വിഷമിപ്പിക്കാനാണോ…?”
” മുത്തശ്ശീ…. ഞാൻ….”
അവൻ വാക്കുകൾക്കായി പരതി.
” മോനേ….ഗൗരി നല്ല കുട്ടിയാ…… പക്ഷേ
നിനക്ക് ഇഷ്ടായില്ലെങ്കിൽ വേണ്ട…. നമുക്ക്
വേറെ നോക്കാം..പക്ഷേ നീ സമ്മതിക്കണം”
” മുത്തശ്ശീ…. പ്രശ്നം ഗൗരിക്കല്ല…..എനിക്കാ
അവനെ പൂർത്തിയാക്കാൻ ശാരദ ടീച്ചർ
സമ്മതിച്ചില്ല.
” എന്ത് പ്രശ്നം….? ഇപ്പോഴും പഴയ കാര്യങ്ങൾ മനസിൽ ഇടരുത് നീ…..”
” അമ്മേ…. ഞാൻ.”
” മറക്കണം കുഞ്ഞൂട്ടാ…. മറവി ഒരു
പ്രകൃതി നിയമമാണ്….. ഒരു തരത്തിൽ
അനുഗ്രഹവും…..”
വിവേക് ഒന്നും പറഞ്ഞില്ല
അവൻ പുറത്തേക്ക് പോയി.
ടീച്ചർ ദീർഘമായി നിശ്വസിച്ചു.
******
മയക്കത്തിൽ ആയിരുന്നു വിവേക്
അതിനിടയിൽ അവനൊരു സ്വപ്നം കണ്ടു
” നിരനിരയായി കിടക്കുന്ന വെള്ള നിറത്തി
ലുള്ള വസ്ത്രങ്ങൾ….. അതിനിടയിലൂടെ
ഓടി പോകുന്നത് ശ്രേയയാണ്…….
വിവേക് അവളുടെ പിന്നാലെ ഓടി….
കൈയെത്തും ദൂരത്ത് എന്ന മട്ടിൽ
അവൾ ഓടിയകന്നു……..
ഒരു തുണിയുടെ മറവിൽ നിൽക്കുന്ന
ശ്രേയയെ അവൻ തന്നിലേക്ക് വലിച്ചടുപ്പിച്ചു…….”
ഒരു ഞെട്ടലോടെ വിവേക് എഴുന്നേറ്റു…..
” എന്താണ് താൻ കണ്ടത്…..?”
അവൻ ആലോചിച്ചു……. അത്…..
വലിച്ചടുപ്പിച്ച ശ്രേയയ്ക്ക് പകരം താൻ
കണ്ടത് ഗൗരിയെയാണ്……”
അവൻ ഒന്നും മനസിലാകാതെ ഇരുന്നു…..
(തുടരും)
ഗൗരി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission