പാതി മയക്കത്തിൽ ആയിരുന്നു
വിവേക്.മൊബൈൽ റിങ് ചെയ്തപ്പോൾ
അവൻ കൈനീട്ടി ഫോണെടുത്തു.
” മോനേ….കുഞ്ഞൂട്ടാ…..”
മറുവശത്ത് ശാരദ ടീച്ചറിന്റെ പരിഭ്രാന്തമായ
സ്വരം.
” അമ്മേ….”
വിവേക് ചാടിയെണീറ്റു.
” അമ്മയെന്തിനാ കരയുന്നത്….?”
” മോനേ മുത്തശ്ശി…..”
” മുത്തശ്ശിക്കെന്താ പറ്റ്യത്…?
വിവേകിന്റെ സ്വരം വിറച്ചു.
” പെട്ടന്നൊരു നെഞ്ചു വേദന…ആസ്പത്രീല്
കൊണ്ടോയിരിക്കാ…..”
ടീച്ചറുടെ സ്വരമിടറി.
” എന്താമ്മേ…. പെട്ടെന്ന് …? ഇന്നലെ വരെ
കുഴപ്പം ഒന്നൂല്ലാരുന്നല്ലോ….?”
” അറീല്ല മോനേ….. ഇന്നലെ നിന്നെ വിളിച്ചു
കഴിഞ്ഞു പോയി കിടന്നതാ….അത്താഴോം
കഴിച്ചില്ല്യ….ഒരുറക്കം കഴിഞ്ഞ് അച്ഛൻ
ചെന്നു നോക്കുമ്പോഴാ വയ്യാന്ന് പറഞ്ഞത്.
” ന്നിട്ട്….? രാത്രി തന്നെ പോയോ ഹോസ്പിറ്റലിൽ…?
” ഇല്ല്യ….മോളില് ഗൗരി ഡോക്ടർ ഉണ്ടായത്
കൊണ്ട് പ്രശ്നണ്ടായില്ല…..ആ കുട്ടി നോക്കീട്ട് പെട്ടെന്ന് ഒരു ഗുളിക കൊടുത്തു.
എന്നിട്ടാ ആസ്പത്രീക്ക് കൊണ്ടുപോയത്.”
” ഊം….. വിവേക് മൂളി.
” കുഞ്ഞൂട്ടാ…..നിന്നെ കാണണംന്ന് വാശി
പിടിക്ക്യാ മുത്തശ്ശി…”
” അമ്മേ….. ഞാനിപ്പോ പെട്ടന്നെങ്ങനാ…”
” കുഞ്ഞൂട്ടാ…..”
ശാരദ ടീച്ചർ വിളിച്ചു.
” നീയിപ്പോ നാട്ടിലേക്ക് വന്നിട്ട് എത്ര വർഷമായി എന്ന് നിനക്കറിയോ….? നാല്
വർഷം….. ആദ്യമെല്ലാം ശ്രേയയ്ക്ക് വേണ്ടി..
പിന്നെയത് അവൾ പോയ വിഷമത്തിൽ….
നിനക്ക് ആരെയും ഫേസ് ചെയ്യാൻ പറ്റില്ല
എന്ന് പറഞ്ഞു…. പക്ഷേ ഇപ്പോ നീ വരണം…
മുത്തശ്ശി ഇനിയെത്ര കാലം എന്ന് നമുക്ക്
പറയാനാകുമോ…..ആ പാവത്തിന്റെ
ഒരാശയാ…… അത് പറ്റുമെങ്കിൽ നീ
സാധിച്ചു കൊടുക്ക്……”
ടീച്ചർ ഫോൺ വെച്ചു.
വിവേക് ആലോചനയോടെ നിന്നു.
*******************
ഐസിയു വിനുള്ളിൽ നിന്നും
ഗൗരി ഡ്യൂട്ടി ഡോക്ടറോട് സംസാരിച്ചു കൊണ്ട് ഇറങ്ങി വന്നു. അവരെ കണ്ട് കൃഷ്ണപൊതുവാൾ എഴുന്നേറ്റു.
അദ്ദേഹത്തിനൊപ്പം അയൽവാസി ജോസ്
മാത്യുവും ഉണ്ടായിരുന്നു.
” ഡോക്ടർ … അമ്മയ്ക്ക്…..?
” പേടിക്കേണ്ട…. ഇപ്പോ കുഴപ്പമില്ല…. ഡോക്ടർ ഗൗരി കൂടെയുണ്ടായിരുന്നത് ഭാഗ്യം….”
ഡ്യൂട്ടി ഡോക്ടർ പറഞ്ഞപ്പോൾ പൊതുവാൾ നന്ദിപൂർവ്വം ഗൗരിയെ നോക്കി.
അവൾ പുഞ്ചിരിച്ചതേയുള്ളൂ.
” എനിക്ക് അമ്മയെ ഒന്ന് കാണാൻ പറ്റ്വോ.”
പൊതുവാൾ ചോദിച്ചു
” സോറി…. ഇപ്പോ അമ്മ ചെറിയൊരു മയ
ക്കത്തിലാണ്…. ഞാൻ വിവരങ്ങളൊക്കെ
ഡോക്ടർ ഗൗരിയോട് പറഞ്ഞിട്ടുണ്ട്…..
എങ്കിലും ഒന്ന് കൂടി ഓർമ്മിപ്പിക്കുകയാണ്…
പേഷ്യന്റിന് അധികം ടെൻഷൻ ഉണ്ടാക്കുന്ന
കാര്യങ്ങൾ പറയുകയോ ചെയ്യുകയോ
ചെയ്യരുത്….”
” ശരി ഡോക്ടർ…..”
പൊതുവാൾ തലകുലുക്കി.
“ഓക്കേ…. ഞാൻ അകത്തുണ്ടാകും… പേടിക്കേണ്ട…..”
ഡോക്ടർ ഐസിയുവിലേക്ക് തിരിച്ചു കയറി.
” അങ്കിൾ….. മുത്തശ്ശിക്ക് പെട്ടന്നെന്താ
പറ്റ്യത്…? വൈകുന്നേരം കൂടെ ഞാൻ
കണ്ടതാണല്ലോ…..”
ഗൗരി പൊതുവാളിനെ നോക്കി.
” അത്….കുഞ്ഞൂട്ടനെ കാണണം എന്ന്
പറയാൻ തുടങ്ങീട്ട് കുറേ നാളായി…. അവനാണെങ്കിൽ ലീവ് ഇല്ലാന്ന് പറഞ്ഞു
നിക്കുന്നു….. ഇന്നലെ രാത്രീലും അവൻ
വരാൻ പറ്റില്ലെന്ന് പറഞ്ഞ് ഫോൺ വെച്ചു.
അപ്പോ തുടങ്ങിയ സങ്കടാ അമ്മയ്ക്ക്….”
പൊതുവാൾ വിവാഹക്കാര്യം മനഃപൂർവം ഒഴിവാക്കി.
” ഊം…” ഗൗരി മൂളി.
” മുത്തശ്ശിക്കിപ്പോ ഇത്രേം വയസ്സായില്ലേ…
കൊച്ചുമകനെ കാണണംന്നുള്ള ആഗ്രഹം
കാണില്ലേ അങ്കിൾ….. ആ ആഗ്രഹം ഇപ്പോ
നടത്തി കൊടുക്കാൻ പറ്റാണ്ട് പിന്നീട് എത്ര
വിഷമിച്ചാലും കാര്യമുണ്ടോ…..? ”
പൊതുവാൾ ഗൗരിയെ നോക്കി നിന്നു
അവൾ പറഞ്ഞത് ശരിയാണ്…..
” പറ്റുമെങ്കിൽ അങ്കിൾടെ മകനോട് ഒന്നു
വന്നു മുത്തശ്ശിയെ കാണാൻ പറയൂ…”
ഗൗരി പറഞ്ഞു.
പൊതുവാൾ എന്ത് പറയണം എന്നറിയാതെ നിന്നു.അപ്പോഴാണ് അദ്ദേഹത്തിന്റെ
പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്.
” വിവേക് ആണ് വിളിക്കുന്നത്”
ഹലോ…..കുഞ്ഞൂട്ടാ….
” അച്ഛാ…..മുത്തശ്ശിക്കെങ്ങനെയുണ്ട്…?”
” അത്….അറ്റാക്കാണെന്നാ ഡോക്ടർ
പറഞ്ഞത്…. ഇനീം കുറേ റിപ്പോർട്ട് ഒക്കെ
വരാനുണ്ട്….”
” ഊം….” വിവേക് മൂളി.
” എടാ…. നിന്നെ കാണണംന്നാ അമ്മ പറയുന്നത്….”
” അച്ഛാ…. ഞാനെങ്ങനെ….?
വിവേക് വിഷമത്തോടെ ചോദിച്ചു.
” മോനേ….നമുക്കിപ്പോ വലുത് മുത്തശ്ശിയാ
ഇനി എത്ര നാളെന്ന് വെച്ചാ അമ്മ ഉണ്ടാ
കുക…”
” അച്ഛൻ എന്താ ഉദ്ദേശിക്കുന്നത്…?”
” കുഞ്ഞൂട്ടാ…. നീ നാട്ടിലേക്ക് വരണം…”
” അച്ഛാ….” വിവേക് വിളിച്ചു
” സാരമില്ല മോനേ….. എല്ലാം എല്ലാവരും
മറന്നുപോയ കാര്യങ്ങളാണിപ്പോ…. അത് കൊണ്ട് നീ വന്ന് മുത്തശ്ശിയെ കാണണം..”
കുറച്ചു നേരം വിവേക് ഒന്നും പറഞ്ഞില്ല
അവസാനം അവൻ പറഞ്ഞു
” ഓക്കേ അച്ഛാ…. ഞാൻ വരാം….”
*****************
വിക്ടോറിയ ഹോസ്പിറ്റലിനു മുന്നിൽ വന്നു നിന്ന കാറിൽ നിന്നും വിവേക്
പുറത്തിറങ്ങി. ടാക്സി ഡ്രൈവർക്ക് പണം
നൽകിയിട്ടവൻ ചുറ്റും നോക്കി.
എത്രയോ നാളുകൾക്ക് ശേഷമാണ് സ്വന്തം
നാട്ടിൽ ഇങ്ങനെ നിൽക്കുന്നത്….
വിവേക് ഓർത്തു.
ട്രോളി ബാഗ് വലിച്ച് അകത്തേക്ക് നടക്കാ-
നൊരുങ്ങിയപ്പോഴേക്കു പൊതുവാൾ
അവന്റെ അടുത്തേക്ക് ഓടി വന്നു.
” മോനേ…..” അദ്ദേഹമവനെ കെട്ടിപ്പിടിച്ചു
വിവേക് അദ്ദേഹത്തെ സ്നേഹത്തോടെ
നോക്കി.
” നീയങ്ങ് ക്ഷീണിച്ചല്ലോടാ മോനേ….”
പൊതുവാൾ വിവേകിനെ നോക്കി വിഷമ-
ത്തോടെ പറഞ്ഞു.
” അത് യാത്ര ചെയ്ത് വന്ന കൊണ്ട് തോന്നുന്നതാ അച്ഛന്….”
വിവേക് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
” ഊം….. ആയിരിക്കും….വാ മുത്തശ്ശിയെ
കാണണ്ടേ….”
വിവേക് പൊതുവാളിൻറെ കൂടെ ലിഫ്റ്റിൽ കയറി.
************
ബെഡ്ഡിലിരുന്ന് മുത്തശ്ശിക്ക് കഞ്ഞി
കോരി കൊടുക്കുകയായിരുന്നു ശാരദ ടീച്ചർ.
” മതി ശാരദേ…..”
മുത്തശ്ശി കൈ നീട്ടി തടഞ്ഞു കൊണ്ട് പറഞ്ഞു.
” ദാ…. ഒരു സ്പൂണൂടെ….”
ശാരദ ടീച്ചർ കഞ്ഞി കോരി കൊടുത്തു.
” മതി …മതി….” മുത്തശ്ശി പറഞ്ഞു
” ഊം…ശരി..ഇനിയീ ഗുളിക കൂടി കഴിക്കൂ…”
ടീച്ചർ മുത്തശ്ശിയുടെ കൈയിൽ ഗുളിക
എടുത്ത് വെച്ചു കൊടുത്തു.
വെള്ളമെടുക്കാൻ തിരിഞ്ഞ ടീച്ചർ അറിയാതെ നിന്നു…..
“മുന്നിൽ വിവേക്……..”
” കുഞ്ഞൂട്ടാ…..”
വിവേക് അകത്തേക്ക് വന്ന് ടീച്ചറെ കെട്ടിപ്പിടിച്ചു.
“മോനേ….കുഞ്ഞൂട്ടാ…..”
മുത്തശ്ശി വിളിച്ചു
മുത്തശ്ശീ…..അവൻ ടീച്ചറെ വിട്ട് മുത്തശ്ശിയുടെ അടുത്തേക്ക് വന്നു.
മുത്തശ്ശി എഴുന്നേൽക്കാനിഞ്ഞതും അവൻ
തടഞ്ഞു.
” കുഞ്ഞൂട്ടാ…..ന്നാലും ഇത്രേം നാളായിട്ട് നീ
മുത്തശ്ശിയെ ഒന്ന് കാണാൻ വന്നില്ലല്ലോ…”
മുത്തശ്ശി കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു.
” മുത്തശ്ശീ…”അവനവരെ ചേർത്തുപിടിച്ചു.
” ഇനി നിന്നെ ഞാനെങ്ങടും വിടില്ല….”
മുത്തശ്ശി പറഞ്ഞു കൊണ്ടിരുന്നു.
വിവേക് അവരുടെ ചുളുങ്ങിയ കൈകളിൽ
ചേർത്തു പിടിച്ചു.
മുത്തശ്ശി അവനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…
ശാരദ ടീച്ചറും പൊതുവാളും അത് നോക്കി
നിന്നു.
” ഏട്ടാ…….”
അപ്പോഴാണ് വാതിൽക്കൽ നിന്നൊരു വിളി
വിവേക് അവിടേക്ക് നോക്കി
” അവനെ നോക്കി അമ്പരപ്പോടെ നിൽക്കുന്ന വീണയും വിദ്യയും….”
” അമ്മൂ…..ചക്കീ….”
അവൻ അവരുടെ അടുത്തേക്ക് വന്നു
വീണയും വിദ്യയും അവനെ കെട്ടിപ്പിടിച്ചു.
വിദ്യയ്ക്കും വീണയ്ക്കും അവനോട് ചോദി-
ക്കാനും പറയാനും ഒരുപാടുണ്ടായിരുന്നു.
” ഇനിയിവൻറെ കല്യാണം കൂടി കാണണം
എനിക്ക്…..ന്നിട്ടേ ഞാൻ പോകൂ….”
മുത്തശ്ശി പറഞ്ഞു….
വിവേക് ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് ഡോർ തുറന്ന് ഗൗരി അകത്തേക്ക് വന്നത്
” ആ…. ഗൗരിയേച്ചി വന്നല്ലോ….”
വിദ്യ പറഞ്ഞു.
വിവേക് പെട്ടെന്ന് മുഖമുയർത്തി ഒന്ന് നോക്കി.
” ഓ…. അപ്പോ ഇതാണ് ഗൗരി….”
അവൻ മനസ്സിലോർത്തു.
” ഗൗരിയേച്ചി….ഇതാണ് ഞങ്ങൾടെ ഏട്ടൻ..”
വിദ്യ പറഞ്ഞു.
” ഹലോ….”
ഗൗരി വിവേകിനെ നോക്കി പറഞ്ഞു.
വിവേക് വെറുതെ അവളെ നോക്കി.
അവന് എന്തിനെന്നറിയാതെ ദേഷ്യം വന്നു.
അവൻ മുഖം കൈയിലിരുന്ന പത്രത്തിലേക്ക് മാറ്റി…
” ഈ ഏട്ടനെന്താ ഇങ്ങനെ….? ”
വിദ്യ പിറുപിറുത്തു.
വിവേകിൽ നിന്നും പ്രതികരണം ഒന്നും
കാണാഞ്ഞപ്പോൾ ഗൗരി മുഖം തിരിച്ചു.
” ഞാൻ ഡോക്ടറെ കണ്ടിരുന്നു. തിങ്കളാഴ്ച
ഡിസ്ചാർജ് ചെയ്യാന്നാ പറഞ്ഞത്”
അവൾ പൊതുവാളിനെ നോക്കി പറഞ്ഞു.
” ഉവ്വോ…..”
മുത്തശ്ശി സന്തോഷത്തോടെ ചോദിച്ചു
” എനിക്കിപ്പോ കുഴപ്പൊന്നൂല്ല…. എന്റെ കുഞ്ഞൂട്ടൻ വന്നല്ലോ….”
അവർ പറയുന്നത് കേട്ട് ഗൗരി പുഞ്ചിരിച്ചു.
” ഏട്ടൻ വരുന്ന വഴിയല്ലേ…. നമുക്ക്
വീട്ടിൽ പോയിട്ട് വരാം…”
വീണ പറഞ്ഞു.
” അതേ മോനേ….. നീ പോയ്ട്ട് വാ….”
ശാരദ ടീച്ചർ പറഞ്ഞു.
” ശരി….” വിവേക് എഴുന്നേറ്റു കൂടെ വിദ്യയും വീണയും.
അവർ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ പൊതുവാൾ പെട്ടെന്ന്
വിളിച്ചു.
” നിങ്ങള് പോകുമ്പോൾ കൂടെ ഗൗരി ഡോക്ടറെ കൂടെ കൊണ്ട് പൊയ്ക്കോളൂ…”
” ശരി അച്ഛാ…..” വീണ തലകുലുക്കി.
” വാ… ഗൗരിയേച്ചി….”
വിദ്യ അവളുടെ കൈയിൽ പിടിച്ചു.
അവരു രണ്ടു പേരും സംസാരിച്ച് പോകുന്നത് വിവേക് കണ്ടു.
അവന് വീണ്ടും ദേഷ്യം തോന്നി.
വീട്ടിലേക്കുള്ള യാത്രയിൽ വിദ്യയും വീണയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
വിവേക് പുറത്തേക്ക് നോക്കി ഇരുന്നു.
തന്റെ ഗ്രാമത്തിൽ കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങൾ
ഒന്നുമില്ല എന്നവന് തോന്നി. അന്നും ഇന്നും
അതേ കാര്യങ്ങൾ….
വീട്ടിൽ എത്തിയപ്പോൾ ഗൗരി മുകളിലേക്ക് പോയി.
തന്റെ റൂമിൽ ബാഗ് വെച്ചിട്ട് വിവേക് ചുറ്റും നോക്കി…..
താൻ പോകുമ്പോൾ റൂം എങ്ങനെ ആയി-
രുന്നോ…. അത് പോലെ തന്നെ ഇപ്പോഴും.
അവൻ മേശ വലിപ്പ് തുറന്ന് നോക്കി.
അതിനുള്ളിൽ കുറെ ഫോട്ടോസും നാലായി മടക്കിയ ഒരു കടലാസും കിടന്നിരുന്നു.
അവനതെടുത്തു.
” വിക്കി……
കടലാസിന്റെ തുടക്കത്തിൽ എഴുതിയ
പേര് കേട്ടതേ അവന് മനസിലായി അത്
എന്താണെന്ന്….. ശ്രേയയുടെ കത്ത്…
അവനത് അവിടെ തന്നെയിട്ടു.
” ഏട്ടാ…. കുളിച്ചിട്ട് വാ… ഭക്ഷണം എടുത്തു വെയ്ക്കാം…”
വീണ വിളിച്ചു പറഞ്ഞു.
വിവേക് ഒരു ടവ്വലുമെടുത്ത് പുറത്തേക്ക്
വന്നു.
” പുഴേല് ഒഴുക്കെങ്ങനെയുണ്ട്….?”
അവൻ വീണയെ നോക്കി
” ത്തിരി കൂടുതലാ…..ശ്രദ്ധിക്കണേ…”
വിവേക് കടവിലേക്ക് നടന്നു.
അവിടേക്ക് ചെന്നതും അവൻ പെട്ടെന്ന് നിന്നു.
വസ്ത്രങ്ങൾ അലക്കുന്ന ഗൗരി….
അവനെ കണ്ടപ്പോൾ ഗൗരി ചിരിച്ചു
” ദാ …കഴിഞ്ഞൂട്ടോ…..”
അവൾ തുണിയെല്ലാം കൈയിൽ എടുത്ത്
പടികൾ കയറി.
വിവേകിന്റെ അടുത്ത് എത്തിയതും പെട്ടെന്നവളുടെ കാല് തെന്നിപ്പോയി.
“ആ…..അമ്മേ…….”
ഗൗരി പുഴയിലേക്ക് ചരിഞ്ഞു വീണു.
അവൾ താഴേക്ക് വീഴും മുൻപേ വിവേക്
അവളെ താങ്ങി പിടിച്ചിരുന്നു.
ഗൗരി ഭയത്തോടെ കണ്ണ് ചിമ്മി.
വിവേക് പെട്ടെന്നവളെ വിട്ടു നീങ്ങി നിന്നു.
ഗൗരി ദീർഘമായി നിശ്വസിച്ചു.
” താങ്ക്യൂ സോ മച്ച്….. ഞാൻ ശരിക്കും ഭയന്നു പോയി.”
അവൾ ചിരിയോടെ പറഞ്ഞു.
വിവേക് അത് ശ്രദ്ധിക്കാതെ പുഴയിലേക്ക്
എടുത്തു ചാടി.
വെള്ളം ശക്തിയിൽ അവളുടെ മുഖത്തേക്ക് തെറിച്ചു……
ഗൗരി ഒരു നിമിഷം അമ്പരന്നു നിന്നിട്ട്
വീട്ടിലേക്ക് നടന്നു.
*******************
ഇന്നാണ് മുത്തശ്ശി ഡിസ്ചാർജ്
ആകുന്നത്… ഗൗരി എല്ലാ കാര്യങ്ങളും
കൂടെ നിന്ന് ചെയ്തു കൊടുത്തു.
വിവേകിനെ അവളുടെ പ്രെസൻസ് ആരോ
സരപ്പെടുത്തുന്നുണ്ടായിരുന്നു.
തന്റെ കുടുംബം അവൾക് നൽകുന്ന
പരിഗണന എന്ത് കൊണ്ടാണെന്നവന്
അറിയാമായിരുന്നു….. പക്ഷേ അത് ഒരിക്കലും നടക്കാത്ത ആഗ്രഹമാണ്…
വിവേക് മനസ്സിലോർത്തു.
“വാ മുത്തശ്ശീ….. ഗൗരി മുത്തശ്ശിയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
പുറത്തേക്ക് നടക്കുമ്പോൾ മുത്തശ്ശിയുടെ
കാലുകൾ ഇടറി….
” കുഞ്ഞൂട്ടാ…. ഒന്ന് പിടിക്കെടാ…..”
പൊതുവാൾ പറഞ്ഞത് കേട്ട് അവൻ പെട്ടെന്ന് മുത്തശ്ശിയെ താങ്ങി പിടിച്ചു.
ഒരു വശത്ത് വിവേകും മറുവശത്ത് ഗൗരിയും……
മുത്തശ്ശി പൊതുവാളിനെ നോക്കി പുഞ്ചിരിച്ചു.
വിവേക് ദേഷ്യത്തിൽ മുഖം തിരിച്ചു നടന്നു.
വീട്ടിൽ വന്ന് മുത്തശ്ശിയെ കാറിൽ നിന്ന്
ഇറക്കിയപ്പോഴും ഗൗരി കൂടെ നിന്നു.
മുറിയിൽ മുത്തശ്ശിയെ ഇരുത്തി ചെയ്യേണ്ട
കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തിട്ടവൾ
പുറത്തേക്ക് നടന്നു.
” ഇതൊന്നും പറയാൻ നമുക്കറിയില്ലേ….?
വിവേക് ചോദിച്ചു.
” ഗൗരിയേച്ചി പാവമാ ഏട്ടാ…. ഞങ്ങളെയെല്ലാം വല്യ കാര്യമാ…..” വീണ പറഞ്ഞു.
” ഊം….അതെന്തിനാന്ന് എനിക്കറിയാം….”
അവൻ പതിയെ പറഞ്ഞു.
” എന്താന്ന്….? വിദ്യ അവനെ നോക്കി.
” ഒന്നൂല്ല…..” വിവേക് അകത്തേക്ക് പോയി.
” ഈയേട്ടന് വട്ടാ…..” വിദ്യ പറഞ്ഞു.
റൂമിലെത്തിയ വിവേക് ദേഷ്യത്തിൽ കട്ടിലിലേക്ക് ഇരുന്നു.
എന്തിനാണ് എല്ലാവരും ഗൗരിയെ തനിക്ക്
മുന്നിലേക്ക് കൊണ്ടുവരുന്നതെന്നവൻ
ആലോചിച്ചു.
താൻ ശ്രേയയെ മറക്കും എന്നവർ കരുതുന്നു…..
അവൻ മേശവലിപ്പിൽ കിടന്ന ചിത്രങ്ങൾ
എടുത്തു….
വിവേകിന്റെ ഹൃദയം ഒന്ന് പിടഞ്ഞു….
” വിക്കീ…… ഇനി നീയെന്റെയൊരു ഫോട്ടോ
എടുത്തേ……”
പറഞ്ഞിട്ട് ഓടി പോയി നിന്ന് പോസ് ചെയ്യു
കയാണ് ശ്രേയ….. ചിരിയോടെ അവളുടെ
ഫോട്ടോ എടുക്കുന്ന വിവേക്….
ഒരുമിച്ച് ഉള്ള ചിത്രങ്ങളും ഒക്കെയായി
ഒരുപാട് യാത്രകൾ…..
എല്ലാം ഒരു നിമിഷം അവന്റെ മനസ്സിൽ
തെളിഞ്ഞു വന്നു…..
അവൻ മുടിയിഴകൾ കൈവിരലിൽ കോർത്തു വലിച്ചു..
എന്നിട്ടും……മനസിലെ ഓരോ പുൽനാമ്പു
കളും പരസ്പരം പങ്കുവെച്ചിട്ടും……
അവൾക്കെങ്ങനെ തന്നെ വിട്ടു പോകാൻ തോന്നീ…….”
വിവേക് കണ്ണുകൾ ഇറുക്കി അടച്ചു.
പുറത്ത് ആരോ സംസാരിക്കുന്നത്
കേട്ട് വിവേക് കണ്ണ് തുറന്നു.
അവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി
” വിദ്യയാണ്…..”
വീണയോട് എന്തൊക്കെയോ പറയുന്നു
അവൻ മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു
അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ്
ഗൗരി പുറത്തേക്ക് വന്നത്….
” ഓ…. സോറി…”
അവൾ അവന് പോകാൻ സ്ഥലമൊഴിഞ്ഞു കൊടുത്തു.
വിവേക് അവളെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറി.
” ശരി മുത്തശ്ശീ….. ഞാൻ പിന്നെ വരാട്ടോ….”
അവൾ പുറത്തേക്ക് പോയപ്പോൾ വിവേക്
മുത്തശ്ശിയുടെ അടുത്തിരുന്നു.
” നീ ഗൗരിയെ കണ്ടോ….?”
മുത്തശ്ശി ചോദിച്ചു.
” ഇപ്പോ ഇവ്ട്ന്ന് പോയ പെൺകുട്ടിയല്ലേ…”
വിവേക് ചോദിച്ചു.
” അതേ….. വളരെ നല്ല കുട്ടിയാ….”
മുത്തശ്ശി പറഞ്ഞു.
വിവേക് ഒന്നും മിണ്ടിയില്ല.
” മോനേ….. നിന്നെ ഉപേക്ഷിച്ചു പോയ ഒരു
പെൺകുട്ടിയെ ഓർത്ത് നിന്റെ ജീവിതം
ഇനിയും കളയണോ….? ”
ടീച്ചർ ചോദിച്ചു.
വിവേക് മിണ്ടാതെ ഇരുന്നു.
” എന്ത് കൊണ്ടും നിനക്ക് ചേരുന്ന കുട്ടിയാണ് ഗൗരി……
അത് കൊണ്ട്………”
ടീച്ചർ പൂർത്തിയാക്കും മുന്പ് വിവേക് എഴുന്നേറ്റു പുറത്തേക്കു പോയി…..
” കുഞ്ഞൂട്ടാ……”.
മുത്തശ്ശി വിളിച്ചു
പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു.
********************
ബാൽക്കണിയിൽ നിൽക്കുകയായി
രുന്നു ഗൗരി.
വിവേകിന്റെ ബൈക്ക് പുറത്തേക്ക് പോകുന്നത് കണ്ട് അവൾ നോക്കി നിന്നു.
” വല്ലാത്തൊരു മനുഷ്യൻ തന്നെ….”
അവളോർത്തു.
എന്തേലും പറഞ്ഞാൽ മറുപടി ഇല്ല….. ഒന്നും ചെയ്യാൻ വയ്യ….ഈ അങ്കിളിന്റേം
ടീച്ചർടേം മകനെന്താ ഇങ്ങനെ….?
അവൾ ആലോചിച്ചു.
” എന്തായാലും കാണാനൊരു ഭംഗിയൊ
ക്കെയുണ്ട്.ആ കലിപ്പ് ലുക്ക് ആണ്
ഹൈലൈറ്റ്…”
ഗൗരി ഓർത്തു നിന്നു.
****************
” ഓക്കേ അമ്മാ….. നാളെ വിളിക്കാം….”
ഗൗരി കോൾ കട്ട് ചെയ്തിട്ട് താഴേക്ക് ചെന്നു.
മുത്തശ്ശിയുടെ വിവരം കൂടി അറിഞ്ഞിട്ട്
ഉറങ്ങാം…. അവളോർത്തു.
കോളിംഗ് ബെല്ലടിച്ചിട്ടവൾ കാത്തു നിന്നു.
വിവേക് ആണ് ഡോർ തുറന്നത്
” ഹായ്…. ഞാൻ മുത്തശ്ശിയെ ഒന്ന് കാണാൻ….”
അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു
” ഊം…..മുത്തശ്ശിയെ പകല് കണ്ടില്ലേ….?”
വിവേക് ചോദിച്ചു.
” ഉവ്വ് കണ്ടിരുന്നു….” ഗൗരി പറഞ്ഞു.
“എങ്കിൽ പിന്നെ എപ്പോഴും ഇങ്ങനെ വന്നു
കാണേണ്ട കാര്യമുണ്ടോ ഇയാൾക്ക്….?
അത് മാത്രമല്ല ഇപ്പോ സമയം നോക്കൂ….
പതിനൊന്ന്…..ഈ സമയത്ത് മറ്റൊരു
വീട്ടിൽ ചെന്ന് അവരെ ഡിസ്റ്റർബ് ചെയ്യുന്നത്
മര്യാദയാണോ മിസ്……ഗൗരീ”
വിവേകിന്റെ ചോദ്യം കേട്ട് ഗൗരിയുടെ
മുഖം വല്ലാതായി.
” അത്…. ഞാൻ….” അവൾ പറയാനാകാതെ നിന്നു.
വിവേക് അകത്തേക്ക് കയറി.
” ഓക്കേ ദെൻ….”
അവൻ ഡോറടച്ചൂ.
ഗൗരിയുടെ മിഴികൾ നിറഞ്ഞു .അവൾ
മുകളിലേക്ക് തിരിഞ്ഞു നടന്നു.
ഡോറടച്ച് തിരിഞ്ഞ വിവേക് നിന്നു.
മുന്നിൽ പൊതുവാൾ.അദ്ദേഹമവനെ നോക്കി നിന്നു.
” ആ കുട്ടി…..ആ കുട്ടിയോട് എന്താ നീ
പറഞ്ഞത്….?”
” ഒന്നൂല്ല അച്ഛാ….എത്ര നാൾ നിങ്ങളവളെ
ഓരോന്ന് പറഞ്ഞു നിർത്തും….? അവളുടെ
ഒരു സ്നേഹം…… ഇനിയിപ്പോ നിർത്തുമല്ലോ
ഈ ഓവർ ആക്ഷനും,കെയറിങ്ങും…..”
വിവേക് പറഞ്ഞത് കേട്ട് പൊതുവാൾ അവനെ നോക്കി….
” കുഞ്ഞൂട്ടാ…. നീ കരുതും പോലെ ആ കുട്ടി
ഈ പ്രപ്പോസൽ വന്നത് കൊണ്ടല്ല ഈ
വീട്ടിൽ ഉള്ളവരെ കെയർ ചെയ്യുന്നത്…..
ഇൻ ഫാക്ട് …..ആ കുട്ടിയോട് ഞാൻ
ഇത് വരെ ഈ കാര്യം സംസാരിച്ചിട്ട് പോലും
ഇല്ല…..”
വിവേക് അമ്പരപ്പോടെ നിന്നു.
“ആ കുട്ടി…. അതിന്റെ സ്വഭാവം ആണ്
ഈ കാണുന്നത്…. അല്ലാതെ നിന്നെ
ഇംപ്രെസ് ചെയ്യാനായല്ല….”
വിവേക് മിണ്ടാതെ നിന്നു.
” അവളുടെ ആ കെയറിങ്ങ് ഒന്നു കൊണ്ടു
മാത്രമാ മുത്തശ്ശി ഇന്ന് ജീവനോടെ നമ്മുടെ
കൂടെയുള്ളത്….. അത് മറക്കരുത്….”
പൊതുവാൾ പുറത്തേക്ക് പോയി.
വിവേക് ഒന്നും മിണ്ടാതെ നിന്നു.
*************
” സോറി ഡോക്ടർ….കുഞ്ഞൂട്ടൻ എന്തോ
അറിയാതെ…..”
പൊതുവാൾ ഗൗരിയെ നോക്കി പറഞ്ഞു.
” അത് സാരമില്ല അങ്കിൾ…….”
ഗൗരി പുഞ്ചിരിച്ചു.
” കുഴപ്പം ഉണ്ട് മോളേ…… ഇതെല്ലാം എന്റെ
തെറ്റാണ്…. ഞാൻ കാരണം ആണ് കുട്ടിക്കീ
അപമാനം.”
പൊതുവാൾ അവളോട് പറഞ്ഞു.
” അങ്കിൾ കാരണമോ…..?”
ഗൗരി ചോദിച്ചു.
” അതേ…… ഞാൻ കുട്ടിയെ കുഞ്ഞൂട്ടന് വിവാഹം ആലോചിച്ചില്ലായിരുന്നെങ്കിൽ…
ഇതൊന്നും നടക്കില്ലായിരുന്നു…”
അദ്ദേഹം പറഞ്ഞത് കേട്ട് ഗൗരി മിണ്ടാനാകാതെ നിന്നു..
” അങ്കിൾ….എന്നെ….. കല്യാണം….ആരോ
ചിച്ചെന്നോ
അവൾ പൊതുവാളിനെ വീണ്ടും നോക്കി.
(തുടരും)
ഗൗരി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission